നട്ടുനനച്ചു വളറ്ത്തിയ സ്വപ്നങള് ഭൌമാ-
സുരര്‍ വന്നെടുത്ത കാലം
നെഞ്ചുക്കീറി കരഞ്ഞാദ്യമായ് ഞാനന്ന്
ചക്രവാളങ്ങള്‍ ചുവന്ന് നീറി
'മാറ്റുവിന്‍ ചട്ടങ്ങളേ' പാടി ഞാനതുകേട്ടു
കായല്‍ തിരകളുമേറ്റു പാടി
ദിനരാത്രങ്ങലേറെ കടന്നു പ്പൊയീ, മണ്ണില്‍
മാറ്റങ്ങളെത്രയൊ വന്നുപൊയീ
നെറ്റും മൊബില്‍ ഫോണുമെത്തിയിട്ടുമ്, എന്തെന്
പട്ടിണിയിന്നും മാറിയില്ലാ
ഭരണത്തിന്‍ ചെങ്കോലു കിട്ടിയിട്ടും എന്തേ എന്‍
കുബിളിലിന്നും കഞ്ഞിയില്ലാ
പുത്തന്‍പ്രതീക്ഷതന്‍ പൂവിരിച്ചെത്രയൊ
പൊന്നോണനാള്‍ കളും വന്നു പോയീ
പൊന്‍കനവായ് വന്നകതിരവനും ആഴക്കടലി-
ന്നിരുളില്‍ മറഞുപോയി
വന്നതില്ലെങ്ങുമീനളിതുവരെ, മാറിയി-
ല്ല്ലൊരുസ്വര്ഗമായെന്റെ നാടും
കണ്ടതില്ലെങ്ങുമാ വാഗ്ദത്തഭൂമിയും
ചൊല്ലിപഠിപിച്ചസ്വര്‍ ലോക ശുദ്ധിയും
അന്നുനാം കണ്ടസ്വപ്നങ്ങലൊക്കയും
എന്നിലെ ഭ്രാന്തമാം മോഹങ്ങളോ
കേട്ടുപഠിച്ചപാഠങ്ങളത്രയും മിഥ്യയോ
കാലത്തിന്‍ പാഴ്മൊഴിയോ
സമതതന്‍ സുന്ദരസ്വപ്നങളൊക്കയും
മാവേലിനാടും മറന്നു പൊയോ
വാഗ്ദത്തഭൂമിക്ക്യായ് പ്പോരിടും മുന്നെ നാം
നിശതന്നിരുളിലുറക്കമായോ
പുതിയൊരു മാറ്റത്തില്‍ ശമ്ഖൊലിക്കായ്
കാതോ ര്ത്തിരിക്കയാണിന്നുമെന്നും
സ്വപ്നം പുലരുന്ന നാളിനായിപ്പൊഴും കാത്തി-
രിക്കുന്നൊരു മായാത്തമോഹമായ്
Monday, 21 February 2011
Sunday, 20 February 2011
എന്റെ ജീവിതയാത്ര
പാപപുണ്യങ്ങള്‍ തന്‍ കഥകളോതിയ ബാല്യമെന്നേ കഴിഞ്ഞു പോയി
നന്മയും തിന്മയും രൂപമെടുത്തൊരു പൊരിന്‍ കഥകള്‍ ഞാന്‍ മറന്ന്പോയി
കാലങ്ങളേറെ കടന്നുപോയ് സത്യത്തിന്‍ പുണ്യപീഠം തേടി ഞാനലഞ്ഞു
പുണ്യത്തില്‍ പാപവും പാപത്തില്‍ പുണ്യം കണ്ടു ഞാനാകെ വലഞ്ഞു
ലോകമാം മിഥ്യക്ക്യ്മപ്പുറം സത്യം തിരയും ഞാനൊരു കടം കഥയായി
എഴാം കടലിന്‍ അപ്പുറം വാഴും ദേവന്‍ കനവിന്‍ മരീചികയായി
കര്മ്മഭൂമിയില്‍ യുദ്ധകാഹളം കേള്കവെ ഗാണ്ടീവം കൈവിട്ടു പോകയാണോ
കര്മൊപദേശത്തിന്‍ ശമ്ഖൊലിക്കായി വീണ്ടും ഞാന്‍ കാതോര്ക്കയണോ

Subscribe to:
Comments (Atom)