മാനസസരസ്സിലെന്തേ
ഹംസമൊന്നുമില്ലാതായി
മോഹാകുലമായെന്നുള്ളം
അലയടിപ്പതിനാലോ
Wednesday, 12 December 2012
Tuesday, 11 December 2012
കൌശികി
പിറന്നുപുനരഹന്ത
അജ്ഞാനതമസൃഷ്ടിയാം
മഹിഷമായ് വളര്‍ന്നുള്ളില്‍
കവര്‍ന്നെന്‍ ലോകമൊക്കയും
വധിക്കിലോ പിറക്കുന്നു
രൂപം മാറീട്ടു പിന്നെയും
മഹിഷമാം സിംഹമാവും
മനുജനായെന്നും വരും
രൂപം മാറി പിറന്നെത്രെ
ദ്രോഹം ചെയ്യുന്നു പിന്നെയും
തളരുന്നെന്‍ ദേഹമെന്നില്‍
നിറയുന്നിരുളെങ്ങുമേ
ഭയത്തില്‍ ജീവനാമിന്ദ്രന്‍
സ്വപ്രഭാവം മറന്നപോല്‍
സ്വര്‍ലോകവും വെടിഞ്ഞെന്തേ
സ്വയമേവ മറഞ്ഞുവോ
ഇച്ഛാജ്ഞാനക്രിയാശക്തി
സമന്വയസ്വരൂപമായ്
പിറക്കെന്നന്തരംഗേ
ഹനിക്കീമഹിഷത്തിനെ
മാനസസരസ്സക്കരെ
കേവലബിന്ദുരൂപമായ്
കാണാകുന്നപരാശക്തി
കനിവോടുണരേണമേ
ശിവശക്തിപ്രഭാവത്തില്‍
മാനസസരസ്സിങ്കലായ്
അഹങ്കാരമൊടുക്കാനായ്
കൌശികിയായ് പിറക്കണേ
അജ്ഞാനതമസൃഷ്ടിയാം
മഹിഷമായ് വളര്‍ന്നുള്ളില്‍
കവര്‍ന്നെന്‍ ലോകമൊക്കയും
വധിക്കിലോ പിറക്കുന്നു
രൂപം മാറീട്ടു പിന്നെയും
മഹിഷമാം സിംഹമാവും
മനുജനായെന്നും വരും
രൂപം മാറി പിറന്നെത്രെ
ദ്രോഹം ചെയ്യുന്നു പിന്നെയും
തളരുന്നെന്‍ ദേഹമെന്നില്‍
നിറയുന്നിരുളെങ്ങുമേ
ഭയത്തില്‍ ജീവനാമിന്ദ്രന്‍
സ്വപ്രഭാവം മറന്നപോല്‍
സ്വര്‍ലോകവും വെടിഞ്ഞെന്തേ
സ്വയമേവ മറഞ്ഞുവോ
ഇച്ഛാജ്ഞാനക്രിയാശക്തി
സമന്വയസ്വരൂപമായ്
പിറക്കെന്നന്തരംഗേ
ഹനിക്കീമഹിഷത്തിനെ
മാനസസരസ്സക്കരെ
കേവലബിന്ദുരൂപമായ്
കാണാകുന്നപരാശക്തി
കനിവോടുണരേണമേ
ശിവശക്തിപ്രഭാവത്തില്‍
മാനസസരസ്സിങ്കലായ്
അഹങ്കാരമൊടുക്കാനായ്
കൌശികിയായ് പിറക്കണേ
Saturday, 8 December 2012
ആരറിവൂ?
മിഴിവിട്ടൊഴുകും മിഴിനീരിനോ
നിറയും മിഴിതന്‍ നോവറിവൂ
തൂലികത്തുമ്പിലെ തുള്ളികളില്‍
കരളിലെ നൊമ്പരമെന്തറിവൂ
പലതും പറയുമെന്‍ നാവതിനോ
നിത്യസത്യത്തിന്‍ നേരറിവൂ
താനേ മിടിക്കുമെന്‍ചിത്തിനോ
താനെന്നസത്യപൊരുളറിവൂ
നിറയും മിഴിതന്‍ നോവറിവൂ
തൂലികത്തുമ്പിലെ തുള്ളികളില്‍
കരളിലെ നൊമ്പരമെന്തറിവൂ
പലതും പറയുമെന്‍ നാവതിനോ
നിത്യസത്യത്തിന്‍ നേരറിവൂ
താനേ മിടിക്കുമെന്‍ചിത്തിനോ
താനെന്നസത്യപൊരുളറിവൂ
Wednesday, 5 December 2012
മഹാബലി
ഒരു ആത്മഗതം ... ഒരു തിരിച്ചറിവ്... സമര്‍പ്പണം
മഹാബലിയെന്നഭിമാനമോടാ
മായാബലത്തില്‍ ഭ്രമിച്ചു പാരം
മഹാബലിയായീരേഴുലോകനാഥനെ
ന്നോര്‍ത്തു ഞാന്‍ വാണ കാലം
ഏറ്റം കുറിയ രൂപവുമായന്നു നീ
ഒരു ചെറു പൈതലായ് വന്ന നേരം
തെല്ലുമറിഞ്ഞില്ല എന്നിലേറ്റം നിന്ദ്യ-
മന്നഭിമാനം വളര്‍ന്നുവന്ന കാര്യം
ഈരണ്ടു കാല്‍ വയ്ച്ചു കൊണ്ടു നീ
യീരേഴുലോകമന്നളന്നെടുക്കേ
ഈറനാമെന്‍ മിഴിക്കോണറിഞ്ഞൂ
നീന്നീരേഴുലോകം നിറഞ്ഞ രൂപം
ഒക്കെ ത്വദര്‍പ്പണം ചെയ്തു ഞാനും
നിന്‍പാദത്തിലെന്‍ മിഴിനീരൊഴുക്കി
കേവലകാരുണ്യമായി നിന്‍ സ്വരൂപം
അകകാമ്പിലന്നാദ്യമായ് കണ്ടു ഞാനും
ബലിയര്‍പ്പിക്കാനിനിയെന്നെ മാത്രം
ബലമാവതുനിന്നരുളതൊന്നുമാത്രം
ബലമായെന്നുമരികിലിരിപ്പാനെന്നി
ലന്‍പാര്‍ന്നൊരു വരം നീ തന്നിടാവൂ
മഹാബലിയെന്നഭിമാനമോടാ
മായാബലത്തില്‍ ഭ്രമിച്ചു പാരം
മഹാബലിയായീരേഴുലോകനാഥനെ
ന്നോര്‍ത്തു ഞാന്‍ വാണ കാലം
ഏറ്റം കുറിയ രൂപവുമായന്നു നീ
ഒരു ചെറു പൈതലായ് വന്ന നേരം
തെല്ലുമറിഞ്ഞില്ല എന്നിലേറ്റം നിന്ദ്യ-
മന്നഭിമാനം വളര്‍ന്നുവന്ന കാര്യം
ഈരണ്ടു കാല്‍ വയ്ച്ചു കൊണ്ടു നീ
യീരേഴുലോകമന്നളന്നെടുക്കേ
ഈറനാമെന്‍ മിഴിക്കോണറിഞ്ഞൂ
നീന്നീരേഴുലോകം നിറഞ്ഞ രൂപം
ഒക്കെ ത്വദര്‍പ്പണം ചെയ്തു ഞാനും
നിന്‍പാദത്തിലെന്‍ മിഴിനീരൊഴുക്കി
കേവലകാരുണ്യമായി നിന്‍ സ്വരൂപം
അകകാമ്പിലന്നാദ്യമായ് കണ്ടു ഞാനും
ബലിയര്‍പ്പിക്കാനിനിയെന്നെ മാത്രം
ബലമാവതുനിന്നരുളതൊന്നുമാത്രം
ബലമായെന്നുമരികിലിരിപ്പാനെന്നി
ലന്‍പാര്‍ന്നൊരു വരം നീ തന്നിടാവൂ
Tuesday, 4 December 2012
ദര്‍പ്പശമനം
അഹങ്കാരവിഷനാഗം
തന്‍ഫണംവിരിച്ചാടുന്നു
മാനസയമുനയിതാ
വിഷലിപ്തമായ്തീരുന്നു
ഉയരുമെന്‍ഫണങ്ങളില്‍
പാദംചലിക്കവേയതു
തളരുന്നുതാഴുന്നതു
തന്നിലേയ്ക്ക്മടങ്ങുന്നു
തന്‍ഫണംവിരിച്ചാടുന്നു
മാനസയമുനയിതാ
വിഷലിപ്തമായ്തീരുന്നു
ഉയരുമെന്‍ഫണങ്ങളില്‍
പാദംചലിക്കവേയതു
തളരുന്നുതാഴുന്നതു
തന്നിലേയ്ക്ക്മടങ്ങുന്നു
Monday, 3 December 2012
പാലാഴിമഥനം
ഉയരുമെന്നഹങ്കാര
മാമലയൊരുമത്തായി
തുടരുമഹോമഥന
മെന്മാനസപാലാഴിയില്‍
അന്തമില്ലാതുള്ളഹന്ത
തന്‍ വന്മല താഴുന്നുവോ
ഹന്ത! ആഴക്കയങ്ങളില്‍
ചെന്നതുമറയുന്നുവോ
ചീറ്റുന്നു ചിതറുന്നുഹാ
മോഹപാശാമാം വാസുകി
അമൃതല്ല വരുവതു
കൊടും കാളകൂടം വിഷം
ബഹിര്‍ഗമിച്ചീടിലതു
ലോകനാശത്തിനായിടാം
തന്നിലടക്കുമെന്നാലോ
ആത്മനാശവുമായ് വരാം
കണ്ഠത്തിലതടക്കുക
സര്‍വ്വനാശം തടുക്കുക
കണ്ഠം നീലയാര്‍ ന്നുണര്‍ ന്നെ
ന്നിലമ്രിതം പകരുക
മാമലയൊരുമത്തായി
തുടരുമഹോമഥന
മെന്മാനസപാലാഴിയില്‍
അന്തമില്ലാതുള്ളഹന്ത
തന്‍ വന്മല താഴുന്നുവോ
ഹന്ത! ആഴക്കയങ്ങളില്‍
ചെന്നതുമറയുന്നുവോ
ചീറ്റുന്നു ചിതറുന്നുഹാ
മോഹപാശാമാം വാസുകി
അമൃതല്ല വരുവതു
കൊടും കാളകൂടം വിഷം
ബഹിര്‍ഗമിച്ചീടിലതു
ലോകനാശത്തിനായിടാം
തന്നിലടക്കുമെന്നാലോ
ആത്മനാശവുമായ് വരാം
കണ്ഠത്തിലതടക്കുക
സര്‍വ്വനാശം തടുക്കുക
കണ്ഠം നീലയാര്‍ ന്നുണര്‍ ന്നെ
ന്നിലമ്രിതം പകരുക
Saturday, 1 December 2012
മനുജജന്മം
മറ്റൊരു സമസ്യാപൂരണം
മന്നില്‍ പിറന്നമനുജരാശിയെത്രെകഷ്ടം
കൊന്നും മുടിച്ചുമിവിടെയിന്നുമമര്‍ന്നിടുന്നു
തന്നില്‍ തെളിച്ചൊരൊളിതെല്ലുമറിഞ്ഞിടാതെ
തിന്നും കുടിച്ചുമിനിയെത്ര ദിനം കഴിക്കും?
മന്നില്‍ പിറന്നമനുജരാശിയെത്രെകഷ്ടം
കൊന്നും മുടിച്ചുമിവിടെയിന്നുമമര്‍ന്നിടുന്നു
തന്നില്‍ തെളിച്ചൊരൊളിതെല്ലുമറിഞ്ഞിടാതെ
തിന്നും കുടിച്ചുമിനിയെത്ര ദിനം കഴിക്കും?
ബാച്ച്ലേര്സ് ഡേയ്സിന്റെ ഓര്‍മ്മയ്ക്ക്
തലസ്ഥാനനഗരിയില്‍ കഴിച്ച ബാച്ച്ലേര്സ് ഡേയ്സിന്റെ ഓര്‍മ്മയ്ക്ക് വേണ്ടി സമര്‍പ്പിച്ചു കൊണ്ട് , ഒരു സമസ്യാപൂരണം....ഈ പുതു സമാഗമം ഒരു സങ്കല്പം മാത്രമാണെന്നുകൂടി സൂചിപ്പിക്കട്ടെ
ഒത്തുപാര്‍ത്തചിലകൂട്ടരൊത്തിവിടൊട്ടുനാള്‍ ചെന്നീവിധ
മൊത്തുചേര്‍ന്നവരുമൊത്തുചെയ്തിരുന്നൊരപ്പഴയവേലക
ളോര്‍ത്തെടുക്കുവതിനൊരല്പമദമിന്നേറ്റുവാനൊരുകുപ്പിയു
മൊത്തുചേര്‍ന്ന രുചി വിസ്ത്തരിപ്പതിനു ശക്തനല്ല ഫണിരാജനും.
ഒത്തുപാര്‍ത്തചിലകൂട്ടരൊത്തിവിടൊട്ടുനാള്‍ ചെന്നീവിധ
മൊത്തുചേര്‍ന്നവരുമൊത്തുചെയ്തിരുന്നൊരപ്പഴയവേലക
ളോര്‍ത്തെടുക്കുവതിനൊരല്പമദമിന്നേറ്റുവാനൊരുകുപ്പിയു
മൊത്തുചേര്‍ന്ന രുചി വിസ്ത്തരിപ്പതിനു ശക്തനല്ല ഫണിരാജനും.
Subscribe to:
Comments (Atom)