നിലയ്ക്കാത്ത കാലപ്രവാഹത്തിനൊത്തേ
ചലിയ്ക്കുള്ളു മാനത്തെ താരങ്ങളും, കേള്‍
നിലത്തിന്നതും നോക്കി നില്ക്കുന്ന ഞാനീ
ചിലയ്ക്കുന്നതെല്ലാമതേസത്യമോതാന്‍
നിണം ചിന്തിടും നാളിരുട്ടില്‍ മറച്ചി-
ട്ടണഞ്ഞോരുരാവില്‍ മറഞ്ഞോരുസൂര്യന്‍
കണക്കറ്റതാം നല്‍ ക്കതിര്‍ ചൂടി മാന-
ത്തണഞ്ഞീടുമെന്നത്രെ കാണുന്നു നിത്യം
കഴിഞ്ഞോരു കാലം മറക്കേണ്ടതത്രെ
കൊഴിഞ്ഞോരു പൂവും വിടര്‍ന്നീടുകില്ലാ
മിഴിപ്പൂവിലെന്തിന്നു കണ്ണീരു തിങ്ങു-
ന്നഴല്‍ തന്നകാലം കഴിഞ്ഞിട്ടുമേവം
വരും കാലമാനന്ദമേകുന്നതാകാന്‍
ചിരം മോദമേടൊത്തു വാഴാന്‍ സുഹൃത്തേ
മറന്നീടൂ പൊയ്പോയ കാലത്തെ, ചിത്തേ
നിറയ്ക്കൂ മനശ്ശാന്തിയേകും പ്രകാശം
നിനക്കായുരാരോഗ്യമെല്ലാമതൊത്തായ്
മനശ്ശാന്തിയാനന്ദ,സൌഭാഗ്യമെല്ലാം
കനിഞ്ഞേകിടാനേകസത്യത്തെ ഞാനും
നിനച്ചിന്നു വന്ദിച്ചിടുന്നെന്‍ സുഹൃത്തേ
Tuesday, 30 December 2014
Friday, 26 December 2014
കര്‍മ്മയോഗം
വഴി തെളിച്ചിടുവാന്‍ ഭഗവാന്‍ സ്വയം
നിഴലു പോലരികത്തൊരു തോഴനായ്
കഴിവെഴുന്നൊരു സോദരരഞ്ചുപേര്‍-
ക്കഴലകന്നതുമില്ലിതുമത്ഭുതം
നിയതി മാറി വരില്ലതു കൊണ്ടു നാം
സ്വയമറിഞ്ഞു വസിക്കണമെപ്പൊഴും
ജയപരാജയമല്ലിതു ജീവിതം
ക്ഷണികമെങ്കിലുമെത്ര രസാവഹം
കഴിയുകില്ലിവിടാര്‍ക്കുമിതോര്‍ക്ക നാ-
മഴലെഴാതെ വസിച്ചിടുവാന്‍ സഖേ
അഴലിലും തുണയാകുമൊരാ കൃപാ-
ബലമതൊന്നു മനസ്സിലുറയ്ക്കണം
ചെറിയതാകിലുമല്ലതുമേറ്റവും
പെരിയതാകിലുമൊക്കെയുമെന്നുമേ
കരുതണം മനതാരിതിലീശ്വര-
ചരണപത്മമതിങ്കലെ പൂജയായ്
വിധി കണക്കു വരും പല കര്‍മ്മവും
കഴിവു പോല്‍ തുടരേണമതെന്നിയേ
വഴിയൊരുത്തനുമില്ലിവിടീശ്വര-
കൃപയതിന്നുതുണയ്ക്കുവതിന്നെടോ
നിഴലു പോലരികത്തൊരു തോഴനായ്
കഴിവെഴുന്നൊരു സോദരരഞ്ചുപേര്‍-
ക്കഴലകന്നതുമില്ലിതുമത്ഭുതം
നിയതി മാറി വരില്ലതു കൊണ്ടു നാം
സ്വയമറിഞ്ഞു വസിക്കണമെപ്പൊഴും
ജയപരാജയമല്ലിതു ജീവിതം
ക്ഷണികമെങ്കിലുമെത്ര രസാവഹം
കഴിയുകില്ലിവിടാര്‍ക്കുമിതോര്‍ക്ക നാ-
മഴലെഴാതെ വസിച്ചിടുവാന്‍ സഖേ
അഴലിലും തുണയാകുമൊരാ കൃപാ-
ബലമതൊന്നു മനസ്സിലുറയ്ക്കണം
ചെറിയതാകിലുമല്ലതുമേറ്റവും
പെരിയതാകിലുമൊക്കെയുമെന്നുമേ
കരുതണം മനതാരിതിലീശ്വര-
ചരണപത്മമതിങ്കലെ പൂജയായ്
വിധി കണക്കു വരും പല കര്‍മ്മവും
കഴിവു പോല്‍ തുടരേണമതെന്നിയേ
വഴിയൊരുത്തനുമില്ലിവിടീശ്വര-
കൃപയതിന്നുതുണയ്ക്കുവതിന്നെടോ
Saturday, 20 December 2014
Wednesday, 17 December 2014
കരുത്ത്
വിരിഞ്ഞ പൂവിലുള്ള തേനുമാസുഗന്ധമൊക്കെ നീ
യരിഞ്ഞപൂവിലില്ലതൊക്കറുക്കവേ പൊലിഞ്ഞു പോയ്
അരിഞ്ഞെടുത്ത പൂവിനാലെ പൂജ ചെയ്കിലീശ്വരന്‍
ചൊരിഞ്ഞിടില്ല നല്ലതൊന്നുമെന്നറിഞ്ഞു വാഴ്കെടോ
കരത്തിനാല്‍ തൊടുന്നതൊക്കെ ഭസ്മമാക്കിടാന്‍, നരാ!
വരിച്ചതെന്തിനായ് വരം, ലഭിച്ചതെന്തു ചൊല്കെടോ
കരുത്തു കാട്ടിടാനൊരുക്കമെങ്കിലെന്തിനീദൃശം
കുരുന്നു ജീവനേയറുത്തു ദൈവനിന്ദ ചെയ്വു നീ
കരുത്തിലുണ്ടു ഗര്‍വ്വമെങ്കിലായെടുത്ത ജീവനേ
തിരിച്ചു ദേഹമേറ്റി, മുന്നെ കണ്ട പോലെയാക്കെടോ
തിരിഞ്ഞിടുന്ന കാലചക്രമൊന്നു ചുറ്റിടുമ്പൊഴേ
കരിഞ്ഞു പോം നിനക്കുമിത്രഹന്ത നന്നു തന്നെയോ

Tuesday, 16 December 2014
രാധാമാധവം
ക്രൂരജന്തുക്കളേറുന്നൊരീകാട്ടിലേ-
യ്ക്കെന്തിനായിട്ടെന്നെ കൊണ്ടുവന്നന്നു നീ ?
ഘോരമീകാടുകണ്ടുള്ളം നടുങ്ങുമ്പോള്‍
കാണാമറയത്തായൊളിച്ചതുമെന്തിനായ് ?
കൂരിരുള്‍ മൂടുമീരാവിലയ്യോ കഷ്ടം
ഭീതിദമാം മട്ടിലാരലറീടുന്നു
കണ്ണടച്ചുള്ളില്‍ തിരഞ്ഞാലുമെന്തതില്‍
തിങ്ങുന്നഹോയിരുള്‍ ലോകത്തിലെന്ന പോല്‍
മാനസമാം യമുനാ നദി കേഴുന്നൂ
മാധവപാദത്തെ തേടിയലയുന്നൂ
സാന്ത്വനമേകുമാവേണുഗാനം പോലും
കാതിലണയാതിരപ്പതുമെന്താവോ ?
പാലൊളിചന്ദ്രികപോലുമസഹ്യമാം
നോവുപകരുവാന്‍ കാരണമെന്താവോ ?
വൃന്ദാവനം വിട്ടു പോകയോ, കണ്ണാ നിന്‍
മന്ദസ്മിതം കാണാനാവുകയില്ലയോ ?

Monday, 15 December 2014
വരേണ്യം
ഹരിക്കണോ, ഗുണിക്കണോ കുറച്ചു കൂട്ടി നോക്കണോ
ശരിക്കു ഞാന്‍ പഠിച്ചതില്ല ജീവിതക്കണക്കുകള്‍
വരേണ്യമെന്നുമേയെനിക്കു നിന്‍ കടാക്ഷമാകയാല്‍
നിരത്തി വെച്ചു ലാഭനഷ്ടമോതിടുന്നതെന്തിനായ്
അനേകകോടിസംഖ്യയുള്ളതൊക്കെയൊന്നു പൂജ്യവും
ചമച്ചിടുന്ന ഭേദഭാവമൊന്നുമാത്രമല്ലയോ
അതൊന്നുതന്നെയേറെയക്ഷരങ്ങളായി വാക്കുമായ്
വരുന്നു കാണ്മതായ ചിത്രമെന്നു വേണ്ടിതൊക്കെയും
ഹരിക്കിലും ഗുണിക്കിലും തരിമ്പുമാറ്റമേശിടാ-
തിരിപ്പതായാ പൂജ്യമൊന്നിതെത്രയോ മഹത്തരം
അസംഖ്യമായ സംഖ്യയൊക്കെയും തുടങ്ങിടുന്നതീ
വിശിഷ്ടമായ സംഖ്യയൊന്നിലെന്നതെത്രെ വിസ്മയം
കണക്കിലെ അസംഖ്യങ്ങളായ സംഖ്യകളെയെല്ലാം തന്നെ ബൈനറി ഡിജിറ്റ് ആയി സ്റ്റോര്‍ ചെയ്യുമ്പോള്‍ അതില്‍ പൂജ്യവും ഒന്നും മാത്രമേയുള്ളൂ
അചലമായ ശിവചൈതന്യത്തിലെ ശക്തിയുടെ ലാസ്യമായി പ്രപഞ്ചം കാണപ്പെടുന്നത് പോലെ....
സ്ഥിതികോര്‍ജ്ജം ഗതികോര്‍ജ്ജമായി മാറി ചലനമായി ശക്തിയായി കാണപ്പെടുന്നത് പോലെ....
ശൂന്യത്തില്‍ തുടങ്ങുന്ന നിരന്തരമായ സൃഷ്ടികളെല്ലാം തന്നെ യഥാ കാലം ശൂന്യത്തില്‍ ലയിച്ചിടുന്നത് പോലെ...

Friday, 12 December 2014
തിരുവിളയാടല്‍
മുടിയിലെഴും മണമെങ്ങു നിന്നതാ
മലരിലെയോ, തനിയേ വരുന്നതോ
മധുരയിലെ ക്കവിയോടു ശങ്കരാ
മറുപടി നീ പറയുന്നതത്ഭുതം
പ്രചോദനം :
മധുരയിലെ (പാണ്ഡ്യ)രാജാവിനു ഒരു രാത്രി ഒരു സംശയം ഉണ്ടായിയത്രെ....സ്ത്രീകളുടെ തലമുടിയുടെ മണം സ്വാഭാവികമായുള്ളതോ അതോ സുഗന്ധദ്രവ്യങ്ങളാലോ ചൂടുന്ന പൂവിനാലോ വരുന്നതോ എന്ന് ... ഈ സംശയം തീര്‍ക്കുന്നവര്‍ക്ക് വിലപ്പെട്ട സമ്മാനവും നിര്‍ദ്ദേശിച്ചു... മധുരയിലെ ഒരു സാധാരണക്കാരനായ ശിവഭക്തനായ കവിയ്ക്ക് ആ സമ്മാനം വേണം എന്ന മോഹം വരികയാല്‍ ശിവനെ പ്രാര്‍ത്ഥിച്ചു...ശിവന്‍ അത് സ്വാഭാവികമല്ല എന്ന് വാദിക്കുന്ന തരത്തില്‍ കവിത എഴുതിക്കൊടുത്തുവത്രെ... ആസ്ഥാനകവിയായ നക്കീരന്‍ അത് എതിര്‍ത്തു... സാക്ഷാല്‍ ശിവന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടും അതില്‍ നിന്നും മാറാതെ നിന്നു; ശിവന്‍ നക്കീരനെ മൂന്നാം തൃക്കണ്ണിനാല്‍ ദഹിപ്പിച്ചു എന്നും പിന്നീട് രക്ഷിച്ചു എന്നും കഥ കേട്ടിട്ടുണ്ട്
http://en.wikipedia.org/wiki/Nakkeerar
[youtube https://www.youtube.com/watch?v=NLQhKMtG3ik&w=420&h=315]

Thursday, 11 December 2014
ഭുജംഗപ്രയാതം
ഉടച്ചോരുതൂണിന്റെയുള്ളിൽ ത്തെളിഞ്ഞി-
ട്ടടുത്തെത്തിയെന്നെപ്പിടിച്ചിട്ടു നീ നിൻ
മടിത്തട്ടിലായിക്കിടത്തുന്ന കാണ്‍കെ
നടുങ്ങുന്നൊരാളെന്തറിഞ്ഞുണ്മയെല്ലാം
തിരക്കിട്ടു പാഞ്ഞെന്റെ ഗർവ്വത്തിനാലെ
ത്തിരഞ്ഞെത്ര ഞാൻ പാരിലെങ്ങും വിചിത്രം
അറിഞ്ഞില്ല, കണ്ണിൽ ത്തെളിഞ്ഞില്ല സത്യം
മറന്നെത്ര കാലം വൃഥാ ഞാൻ കളഞ്ഞൂ
മടിത്തട്ടിലായിക്കിടത്തീട്ടു വിഷ്ണോ
മടിയ്കാതെ കീറിപ്പൊളിക്കെന്റെ ദർപ്പം
കുടൽ മാല നിൻ ഹാരമാകട്ടെ നെഞ്ചിൽ
പിടയ്ക്കുന്ന ഹ്രിത്പത്മവും നീയെടുക്കൂ

പ്രചോദനം Santhosh Varma
തൃണം
മദ്ധ്യാഹ്നവെയിലിന്റെ കൊടുംചൂടില്‍ അല്പം വിശ്രമത്തിനായി നഗരമദ്ധ്യത്തിലെ ഒരു പുൽത്തകിടിയ്ക്കരികിലേയ്ക്ക് അവന്‍ നടന്നടുത്തു...
നഗരത്തിലെ നിരവധി പുൽത്തകിടികളില്‍ ഒന്ന്...പലപ്പോഴും നഗരത്തിന്റെ അഴകിന് മാറ്റു കൂട്ടുന്ന കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കിടയിലെ മരുപ്പച്ച പോലെ കാണുന്ന പുൽത്തകിടിയില്‍ ഒരു വിശ്രമം പലപ്പോഴും കൊതിച്ചിട്ടുണ്ട്..
ഇന്നാദ്യമായി അവിടേയ്ക്ക് നടന്നടുക്കുമ്പോള്‍ മനസ്സില്‍ എന്തായിരുന്നു.... ഹരിതാഭമായ സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മയോ ഗൃഹാതുരത്വമോ അജ്ഞാതമായ ഒരു നഷ്ടബോധമോ?
ആ പുൽത്തകിടിയ്ക്കരില്‍ ഇരിക്കാന്‍ ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ കേട്ടത് പോലെ
അതോ വെറും തോന്നലായിരുന്നുവോ? അത് ഉയര്‍ന്നത് പുൽത്തകിടിയിലെ പുല്ലില്‍ നിന്നായിരുന്നുവോ? ആ പുല്ലില്‍ കണ്ട ജലകണം ആരും കാണാത്ത കണ്ണുനീരായിരുന്നുവോ? നഗരത്തിന്റെ നിറപ്പകിട്ടില്‍ സ്വയം മറന്ന് അതില്‍ ഒന്നാകാന്‍ കൊതിച്ച് ഇവിടെ എത്തിച്ചേര്‍ന്നതിലെ ദുഃഖമായിരിക്കുമോ? അതോ ഓരോ വളര്‍ച്ചയിലും വെട്ടിനീക്കപ്പെടുന്ന പുത്തന്‍ പ്രതീക്ഷകളെ കുറിച്ചുള്ള ഇനിയും മരിക്കാത്ത ഓര്‍മ്മകളോ? അകലങ്ങളില്‍ എവിടെയോ ഇനിയും കാണാത്ത സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ കാറ്റായി തലോടുമ്പോള്‍ സ്വയം മറന്നാടി തളര്‍ന്ന ക്ഷീണത്തില്‍ തനിയെ ഉയര്‍ന്ന ഒരു നെടുവീര്‍പ്പായിരുന്നുവോ?
വസന്തതിലകം
പാലാഴിയോ മനമിതും, തിരയെന്റെ ചിത്തേ
താനേയണഞ്ഞു മറയും പല ചിന്ത തന്നേ
ആ ചിന്തയൊക്കെയകലുന്നൊരു നേരമുള്ളില്‍
കാണുന്നതായ പൊരുളത്രെയനന്തശായീ
പാരാകെയും നിറയുമാപൊരുളെന്റെയുള്ളില്‍
നേരായ മാര്‍ഗ്ഗമരുളുന്നരുളായി നിത്യം
നാരായണാ! മരുവിടുന്നതറിഞ്ഞിടാതെ
നേരം കളഞ്ഞമരുവാനിടയാക്കിടൊല്ലേ
താനേയണഞ്ഞു മറയും പല ചിന്ത തന്നേ
ആ ചിന്തയൊക്കെയകലുന്നൊരു നേരമുള്ളില്‍
കാണുന്നതായ പൊരുളത്രെയനന്തശായീ
പാരാകെയും നിറയുമാപൊരുളെന്റെയുള്ളില്‍
നേരായ മാര്‍ഗ്ഗമരുളുന്നരുളായി നിത്യം
നാരായണാ! മരുവിടുന്നതറിഞ്ഞിടാതെ
നേരം കളഞ്ഞമരുവാനിടയാക്കിടൊല്ലേ
Friday, 5 December 2014
ഞാന്‍
മിഴിയില്‍ കാണും രൂപമോ ഞാനത്
കണ്ടിരിക്കുന്നൊരു കൌതുകമോ ?
കാണുന്നോരാരൂപമല്ല ഞാനെങ്കിലെന്‍
രൂപത്തെ കാണ്മതുമെങ്ങിനെ ഞാന്‍ ?
കണ്ടിരിക്കുന്നൊരു കൌതുകമോ ?
കാണുന്നോരാരൂപമല്ല ഞാനെങ്കിലെന്‍
രൂപത്തെ കാണ്മതുമെങ്ങിനെ ഞാന്‍ ?
പൃഥുസ്തുതി
തിന്മ തന്‍ രൂപമാം വേനന്റെയുള്ളിലും
ചിന്മയ! നീ തന്നെയല്ലേയുള്ളൂ
മൃണ്മമയമാം പുറം തോടിന്നകത്തെഴും
നന്മയായ് നീ പൃഥുവായ് തെളിക
മണ്‍കുടം തട്ടിത്തകരുമ്പോഴുള്ളിലെ
നന്മയായ് കാണുമാവെട്ടമെന്നും
എന്മനതാരിനുമാധാരമായെഴും
നിര്‍മ്മലജ്യോതിയായ് കാട്ടിത്തരൂ
ചിന്മയ! നീ തന്നെയല്ലേയുള്ളൂ
മൃണ്മമയമാം പുറം തോടിന്നകത്തെഴും
നന്മയായ് നീ പൃഥുവായ് തെളിക
മണ്‍കുടം തട്ടിത്തകരുമ്പോഴുള്ളിലെ
നന്മയായ് കാണുമാവെട്ടമെന്നും
എന്മനതാരിനുമാധാരമായെഴും
നിര്‍മ്മലജ്യോതിയായ് കാട്ടിത്തരൂ
സുഭാഷിതം
എല്ലാ ശൈലത്തിലും കാണാ-
നാകില്ലാ രത്നവും തഥാ
ആനയിലൊക്കെയും ചൊല്ലാം
മൌക്തികം കാണ്മതല്ലെടോ
എല്ലാകാട്ടിലുമില്ലല്ലൊ
ചന്ദനം, വാഴ്വിലീവിധം
നല്ലമര്‍ത്ത്യരുമിമ്മട്ടില്‍
കാണാന്‍ കിട്ടുക ദുര്‍ലഭം
പ്രചോദനം
ശൈലേ ശൈലേ ന മാണിക്യം
മൌക്തികം ന ഗജേ ഗജേ
സാധവോ ന ഗി സര്‍വ്വത്ര
ചന്ദനം ന വനേ വനേ
നാകില്ലാ രത്നവും തഥാ
ആനയിലൊക്കെയും ചൊല്ലാം
മൌക്തികം കാണ്മതല്ലെടോ
എല്ലാകാട്ടിലുമില്ലല്ലൊ
ചന്ദനം, വാഴ്വിലീവിധം
നല്ലമര്‍ത്ത്യരുമിമ്മട്ടില്‍
കാണാന്‍ കിട്ടുക ദുര്‍ലഭം
പ്രചോദനം
ശൈലേ ശൈലേ ന മാണിക്യം
മൌക്തികം ന ഗജേ ഗജേ
സാധവോ ന ഗി സര്‍വ്വത്ര
ചന്ദനം ന വനേ വനേ
Thursday, 4 December 2014
വിണ്ണിനോട്
കണ്ണനെ പോല്‍ നിറമാര്‍ന്നതിന്നലെയോ
വിണ്ണേവം ഗര്‍ജ്ജിച്ചിടുന്നു നിത്യം
കാണാമിതെങ്ങും നിറഞ്ഞെന്നതിന്നാലോ
മാനത്തിനിത്ര മേല്‍ ഗര്‍വ്വു കാണ്മൂ
ലോകത്തില്‍ വെട്ടമേകുന്നതാമാദിത്യ-
നാകാശം തന്നിലുണ്ടായിരിക്കാം
മാനവമാനസം തന്നിലായുള്ളിരുള്‍
മാറ്റുവാനാവുകയില്ല തന്നെ
കണ്ണനെ പോലെന്റെയുള്ളിലണഞ്ഞെന്നും
കാരുണ്യമോടമരുകില്ലയെങ്കില്‍
മാനമേ നിന്റെയീമട്ടിലെ ദര്‍പ്പവും
വ്യര്‍ത്ഥമെന്നേ ചൊല്ലിടാവതുള്ളൂ
വിണ്ണേവം ഗര്‍ജ്ജിച്ചിടുന്നു നിത്യം
കാണാമിതെങ്ങും നിറഞ്ഞെന്നതിന്നാലോ
മാനത്തിനിത്ര മേല്‍ ഗര്‍വ്വു കാണ്മൂ
ലോകത്തില്‍ വെട്ടമേകുന്നതാമാദിത്യ-
നാകാശം തന്നിലുണ്ടായിരിക്കാം
മാനവമാനസം തന്നിലായുള്ളിരുള്‍
മാറ്റുവാനാവുകയില്ല തന്നെ
കണ്ണനെ പോലെന്റെയുള്ളിലണഞ്ഞെന്നും
കാരുണ്യമോടമരുകില്ലയെങ്കില്‍
മാനമേ നിന്റെയീമട്ടിലെ ദര്‍പ്പവും
വ്യര്‍ത്ഥമെന്നേ ചൊല്ലിടാവതുള്ളൂ
കൃഷ്ണാര്‍പ്പണം
കുരുകുലത്തിലെ നായകരൊക്കെയും
കരു കണക്കഥ നിന്നൊരു വേളയില്‍
കരുണയോടൊരു ചേല തരാനുമെ-
ന്തൊരുവനില്ലിഹ ധര്‍മ്മമകന്നുവോ ?
കുരുകുലത്തിലെ ധര്‍മ്മവുമൊപ്പമായ്
വരുമൊരാബലവും ഹൃദിയോര്‍ത്തു ഞാന്‍
ചടുലമാം ശരമെയ്യുവതിന്നൊരാ
കഴിവുമെന്‍ തുണയെന്നു നിനച്ചു പോയ്
തരികയില്ലിവയൊന്നുമെനിക്കൊരാള്‍
തുണയുമെന്നറിയുന്നൊരുവേളയില്‍
മിഴിയിലായണയും മിഴിനീരിനും
കഴിയുമോ കദനം കളയാന്‍ വിഭോ ?
പിഴവിതെങ്ങിനെ വന്നതു കേശവാ
കഴിവുകെട്ടകുലത്തിലണഞ്ഞതോ ?
പിഴവിതാരുടെയാകിലുമിന്നു ഞാന്‍
പഴി പറഞ്ഞതു കൊണ്ടിതുമാറുമോ ?
ഹൃദയപത്മമതിങ്കലണഞ്ഞതാം
കരുണ താനൊരു രക്ഷയറിഞ്ഞു ഞാന്‍
മിഴിയുമല്ല മിഴിയ്ക്കുമകത്തെഴു-
ന്നഴലെഴാപ്പൊരുളേ തുണയേകണേ
Tuesday, 2 December 2014
സ്വാമി ശരണം
മാനവമാനസപൂങ്കാവനത്തിലായ്
സ്നേഹപമ്പാനദീതീരത്തു വാഴുന്ന
കാരണരൂപനാം കാരുണ്യമായെന്നും
കാണുന്ന സത്യമേ നിത്യമെന്‍ വന്ദനം
വിഘ്നേശ,നീശ്വരീ,ശ്രീരാമ,മാരുതീ
പാദങ്ങളില്‍ തൊട്ടു വന്ദിച്ചു പിന്നെയാ
നീലിമലയുമപ്പാച്ചിമേടും കട-
ന്നെത്തിയാസാദ്ധ്വി തന്‍ പീഠവും താണ്ടി ഞാന്‍
എന്റെ പ്രാരബ്ധമാം കര്‍മ്മശരങ്ങളു
മാശരം കുത്തിയിലായ് സമര്‍പ്പിച്ചിതാ
നിന്‍ സന്നിധിയ്ക്കണഞ്ഞീടുന്നു നിന്‍ കൃപാ
വെട്ടമുള്ളില്‍ തെളിച്ചീടുകെന്നയ്യനേ

കൃപാകടാക്ഷം
പാരായി, പാരിന്റെ നാരായവേരായി,
നേരായി, നേരിന്‍ വെളിച്ചമായി
നാരമേകുന്നതാം കാരുണ്യമായതും
നാരായണാ നിന്‍ കൃപാകടാക്ഷം
വിണ്ണായി കാറ്റായിട്ടഗ്നിയായ് വെള്ളമായ്
മണ്ണായി മണ്ണിലെ ജീവനായി
എണ്ണിയൊടുങ്ങാത്ത നോവിലെരിയുന്ന
എണ്ണമറ്റൊട്ടേറേ ചിന്ത പേറും
മാനസമായതില്‍ കാണുന്ന ലോകമായ്
കാണുന്നതാം പൊരുള്‍ കാലമായി
ട്ടുള്‍ക്കണ്ണുമീടിയിക്കാട്ടുന്നകാഴ്ചയില്‍
കാണുന്നതും നിന്‍ കൃപാകടാക്ഷം
നേരായി, നേരിന്‍ വെളിച്ചമായി
നാരമേകുന്നതാം കാരുണ്യമായതും
നാരായണാ നിന്‍ കൃപാകടാക്ഷം
വിണ്ണായി കാറ്റായിട്ടഗ്നിയായ് വെള്ളമായ്
മണ്ണായി മണ്ണിലെ ജീവനായി
എണ്ണിയൊടുങ്ങാത്ത നോവിലെരിയുന്ന
എണ്ണമറ്റൊട്ടേറേ ചിന്ത പേറും
മാനസമായതില്‍ കാണുന്ന ലോകമായ്
കാണുന്നതാം പൊരുള്‍ കാലമായി
ട്ടുള്‍ക്കണ്ണുമീടിയിക്കാട്ടുന്നകാഴ്ചയില്‍
കാണുന്നതും നിന്‍ കൃപാകടാക്ഷം
വന്ദനം
യാതൊന്നിന്‍ കൃപയാലാണോ
ശൈലം താണ്ടുന്നു പംഗുവും
യാതൊന്നില്‍ ദയയാലാണോ
മൂകന്‍ വാചാലനാവതും
യാതൊന്നെന്നിലിരുന്നെന്നെ
നേര്‍വഴിക്കു നയിപ്പതും
നന്മയായ് കാണുമാസത്യ-
ത്തിന്നായിന്നെന്റെ വന്ദനം
പ്രചോദനം
മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യത് കൃപാ തമഹം വന്ദേ
പരമാനന്ദമാധവം
ശൈലം താണ്ടുന്നു പംഗുവും
യാതൊന്നില്‍ ദയയാലാണോ
മൂകന്‍ വാചാലനാവതും
യാതൊന്നെന്നിലിരുന്നെന്നെ
നേര്‍വഴിക്കു നയിപ്പതും
നന്മയായ് കാണുമാസത്യ-
ത്തിന്നായിന്നെന്റെ വന്ദനം
പ്രചോദനം
മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യത് കൃപാ തമഹം വന്ദേ
പരമാനന്ദമാധവം
Monday, 1 December 2014
കാര്‍മുകിലിനോട്
ദാഹനീരേന്തി വന്നെത്തുന്ന കാര്‍മുകി-
ലെന്തിനായ് ഗര്‍ജ്ജിച്ചിടുന്നതേവം ?
ആഴിയില്‍ നിന്നും വരുന്നതാമാജല-
മാഴിയിലേക്കു മടങ്ങിടുന്നു
തെല്ലിട തന്‍ വശം വന്നതിത്ര മേല്‍
ഗര്‍വ്വം നടിപ്പതു നല്ലതാണോ ?
മാനത്തു പാറിപ്പറക്കുന്നതില്‍ സുഖം
കാണാമെന്നാകിലും നീയറിയൂ
നിന്നകം നീറുന്ന നേരത്തതു മഴ-
നീരായീ ഭൂമിയില്‍ വന്നു ചേരും
ആറായിട്ടൊറെ കാടുകള്‍ മേടുകള്‍
താണ്ടിയതാഴിയില്‍ ചെന്നു ചേരും
ആഴിയില്‍ നിന്നു വരുന്നതിമ്മട്ടിലാ-
യാരുടെ കൈവശമെത്തിയാലും
ആഴിയിലേക്കതു ചെന്നു ചേരും ജല-
മാഴി തന്നാഴത്തില്‍ പോയ് മറയും
ലെന്തിനായ് ഗര്‍ജ്ജിച്ചിടുന്നതേവം ?
ആഴിയില്‍ നിന്നും വരുന്നതാമാജല-
മാഴിയിലേക്കു മടങ്ങിടുന്നു
തെല്ലിട തന്‍ വശം വന്നതിത്ര മേല്‍
ഗര്‍വ്വം നടിപ്പതു നല്ലതാണോ ?
മാനത്തു പാറിപ്പറക്കുന്നതില്‍ സുഖം
കാണാമെന്നാകിലും നീയറിയൂ
നിന്നകം നീറുന്ന നേരത്തതു മഴ-
നീരായീ ഭൂമിയില്‍ വന്നു ചേരും
ആറായിട്ടൊറെ കാടുകള്‍ മേടുകള്‍
താണ്ടിയതാഴിയില്‍ ചെന്നു ചേരും
ആഴിയില്‍ നിന്നു വരുന്നതിമ്മട്ടിലാ-
യാരുടെ കൈവശമെത്തിയാലും
ആഴിയിലേക്കതു ചെന്നു ചേരും ജല-
മാഴി തന്നാഴത്തില്‍ പോയ് മറയും
മാനസം
മാരകമെന്നു ചൊല്ലാമോ
കയ്യിലുള്ളായുധത്തിനേ ?
കൊല്ലുവതല്ലതാരേയും
മാനസം ചൊല്ലിടും വരേ
ആകയാലേവമോതീടാം
മര്‍ ത്ത്യചിന്തയൊടൊത്തിടും
മാരകായുധമില്ലെങ്ങും
മാറീടേണ്ടതുമാനസം
മാനസം തന്നെയാണത്രേ
യുദ്ധഭൂമിയുമോര്‍ക്ക നാം
പോരടിക്കുന്നവര്‍, നമ്മില്‍
കാണായീടുന്ന ചിന്തയും
ചിന്ത കണ്ടു ഭയം പൂണ്ടാ
ജീവന്നാശ്വാസമേകുവാന്‍
ഗീതയോതുന്ന കാരുണ്യം
തന്നില്‍ താനെന്നുമോര്‍ക്കുക
കയ്യിലുള്ളായുധത്തിനേ ?
കൊല്ലുവതല്ലതാരേയും
മാനസം ചൊല്ലിടും വരേ
ആകയാലേവമോതീടാം
മര്‍ ത്ത്യചിന്തയൊടൊത്തിടും
മാരകായുധമില്ലെങ്ങും
മാറീടേണ്ടതുമാനസം
മാനസം തന്നെയാണത്രേ
യുദ്ധഭൂമിയുമോര്‍ക്ക നാം
പോരടിക്കുന്നവര്‍, നമ്മില്‍
കാണായീടുന്ന ചിന്തയും
ചിന്ത കണ്ടു ഭയം പൂണ്ടാ
ജീവന്നാശ്വാസമേകുവാന്‍
ഗീതയോതുന്ന കാരുണ്യം
തന്നില്‍ താനെന്നുമോര്‍ക്കുക
Sunday, 30 November 2014
അതിരുചിര
ലക്ഷണം: ചതുര്യതിര്‍ ഹൃതിരുചിരാ ജഭസ് ജഗം
നാലില്‍ യതിയോടെ ജഭസജഗങ്ങള്‍ വന്നാല്‍ അതിരുചിരാ
0-0/-(യതി)00/00-/0-0/-
ഗമിച്ചു നീ കടലുകടന്നു ലങ്കയും
തനിച്ചു തീച്ചുടല കണക്കെരിച്ചതും
നിനച്ചു ഞാന്‍ മരുവുകയാണു നിത്യവും
ജപിച്ചിടാം ഹൃദി രഘുരാമനാമവും
ജനിച്ച നാള്‍ മുതലിഹ ചെയ്ത കര്‍മ്മവും
മനസ്സിലായ് തെളിയുവതായതൊക്കെയും
നിനയ്ക്കണേ തവപദപൂജയായ്, സദാ
കനിഞ്ഞു നീ ഹൃദി തെളിയേണമംബികേ
നിനച്ചിടാം മഹിമകളും സരസ്വതീ
ജപിച്ചിടാം തവ തിരുനാമവും സദാ
സ്മരിച്ചിടാം കരുണയെഴുന്നരൂപവും
നമിച്ചിടാമിനി ചരണാം ബുജങ്ങളെ
പറഞ്ഞിടാന്‍ വളരെയെളുപ്പമേവ,മൊ-
ന്നറിഞ്ഞു നാമമരുവതത്രെ ദുര്‍ഘടം
നിറഞ്ഞിടും മിഴികളറിഞ്ഞതില്ലയി-
പ്പറഞ്ഞതാം പലവിധതത്വചിന്തയും
വിരിഞ്ഞതാം മലരുകൊഴിഞ്ഞുപോയിടും
വരുന്നതാം മണമിതു മാറിടും ദൃഢം
കരിഞ്ഞു പോം മലരിതു ചൊല്വതെന്തു താ-
നറിഞ്ഞുവോ "സുഖമിഹ നിത്യമല്ലെടോ"
മനുഷ്യനായ് ഭുവിയൊരുജന്മമീദൃശം
നിനയ്ക്കണം സുകൃതഫലം മഹത്തരം
സുനിശ്ചിതം മരണമതേ വരേയ്ക്കു നാം
മനസ്സിലായ് കരുണ നിറച്ചു വാഴണം
മറഞ്ഞു പോയ് ദിനകരനാഴി തന്നിലായ്
നിറഞ്ഞു പോലിരുളിതുമട്ടു കാണ്കിലോ
തെളിഞ്ഞിടൂ മമ മനമെന്നവാനിലായ്
ചൊരിഞ്ഞിടൂ കുളിരലയായി നിന്‍ കൃപ
അണഞ്ഞിടൂ ഹൃദി തവ ഗേഹമാമിതില്‍
തെളിഞ്ഞിടൂ പദയുഗളം സ്മരിപ്പു ഞാന്‍
ചൊരിഞ്ഞിടൂ കരുണ,യെനിക്കു മുക്തി വ-
ന്നണഞ്ഞിടാന്‍ വരബലമേകു നീ ശിവേ

Saturday, 29 November 2014
അര്‍ഘ്യം
മാനസപ്പൂവിലൂറീടും തേനിന്‍ മാധുര്യമെന്നുമേ
മാറുകില്ലതു കാരുണ്യം തേനായീടുന്നതല്ലയോ ?
മാറാതെന്നുമമർന്നീടും കാരണപ്പൊരുളിന്നതും
മാനസപ്പൂവുമൊത്തെന്നും നിവേദിക്കേണ്ടതല്ലയോ ?
മാറുകില്ലതു കാരുണ്യം തേനായീടുന്നതല്ലയോ ?
മാറാതെന്നുമമർന്നീടും കാരണപ്പൊരുളിന്നതും
മാനസപ്പൂവുമൊത്തെന്നും നിവേദിക്കേണ്ടതല്ലയോ ?
Friday, 28 November 2014
ഗുരു
ഗുരുവുണ്ടെത്രയോ പേര്‍
ശിഷ്യവിത്തമെടുപ്പവര്‍
ശിഷ്യശോകമകറ്റീടൂം
ശങ്കരന്നെ നമിപ്പു ഞാന്‍
ശിഷ്യവിത്തായുമുള്‍താപം
മാറ്റിടും ഗുരുവുണ്ടു പോല്‍
ശിഷ്യതാപമകറ്റുന്ന
ശങ്കരന്നെ നമിച്ചിടാം
പ്രചോദനം
ഗുരുവോ ബഹവസ്സന്തി
ശിഷ്യവിത്താപഹാരകഃ
തമേകം ശങ്കരം വന്ദേ
ശിഷ്യസന്താപഹാരിണം
ശിഷ്യവിത്തമെടുപ്പവര്‍
ശിഷ്യശോകമകറ്റീടൂം
ശങ്കരന്നെ നമിപ്പു ഞാന്‍
ശിഷ്യവിത്തായുമുള്‍താപം
മാറ്റിടും ഗുരുവുണ്ടു പോല്‍
ശിഷ്യതാപമകറ്റുന്ന
ശങ്കരന്നെ നമിച്ചിടാം
പ്രചോദനം
ഗുരുവോ ബഹവസ്സന്തി
ശിഷ്യവിത്താപഹാരകഃ
തമേകം ശങ്കരം വന്ദേ
ശിഷ്യസന്താപഹാരിണം
Wednesday, 26 November 2014
കാരുണ്യം
ഇത്രയും മുത്തുകള്‍ മാനത്തു തൂകിയി-
ട്ടാരേ കളിക്കുന്നതെന്റെയമ്മേ ?
മുത്തല്ലതൊക്കെയും താരകളാണെന്റെ
മുത്തേയറിയുക പൊന്നുമോനേ
കണ്ണു ചിമ്മിക്കളിച്ചീടുന്നതെന്തമ്മേ ?
മിന്നുന്ന കാരുണ്യമാണെന്നുണ്ണീ
കാണാതെയാകുവാന്‍ കാരണമെന്തമ്മേ ?
കാര്‍മേഘം മൂടുകയാലെന്നുണ്ണീ
കാര്‍മേഘം മൂടുവാന്‍ കാരണമെന്തമ്മേ ?
കാരുണ്യവര്‍ഷമേകീടാനുണ്ണീ
കാരുണ്യവര്‍ഷമേകീടുന്നതാരമ്മേ
കാണാപ്പൊരുളായ ദൈവമുണ്ണീ
ട്ടാരേ കളിക്കുന്നതെന്റെയമ്മേ ?
മുത്തല്ലതൊക്കെയും താരകളാണെന്റെ
മുത്തേയറിയുക പൊന്നുമോനേ
കണ്ണു ചിമ്മിക്കളിച്ചീടുന്നതെന്തമ്മേ ?
മിന്നുന്ന കാരുണ്യമാണെന്നുണ്ണീ
കാണാതെയാകുവാന്‍ കാരണമെന്തമ്മേ ?
കാര്‍മേഘം മൂടുകയാലെന്നുണ്ണീ
കാര്‍മേഘം മൂടുവാന്‍ കാരണമെന്തമ്മേ ?
കാരുണ്യവര്‍ഷമേകീടാനുണ്ണീ
കാരുണ്യവര്‍ഷമേകീടുന്നതാരമ്മേ
കാണാപ്പൊരുളായ ദൈവമുണ്ണീ
Sunday, 16 November 2014
സച്ചിദാനന്ദം
സച്ചിദാനന്ദസ്വരൂപമേ നിന്നെ ഞാന്‍
സ്വര്‍ണ്ണബിംബങ്ങളില്‍ കണ്ടതില്ല
വ്യര്‍ത്ഥമനര്‍ത്ഥം പുലമ്പുന്ന നാവിലും
കൊട്ടാരക്കെട്ടിലും കണ്ടതില്ല
കണ്ടില്ല പൊന്നമ്പലത്തി,ലതിഗൂഢം
സത്യമൊളിക്കുന്നഗ്രന്‍ഥത്തിലും
ദ്വാരക വിട്ടു തിരയുമ്പോള്‍ കണ്ടു ഞാന്‍
അബലയാം ഗോപികാമാനസത്തില്‍
നിഷ്കാമഭക്തി തന്‍ മൂര്‍ത്തിയായ് നില്‍ക്കുമാ
ഭക്തകുചേലന്റെയുള്‍ത്തടത്തില്‍
ആയുധമേന്തിയ നിന്റെ മുന്നില്‍ മന്ദ-
ഹാസം പൊഴിക്കും പിതാമഹനില്‍
ഇല്ലയെന്നോതിലും കാണാനുള്ളാവേശം
തൂണുപൊളിക്കുമസുരഹൃത്തില്‍
നിന്നെ സ്മരിച്ചു ഭയത്താലെ നാളുകള്‍
തള്ളി നീക്കും കംസരാജനുള്ളില്‍
മോക്ഷേച്ഛ നിന്ദയായോതും ശിശുപാല-
യാദവശൃഷ്ഠന്റെ ഹൃത്തടത്തില്‍
കാരുണ്യം പൈതലില്‍ രൂപമായ് ഭൂവിതില്‍
വന്ന കാരാഗൃഹബന്ധനത്തില്‍
മറ്റാരുമാശ്രയമില്ലെന്നറിയുന്ന
ഉത്തര തന്‍ മാതൃമാനസത്തില്‍
കാപട്യലേശവുമില്ലാതെ പുഞ്ചിരി
തൂകുന്ന പൈതലിന്‍ കണ്ണുകളില്‍
തക്ഷകദംശമാം കര്‍മ്മഫലത്തിനായ്
ദേഹം വെടിഞ്ഞ പരീക്ഷിത്തിനുള്ളില്‍

കണ്ണിനു കണ്ണായി കാണുന്നതൊക്കെയായ്
കാരുണ്യമായ് നിന്നെ കാണുന്നു ഞാന്‍
മണ്ണിലും വിണ്ണിലുമെങ്ങും നിറയൊന്നൊ-
രേകമാം സത്യമായ് കാണുന്നു ഞാന്‍
ഭ്രാന്തന്‍
ചിരിക്കാറുമുണ്ടെന്നും ഞാന്‍ കരയാറുമുണ്ടല്ലോ
ഭ്രാന്തനല്ലെന്നു ഞാന്‍ ചൊല്ലുന്നില്ല
സന്തോഷം പുഞ്ചിരിയായെന്നില്‍ കാണും നീ
ദുഖമെന്‍ കണ്ണുനീരായും കാണും
ഒന്നും മറയ്ക്കാനാറിയാത്ത ഭ്രാന്തന്‍
മണ്ടനിവനെന്നും പറയാമെന്നെ
ഭ്രാന്തുണ്ടെനിയ്ക്കെത്രമേല്‍ നൊന്തിട്ടും
മോഹിച്ചിടുന്നവനല്ലേ ഞാനും
ഭ്രാന്തനെന്നെന്നെ നീ വിളിച്ചീടിലും തെറ്റില്ല
ഞാന്‍ നിഷേധിയ്ക്കയില്ല
കാതോര്‍ത്തിടൊല്ല നീ കേട്ടിടാം മാറ്റൊലി-
യായത് നിന്‍ കാതില്‍ വന്നു വീഴാം

Saturday, 15 November 2014
സ്രഗ്ദ്ധര
മാനത്താടുന്നു പട്ടം തഴുകിയൊഴുകുമാകാറ്റു ചൊല്ലുന്ന മട്ടില്‍
ചേലൊത്തെന്നാലതിന്‍ നൂലൊരുവനുമിഴിയാല്‍ കാണുമാറാകുകില്ലാ
താഴത്താപട്ടമേന്തും കരവിരലതിലോ കണ്ടിടാം നൂലുമേവം
താനത്രേ മണ്കുടത്തിന്നകമെ നിറയുമാകാശവും കാണ്മതെന്നും
വര്‍ഷം പോയെത്രയോ ഞാന്‍ തവ തിരുനടയില്‍ വന്നതില്ലെങ്കിലും നീ
വര്‍ഷീച്ചീടേണമെന്നും കൃപ, മനമിതിലായ് നീ തെളിഞ്ഞീടുകമ്മേ
വറ്റീടാതുള്ളതാം നിന്‍ കരുണയരുവിയായെന്മനോഭൂവിലെന്നും
വന്നെത്തീടുന്നതിന്നായ് തവപദകമലേയിന്നിതാ കുമ്പിടുന്നേന്‍
കണ്ണീക്കാട്ടുന്നതാമീയുലകവു,മതിലായുള്ളതെല്ലാം നിനച്ചാ-
ലെണ്ണീടാവുന്നതല്ലാ, മനമിതിലുളവാം വിസ്മയം തെല്ലുനേരം
നണ്ണീടാമേവമെന്നും, മനുജനിവിടെയിക്കാണ്മതാണുണ്മയെന്നായ്
കാണുന്നാ,ഴിപ്പരപ്പില്‍ ത്തിരകളുമതു പോലാഴികാണുന്നതുണ്ടോ ?
ഞാനാരെന്നു,ണ്മയെന്തീ,മിഴികളിലിവനിക്കാണ്മതാം ലോകമെന്തീ-
ജ്ഞാനത്തിന്‍ രൂപമെന്തെ,ന്നകമലരിലഹം ബോധമായുള്ളതെന്തീ-
മാനം മുട്ടുന്ന ഗര്‍വ്വം മമ മിഴിയിതളും മൂടുവാന്‍ ഹേതുവെന്ത-
ജ്ഞാനം മാറീട്ടു സത്യം തെളിവതിനൊരുവന്നെന്തു താന്‍ ചെയ്തിടേണ്ടൂ
* ദെണ്ണം മാറ്റീടുവാനായ് ഗുരുപവനപുരേ വന്നു നിന്നെ സ്തുതിച്ചീ-
ട്ടെണ്ണാനാവാത്തതാം നിന്‍ മഹിമകളെഴുതിപ്പൂകി നിന്‍ പാദയുഗ്മം
ദെണ്ണിപ്പിക്കുന്ന ലോകത്തടിയനെഴുതുമീവാക്കുപുഷ്പങ്ങളായെന്‍
കണ്ണന്‍ തന്‍ മെയ്യിലെന്നാണടിയനുവെളിവായ് കാണുവാന്‍ യോഗമാവോ !
* ഒരു സമസ്യാപൂരണം
* കൂട്ടം വിട്ടോടിയോരാപ്പശുവിനെയരികെക്കൊണ്ടുവന്നീടുവാനാ-
യിട്ടൂതും വേണുനാദം വരുവതിനിനിയും വൈകിടുന്നെന്തു കണ്ണാ
വാട്ടം തട്ടാതെ ചിത്താംബുജനടുവിലഹംബോധമായ് കാണ്മതാം നിന്‍
നോട്ടം കാക്കട്ടെ മായാജലധിയുടെയടിത്തട്ടിലാണ്ടീടുമെന്നെ
* ഒരു സമസ്യാപൂരണം
* വാണീടും നാളിലെല്ലാം മമ മനമലരില്‍ തിങ്ങിടും ഭക്തിയാം തേന്‍
വാണീ നിന്നര്‍ഘ്ര്യമായിട്ടടിയനനുദിനം വെച്ചിടാം നിന്‍ പദാബ്ജേ
വീണാനാദം കണക്കെ മധുരരസമെഴുന്നാകടാക്ഷം തെളിഞ്ഞാല്‍
കാണിയ്ക്കും ഭക്തനില്‍ ത്തെല്ലൊരു കൃപ കവിതാദേവിയും ദേവിയും മേ
* ഒരു സമസ്യാപൂരണം
* നിന്നാമം ചൊല്ലിയില്ലാ, തവ തിരുനടയില്‍ വന്നു പൂജിച്ചതില്ലാ
യെന്നാലും നീ മറന്നില്ലടിയനെ,യതിനോ നീ ശ്മശാനേ വസിപ്പൂ?
ഇന്നീസത്യം നിനച്ചിട്ടുരുകിടുമകതാരേവമോതുന്നു ശംഭോ
"നിന്നാര്‍ദ്രപ്പൂമഴക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ"
* ഒരു സമസ്യാപൂരണം
* മുന്നില്‍ ക്കാണുന്ന ലോകം തെളിയുവതിനകക്കണ്ണിനും വെട്ടമേകീ-
ടുന്നാരാണാപ്രകാശം ശിവ! തവ കരുണാധാരയാം ഗംഗയല്ലോ
എന്നും ഗൌരീസമേതം തവതിരുനടനം ഹൃത്തടേ കാണ്മതിന്നായ്
"നിന്നാര്‍ദ്രപ്പൂമഴക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ"
* ഒരു സമസ്യാപൂരണം
ഇന്നല്ലെന്നും മനസ്സാം കമലമിതുവിടര്‍ന്നീടുവാന്‍ നിന്‍ കടാക്ഷം
തന്നീടേണം മുരാരേ, വരുവതിനിനിയും വൈകിടുന്നെന്തിനായി ?
ചൊന്നാലും നന്ദസൂനോ മുരളികയിതു നീ സ്വീകരിച്ചേകിടുന്നാ
''നിന്നാര്‍ദ്രപ്പൂമഴയ്ക്കായനുദിനമിഹ ഞാനെത്തിടാം ഭക്തിയോടെ'
* ഒരു സമസ്യാപൂരണം
വിശ്വാസം കാശിലാണോ ? കഴിവുപലതുമുണ്ടെന്നതോ ? നൊന്തിടുമ്പോ-
ളാശ്വാസം തന്നിടാനായ് പലരുമിവിടെയുണ്ടെന്നു കാണുന്നതാണോ ?
വിശ്വം പാലിച്ചിടുന്നാ പരമകൃപയെഴുന്നീശനല്ലേയിതെല്ലാം
വിശ്വേശാ നിന്നെയല്ലാതൊരുവനെയിവിടെന്തിന്നു നമ്പീടണം ഞാന്‍
മുത്തിന്നുള്ളൊക്കെ നീറിപ്പുകയുവതറിയിക്കാതെ കാക്കുന്നിതെല്ലാം
പുത്രസ്നേഹത്തിനാലെന്നറിവു, കനിവതാറായി നല്കുന്നു നിത്യം
മത്തേകീടുന്നമോഹം കുറയുമളവിലേ കാണുവാനാകു കഷ്ടം
മര്‍ത്ത്യാ ഭൂവോളമില്ലാ കരുണയകലെയായ് കാണുമാതാരകയ്ക്കും
ദേവീ നീ തന്നെയല്ലേ ഹൃദയമലരിലെ സ്നേഹമായ് വന്നണഞ്ഞി-
ട്ടേവം നാനാവിധത്തില്‍ തെളിയുവതിവിടെന്നമ്മയായ് പെങ്ങളായും
ഭൂവായീഭൂമിയെപ്പോല്‍ ക്ഷമയൊടെയിവിടെന്‍ ഭാര്യയായ് മക്കളായും
നീ വന്നീടുന്നു ഭദ്രേ തവ പദമലരില്‍ വീണു ഞാന്‍ കൂമ്പിടുന്നേന്‍
കാണാ,മെന്നും ദിനാന്ത്യേ തിരകളുയരുമാസാഗരം തന്നിലയ്യോ
വീണാലും വീണ്ടുമെത്തും ദിനകര,നിതു താന്‍ നമ്മളും ചെയ്തിടേണം
വീണേക്കാം ജീവിതത്തില്‍ പലവുരു,വതിലും താണു പോകാതെ വീണ്ടും
നാണം വിട്ടേറ്റു നീയും തുടരുക, സുമതേ, കര്‍മ്മമാര്‍ഗ്ഗത്തിലെന്നും
ചിത്തേ മോഹം നിറച്ചിട്ടുലകിതിലിവനും പെട്ടുപോയെന്നുചൊല്ലാ-
തെത്തൂ, ഹേ മാധവാ നീ, തെളിയണമകമേ നിന്റെയാവിശ്വരൂപം
മത്തേകീടുന്നാമായാബലമൊരുകയറായ് ചുറ്റിടുന്നെങ്കിലെന്തേ
ഭക്തര്‍ക്കാനന്ദമേകും തവ കൃപയിവനും നല്കിടാവുന്നതല്ലേ
പണ്ടന്നാഗോകുലത്തില്‍ കരുണ യമുനയായില്ലയോ, ജാരബുദ്ധ്യാ
കണ്ടോരാഗോപികയ്ക്കും തവ പദഭജനത്താലെ നീ മോക്ഷമേകി
ഉണ്ടാകാമെന്നിലേറെക്കുറവുകളതു നീ തന്നതല്ലേ,യതെന്ന്യേ-
യുണ്ടോ, ചൊല്‍, ലോകമെങ്ങും നിറയുവതു ഭവാന്‍ തന്നെയാണെന്നു ചൊല്വൂ
എന്തിന്നായെന്മനസ്സീയുലകമിതിലെഴും വസ്തുവില്‍ മോഹമാര്‍ന്നി-
ട്ടെന്റേതെന്നുള്ളമട്ടില്‍ക്കരുതിവെറുതെയായ് തേങ്ങിടുന്നെത്ര കഷ്ടം
സന്തോഷത്തിന്റെ ക്ഷീരക്കടലിലമരുമാനിര്‍മ്മലജ്യോതിയായ് നീ-
യെന്തിന്നും കാണ്മതില്ലാ, ഹൃദി സുഖമരുളാന്‍ വൈകിടുന്നെന്തിനായി
ദൃക്കായെന്റുള്ളിലെന്നും സദയമമരുമാജ്യോതിയല്ലേ, മനസ്സേ
ദിക്കാകും വേഷമിട്ടെന്മിഴികളിലുലകായ് കാണ്മതും സത്യമോര്‍ത്താല്‍ ?
തൃക്കണ്ണോ ജ്ഞാനമല്ലേ? കഴിവുകളഖിലം ശക്തി താനെന്നു കാണ്മൂ?
മുക്കണ്ണന്‍ ബോധമായിയിട്ടകമെയമരുമാസത്യമെന്നാല്‍ ശിവോഹം
ഫേക്കാകാമിങ്ങു കാണും പലരു,മിവിടെയായ് ക്കാണ്മതാം സൌഹൃദങ്ങള്‍
ലൈക്കും, നന്നെന്നു ചൊല്ലും മൊഴികളു, മതു നീ യുണ്മയെന്നോര്‍ത്തിടേണ്ടാ
ഫൈക്കല്ലാതുള്ളതെന്താണ,വനിയിലൊരുവന്‍ ചൊല്ലിടും വാക്കുമാറും
ഫേക്കായി പുഞ്ചിരിക്കും, മിഴികളിലൊഴുകും കണ്ണുനീരും മറയ്ക്കും
ഫേക്കാണെന്മുന്നിലെന്നും തെളിയുമുലക,മെന്നാകിലീ നെറ്റിലേ ഫേസ്-
ബുക്കും ഫേക്കാകിലെന്താ,ണതൊരുകുറവുതാ,നെന്നു കാണേണ്ടതുണ്ടോ
ഫേക്കാണീകാണ്മതെന്നായറിയുകിലതു തേ നോവുനല്കുന്നതല്ലെ-
ന്നൊക്കെക്കാട്ടിത്തരുന്നീവഴിയു,മറിവു ഞാന്‍ ദേശികന്‍ തന്നെയെന്നായ്
വാക്കായോതുന്നതെല്ലാമടിയനകമെയായ് ചിന്തയായ് വന്നുദിച്ചി-
ട്ടിക്കാണും മട്ടിലെത്തുന്നതു കൃപയറിവൂ സര്‍വ്വവും ദേവി നീയേ
തൃക്കാലെന്‍ ചിത്തപത്മേ തെളിയണമനിശം സത്യമായ് ജ്ഞാനമായും
ചിത്ക്കാമ്പില്‍ സ്നേഹമായും നിറയുക സതതം വാണിമാതേ നമിക്കാം
* ചൂതാട്ടം തന്നെയായിക്കളി,യിതിലധുനാ കാണ്മതയ്യേ പണക്കാര്‍
നിത്യം ഹാ! കെട്ടിയാട്ടും ചരടിലിളകിടും പാവയാട്ടങ്ങളത്രെ
നിര്‍ത്താമിമ്മട്ടിലെന്നാല്‍ കളി, കഥകളിയും കണ്ടിരുന്നുല്ലസിക്കാം
പാര്‍ത്താല്‍ "ക്രിക്കറ്റിനോലും പെരുമ കഥകളിക്കുണ്ടു പണ്ടേക്കു പണ്ടേ"
* ഒരു സമസ്യാപൂരണം
കണ്ണീരില്‍ മുക്കിടൊല്ലാ, ചെറിയൊരുകടലാസ്സോടമാണെ,ന്നു കണ്ടി-
ട്ടെ,ണ്ണീടാവുന്നതല്ലാ തവ പദ കമലം ചേരുവാനുള്ള മോഹം
അര്‍ണ്ണോജാക്ഷാ! ഭവാനൊന്നണയുക തഴുകും കാറ്റിലാ,യെന്റെയോടം
ദണ്ണിപ്പിക്കാതെ ചേര്‍ക്കൂ തവ ചരണയുഗേ, ധന്യമാകട്ടെ ജന്മം
മാഞ്ഞെന്നാകാം നഭസ്സിന്നിരുളിലൊളിപരത്തുന്നതാം താരകങ്ങള്‍
മാഞ്ഞേ പോകാം നിലാവിന്‍ കുളിരല,യതുപോല്‍ ചന്ദ്രനും വാനില്‍ നിന്നും
മാഞ്ഞീടാമീധരയ്ക്കായ് കതിരൊളിവിതറും സൂര്യനെന്നാലുമെന്നും
മാഞ്ഞീടാവുന്നതല്ലാ മനുജഹൃദി സദാ സ്നേഹമേ, വാഴ്ക നിത്യം
വിണ്ണില്‍ നിന്നെത്തിടുന്നാകൃപയൊഴുകിവരും ഗംഗയാറാ,യതിന്നും
മണ്ണില്‍ കാണുന്നതാകും മലിനത നിറയു,ന്നെന്നു കാണുന്നതില്ലേ
നണ്ണീടാമേവമത്രേ ഗുണഗണമിയലുന്നീമഹാത്മക്കളോടും
തിണ്ണം ചേര്‍ക്കുന്നു ദോഷം വിധി,യിതുതടയാനാര്‍ക്കുമാവുന്നതല്ലാ
* കാണുന്നൂ ലോകമെങ്ങും പലവിധദുരിതം തിന്നു പാവം മനുഷ്യന്‍
കേണീടുന്നെന്നുമയ്യോ തവ കൃപയിവനെ ക്കാക്കുവാന്‍ വൈകിടാമോ
കാണായ് വന്നീടുകെന്നും മരണഭയമകറ്റീടുമാസത്യമായി
സ്ഥാണോ കൈലാസവാസിന്‍ ജനിമൃതി മതിയാക്കീടുവാന്‍ കാലമായി
* ഒരു സമസ്യാപൂരണം
ഇന്ന് Tagoreന്റെ ചില വരികള്‍ വായിക്കാന്‍ ഇടയായി. വല്ലാതെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. ആ പ്രചോദനത്തില്‍ എഴുതിയത് കുറിക്കുന്നു
മോക്ഷം തേടാനൊരുങ്ങീട്ടൊരുവനിതുസമം ചൊല്ലി പോല്‍ "കാലമായീ,
ദൈവത്തെ തേടുവാനായ് ഗൃഹമിതുവെടിയാം, കഷ്ടമാരിത്ര കാലം
എന്‍ കണ്ണും മൂടി",യപ്പോള്‍ കനിവെഴുമരുളായ് ദൈവവും ചൊല്ലി "ഞാനെ"-
ന്നന്നേരം കാതു കേട്ടി,ല്ലരികിലറിവതായ് ഭാര്യയും പൈതലും താന്‍

* വിദ്യക്കാരുണ്ടു ചൊല്ലൂ, ധനമതുവഴിയായ് പേരുമുണ്ടാക്കുവാനായ്
വിദ്യാഭ്യാസം പലര്‍ക്കും, പദവിയിലണയും നാള്‍ വരേക്കേ പഠിക്കൂ
വിദ്വാനാകാന്‍ പ്രയാസം, സമയമെവിടെ,യെന്നാലുമിന്നെന്തുചെയ്തും
വിദ്വല്‍പ്പേരിന്നു വേണ്ടി പ്പലര്‍പലവകയായ് ഗോഷ്ഠി കാട്ടുന്നു കഷ്ടം

"ആരേന്നേ വിഡ്ഢിയാക്കുന്നിതുവരെ"യതിനോ "ദൈവ"മെന്നോതി പോലും
പൈതല്‍ കേഴാന്‍ തുടങ്ങീട്ടുടനെയരികിലുള്ളമ്മയോടൊട്ടി നിന്നൂ
"വിഡ്ഢീ നീ വീടു വിട്ടീടരുത"തുമവനോ കേട്ടതേയില്ല പോലും
"എന്നെ ത്തേടുന്നതെന്തിന്നരികിലെഴുവതാമെന്നെ വിട്ടിട്ടു കഷ്ടം "പ്രചോദനം
At midnight the would-be ascetic announced:
-----"This is the time to give up my home and seek for God.
Ah, who has held me so long in delusion here?"
-----God whispered, "I," but the ears of the man were stopped.
-----With a baby asleep at her breast lay his wife, peacefully sleeping
on one side of the bed.
-----The man said, "Who are ye that have fooled me so long?"
-----The voice said again, "They are God," but he heard it not.
-----The baby cried out in its dream, nestling close to its mother.
-----God commanded, "Stop, fool, leave not thy home," but still he heard not.
-----God sighed and complained, "Why does my servant wander to seek me, forsaking me?"
താങ്ങാനാവാത്ത ദുഃഖം ഹൃദി നിറയുവതാം നേരമെത്തുന്നു ചിത്തേ
താങ്ങാ,യെന്താണതത്രേ പരമകൃപയെഴും ദൈവമെന്നേ നിനയ്ക്കാം
വാങ്ങാനാവുന്നതല്ലാ കരുണ,യറിയണം ശുദ്ധമാം മാനസത്തില്‍
മങ്ങാതെന്നും ജ്വലിക്കുന്നൊളിയതറിയുവാനാമഹാവാക്യമോര്‍ക്കൂ

വിപരീതാഖ്യാനകി
ലക്ഷണം
ഇഹൈവ പാദങ്ങൾ മറിച്ചുവെച്ചാ-
ലാഖ്യാനകീ കേൾ വിപരീതയാകും
0-0/--0/0-0/--
--0/--0/0-0/--
എനിക്കകക്കാമ്പിലെ നല്ല വെട്ടം
നന്നായ് തെളിഞ്ഞീടുവതിന്നു നിത്യം
മനസ്സിലെത്തീടണമേ ഗുരോ നീ
ജ്ഞാനപ്രകാശദ്യുതിരൂപമായി
നഭസ്സു മൂടും മുകിലില്ലയെന്നാല്‍
കാണുന്നതല്ലാ മഴവില്ലു വാനില്‍
മനസ്സിനിഷ്ടം പകരുന്നമട്ടില്‍
വാക്കോതുവാന്‍ നോവുമറിഞ്ഞിടേണം
മനസ്സുമഞ്ചിന്ദ്രിയമൊക്കെയും ചേര്‍-
ന്നേവം രചിക്കുന്നൊരുലോകമെന്നും
എനിക്കു ദുഃഖം പകരാതെ കാക്കാന്‍
തന്നീടണേ നിന്‍ കൃപ ഷണ്മുഖാ നീ
ഇഹൈവ പാദങ്ങൾ മറിച്ചുവെച്ചാ-
ലാഖ്യാനകീ കേൾ വിപരീതയാകും
0-0/--0/0-0/--
--0/--0/0-0/--
എനിക്കകക്കാമ്പിലെ നല്ല വെട്ടം
നന്നായ് തെളിഞ്ഞീടുവതിന്നു നിത്യം
മനസ്സിലെത്തീടണമേ ഗുരോ നീ
ജ്ഞാനപ്രകാശദ്യുതിരൂപമായി
നഭസ്സു മൂടും മുകിലില്ലയെന്നാല്‍
കാണുന്നതല്ലാ മഴവില്ലു വാനില്‍
മനസ്സിനിഷ്ടം പകരുന്നമട്ടില്‍
വാക്കോതുവാന്‍ നോവുമറിഞ്ഞിടേണം
മനസ്സുമഞ്ചിന്ദ്രിയമൊക്കെയും ചേര്‍-
ന്നേവം രചിക്കുന്നൊരുലോകമെന്നും
എനിക്കു ദുഃഖം പകരാതെ കാക്കാന്‍
തന്നീടണേ നിന്‍ കൃപ ഷണ്മുഖാ നീ
വിരിഞ്ഞതാം പൂവിനകത്തുതേനാ-
യേരേ നിറഞ്ഞെന്മനതാരിലെന്നും
എരിച്ചിടും നോവുവലച്ചിടുമ്പോ-
ഴാരെത്തിടുന്നാ ദയ ദേവി നീയേ
അറിഞ്ഞതില്ലാ ജഗദീശ്വരീ ഞാന്‍
പാരായതും നിന്‍ കൃപയെന്ന സത്യം
മറച്ചിടും മായ വലച്ചിടാതെന്‍
ചാരത്തണഞ്ഞെന്‍ വഴികാട്ടിയാകൂ
ഗീതാമൃതം തേടി
കണ്ണിനു കണ്ണായ കണ്ണനെ കാണുമ്പോള്‍
കണ്ണു കലങ്ങുകയില്ലെന്നാകില്‍
കണ്ണന്റെ കണ്ണിലും ചുണ്ടിലും തത്തുന്നപുഞ്ചിരി
കാണായിടാമെന്നാകില്‍
കണ്ണനോടൊന്നു നീ ചോദിച്ചറിയുമോ
കണ്ണന്റെ ഗീതയോതും രഹസ്യം
കണ്ണന്റെ വാഴ്വിലായുണ്ടായ ദുഃഖത്തില്‍
കണ്ണന്റെ കണ്ണു കലങ്ങിയില്ലാ
കള്ളമായുള്ളതാം വാഴ്വിതില്‍ വാഴുമ്പോള്‍
കണ്ണില്‍ നിറഞ്ഞതുമില്ല കണ്ണീര്‍
കണ്ണാ,യെനിക്കതിന്നാവുന്നതേയില്ല
കാണുമിതില്‍ മോഹം വന്നു പോയി
കള്ളമിതെന്നു നീയോതിയെന്നാകിലും -
കാണുമീവാഴ്വില്‍ ഭ്രമിച്ചു പോയി
കണ്ണാ, അറിയുന്നതുണ്ടിന്നു നീ ചൊന്ന-
രജ്ജുസര്‍പ്പത്തിന്റെ മോഹവിഷം
കള്ളമല്ലിന്നു ഞാന്‍ നീറുന്നതുണ്ടതില്‍
തേടുന്നു നീ തന്ന ഗീതാമൃതം
കാണുവാനാകുന്നതില്ലെനിക്കിന്നെ,ന്നാല്‍
നീയന്നു തന്നതാം സിദ്ധൌഷധം
തേടുകയാണു ഞാന്‍ സംസാരമാം വിഷ-
മേല്‍ക്കാതെ കാക്കുന്നൊരാരഹസ്യം

യോഗ്യം
അക്ഷരം മന്ത്രമാണെ,ല്ലാ-
വേരുമൌഷധമാണു പോല്‍
അയോഗ്യനാരുമേയല്ലാ
യോജിപ്പിപ്പോരു ദുര്‍ലഭം
പ്രചോദനം
അമന്ത്രമക്ഷരം നാസ്തി
നാസ്തി മൂലമനൌഷധം
അയോഗ്യഃ പുരുഷോ നാസ്തി
യോജകസ്തത്ര ദുര്‍ലഭഃ
വേരുമൌഷധമാണു പോല്‍
അയോഗ്യനാരുമേയല്ലാ
യോജിപ്പിപ്പോരു ദുര്‍ലഭം
പ്രചോദനം
അമന്ത്രമക്ഷരം നാസ്തി
നാസ്തി മൂലമനൌഷധം
അയോഗ്യഃ പുരുഷോ നാസ്തി
യോജകസ്തത്ര ദുര്‍ലഭഃ
Thursday, 13 November 2014
കാരണം
ആഴി തന്‍ നെഞ്ചിലെ കത്തുന്നതാം നോ-
വാവിയായ് വിണ്ണിലേയ്ക്കെത്താന്‍ കുതിപ്പതും
വിണ്ണിലെത്തീട്ടവ മണ്ണിലേയ്ക്കെത്തുവാന്‍
കാര്‍ മുകിലായ് കാത്തു നില്ക്കുന്നതും പിന്നെ
ആ മുകില്‍ കാണുന്നസ്വപ്നങ്ങളൊക്കെയും
മാരിവില്ലായ് മിന്നലായിട്ടു കാണുന്നതും
ചൊല്ലുവാനാകാത്ത നൊമ്പരത്തിന്‍ നാദം
മണ്ണിടിവെട്ടായ് കേട്ടിരിക്കുന്നതും
പിന്നെയാമേഘത്തിന്‍ നെഞ്ചുരുകീട്ടതു
വര്‍ഷമായ് ഭൂമിയില്‍ പെയ്തിറങ്ങുന്നതും
ആ ജലമൊക്കെയുമാറായി മേടുകള്‍
കാടുകള്‍ താണ്ടിയിട്ടിങ്ങെത്തിടുന്നതും
ആഴിയിലെത്തുവാനായിട്ടതിവേഗം
നന്മ തന്‍ ധാരയോടുന്നതുമേവം
കാണുന്നതാം പല വിസ്മയക്കാഴ്ചകള്‍
കാണുവാന്‍ കാരണമെന്തെന്നു ചൊല്ലെടോ
Wednesday, 12 November 2014
തോടകം
ചരണാംബുജമെന്നകമേയനിശം
വരണേ സദയം തെളിയുന്നൊളിയായ്
ഒരുനാളുടലറ്റിടുമന്നിവനും
തരണേ ശരണം ഗണനായകനേ
അറിവായറിവൊക്കെയറിഞ്ഞിടുമാ
പൊരുളായ്, കനിവായ്, ഹൃദയേ നിറയും
നിറവായ്, കറയറ്റ സുഖാനുഭവം
തരുവാനണയും ഗുരുവേ ശരണം
കരുണാമയനായവനും ധരയില്‍
വരുമെങ്കിലിതും കരുതാം നിജമായ്
ഒരുനാളവനും നിറയും മിഴിയാല്‍
പറയും നര! നിന്‍ സ്തുതിഗീതികളായ്
കരുണാമയി! നിന്‍ കൃപയാണുലകെ-
ന്നറിയാന്‍ മിഴിയേകിടുകംബിക! നീ
ശരണാഗതവത്സലയായകമേ
വരു നീ, തരു നിന്‍ ചരണേ ശരണം
വരണേ സദയം തെളിയുന്നൊളിയായ്
ഒരുനാളുടലറ്റിടുമന്നിവനും
തരണേ ശരണം ഗണനായകനേ
അറിവായറിവൊക്കെയറിഞ്ഞിടുമാ
പൊരുളായ്, കനിവായ്, ഹൃദയേ നിറയും
നിറവായ്, കറയറ്റ സുഖാനുഭവം
തരുവാനണയും ഗുരുവേ ശരണം
കരുണാമയനായവനും ധരയില്‍
വരുമെങ്കിലിതും കരുതാം നിജമായ്
ഒരുനാളവനും നിറയും മിഴിയാല്‍
പറയും നര! നിന്‍ സ്തുതിഗീതികളായ്
കരുണാമയി! നിന്‍ കൃപയാണുലകെ-
ന്നറിയാന്‍ മിഴിയേകിടുകംബിക! നീ
ശരണാഗതവത്സലയായകമേ
വരു നീ, തരു നിന്‍ ചരണേ ശരണം
Tuesday, 11 November 2014
സ്രഗ്ദ്ധര
ചിത്തത്തില്‍ ഭക്തിയോടേ
കരുണയൊഴുമൊരാദേവപാദം ഭജിച്ചാല്‍
ഭക്താഭീഷ്ടത്തെ നല്കും
ശിവസുതഹൃദയം ചിത്സുഖം നല്കുമെന്നും
സത്തായിട്ടുള്ളതാമാ-
പ്പൊരുളകമലരില്‍ പുണ്യമേകീടുവാനാ-
യെത്തും വിശ്വാസമല്ലാ,
നിജമനുഭവമായ് കണ്ടറിഞ്ഞുള്ളതല്ലേ
കരുണയൊഴുമൊരാദേവപാദം ഭജിച്ചാല്‍
ഭക്താഭീഷ്ടത്തെ നല്കും
ശിവസുതഹൃദയം ചിത്സുഖം നല്കുമെന്നും
സത്തായിട്ടുള്ളതാമാ-
പ്പൊരുളകമലരില്‍ പുണ്യമേകീടുവാനാ-
യെത്തും വിശ്വാസമല്ലാ,
നിജമനുഭവമായ് കണ്ടറിഞ്ഞുള്ളതല്ലേ
Monday, 10 November 2014
കാരണം
മാനത്തു നിന്നു മഴ വന്നിടുമെങ്കി,ലെന്തി-
ന്നായെന്നു ഞാനറിവതില്ല,തു പോലെ തന്നെ,
യാവന്നതായ ജലമൊക്കെയീമണ്ണിലെത്തീ-
ട്ടാറായിടുന്നതുമാഴിതിരഞ്ഞു പോകും
കാണുന്നതുണ്ടു പലതായ് ചില കാഴ്ചയെന്നാല്‍
കാണുന്നതില്ലയൊരു കാരണമിതെന്തിനെന്നായ്
കണ്ണാദിയായവ പല മാതിരി കാട്ടുമെന്നാല്‍
നമ്പാവതല്ലയതുനല്ലതുമാകയില്ല
കാണുന്നതെന്തതിനു കാരണമെന്തിതെന്നീ-
മാട്ടേറെയുണ്ടു ഹൃദി ചോദ്യമതൊക്കെയും ഞാന്‍
കാരുണ്യമെന്നു കരുതി കൃപ തേടിയെന്നും
പോകുന്നിതാ മമ സഖേ ഗുരുവിന്‍ സമീപേ

മനസ്സിനോട്
ആരു നീ ചൊല്കെടോ മാനസമേ, യെന്റെ
ശത്രുവോ മിത്രമോ ബന്ധുവോ മായയോ
നിത്യമലകടല്‍ പോലെയിതെന്തെടോ
ശാന്തിയറ്റിങ്ങിനെ കാണുവതാകുന്നു
കാണുന്ന കാഴ്ചയില്‍ മോഹം വളര്‍ത്തിയി-
ട്ടെന്നെ നോവിക്കുവാന്‍ കാരണമെന്തെടോ
നോവെത്ര തന്നുവെന്നാലും നിന്നെ ഞാന്‍
നമ്പുവാന്‍ കാരണമെന്താണറിവീല
കാട്ടുന്ന മായികക്കാഴ്ചയില്‍ ഞാനെന്റെ
സത്യപ്രകാശത്തെയെന്തേ മറന്നു പോയ്
തെല്ലൊന്നടക്കു നിന്‍ ചിന്തയാകും തിര,
യൊന്നു കണ്ടോട്ടെ ഞാനാത്മപ്രകാശത്തെ
ശത്രുവോ മിത്രമോ ബന്ധുവോ മായയോ
നിത്യമലകടല്‍ പോലെയിതെന്തെടോ
ശാന്തിയറ്റിങ്ങിനെ കാണുവതാകുന്നു
കാണുന്ന കാഴ്ചയില്‍ മോഹം വളര്‍ത്തിയി-
ട്ടെന്നെ നോവിക്കുവാന്‍ കാരണമെന്തെടോ
നോവെത്ര തന്നുവെന്നാലും നിന്നെ ഞാന്‍
നമ്പുവാന്‍ കാരണമെന്താണറിവീല
കാട്ടുന്ന മായികക്കാഴ്ചയില്‍ ഞാനെന്റെ
സത്യപ്രകാശത്തെയെന്തേ മറന്നു പോയ്
തെല്ലൊന്നടക്കു നിന്‍ ചിന്തയാകും തിര,
യൊന്നു കണ്ടോട്ടെ ഞാനാത്മപ്രകാശത്തെ
വെട്ടം
ചൂണ്ടുന്ന കൈവിരല്‍ നോക്കി നില്ക്കാതെ നീ
കാട്ടിത്തരുന്നതാം വെട്ടത്തെ കാണെടോ
കാരുണ്യമാം വെട്ടമല്ലാതെയിങ്ങൊന്നും
കാണുവാനില്ലെന്നും കണ്ടറിഞ്ഞീടുക
കാട്ടിത്തരുന്നതാം വെട്ടത്തെ കാണെടോ
കാരുണ്യമാം വെട്ടമല്ലാതെയിങ്ങൊന്നും
കാണുവാനില്ലെന്നും കണ്ടറിഞ്ഞീടുക
Sunday, 9 November 2014
പൊരുള്‍
അനന്തത്തിലും വ്യാപിച്ചുള്ളതോ എന്നിലെ
ഞാനായിട്ടെന്നുമമരുന്നതോ പൊരുള്‍ ?
അലയടിച്ചുയരുമെന്‍ ചിന്തയടങ്ങുമ്പോള്‍
മാനസപ്പാലാഴി തന്നില്‍ തെളിവതോ ?
ചിദാനന്ദമായെന്നും ചിദ് ജ്യോതിരൂപമായ്
ജ്ഞാനമായ് ബോധമായ് കാണുന്നതാകുമോ ?
വേറെയല്ലൊക്കെയുമൊന്നെന്നു കാണുവാന്‍
കാരണമായ് കാണും കാരുണ്യമാകുമോ ?
ഞാനായിട്ടെന്നുമമരുന്നതോ പൊരുള്‍ ?
അലയടിച്ചുയരുമെന്‍ ചിന്തയടങ്ങുമ്പോള്‍
മാനസപ്പാലാഴി തന്നില്‍ തെളിവതോ ?
ചിദാനന്ദമായെന്നും ചിദ് ജ്യോതിരൂപമായ്
ജ്ഞാനമായ് ബോധമായ് കാണുന്നതാകുമോ ?
വേറെയല്ലൊക്കെയുമൊന്നെന്നു കാണുവാന്‍
കാരണമായ് കാണും കാരുണ്യമാകുമോ ?
Friday, 7 November 2014
ഉപേന്ദ്രവജ്ര
ലക്ഷണം: ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം
0-0/--0/0-0/--
കനിഞ്ഞു ദൈവം ചില സിദ്ധി തന്നാ-
ലെറിഞ്ഞുടയ്ക്കുന്നതു നന്നു താനോ ?
അറിഞ്ഞീടൂ സിദ്ധികളില്‍ ഭ്രമിച്ചാല്‍
പൊലിഞ്ഞു പോം നന്മകളൊക്കെ വാഴ്വില്‍
വരം കൊടുക്കുന്നൊരു കൈയ്യിനാകും
തിരിച്ചെടുക്കാനുമിതോര്‍ത്തുകൊള്‍ക
വരപ്രസാദം മദമേറ്റിടൊല്ലാ
വരം തരുന്നാചരണം സ്മരിക്കൂ
അറിഞ്ഞവന്‍ നല്കുവതാം വരത്താ-
ലൊരുത്തനും നോവു പകര്‍ന്നിടൊല്ലാ
വരങ്ങളെല്ലാമപരന്റെ ദുഃഖം
കുറയ്ക്കുവാന്‍ മാത്രമെടുക്കണം നാം
നിനച്ചിടും പോലെ വരുന്നതല്ലാ
മനുഷ്യനീവാഴ്വിലെ സൌഖ്യമെന്നാല്‍
തനിക്കു കൈ വന്നതു നല്ലതെന്നേ
നിനയ്ക്ക ദുഃഖം കുറയാന്‍ സുഹൃത്തേ
തെളിഞ്ഞിടുന്നുള്ളിലെ വെട്ടമെന്നാല്‍
തെളിച്ചതാ,രെന്‍ ഗുരു തന്നെയല്ലേ ?
വെളിച്ചമേകാനകതാരിലെത്തീ-
ട്ടൊളിച്ചതെന്തേ ഗുരുദേവ! ചൊല്ലൂ
നിനച്ചിടും നന്മയൊരുത്തനെന്നാല്‍
ശനീശ്വരാ നോവിലെരിച്ചിടൊല്ലേ
മനസ്സിലായീശ്വരചിന്തയേകി-
ട്ടെനിക്കു നീ ഭക്തി തരൂ കൃപാലോ
കരഞ്ഞതേയല്ല. മിഴിനീരു കണ്ണില്‍
നിറഞ്ഞു പോയ് ഞാനറിയാതെ തന്നെ
ഒരിറ്റു കണ്ണീരു പൊഴിച്ചിടാതി-
ന്നൊരുത്തനും കാണുകയില്ല വാഴ്വില്‍
ജനിച്ച നാള്‍ തൊട്ടൊരു മാത്ര പോലും
നിനച്ചതില്ലാ തവ നാമമെന്നാല്‍
തനിച്ചു വിട്ടീടരുതേ കൃപാലോ
കനിഞ്ഞു നീ വന്നു തുണയ്ക്ക ശംഭോ
വിരിഞ്ഞു നില്ക്കുന്നൊരു പൂവിനുള്ളില്‍
നിറഞ്ഞിടും തേന്‍ കണ മെന്നപോലെ
വിരിഞ്ഞൊരെന്മാനസപുഷ്പമാകേ
നിറയ്ക്കണേ ഭക്തിയുമിന്നു സ്കന്ദാ
ജപിച്ചിടാന്‍ നിന്‍ തിരുനാമമെന്നും
നിനച്ചിടാനായ് തവ രൂപമേവം
കഥിച്ചിടാന്‍ നിന്നപദാനമെന്നായ്
ഭവിച്ചിടാന്‍ നീ തരു ഭക്തിയമ്മേ
0-0/--0/0-0/--
പടക്കളത്തില്‍ പൊലിയുന്ന ജീവന്‍
പിടഞ്ഞു വീഴുമ്പൊഴുമോതിടുന്നൂ
വെടിഞ്ഞിടാം ജീവനിതെങ്കിലും നീ
വെടിഞ്ഞിടൊല്ലാ തവ ദേശഭക്തി
കനിഞ്ഞു ദൈവം ചില സിദ്ധി തന്നാ-
ലെറിഞ്ഞുടയ്ക്കുന്നതു നന്നു താനോ ?
അറിഞ്ഞീടൂ സിദ്ധികളില്‍ ഭ്രമിച്ചാല്‍
പൊലിഞ്ഞു പോം നന്മകളൊക്കെ വാഴ്വില്‍
വരം കൊടുക്കുന്നൊരു കൈയ്യിനാകും
തിരിച്ചെടുക്കാനുമിതോര്‍ത്തുകൊള്‍ക
വരപ്രസാദം മദമേറ്റിടൊല്ലാ
വരം തരുന്നാചരണം സ്മരിക്കൂ
അറിഞ്ഞവന്‍ നല്കുവതാം വരത്താ-
ലൊരുത്തനും നോവു പകര്‍ന്നിടൊല്ലാ
വരങ്ങളെല്ലാമപരന്റെ ദുഃഖം
കുറയ്ക്കുവാന്‍ മാത്രമെടുക്കണം നാം
നിനച്ചിടും പോലെ വരുന്നതല്ലാ
മനുഷ്യനീവാഴ്വിലെ സൌഖ്യമെന്നാല്‍
തനിക്കു കൈ വന്നതു നല്ലതെന്നേ
നിനയ്ക്ക ദുഃഖം കുറയാന്‍ സുഹൃത്തേ
തെളിഞ്ഞിടുന്നുള്ളിലെ വെട്ടമെന്നാല്‍
തെളിച്ചതാ,രെന്‍ ഗുരു തന്നെയല്ലേ ?
വെളിച്ചമേകാനകതാരിലെത്തീ-
ട്ടൊളിച്ചതെന്തേ ഗുരുദേവ! ചൊല്ലൂ
നിനച്ചിടും നന്മയൊരുത്തനെന്നാല്‍
ശനീശ്വരാ നോവിലെരിച്ചിടൊല്ലേ
മനസ്സിലായീശ്വരചിന്തയേകി-
ട്ടെനിക്കു നീ ഭക്തി തരൂ കൃപാലോ
കരഞ്ഞതേയല്ല. മിഴിനീരു കണ്ണില്‍
നിറഞ്ഞു പോയ് ഞാനറിയാതെ തന്നെ
ഒരിറ്റു കണ്ണീരു പൊഴിച്ചിടാതി-
ന്നൊരുത്തനും കാണുകയില്ല വാഴ്വില്‍
ജനിച്ച നാള്‍ തൊട്ടൊരു മാത്ര പോലും
നിനച്ചതില്ലാ തവ നാമമെന്നാല്‍
തനിച്ചു വിട്ടീടരുതേ കൃപാലോ
കനിഞ്ഞു നീ വന്നു തുണയ്ക്ക ശംഭോ
വിരിഞ്ഞു നില്ക്കുന്നൊരു പൂവിനുള്ളില്‍
നിറഞ്ഞിടും തേന്‍ കണ മെന്നപോലെ
വിരിഞ്ഞൊരെന്മാനസപുഷ്പമാകേ
നിറയ്ക്കണേ ഭക്തിയുമിന്നു സ്കന്ദാ
ജപിച്ചിടാന്‍ നിന്‍ തിരുനാമമെന്നും
നിനച്ചിടാനായ് തവ രൂപമേവം
കഥിച്ചിടാന്‍ നിന്നപദാനമെന്നായ്
ഭവിച്ചിടാന്‍ നീ തരു ഭക്തിയമ്മേ
വെട്ടം
വെട്ടമേകുന്നവനാരെടൊ ദീപമോ
സൂര്യചന്ദ്രാദിയോ താരാഗണങ്ങളോ
മര്‍ത്ത്യനോ മര്‍ത്ത്യന്റെയുള്ളിലായ് കാണുന്ന
ജീവനോ ജീവനുമാധാരമായതോ
ഭേദമില്ലൊന്നു താനെന്നതോര്‍ത്തീടിലീ
വെട്ടമാര്‍ക്കുള്ളതാണാരേകിടുന്നതും ?
സൂര്യചന്ദ്രാദിയോ താരാഗണങ്ങളോ
മര്‍ത്ത്യനോ മര്‍ത്ത്യന്റെയുള്ളിലായ് കാണുന്ന
ജീവനോ ജീവനുമാധാരമായതോ
ഭേദമില്ലൊന്നു താനെന്നതോര്‍ത്തീടിലീ
വെട്ടമാര്‍ക്കുള്ളതാണാരേകിടുന്നതും ?
Thursday, 6 November 2014
വിദ്യാഭ്യാസം
പാദമാചാര്യനില്‍ നിന്നും
പാദം ശിഷ്യന്‍ സ്വമേധയാ
പാദം കൂട്ടുകാരോടൊത്തും
പാദം കാലക്രമത്തിലും
പ്രചോദനം
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ ച
പാദം ശിഷ്യന്‍ സ്വമേധയാ
പാദം കൂട്ടുകാരോടൊത്തും
പാദം കാലക്രമത്തിലും
പ്രചോദനം
ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യസ്വമേധയാ
പാദം സബ്രഹ്മചാരിഭ്യഃ
പാദം കാലക്രമേണ ച
Monday, 3 November 2014
പുഷ്പിതാഗ്ര
രണഭുവി വിജയന്നു തേര്‍ തെളിച്ചി-
ട്ടുടലഖിലം പൊടിയും വിയര്‍പ്പുമായാ
കരതലമതിലായ് സുദര്‍ശനത്തോ-
ടരികെ വരും കൃപയോര്‍ത്തു ഞാന്‍ നമിപ്പൂ
ഹരിഹരസുതനേ മനസ്സിനെന്നും
തരിക ബലം, ഹൃദി കാണ്മതല്ലയോ നീ
ഗുരുവരകൃപയായ് തെളിഞ്ഞിടും നിന്‍
ചരണയുഗേ തരു ഭക്തിയെന്നുമെന്നില്‍
കരുതുക ഭുവനം മനുഷ്യനെന്നും
തരുവതു ദുഃഖവുമായിരിക്കയില്ല
വരുമൊരുസുദിനം കുറച്ചു നാളില്‍
ദുരിതമകന്നു സുഖം തരുന്നതാകും
ഒരു ചെറു നിമിഷം കരഞ്ഞു തീര്‍ത്താല്‍
തിരികെ വരില്ലതു പാഴിലായിടുന്നൂ
കരുതുക കരയാനൊരാള്‍ക്കുമില്ലി-
ന്നൊരുനിമിഷം, മിഴിനീര്‍ തുടയ്ക്കു വേഗം
ഉലകിതുഭയമേറ്റിടുന്ന നേരം
തളരുവതായ് വരുമെന്റെയുള്ള,മെന്നാല്‍
മലരിലെ മധുവെന്നപോലെ വിഷ്ണോ
നലമെഴുമാ കൃപ തന്നു കാത്തിടേണേ
ട്ടുടലഖിലം പൊടിയും വിയര്‍പ്പുമായാ
കരതലമതിലായ് സുദര്‍ശനത്തോ-
ടരികെ വരും കൃപയോര്‍ത്തു ഞാന്‍ നമിപ്പൂ
ഹരനുടെ സുത! നീ വരേണമുള്ളില്‍
കരുണയൊടെന്നകമേ തെളിഞ്ഞു നില്‍ക്ക
ചുരികയൊരു കരത്തിലമ്പുവില്ലി-
ടതുകരമായതിലേറ്റി നിന്നിടേണേ
ഹരിഹരസുതനേ മനസ്സിനെന്നും
തരിക ബലം, ഹൃദി കാണ്മതല്ലയോ നീ
ഗുരുവരകൃപയായ് തെളിഞ്ഞിടും നിന്‍
ചരണയുഗേ തരു ഭക്തിയെന്നുമെന്നില്‍
കരുതുക ഭുവനം മനുഷ്യനെന്നും
തരുവതു ദുഃഖവുമായിരിക്കയില്ല
വരുമൊരുസുദിനം കുറച്ചു നാളില്‍
ദുരിതമകന്നു സുഖം തരുന്നതാകും
ഒരു ചെറു നിമിഷം കരഞ്ഞു തീര്‍ത്താല്‍
തിരികെ വരില്ലതു പാഴിലായിടുന്നൂ
കരുതുക കരയാനൊരാള്‍ക്കുമില്ലി-
ന്നൊരുനിമിഷം, മിഴിനീര്‍ തുടയ്ക്കു വേഗം
ഉലകിതുഭയമേറ്റിടുന്ന നേരം
തളരുവതായ് വരുമെന്റെയുള്ള,മെന്നാല്‍
മലരിലെ മധുവെന്നപോലെ വിഷ്ണോ
നലമെഴുമാ കൃപ തന്നു കാത്തിടേണേ
Sunday, 2 November 2014
മാലിനി
ലക്ഷണം നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്
000/000/---/0--/0--
മിഴികളിലതിഗൂഢസ്മേരമോടെന്തിനാവോ
മഴമുകിലൊളിവര്‍ണ്ണന്‍ ഹൃത്തിനുള്ളില്‍ മറഞ്ഞൂ
മിഴികളിലിവിടാടിക്കാണ്മതായുള്ളതെല്ലാം
നിഴലിതു നിജമല്ലെന്നോതിയോ നീ ചിരിച്ചൂ
കരിവരചരണത്തേ നക്രവും തേടി വന്നൂ
മുരരിപു കരുണയ്ക്കായെന്നുതന്നേ നിനയ്ക്കാം
ഹരിയുടെ പദമെന്നും പൂജചെയ്തീടുവോര്‍ക്കീ
ധരണിയിലൊരപായം വന്നു കൂടുന്നതല്ലാ
കറുക, യവിലു, കേരം നിന്‍ പദേ വെച്ചു കൂപ്പാം
കരിമുഖ! മമ വിഘ്നം മാറ്റിടാന്‍ ശംഭുസൂനോ
ഗുരുവരകൃപയായും ബോധമായ് ജ്ഞാനമായും
വരിക, തെളിയുകെന്നും നിര്‍മ്മലസ്നേഹമായ് നീ
അരുവികളുതരുന്നൂ ദാഹനീരെങ്കിലും നാം
വരുവതെവിടെ നിന്നെന്തിനായ് തേടിടുന്നു ?
ഗുരുകൃപയതു പോലെ തന്നെയാണെന്നു ചൊല്വൂ
കരുണയരുവിയായിട്ടെത്തിയെന്നേ നിനയ്ക്കാം
പറയുക ജഗദംബേ നിന്‍ കൃപാവര്‍ഷമല്ലാ-
തറിവതിനിവിടെന്താണുള്ളതായുള്ളതെന്നും
അറിവുമുലകമായ് ഞാന്‍ കാണ്മതും ചിത്തമായി-
ട്ടറിവതുമഖിലം നീ തന്നെയാണെന്നതോര്‍പ്പൂ
മുരളിയിലുയരുന്നീഗാനമെന്തേ മനസ്സില്‍
തരുവതുസുഖമേറ്റം, വിസ്മയം തന്നെയോര്‍ത്താല്‍ !
വെറുമൊരുകുഴലല്ലേ, നിന്റെ ചുണ്ടോടുചേര്‍ന്നെ-
ന്നൊരുഗണ,മതിനാലോ തണ്ടുപാടുന്നിതേവം ?
കനിവൊരുകണമില്ലീവാഴ്വിലെന്നോര്‍ത്തുകൊണ്ടോ
മനുജഹൃദയമേ നീ നെഞ്ചകത്തായൊളിച്ചൂ ?
കനവു പലതു കാട്ടും കണ്ണിനാല്‍ കാണ്മതല്ലാ
മനമിതിലുയരും ഹൃത് സ്പന്ദനത്തിന്റെ താളം

പഞ്ചചാമരം
ലക്ഷണം: ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും
0-0/-0-/0-0/-0-/0-0/-
തപിച്ചിടുന്ന ചിത്തമല്ല നല്ക നീ തപോബലം
ശപിച്ചിടാന്‍ കരുത്തുമല്ല, ഭക്തിമാര്‍ഗ്ഗമേകിടൂ
ജപിച്ചിടുന്ന മന്ത്രമൊക്കെ തെറ്റുമെങ്കിലും സദാ
വിപത്തുവന്നിടാതെയെന്നെ കാത്തിടൂ മഹേശ്വരാ
മനസ്സുമെന്മനസ്സു പൊങ്ങി വന്നിടുന്നിടത്തുമായ്
ജനിച്ച നാളു തൊട്ടു ഞാനറിഞ്ഞതൊക്കെയും തഥാ
നിനച്ചതും നിനച്ചിടാതെ കണ്ടതായതൊക്കെയാ
യെനിക്കു കാണ്മതാകണേ കൃപാകടാക്ഷമംബികേ
ശിവേ! ശിവന്റെ വാമഭാഗമായ ദേവി നീ സദാ-
യിവന്റെയുള്ളിലായ് കൃപാകടാക്ഷമായ് വരേണമേ
നവങ്ങളായ ചിന്തയായി നന്മയായി പുണ്യമായ്
തവാഘ്രിപത്മമെന്നിലെത്തിടേണമേ മഹേശ്വരീ
* വിരിഞ്ഞ പൂവു നല്ലതാകിലും കൊഴിഞ്ഞു പോയിടും
മരിച്ചുപോയിടാതെയില്ല വാഴ്വിതില്‍ പിറന്നവര്‍
മരിച്ചിടാതിരിക്കുവാന്‍ കൊതിച്ചു മന്ത്രമോതിയീ
നരൻ നമിച്ചിടുന്നു ഹന്ത! നർമ്മമെന്തിതിൽപ്പരം
* ഒരു സമസ്യാപൂരണം
കിളിന്തു കോശരൂപമായി മാതൃഗര്‍ഭമേറി നാം
പിറന്നു പിന്നെ പൈതലായി കാലമെത്ര പോയ് സഖേ
മറഞ്ഞു നിന്നു കാത്തതാം കൃപാകടാക്ഷമെന്നുമേ
മറഞ്ഞിടില്ല, ശങ്ക വേണ്ട, കൂടെയുണ്ടതെപ്പൊഴും
വികാരമെന്നതെപ്പൊഴും മനസ്സിനുള്ളതല്ലയോ
മനസ്സിനപ്പുറത്തുമൌനമായിരിപ്പു ബോധവും
മനസ്സരോവരം കടന്നു ചെന്നു തന്നെ വേണമാ
മഹത്വമേറിടുന്ന സത്യമൊന്നു കണ്ടറിഞ്ഞിടാന്‍
മനസ്സു പൊങ്ങിടുന്നിടത്തിരിപ്പതായതൊന്നിനേ
മറന്നിടാതെ നിത്യവും സ്മരിച്ചിടേണ്ടതില്ലയോ
മരുന്നു മന്ത്രമെന്നതൊക്കെയിന്നതൊന്നുതാന്‍ സഖേ
മരിക്കുവോളമുള്ളിലായ് ജപിക്കുവാനതൊന്നു താന്‍ .
അറിഞ്ഞിടുന്നു തത്വമാരു നൊന്തിടുമ്പൊഴെന്‍ ഹരേ
തുറന്നു ചൊല്ലിടാമെനിയ്ക്കുവേറെയില്ലൊരാശ്രയം
നിറഞ്ഞ കണ്ണു കാണ്മതില്ല സത്യമെന്നറിഞ്ഞു നീ
മറഞ്ഞു നിന്നിടാതെ നിന്‍ കൃപാരസം പകര്‍ന്നിടൂ
നമിച്ചിടുന്ന ഭക്തനുള്ളിലുള്ളദോഷമൊക്കെയും
ശമിച്ചിടാന്‍ തുണച്ചിടും മഹേശപാദപങ്കജം
നമശ്ശിവായയെന്നമന്ത്രമോതി വീണു കൂപ്പവേ
ഗമിച്ചിടുന്നു പാപമൊക്കെ, മുക്തനായിടുന്നവന്‍

രഥോദ്ധത
ലക്ഷണം: രം നരം ല ഗുരുവും രഥോദ്ധത
-0-/000/-0-/0-
ഏറിടുന്ന മദമായി ദാരിക-
നേറെ നോവു പകരുന്നു കാളി നീ
നേരമൊട്ടു കളയാതെ വന്നതിന്‍
വേരറുത്തു കൃപ കാട്ടിടേണമേ
തേടിടുന്നു തവ പാദപങ്കജം
പാടിടുന്നതപദാനവും സദാ
പേടിയല്ല, ഹൃദി മോദമേകുവാ-
നോടിയെത്തിടുക നാന്മുഖപ്രിയേ
വാടിടും മലരു പോലെ ചിത്തവും
വാടിടുന്ന സമയത്തു നിന്‍ കൃപ
കൂടെ വേണമൊരുപാടു നോവുത-
ന്നീടുമീയവനിവാഴ്വു നീറ്റവേ
നോവുനല്കുമകതാരിനെന്നുമേ
മോഹമെന്നറിയുമെങ്കിലും സദാ
മോഹമേറി വരുമെന്റെ മാനസം
മത്തനായ് മരുവിടുന്ന മര്‍ക്കടന്‍
അമ്പിനാലെ മുറിവേറ്റതാവുകില്‍
അന്പിനാലതിലെ നോവു മാറ്റിടാം
അന്പു നോവു പകരുന്നതാവുകില്‍
തുമ്പമെന്നതിഹ മാറിടുന്നതോ ?
ഇമ്പമോടെ പറയുന്ന വാക്കുകള്‍ -
ക്കിമ്പമേകുവതുമാരുമാട്ടെ ഞാന്‍
അന്‍പുതന്നെയതുമെന്നു കണ്ടുടന്‍
തുമ്പമറ്റുവരുവാന്‍ നമിക്കയാം
* എന്മനം ചപലമാണു നിശ്ചയം
വമ്പു ഞാന്‍ പലതുമോതുമെങ്കിലും
നന്മയെന്മനസി തന്നിടാന്‍ ഭവാന്‍
താമസിക്കരുതു, പോരുകിപ്പൊഴേ
* ഒരു സമസ്യാപൂരണം
* തിങ്കളുണ്ടൊഴുകുമാറുമാശിര-
സ്സിങ്കലായുടലിലായി ഭസ്മവും
ശങ്കരിക്കു പ്രിയനായമർന്നിടും
ശങ്കരാഭരണസത്തു വിസ്മയം
* ഒരു സമസ്യാപൂരണം
ഭ്രാന്തമായ മമ ചിന്ത മാറ്റിടും
ശാന്തി തേടിയലയുന്നതായൊരെ-
ന്നന്തരം ഗമതിലായണഞ്ഞിടാന്‍
സുന്ദരേശ കൃപ കാട്ടുകെന്നുമേ
കാര്യകാരണവിചാരമൊക്കെയും
നേരു തന്നെയറിവില്ലെനിക്കു നീ
ചാരെ വന്നിടുകയെന്മനസ്സിനാ
നേരു കാട്ടി വഴി കാട്ടു കാളി നീ
പങ്കമുണ്ടകമെയെന്നു കാണ്കിലും
ശങ്കയെന്തിനതുമെന്റെയല്ല പോല്‍
പങ്കമറ്റ മമ ജീവനെന്നതാം
പങ്കജത്തിലണയൂ കൃപാനിധേ
ശങ്ക വേണ്ട ഭഗവാനെ നിന്‍ പദ-
പങ്കജത്തിലണയാന്‍ കൊതിക്കുമെന്‍
പങ്കമുള്ള മമ മാനസത്തിലെ
പങ്കജത്തെയുമെടുത്തു കൊള്‍ക നീ
-0-/000/-0-/0-
ഏറിടുന്ന മദമായി ദാരിക-
നേറെ നോവു പകരുന്നു കാളി നീ
നേരമൊട്ടു കളയാതെ വന്നതിന്‍
വേരറുത്തു കൃപ കാട്ടിടേണമേ
തേടിടുന്നു തവ പാദപങ്കജം
പാടിടുന്നതപദാനവും സദാ
പേടിയല്ല, ഹൃദി മോദമേകുവാ-
നോടിയെത്തിടുക നാന്മുഖപ്രിയേ
വാടിടും മലരു പോലെ ചിത്തവും
വാടിടുന്ന സമയത്തു നിന്‍ കൃപ
കൂടെ വേണമൊരുപാടു നോവുത-
ന്നീടുമീയവനിവാഴ്വു നീറ്റവേ
നോവുനല്കുമകതാരിനെന്നുമേ
മോഹമെന്നറിയുമെങ്കിലും സദാ
മോഹമേറി വരുമെന്റെ മാനസം
മത്തനായ് മരുവിടുന്ന മര്‍ക്കടന്‍
അമ്പിനാലെ മുറിവേറ്റതാവുകില്‍
അന്പിനാലതിലെ നോവു മാറ്റിടാം
അന്പു നോവു പകരുന്നതാവുകില്‍
തുമ്പമെന്നതിഹ മാറിടുന്നതോ ?
ഇമ്പമോടെ പറയുന്ന വാക്കുകള്‍ -
ക്കിമ്പമേകുവതുമാരുമാട്ടെ ഞാന്‍
അന്‍പുതന്നെയതുമെന്നു കണ്ടുടന്‍
തുമ്പമറ്റുവരുവാന്‍ നമിക്കയാം
* എന്മനം ചപലമാണു നിശ്ചയം
വമ്പു ഞാന്‍ പലതുമോതുമെങ്കിലും
നന്മയെന്മനസി തന്നിടാന്‍ ഭവാന്‍
താമസിക്കരുതു, പോരുകിപ്പൊഴേ
* ഒരു സമസ്യാപൂരണം
* തിങ്കളുണ്ടൊഴുകുമാറുമാശിര-
സ്സിങ്കലായുടലിലായി ഭസ്മവും
ശങ്കരിക്കു പ്രിയനായമർന്നിടും
ശങ്കരാഭരണസത്തു വിസ്മയം
* ഒരു സമസ്യാപൂരണം
ഭ്രാന്തമായ മമ ചിന്ത മാറ്റിടും
ശാന്തി തേടിയലയുന്നതായൊരെ-
ന്നന്തരം ഗമതിലായണഞ്ഞിടാന്‍
സുന്ദരേശ കൃപ കാട്ടുകെന്നുമേ
കാര്യകാരണവിചാരമൊക്കെയും
നേരു തന്നെയറിവില്ലെനിക്കു നീ
ചാരെ വന്നിടുകയെന്മനസ്സിനാ
നേരു കാട്ടി വഴി കാട്ടു കാളി നീ
പങ്കമുണ്ടകമെയെന്നു കാണ്കിലും
ശങ്കയെന്തിനതുമെന്റെയല്ല പോല്‍
പങ്കമറ്റ മമ ജീവനെന്നതാം
പങ്കജത്തിലണയൂ കൃപാനിധേ
ശങ്ക വേണ്ട ഭഗവാനെ നിന്‍ പദ-
പങ്കജത്തിലണയാന്‍ കൊതിക്കുമെന്‍
പങ്കമുള്ള മമ മാനസത്തിലെ
പങ്കജത്തെയുമെടുത്തു കൊള്‍ക നീ
മംഗളം
ഇരുളിലകലെയായ് ഞാന്‍ കണ്ടു ഹാ! താരമായി-
ട്ടരികിലണയുവാനായോടിയിന്നെത്തിയല്ലോ
ഇരവുപകലുമേറേ താണ്ടിയാണെത്തി ഞാനീ
ഭ്രമണപഥമതിങ്കല്‍ മംഗളം തന്നെ യാത്ര
മംഗള്‍യാന്‍ വിജയകരമാക്കിയ എല്ലാ ശാസ്ത്രജ്ഞന്മാര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ... ആ പ്രയത്നത്തിനും നേതൃത്വത്തിനും പ്രണാമം

ഇന്ദുവദന
ലക്ഷണം: ഇന്ദുവന്ദനയ്ക്ക് ഭ ജ സം ന ഗുരു രണ്ടും
ചിന്തകളുയര്‍ന്നുവരുമെന്റെയകതാരില്‍
സന്തതമെരിഞ്ഞമരുമുണ്മയറിയാനായ്
ചിന്തകളുദിക്കുമിടമൊന്നു തിരയുമ്പോള്‍
സുന്ദരസുഖാനുഭവമായറിവതോ ഞാന്‍ ?
ചിന്തകളുമെന്മനസി നോവുപകരുമ്പോള്‍
നന്ദസുത! വന്നണയുകെന്നുമകതാരില്‍
അന്തിയണയുന്നളവുതിങ്ങുമിരുള്‍ മാറാ-
നെന്നുമൊളിയായമരുകെന്നുലകിലാകേ
എന്മനസി മിന്നുമൊളിയായമരുമങ്ങെന്‍
തിന്മകളകറ്റി ഹൃദി നന്മ പകരാനായ്
ജന്മമിതു നിന്റെ കൃപയായറിയുവാനായ്
തന്നിടുക നീ വരമെനിക്കു ജഗദംബേ
അന്നമയമാമുടലു,മുള്ളിലതിഗൂഢം
നന്മയുടെ പൂര്‍ണ്ണവുമടങ്ങു,മതുമെല്ലാം
ചിന്മയ! തവാഘ്രികമലത്തിലൊരുനാളില്‍
വന്നിടുവതിന്നു തുണയേകിടു ഗണേശാ
എന്തു ഗുണമാര്‍ക്കു വരുവാനിതു കണക്കില്‍
ഹന്ത! കൊല ചെയ്യുവതു, മെന്തൊരു ദുരന്തം
നിന്‍ കഴിവു കാട്ടുവതു കൊല്ലുവതിനല്ലാ
നന്മയുടെ വിത്തിവിടെ പാകുവതിനാട്ടെ
ഒന്നുമറിയാതമരുമാശിശുഗണത്തി-
ന്നന്ത്യമിതു മട്ടു വരുമെങ്കിലതു നന്നോ
നന്മയൊരുതെല്ലുമകതാരിലണയായ്കില്‍
തന്നിടുവതോ കരുണ ദൈവമിതറിഞ്ഞും
-00/0-0/00-/000/0-
ശങ്കരപദാബുജമതെന്റെമനമാകും
പങ്കജമതിങ്കലണയേണമതിലെന്നും
ശങ്കയൊരുപാടു നിറയുന്നതു കളഞ്ഞാ
ശങ്കരപദേ തരിക ഭക്തി ശിവശംഭോ
ചിന്തകളുയര്‍ന്നുവരുമെന്റെയകതാരില്‍
സന്തതമെരിഞ്ഞമരുമുണ്മയറിയാനായ്
ചിന്തകളുദിക്കുമിടമൊന്നു തിരയുമ്പോള്‍
സുന്ദരസുഖാനുഭവമായറിവതോ ഞാന്‍ ?
ചിന്തകളുമെന്മനസി നോവുപകരുമ്പോള്‍
നന്ദസുത! വന്നണയുകെന്നുമകതാരില്‍
അന്തിയണയുന്നളവുതിങ്ങുമിരുള്‍ മാറാ-
നെന്നുമൊളിയായമരുകെന്നുലകിലാകേ
എന്മനസി മിന്നുമൊളിയായമരുമങ്ങെന്‍
തിന്മകളകറ്റി ഹൃദി നന്മ പകരാനായ്
ജന്മമിതു നിന്റെ കൃപയായറിയുവാനായ്
തന്നിടുക നീ വരമെനിക്കു ജഗദംബേ
അന്നമയമാമുടലു,മുള്ളിലതിഗൂഢം
നന്മയുടെ പൂര്‍ണ്ണവുമടങ്ങു,മതുമെല്ലാം
ചിന്മയ! തവാഘ്രികമലത്തിലൊരുനാളില്‍
വന്നിടുവതിന്നു തുണയേകിടു ഗണേശാ
എന്തു ഗുണമാര്‍ക്കു വരുവാനിതു കണക്കില്‍
ഹന്ത! കൊല ചെയ്യുവതു, മെന്തൊരു ദുരന്തം
നിന്‍ കഴിവു കാട്ടുവതു കൊല്ലുവതിനല്ലാ
നന്മയുടെ വിത്തിവിടെ പാകുവതിനാട്ടെ
ഒന്നുമറിയാതമരുമാശിശുഗണത്തി-
ന്നന്ത്യമിതു മട്ടു വരുമെങ്കിലതു നന്നോ
നന്മയൊരുതെല്ലുമകതാരിലണയായ്കില്‍
തന്നിടുവതോ കരുണ ദൈവമിതറിഞ്ഞും
സ്രഗ്ദ്ധര
ചിന്താ ഗോവായി ചിത്തേ
സതതമമരുമാവെട്ടമോ കൃഷ്ണനായും
മന്ദസ്മേരത്തൊടൂതും
മുരളിയുടലുമായ് കാണ്മതായ് വന്നുവെന്നാല്‍
സന്താപം വിട്ടുപോയി-
ട്ടുലകമഖിലവും വിഷ്ണുവായ് കാണ്മതാകും
വന്ദിച്ചീടുന്നു ഞാനാ
സകരുണമമരും സത്യമേ നിന്നെ നിത്യം
സതതമമരുമാവെട്ടമോ കൃഷ്ണനായും
മന്ദസ്മേരത്തൊടൂതും
മുരളിയുടലുമായ് കാണ്മതായ് വന്നുവെന്നാല്‍
സന്താപം വിട്ടുപോയി-
ട്ടുലകമഖിലവും വിഷ്ണുവായ് കാണ്മതാകും
വന്ദിച്ചീടുന്നു ഞാനാ
സകരുണമമരും സത്യമേ നിന്നെ നിത്യം
വസന്തതിലകം
ലക്ഷണം: ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം
--0/-00/0-0/0-0/--
പാടുന്നതില്‍ പിഴവു കണ്ടുവരുന്നുവെങ്കില്‍
പാടില്ലെടോ പഴി,പിഴച്ചതു വേണുവല്ലാ
പാടുന്നതാക്കുഴലുമല്ല,തിലൂടെയെന്നും
പാടുന്നതാപ്പൊരുളുതന്നെയിതെന്നുമോര്‍ക്കൂ.
ചേറില്‍ കളിച്ചു മരുവുന്നൊരു പന്നിയെന്നും
ചേറില്‍ സുഖം തിരയുമെന്നതു പോലെ മര്‍ത്ത്യന്‍
പേറുന്ന മോഹമിതിലായ് തിരയുന്നു സൌഖ്യം
നീറുന്ന നോവിലിതുപാവമറിഞ്ഞുമില്ലാ
കാണുന്നതല്ല നിജമെന്നതറിഞ്ഞു, സത്യം
കാണുന്നതായ മിഴിയെന്നതറിഞ്ഞുവെന്നാല്‍ *
കാണുന്ന ലോകമഖിലം കൃപമാത്രമായി-
ക്കാണുന്നു, ഹൃത്തിലുണരുന്നണയാത്ത ശാന്തി
* ദൃക് ബ്രഹ്മ ദൃശ്യം മായേതി സര്‍വ്വവേദാന്തഡിണ്ഡിമഃ
കായം വളര്‍ന്നു പല നോവുമറിഞ്ഞു പിന്നേ
തോയം കണക്കു ചില നാളു പൊഴിച്ചു കണ്ണീര്‍
ആയില്ല പോലുമിനിയും തുടരുന്ന വാഴ്വാം
തായമ്പകയ്ക്കു പതികാലമിടുന്നു രമ്യം
* ഒരു സമസ്യാപൂരണം
നാരായണാഖ്യഗുരുവേ ഭുവി മര്‍ത്ത്യനെന്നും
നേരായ മാര്‍ഗ്ഗമരുളും തവ വാക്കു ചിത്തേ
നേരായ് തെളിഞ്ഞു വരുവാന്‍ ഹൃദി നന്മയേകാന്‍
കാരുണ്യമേകുവതിനായ് ശിരസാ നമിപ്പൂ
ഘോരാന്ധകാരമുലകില്‍ മതജാതിഭേദ-
പ്പോരായ് നിറഞ്ഞു വരുമീസമയത്തു നിന്റെ
നേരായ മാര്‍ഗ്ഗമറിയാന്‍ ഭുവനത്രയത്തിന്‍
നേരൊന്നു കാണുവതിനായ് ഹൃദി നന്മയേകൂ
താനെന്നഹന്തയകലെക്കളയാനുമൊന്നായ്
ലക്ഷ്യത്തിലെത്തുവതിനായൊരു മാര്‍ഗ്ഗമോതും
മാനത്തു പാറുമിവരെന്‍ ഗുരുനാഥരെന്നായ്
കാണുന്നു നിത്യമിതുനല്ലൊരു ബാലപാഠം
പായല്‍ പരപ്പു പുറമേ, ഹൃദയത്തിനുള്ളില്‍
കാണുന്നു പങ്ക,മതുമാറുകയില്ലയെങ്കില്‍
പങ്കത്തില്‍ നിന്നു വിരിയുന്നൊരു പങ്കജം പോല്‍
ത്വത് ഭക്തിയൊന്നു വിരിയാന്‍ കൃപ തോന്നിടേണേ
ചിന്താസുമം മനസി വന്നു വിരിഞ്ഞുവെന്നാല്‍
വാക്കായ് പുറത്തുവരുമാമലരിന്റെ ഗന്ധം
നന്നായ ഗന്ധമണയാന്‍ മലര്‍ വാടിയില്‍ നാ-
മെന്നും മണം പകരുമാചെടികള്‍ വളര്‍ത്താം
ഹൃത്പുഷ്പമേ! മധു തിരഞ്ഞു വരുന്ന ജീവ-
ന്നേകാനകത്തു കരുണാര്‍ദ്രമണഞ്ഞിടുന്നാ
സ്നേഹാമൃതം പകരുവാന്‍ വിരിയുന്ന നിന്നേ
കാണാന്‍ കൊതിച്ചു ഗഗനത്തിലണഞ്ഞു സൂര്യന്‍
ആവുന്ന പോലെയടിയന്‍ ഭുവി നന്മ ചെയ്തു
മേവുന്നതിന്നു സദയം വഴികാട്ടുകമ്മേ
നോവൊക്കെ മാറ്റിയരുളൂ കരുണാകടാക്ഷം
നീ വന്നു നിത്യമമരൂ മമ മാനസത്തില്‍
* നേരത്തു ഭക്ഷണമുറക്കവുമില്ല മര്‍ത്ത്യ-
ന്നോരോവിധം പണിയിലായ് കഴിയുന്നു കാലം
നീറ്റുന്ന നോവിലെരിയുന്നിവരെന്നു വന്നാല്‍
"സാരജ്ഞരെന്നു കരുതുന്നതു മൌഢ്യമല്ലേ?"
* ഒരു സമസ്യാപൂരണം
നേരെന്നതീമിഴികളാലറിയുന്നതാണെ-
ന്നാരോ പറഞ്ഞു നിജമായതു വിശ്വസിച്ചു
പാരൊക്കെയും തിരയുവോരുടെ വാക്കുകേട്ടു
"സാരജ്ഞരെന്നു കരുതുന്നതു മൌഢ്യമല്ലേ?"
* ഒരു സമസ്യാപൂരണം
നാരായണന്റെ പദപത്മമതിങ്കലുള്ളം
ചേരാതെ മോഹവലയേറി വലഞ്ഞിടുന്നോര്‍
പാരില്‍ പണം പദവിയെന്നിവ നേടിയാലും
"സാരജ്ഞരെന്നു കരുതുന്നതു മൌഢ്യമല്ലേ?"
* വാക്കും പ്രവൃത്തിയതു പോല്‍ മമ മാനസത്തില്‍
ചേക്കേറിടുന്ന പല ചിന്തകളെന്നതെല്ലാം
നിന്‍ കാല്ക്കലര്‍ഘ്യമടിയന്നൊരുനാളു ശ്വാസം
പ്പോക്കറ്റു നില്പ്പളവു, വന്നു തുണക്കണം നീ
* ഒരു സമസ്യാപൂരണം
വിശ്വംഭരന്റെ കൃപയാണിഹ കാണ്മതാകും
വിശ്വം, മനസ്സു,മതിലായറിവായതെല്ലാം
അശ്വം കണക്കിലലയും മമ മാനസത്തില്‍
വിശ്വേശ! വന്നണയുവാനിനി വൈകിടാമോ?
വിശ്വാസമേകുകതിലുള്ളിരുളൊക്കെ മാറ്റീ-
ട്ടാശ്വാസമേകുമൊളിയായ് തെളിയാത്തതെന്തേ ?
വിശ്വത്തിലുള്ളമലയാതകതാരിലെത്തീ-
ട്ടെന്‍ ശ്വാസമായ് നിറയു നീ, ഹൃദി ഭക്തിയേകൂ

* സ്ഥാനം ധനം പലതുമിങ്ങിനെ നേടുവാനായ്
ഞാനെത്രയോടി വെറുതേ പല നാളു കഷ്ടം
ജ്ഞാനം തരും കരുണ തന്‍ മഴ പെയ്തിടേണം
"മാനത്തു നിന്നു പനിനീരു തളിച്ച പോലെ"
ഞാനെത്രയോടി വെറുതേ പല നാളു കഷ്ടം
ജ്ഞാനം തരും കരുണ തന്‍ മഴ പെയ്തിടേണം
"മാനത്തു നിന്നു പനിനീരു തളിച്ച പോലെ"
* ഒരു സമസ്യാപൂരണം
തുമ്പിക്കരം കരുണയോടെ ശിരസ്സിലെന്നു-
മെന്‍ പാപമൊക്കെയകലാന്‍ വരണേ ഗണേശാ
തുമ്പം കളഞ്ഞു മമ മാനസമായ കേരം
നിന്‍ പാദപത്മമതിലായണയാന്‍ തുണയ്ക്കൂ
മെന്‍ പാപമൊക്കെയകലാന്‍ വരണേ ഗണേശാ
തുമ്പം കളഞ്ഞു മമ മാനസമായ കേരം
നിന്‍ പാദപത്മമതിലായണയാന്‍ തുണയ്ക്കൂ
* സല്ക്കര്‍മ്മവും ഭജനയും കരുണാമയന്റെ
തൃക്കാല്ക്കലെത്തിടുവതിന്നിഹ ചെയ്തിടാതെ
തല്ക്കാലമുള്ളസുഖമിങ്ങുതിരഞ്ഞിടുന്നീ
നായ്ക്കോലമെങ്കിലിനി നന്നു കുരയ്ക്കലത്രേ
തൃക്കാല്ക്കലെത്തിടുവതിന്നിഹ ചെയ്തിടാതെ
തല്ക്കാലമുള്ളസുഖമിങ്ങുതിരഞ്ഞിടുന്നീ
നായ്ക്കോലമെങ്കിലിനി നന്നു കുരയ്ക്കലത്രേ
* ഒരു സമസ്യാപൂരണം
* വാക്കും പ്രവൃത്തിയതു പോല്‍ മമ മാനസത്തില്‍
ചേക്കേറിടുന്ന പല ചിന്തകളെന്നതെല്ലാം
നിന്‍ കാല്ക്കലര്‍ഘ്യമടിയന്നൊരുനാളു ശ്വാസം
പ്പോക്കറ്റു നില്പ്പളവു, വന്നു തുണക്കണം നീ
* ഒരു സമസ്യാപൂരണം
വിശ്വംഭരന്റെ കൃപയാണിഹ കാണ്മതാകും
വിശ്വം, മനസ്സു,മതിലായറിവായതെല്ലാം
അശ്വം കണക്കിലലയും മമ മാനസത്തില്‍
വിശ്വേശ! വന്നണയുവാനിനി വൈകിടാമോ?
വിശ്വാസമേകുകതിലുള്ളിരുളൊക്കെ മാറ്റീ-
ട്ടാശ്വാസമേകുമൊളിയായ് തെളിയാത്തതെന്തേ ?
വിശ്വത്തിലുള്ളമലയാതകതാരിലെത്തീ-
ട്ടെന്‍ ശ്വാസമായ് നിറയു നീ, ഹൃദി ഭക്തിയേകൂ
നവദുര്‍ഗ
വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ
ശൈലപുത്രീ നമോസ്തുതേ
അക്ഷമാല ധരിച്ചീടും
ബ്രഹ്മചാരിണി തേ നമഃ
ചന്ദ്രക്കല ധരിക്കുന്ന
ചന്ദ്രഘണ്ടേ! നമിപ്പു ഞാന്‍
പ്രപഞ്ചം തീര്‍ത്തതാം ദേവീ
കൂശ്മാണ്ഡേ! ഞാന്‍ നമിച്ചിടാം
ദുഃഖമൊക്കെയകറ്റീടാന്‍
സ്കന്ദമാതാവിനും തഥാ
സിംഹവാഹിനിയാം ദേവീ
കാത്യായിനിക്ക് വന്ദനം
ഭീതി മാറ്റിടുവാനെന്നും
കാളരാത്രീ! നമിപ്പു ഞാന്‍
ശാന്തി വന്നിടുവാന്‍ ദേവീ
മഹാഗൌരി തുണയ്ക്കണേ
മുക്തിയും സിദ്ധിയും നല്കും
ഭക്തി കൈവന്നിടാന്‍ സദാ
സിദ്ധിദേ തവ തൃപ്പാദേ
ഞാനിതാ പ്രണമിച്ചിടാം
ഒന്നിനെ പലതായ് കണ്ടു
പലതെന്നു നിനച്ചതില്‍
വലയും ചിത്തമെന്നും ഹാ
സത്യമെന്തറിയുന്നതും ?
പലതായ് കാണ്മതിമ്മട്ടില്‍
പലതല്ലെന്നുറച്ചതില്‍
പതറാതമരാനെന്നും
പരാശക്തി തുണയ്ക്കണേ
ശൈലപുത്രീ നമോസ്തുതേ
അക്ഷമാല ധരിച്ചീടും
ബ്രഹ്മചാരിണി തേ നമഃ
ചന്ദ്രക്കല ധരിക്കുന്ന
ചന്ദ്രഘണ്ടേ! നമിപ്പു ഞാന്‍
പ്രപഞ്ചം തീര്‍ത്തതാം ദേവീ
കൂശ്മാണ്ഡേ! ഞാന്‍ നമിച്ചിടാം
ദുഃഖമൊക്കെയകറ്റീടാന്‍
സ്കന്ദമാതാവിനും തഥാ
സിംഹവാഹിനിയാം ദേവീ
കാത്യായിനിക്ക് വന്ദനം
ഭീതി മാറ്റിടുവാനെന്നും
കാളരാത്രീ! നമിപ്പു ഞാന്‍
ശാന്തി വന്നിടുവാന്‍ ദേവീ
മഹാഗൌരി തുണയ്ക്കണേ
മുക്തിയും സിദ്ധിയും നല്കും
ഭക്തി കൈവന്നിടാന്‍ സദാ
സിദ്ധിദേ തവ തൃപ്പാദേ
ഞാനിതാ പ്രണമിച്ചിടാം
ഒന്നിനെ പലതായ് കണ്ടു
പലതെന്നു നിനച്ചതില്‍
വലയും ചിത്തമെന്നും ഹാ
സത്യമെന്തറിയുന്നതും ?
പലതായ് കാണ്മതിമ്മട്ടില്‍
പലതല്ലെന്നുറച്ചതില്‍
പതറാതമരാനെന്നും
പരാശക്തി തുണയ്ക്കണേ
ഇന്ദ്രവംശ
ലക്ഷണം: കേളിന്ദ്രവംശാതതജങ്ങൾ രേഫവും
--0/--0/0-0/-0-
നീരെന്നുമേ തിങ്ങിടുമെന്റെ കണ്കളി-
പ്പാരില്‍ സദാ തേടുകയാണു നിന്‍ കൃപ
നേരം കളഞ്ഞീടുവതെന്തു വാണി! നീ
ചാരത്തണഞ്ഞെന്നെ തുണയ്ക്ക സന്തതം
കേളിക്കു ചൊല്ലീടുകയല്ല നിത്യവും
കാളീ ഭവത് പ്രേരണ മാത്രമാണു മേ
നീളുന്നതാം ജീവിതവീഥിയില്‍ സദാ
കാളുന്ന നോവില്‍ തുണയായിടുന്നതും
ചേറൊത്തവാക്കൊന്നുരചെയ്കയെന്നതും
ചേരില്ല നാവി,ന്നതു നിര്‍ണ്ണയം സഖേ
ചേലുള്ളതാം വാക്കിനൊരിമ്പമില്ലയോ
ചേലൊത്തു ചൊല്ലീടുമതെന്നു വന്നിടില്‍
ദേവീ ഭവത്പാദരജസ്സിനാലെയെന്‍
പാവം മനസ്സിന്നൊരുശാന്തിയേകണേ
ആവുന്ന പോലൊക്കെ ഭജിച്ചിടാം സദാ
നീ വന്നു വാണീടുക മാനസേ ശിവേ
പാരം വലഞ്ഞീടുവതായ് വരുമ്പൊഴി-
ന്നാരേകിടും സാന്ത്വനമാകരങ്ങളെ
നേരിട്ടു വന്നെന്നെ തുണച്ചു സര്‍വ്വവും
പാരാതെ കാക്കും പൊരുളെന്നു കാണ്മു ഞാന്‍
നേരം കളഞ്ഞീടുവതെന്തിനായി ഞാന്‍
നാരായണായെന്നുജപിച്ചിടാം സദാ
തേരാളിയായെന്നകതാരിലെപ്പൊഴും
നേരായി നിന്നീടുക പാര്‍ത്ഥസാരഥേ
വീര്യത്തെ കാട്ടുന്നതിനായി കൊല്കയോ
വീരസ്യമീമട്ടിലുമോശമല്ലയോ
വീരന്നു ചേരുന്നതു പോരു താനെടോ
നേരിട്ടു നില്ക്കാന്‍ കഴിവൊന്നു കാട്ടു നീ
വയ്യല്ലൊ കാണാന്‍, കഴിവില്ല കണ്ണുകള്‍ -
ക്കയ്യോ, പൊഴിഞ്ഞെത്ര സുമങ്ങളിന്നലെ
ചെയ്യുന്നതെന്തീ,ശ്വര! മര്‍ത്ത്യനീവിധം
കൈയ്യും കണക്കറ്റപരാധമൊക്കെയും
എന്തിന്നു വേണ്ടി പിടയുന്നു ചിത്തമി-
ന്നെന്തിത്ര തേങ്ങിക്കരയുന്നു കണ്‍കളും
സ്വന്തം നിണം തിന്നുവതായ മര്‍ത്ത്യനി-
ന്നെന്തിന്നു നീ ജന്മവുമേകിഭൂവിതില്‍
വേരറ്റുവോ മര്‍ത്ത്യമനസ്സിലിന്നഹോ
നേരെന്നതും നന്മകളൊക്കെ മാഞ്ഞുവോ
പാരൊക്കെയും കാത്തരുളുന്നതാകുമാ
കാരുണ്യമേ ദുര്‍വിധിയെന്തിതേവമായ്
നേരാണു ഞാന്‍ കാണുവതൊക്കെയും ഭവത്-
കാരുണ്യമെന്നുള്ളതുമോര്‍ത്തിടായ്കയാല്‍
ഓരോന്നു ചിത്തേ നിരുപിച്ചഹോ വൃഥാ
നേരം കളഞ്ഞീടുകയാണു നിര്‍ണ്ണയം
ആരിങ്ങറിഞ്ഞീശ്വര! നിന്റെ ലീലകള്‍
നേരെന്തു ചൊല്ലീടുവതെന്റെ കണ്ണുകള്‍
ഓരോന്നു ചിന്തിച്ചമരുന്നവേളയില്‍
നീരെന്തിതേവം നിറയുന്നു കണ്‍കളില്‍
കൊല്ലാനൊരുങ്ങുന്നൊരുകൈയ്യിലായുധം
ചെല്ലാന്‍ വിധിക്കുന്നതിതെന്തിനീശ്വരാ
എല്ലാമൊടുക്കാനവതാരമായി നീ
വല്ലാത്ത രൂപത്തിലണഞ്ഞിടുന്നതോ
ശേഷിപ്പതെന്താണൊ,രുനാളുലോകവും
ശേഷിച്ചിടായെന്നു വരുന്ന നേരവും ?
സാക്ഷാത് പരബ്രഹ്മ,മതൊന്നു തന്നെയീ
ശേഷന്റെ മേല്‍ നിത്യമമര്‍ന്നിടും പൊരുള്‍
വൃന്ദാവനത്തില്‍ കളിയാടുമാപദം
സന്തോഷമുണ്ടായി വരാന്‍ മനസ്സിലും
എന്‍ ദോഷമെല്ലാം കളയുന്ന പുണ്യമായ്
വന്നെന്നെ കാത്തീടുക നിത്യവും ഹരേ
മോഹിച്ചു പോയെന്നതു ദോഷമാകുമോ
മോഹിച്ചിടാതാരിഹ വാണതുണ്ടെടോ
മോക്ഷത്തിനായുള്ളൊരുമാര്‍ ഗ്ഗമാകിലും
മോഹത്തിനാല്‍ തന്നെ വരുന്നതല്ലയോ
--0/--0/0-0/-0-
നീരെന്നുമേ തിങ്ങിടുമെന്റെ കണ്കളി-
പ്പാരില്‍ സദാ തേടുകയാണു നിന്‍ കൃപ
നേരം കളഞ്ഞീടുവതെന്തു വാണി! നീ
ചാരത്തണഞ്ഞെന്നെ തുണയ്ക്ക സന്തതം
കേളിക്കു ചൊല്ലീടുകയല്ല നിത്യവും
കാളീ ഭവത് പ്രേരണ മാത്രമാണു മേ
നീളുന്നതാം ജീവിതവീഥിയില്‍ സദാ
കാളുന്ന നോവില്‍ തുണയായിടുന്നതും
ചേറൊത്തവാക്കൊന്നുരചെയ്കയെന്നതും
ചേരില്ല നാവി,ന്നതു നിര്‍ണ്ണയം സഖേ
ചേലുള്ളതാം വാക്കിനൊരിമ്പമില്ലയോ
ചേലൊത്തു ചൊല്ലീടുമതെന്നു വന്നിടില്‍
ദേവീ ഭവത്പാദരജസ്സിനാലെയെന്‍
പാവം മനസ്സിന്നൊരുശാന്തിയേകണേ
ആവുന്ന പോലൊക്കെ ഭജിച്ചിടാം സദാ
നീ വന്നു വാണീടുക മാനസേ ശിവേ
പാരം വലഞ്ഞീടുവതായ് വരുമ്പൊഴി-
ന്നാരേകിടും സാന്ത്വനമാകരങ്ങളെ
നേരിട്ടു വന്നെന്നെ തുണച്ചു സര്‍വ്വവും
പാരാതെ കാക്കും പൊരുളെന്നു കാണ്മു ഞാന്‍
നേരം കളഞ്ഞീടുവതെന്തിനായി ഞാന്‍
നാരായണായെന്നുജപിച്ചിടാം സദാ
തേരാളിയായെന്നകതാരിലെപ്പൊഴും
നേരായി നിന്നീടുക പാര്‍ത്ഥസാരഥേ
വീര്യത്തെ കാട്ടുന്നതിനായി കൊല്കയോ
വീരസ്യമീമട്ടിലുമോശമല്ലയോ
വീരന്നു ചേരുന്നതു പോരു താനെടോ
നേരിട്ടു നില്ക്കാന്‍ കഴിവൊന്നു കാട്ടു നീ
വയ്യല്ലൊ കാണാന്‍, കഴിവില്ല കണ്ണുകള്‍ -
ക്കയ്യോ, പൊഴിഞ്ഞെത്ര സുമങ്ങളിന്നലെ
ചെയ്യുന്നതെന്തീ,ശ്വര! മര്‍ത്ത്യനീവിധം
കൈയ്യും കണക്കറ്റപരാധമൊക്കെയും
എന്തിന്നു വേണ്ടി പിടയുന്നു ചിത്തമി-
ന്നെന്തിത്ര തേങ്ങിക്കരയുന്നു കണ്‍കളും
സ്വന്തം നിണം തിന്നുവതായ മര്‍ത്ത്യനി-
ന്നെന്തിന്നു നീ ജന്മവുമേകിഭൂവിതില്‍
വേരറ്റുവോ മര്‍ത്ത്യമനസ്സിലിന്നഹോ
നേരെന്നതും നന്മകളൊക്കെ മാഞ്ഞുവോ
പാരൊക്കെയും കാത്തരുളുന്നതാകുമാ
കാരുണ്യമേ ദുര്‍വിധിയെന്തിതേവമായ്
നേരാണു ഞാന്‍ കാണുവതൊക്കെയും ഭവത്-
കാരുണ്യമെന്നുള്ളതുമോര്‍ത്തിടായ്കയാല്‍
ഓരോന്നു ചിത്തേ നിരുപിച്ചഹോ വൃഥാ
നേരം കളഞ്ഞീടുകയാണു നിര്‍ണ്ണയം
ആരിങ്ങറിഞ്ഞീശ്വര! നിന്റെ ലീലകള്‍
നേരെന്തു ചൊല്ലീടുവതെന്റെ കണ്ണുകള്‍
ഓരോന്നു ചിന്തിച്ചമരുന്നവേളയില്‍
നീരെന്തിതേവം നിറയുന്നു കണ്‍കളില്‍
കൊല്ലാനൊരുങ്ങുന്നൊരുകൈയ്യിലായുധം
ചെല്ലാന്‍ വിധിക്കുന്നതിതെന്തിനീശ്വരാ
എല്ലാമൊടുക്കാനവതാരമായി നീ
വല്ലാത്ത രൂപത്തിലണഞ്ഞിടുന്നതോ
ശേഷിപ്പതെന്താണൊ,രുനാളുലോകവും
ശേഷിച്ചിടായെന്നു വരുന്ന നേരവും ?
സാക്ഷാത് പരബ്രഹ്മ,മതൊന്നു തന്നെയീ
ശേഷന്റെ മേല്‍ നിത്യമമര്‍ന്നിടും പൊരുള്‍
വൃന്ദാവനത്തില്‍ കളിയാടുമാപദം
സന്തോഷമുണ്ടായി വരാന്‍ മനസ്സിലും
എന്‍ ദോഷമെല്ലാം കളയുന്ന പുണ്യമായ്
വന്നെന്നെ കാത്തീടുക നിത്യവും ഹരേ
മോഹിച്ചു പോയെന്നതു ദോഷമാകുമോ
മോഹിച്ചിടാതാരിഹ വാണതുണ്ടെടോ
മോക്ഷത്തിനായുള്ളൊരുമാര്‍ ഗ്ഗമാകിലും
മോഹത്തിനാല്‍ തന്നെ വരുന്നതല്ലയോ
കാരുണ്യം
ചിത്തേ കാണുന്നതാം നന്മ
കല്ലില്‍ കണ്ടെന്നു വന്നിടാം
നന്മയെന്നുമേ, ചൊല്ലുന്നൂ
കാണുമാക്കണ്ണിലാണു പോല്‍
കല്ലില്‍ കണ്ടെന്നു വന്നിടാം
നന്മയെന്നുമേ, ചൊല്ലുന്നൂ
കാണുമാക്കണ്ണിലാണു പോല്‍
ശാലിനി
ലക്ഷണം: നാലേഴായ് മം ശാലിനീ തംതഗംഗം
---/-****-0/-****-0/--
* കാലം താനോ മര്‍ത്ത്യരൂപം ധരിച്ച-
ക്കാലത്തെന്നോ കാലി/മേയ്ക്കാനണഞ്ഞൂ
പാലാലിന്ദ്രന്‍ പൂജ ചെയ്തുള്ളതാമാ
ലീലാലോലം ബാല്യകാലം പവിത്രം
* ഒരു സമസ്യാപൂരണം
* കൂട്ടം തെറ്റിപ്പോയി ഞാനെങ്കിലും നിന്‍
പാട്ടിന്നായിട്ടെത്രനാള്‍ കാത്തിരുന്നൂ
കഷ്ടം കാട്ടില്‍ വിട്ടുവോ കൃഷ്ണ!യെങ്ങും
കേട്ടില്ലല്ലോ നിൻ പദത്തിൻ സ്വനം ഞാൻ.
* ഒരു സമസ്യാപൂരണം
സത്യം! ദ്യോവില്‍ മാറ്റമില്ലാതെ നീ വ-
ന്നെത്തുന്നല്ലോ നിന്‍ കൃപാവെട്ടമേകാന്‍
നിത്യം വാഴ്വില്‍ സദ് ഗുരൂരൂപമായി
ട്ടെത്തും സൂര്യാ ത്വത് പദേ മത് പ്രണാമം
മാനത്തെന്നും കാണുമാസൂര്യബിംബം
വെള്ളത്തില്‍ നാം കണ്ടിടാമെങ്കിലും കേള്‍
ബിംബിച്ചീടും രൂപമോ ഛായമാത്രം
മാനത്തുള്ളാദീപമാണത്രെ സത്യം
മാലിന്യത്തില്‍ കണ്ടിടാം ഛായ,യൊപ്പം
നല്ലോരാറില്‍ കാണ്മതും ഛായതന്നേ
മാറുന്നില്ലാ സൂര്യനെന്നാലുമെന്നും
മാറിക്കാണ്മൂ കാണ്മതാം കാഴ്ചമാത്രം
ചിത്തേ നിത്യം കാണുമാവെട്ടമെന്നും
സത്തായ് കാണാ,നുണ്മ താനെന്നു കാണാന്‍
മര്‍ത്ത്യന്നാകായെന്നു വന്നീടുകില്‍ നീ-
യെത്തീടേണം ദേശികാ! ചിത്തപത്മേ
സമ്പത്തല്ലാ വിദ്യയല്ലാ മനുഷ്യ-
ന്നന്മ്പൊന്നെത്രേ വേണ്ടതായുള്ളിലെന്നും
തുമ്പം മാറ്റും സാന്ത്വനസ്പര്‍ശമാകാന്‍
വമ്പിന്നാകാ സ്നേഹമേ വാഴ്ക നിത്യം
ചൊല്ലാം, ലോകേ കാമനപ്പൂശരത്താല്‍
തെല്ലല്ലല്ലോ മാനസം നീറ്റിടുന്നൂ
കൊല്ലൂര്‍ വാഴും ദേവി നിന്‍ ഭക്തരെന്നും
വെല്ലും ലോകം നീ കനിഞ്ഞീടുകെന്നില്‍
---/-****-0/-****-0/--
* കാലം താനോ മര്‍ത്ത്യരൂപം ധരിച്ച-
ക്കാലത്തെന്നോ കാലി/മേയ്ക്കാനണഞ്ഞൂ
പാലാലിന്ദ്രന്‍ പൂജ ചെയ്തുള്ളതാമാ
ലീലാലോലം ബാല്യകാലം പവിത്രം
* ഒരു സമസ്യാപൂരണം
* കൂട്ടം തെറ്റിപ്പോയി ഞാനെങ്കിലും നിന്‍
പാട്ടിന്നായിട്ടെത്രനാള്‍ കാത്തിരുന്നൂ
കഷ്ടം കാട്ടില്‍ വിട്ടുവോ കൃഷ്ണ!യെങ്ങും
കേട്ടില്ലല്ലോ നിൻ പദത്തിൻ സ്വനം ഞാൻ.
* ഒരു സമസ്യാപൂരണം
സത്യം! ദ്യോവില്‍ മാറ്റമില്ലാതെ നീ വ-
ന്നെത്തുന്നല്ലോ നിന്‍ കൃപാവെട്ടമേകാന്‍
നിത്യം വാഴ്വില്‍ സദ് ഗുരൂരൂപമായി
ട്ടെത്തും സൂര്യാ ത്വത് പദേ മത് പ്രണാമം
മാനത്തെന്നും കാണുമാസൂര്യബിംബം
വെള്ളത്തില്‍ നാം കണ്ടിടാമെങ്കിലും കേള്‍
ബിംബിച്ചീടും രൂപമോ ഛായമാത്രം
മാനത്തുള്ളാദീപമാണത്രെ സത്യം
മാലിന്യത്തില്‍ കണ്ടിടാം ഛായ,യൊപ്പം
നല്ലോരാറില്‍ കാണ്മതും ഛായതന്നേ
മാറുന്നില്ലാ സൂര്യനെന്നാലുമെന്നും
മാറിക്കാണ്മൂ കാണ്മതാം കാഴ്ചമാത്രം
ചിത്തേ നിത്യം കാണുമാവെട്ടമെന്നും
സത്തായ് കാണാ,നുണ്മ താനെന്നു കാണാന്‍
മര്‍ത്ത്യന്നാകായെന്നു വന്നീടുകില്‍ നീ-
യെത്തീടേണം ദേശികാ! ചിത്തപത്മേ
സമ്പത്തല്ലാ വിദ്യയല്ലാ മനുഷ്യ-
ന്നന്മ്പൊന്നെത്രേ വേണ്ടതായുള്ളിലെന്നും
തുമ്പം മാറ്റും സാന്ത്വനസ്പര്‍ശമാകാന്‍
വമ്പിന്നാകാ സ്നേഹമേ വാഴ്ക നിത്യം
ചൊല്ലാം, ലോകേ കാമനപ്പൂശരത്താല്‍
തെല്ലല്ലല്ലോ മാനസം നീറ്റിടുന്നൂ
കൊല്ലൂര്‍ വാഴും ദേവി നിന്‍ ഭക്തരെന്നും
വെല്ലും ലോകം നീ കനിഞ്ഞീടുകെന്നില്‍
പാട്ട്
ഭഗവത് കഥകള്‍ പാടുന്നോരേ
ഭാഗവതന്മാരെന്നു വിളിച്ചൂ
ഭഗവത് കൃപയാലുണരും കൃതിയോ
പൂജാമലരതുകീര്‍ത്തനമത്രെ
ഭഗവത് ചിന്തയുണര്‍ത്താതുള്ളൊരു
പാട്ടും വെറുമൊരു മായാജാലം
കയററ്റോടും കുതിര കണക്കേ
പായുന്നിന്ദ്രയമതുകേട്ടയ്യോ
ഭാഗവതന്മാരെന്നു വിളിച്ചൂ
ഭഗവത് കൃപയാലുണരും കൃതിയോ
പൂജാമലരതുകീര്‍ത്തനമത്രെ
ഭഗവത് ചിന്തയുണര്‍ത്താതുള്ളൊരു
പാട്ടും വെറുമൊരു മായാജാലം
കയററ്റോടും കുതിര കണക്കേ
പായുന്നിന്ദ്രയമതുകേട്ടയ്യോ
പാപ്മ്യൂസിക്ക്
ചിത്തേ താനേ നിറഞ്ഞാ
മിഴികളുമറിയാതുള്ളതാം സത്യമോര്‍ത്താ-
ണത്രേ പാട്ടന്നു പാടീ
പറയുവതതിനായ് പേരു കേള്‍ കീര്‍ത്തനം താന്‍
ചിത്തത്തിന്നിമ്പമേകാ-
തൊരുചെറുനിമിഷം മാത്രമേകുന്ന സൌഖ്യം
മത്തേറീട്ടിന്നു മര്‍ത്ത്യന്‍
തിരയുവതതിനോ പേരു താന്‍ 'പാപ്മ്യൂസിക്ക്
മിഴികളുമറിയാതുള്ളതാം സത്യമോര്‍ത്താ-
ണത്രേ പാട്ടന്നു പാടീ
പറയുവതതിനായ് പേരു കേള്‍ കീര്‍ത്തനം താന്‍
ചിത്തത്തിന്നിമ്പമേകാ-
തൊരുചെറുനിമിഷം മാത്രമേകുന്ന സൌഖ്യം
മത്തേറീട്ടിന്നു മര്‍ത്ത്യന്‍
തിരയുവതതിനോ പേരു താന്‍ 'പാപ്മ്യൂസിക്ക്
Saturday, 1 November 2014
അത്ഭുതം
മത്തേകുന്നൊരു മായ തന്നെ മിഴിയില്‍ നിദ്രാസ്വരൂപത്തിലാ-
യെത്തുന്നേരമകന്നിടുന്നു മറയായ് നില്ക്കുന്നഹങ്കാരവും
സത്തായുള്ളതു മാത്രമെന്റെയകമേ കാണുന്ന നേരത്തു ഞാന്‍
സത്യം തന്നെ വിശുദ്ധനായ് ശിശുസമം കാണുന്നതെന്തത്ഭുതം
യെത്തുന്നേരമകന്നിടുന്നു മറയായ് നില്ക്കുന്നഹങ്കാരവും
സത്തായുള്ളതു മാത്രമെന്റെയകമേ കാണുന്ന നേരത്തു ഞാന്‍
സത്യം തന്നെ വിശുദ്ധനായ് ശിശുസമം കാണുന്നതെന്തത്ഭുതം
മാനിനി
ലക്ഷണം ന ജ ജ ര കേള്‍ യതിയഞ്ചില്‍ മാനിനി
000/0-****0/0-0/-0-
തിരയുവതാം സുഖമില്ല ഭൂവിലെ-
ന്നറിയുവതാം മനമൊന്നു തേങ്ങവേ
ചരണയുഗേ തരണേയെനിക്കു നീ
ശരണമതിന്നിഹകൂപ്പിടുന്നു ഞാന്‍
സുലഭമിതെന്നു പറഞ്ഞു കേട്ടു ഞാന്‍
പലതു കണക്കിഹ കാണ്കയാല്‍ സദാ
കലഹമഹോ നിറയുന്നു ഭൂമിയില്‍
പലവിധമായ് വലയുന്നു മര്‍ത്ത്യരും
മുടിയിലെഴും മണമെങ്ങു നിന്നതാ
മലരിലെയോ, തനിയേ വരുന്നതോ
മധുരസദസ്സിലണഞ്ഞിതിന്നു നീ
മറുപടി ചൊല്ലിയതത്ഭുതം പ്രഭോ
ഹൃദിയുണരും പല ചിന്തയൊക്കെയും
മദവിഷമായ് മനമാകെ നീറ്റവേ
സദയമതില്‍ കളിയാടുവാന്‍ വരൂ
യദുകുലനാഥ! വിളംബമെന്തിനായ്
മനമലരില്‍ തവഭക്തിയാം മധൂ-
കണമണയാന്‍ കൃപ കാട്ടിടേണമേ
കനിയണമേ, മമ ജീവനെന്നുമേ
തുണ, ഗുഹനേ!, തവ പാദപങ്കജം
ശരവണനേ ശിവശക്തിപുത്രനേ
ശരണബലം തരികെന്റെ ജീവനില്‍
ചരണയുഗം ഹൃദി കാണുവാന്‍ സദാ
മുരുക! ഭവാന്‍ കൃപയേക പുണ്യമായ്
ഇരുളകമേ നിറയുന്നനേരമൊ-
ട്ടൊരു തുണയായ് വഴി കാട്ടിയാക നീ
തരിക വരം, ഹൃദി നിത്യവും ശിവേ
വരിക, കൃപാബലമേകുകംബികേ
വിരിയുവതാം മലരൊക്കെ വാടിടും
ചിരി പകരും കനവും പൊലിഞ്ഞിടും
അര ഞൊടിയില്‍ മറയുന്നു സര്‍വ്വവും
കരയുകിലും കഥ മാറുകില്ലെടോ
ഹരിചരണസ്മരണത്തിനാലെയേ
ധരയിതിലായമരുന്ന നാള്‍കളില്‍
ദുരിതശതങ്ങളകന്നു മര്‍ത്ത്യനും
വരു സുഖ,മെന്നതിനില്ല സംശയം
കരുണ ഭവാന്‍ തരു പാദഭക്തിയാല്‍
മരണ ഭയം കളയൂ സദാശിവാ
ചരണയുഗേ മരുവുന്നതിന്നു നീ
വരമരുളൂ ശിവ! മുക്തിയേകണേ
000/0-****0/0-0/-0-
തിരയുവതാം സുഖമില്ല ഭൂവിലെ-
ന്നറിയുവതാം മനമൊന്നു തേങ്ങവേ
ചരണയുഗേ തരണേയെനിക്കു നീ
ശരണമതിന്നിഹകൂപ്പിടുന്നു ഞാന്‍
സുലഭമിതെന്നു പറഞ്ഞു കേട്ടു ഞാന്‍
പലതു കണക്കിഹ കാണ്കയാല്‍ സദാ
കലഹമഹോ നിറയുന്നു ഭൂമിയില്‍
പലവിധമായ് വലയുന്നു മര്‍ത്ത്യരും
മുടിയിലെഴും മണമെങ്ങു നിന്നതാ
മലരിലെയോ, തനിയേ വരുന്നതോ
മധുരസദസ്സിലണഞ്ഞിതിന്നു നീ
മറുപടി ചൊല്ലിയതത്ഭുതം പ്രഭോ
ഹൃദിയുണരും പല ചിന്തയൊക്കെയും
മദവിഷമായ് മനമാകെ നീറ്റവേ
സദയമതില്‍ കളിയാടുവാന്‍ വരൂ
യദുകുലനാഥ! വിളംബമെന്തിനായ്
മനമലരില്‍ തവഭക്തിയാം മധൂ-
കണമണയാന്‍ കൃപ കാട്ടിടേണമേ
കനിയണമേ, മമ ജീവനെന്നുമേ
തുണ, ഗുഹനേ!, തവ പാദപങ്കജം
ശരവണനേ ശിവശക്തിപുത്രനേ
ശരണബലം തരികെന്റെ ജീവനില്‍
ചരണയുഗം ഹൃദി കാണുവാന്‍ സദാ
മുരുക! ഭവാന്‍ കൃപയേക പുണ്യമായ്
ഇരുളകമേ നിറയുന്നനേരമൊ-
ട്ടൊരു തുണയായ് വഴി കാട്ടിയാക നീ
തരിക വരം, ഹൃദി നിത്യവും ശിവേ
വരിക, കൃപാബലമേകുകംബികേ
വിരിയുവതാം മലരൊക്കെ വാടിടും
ചിരി പകരും കനവും പൊലിഞ്ഞിടും
അര ഞൊടിയില്‍ മറയുന്നു സര്‍വ്വവും
കരയുകിലും കഥ മാറുകില്ലെടോ
ഹരിചരണസ്മരണത്തിനാലെയേ
ധരയിതിലായമരുന്ന നാള്‍കളില്‍
ദുരിതശതങ്ങളകന്നു മര്‍ത്ത്യനും
വരു സുഖ,മെന്നതിനില്ല സംശയം
കരുണ ഭവാന്‍ തരു പാദഭക്തിയാല്‍
മരണ ഭയം കളയൂ സദാശിവാ
ചരണയുഗേ മരുവുന്നതിന്നു നീ
വരമരുളൂ ശിവ! മുക്തിയേകണേ
കനവുകളില്‍ വഴി തെറ്റിടാതെയെന്‍
മനമലരേ ഗുഹനേ ഭജിക്ക നീ
ജനിമൃതിയില്‍ വലയുന്ന ജീവനില്‍
കനിയുക നീ വഴി കാട്ടു ഷണ്മുഖാ
ഗുരുവരുളായറിവും, മനസ്സിലായ്
നിറയുവതാം കനിവും, മനുഷ്യനായ്
മരുവിടുവോനകതാരിലെന്നുമേ
വിരിയണമേ, സുഖമോടെ വാഴുവാന്‍
നിറയുവതാം കനിവും, മനുഷ്യനായ്
മരുവിടുവോനകതാരിലെന്നുമേ
വിരിയണമേ, സുഖമോടെ വാഴുവാന്‍
മഴതരുമാ മുകിലും, നഭസ്സിലാ-
യഴകെഴുമാ മഴവില്ലു,മേവമായ്
പുഴ, യതു പോ ലണയുന്ന മാരുതന്‍
തഴുകുവതാം സുഖ,മൊക്കെ നിന്‍ കൃപ
യഴകെഴുമാ മഴവില്ലു,മേവമായ്
പുഴ, യതു പോ ലണയുന്ന മാരുതന്‍
തഴുകുവതാം സുഖ,മൊക്കെ നിന്‍ കൃപ
വിരിയുവതാം ചെറുപൂവിനുള്ളിലും
നിറയുവതാം മധുവെങ്ങുനിന്നഹോ
നിറമിഴികള്‍ക്കറിയില്ലസത്യമെ-
ന്നറിയുവതാം മനമോതുമോ നിജം
നിറയുവതാം മധുവെങ്ങുനിന്നഹോ
നിറമിഴികള്‍ക്കറിയില്ലസത്യമെ-
ന്നറിയുവതാം മനമോതുമോ നിജം
വിയോഗിനി
ലക്ഷണം: വിഷമേ സസജം ഗവും സമേ, സഭരം ലം ഗുരുവും വിയോഗിനീ
00-/00-/0-0/-
00-/-00/-0-/0-
ഗുണമായ് നിജബോധരൂപമായ്
ഗണനാഥാ വരികെന്റെയുള്ളിലായ്
അണയും പല ദുഃഖമൊക്കെ നിന്‍
തുണയാല്‍ മാറ്റിയനുഗ്രഹിക്കണേ
വിരിയും പല പൂവിലൊക്കെയും
നിറയും തേന്‍ കണമെന്നപോലെയെന്‍
ഹൃദയേ തെളിയേണമേ സദാ
കൃപയാ നിത്യവുമംബികേ മുദാ
ഉരുകും മനതാരിലെന്നുമേ
വരണേ നീ തുണയേകണേ സദാ
മുരുകാ തവ പാദപങ്കജേ
തരണേ നീ മമജീവനാശ്രയം
പുഴയായിഹ കാണ്മതെന്തെടോ
മിഴിനീരെന്തിനിയും വരുന്നുവോ
അഴലായി വരുന്ന കാര്‍ മുകില്‍
മഴയായ് പെയ്യുകയോ നിരന്തരം
വിരിയും മലരില്‍ തുഷാരമോ
മിഴിനീരോ തെളിയുന്നു കണ്‍കളില്‍
കരയേണ്ടതു ശോഭയല്ലെടോ
ചിരിതൂകുന്നതു തന്നെ നന്നു തേ
മൃദുവായൊരു വാക്കു നല്കുവാന്‍
സദയം നാവിലണഞ്ഞു കാണണേ
പദമായ് വരു നാദമായ് ഭവത്
പദമേകൂ കൃപ കാട്ടുകംബികേ
ചെറുതാമൊരുതണ്ടിലായ് വരും
മുരളീനാദമിതെത്ര സുന്ദരം
വരുമോ മമ ദേഹമാകുമീ
മുരളിക്കുള്ളിലെ നാദമായ് ഹരേ
ചിരിയും ചിരി തൂകിടും മനം
നിറയെ കാണുവതായ സൗഖ്യവും
തിരയുന്നതിനാൽ വരില്ലെടോ
വരുമെന്നാലതു തന്നെ ഭാഗ്യവും
വെറുതേ മനമെന്തിനായെടോ
കരയാനായ് വഴി തേടിടുന്നിതേ
നിറയും മിഴിനീരിനാലെയോ
കുറയുന്നെന്നകതാരിലുള്ള നോവ്
വിറ പൂണ്ടൊരു ചുണ്ടിനാകുമോ
പറയാനായൊരു വാക്കു,മെങ്കിലും
അറിയാമകതാരിനെന്നുമേ
നിറയും കണ്ണുകളോതിടും പൊരുള്‍
വിരിയുന്നൊരു പൂവുമേവമാ
ചിരിതൂകും ചെറു പൈതലും സദാ
പറയാതുരയുന്ന കേള്‍ക്കെടോ
നിറവേകും കൃപ താനിതൊക്കെയും
കരയേണ്ട,തു കൊണ്ടൊരാള്‍ക്കുമേ
വരുകില്ലാ ഗുണമെന്നു ചൊല്കിലും
കരയും മിഴി, നീരിലുണ്മയും
മറയുന്നൂ, നരനെന്തു ചെയ്തിടാന്‍
പഴിയെന്തിനു ചൊല്ലിടേണമീ
പിഴവുണ്ടാവതു നീ പൊറുക്കണം
കഴിവും മമ ജീവിതത്തിലെ
പിഴവും /നിന്നരുളല്ലയോ ശിവേ
കഴിവില്ലയൊരുത്തനെങ്കിലാ
പഴിയും ദേവി നിനക്കു തന്നെയാം
പിഴവൊക്കെയകറ്റി നിന്‍ കൃപ
കഴിവായെന്നകതാരിലെത്തണം
തുഴയറ്റൊരു തോണി പോലവേ-
യുഴലുന്നൂ മമ ജീവനെന്നുമേ
വഴിപോലെയതിന്നു ശങ്കരീ
വഴികാട്ടൂ കര/യേറ്റുകെന്നെ നീ
ശരണാഗതവത്സലേ, ശിവേ
വരണേ നീ ഹൃദി വെട്ടമേകുവാന്‍
വരമായ്/ തവ പാദഭക്തി നീ
തരണേ, ജീവനു മുക്തിമാര്‍ഗ്ഗമായ്
00-/00-/0-0/-
00-/-00/-0-/0-
ഗുണമായ് നിജബോധരൂപമായ്
ഗണനാഥാ വരികെന്റെയുള്ളിലായ്
അണയും പല ദുഃഖമൊക്കെ നിന്‍
തുണയാല്‍ മാറ്റിയനുഗ്രഹിക്കണേ
വിരിയും പല പൂവിലൊക്കെയും
നിറയും തേന്‍ കണമെന്നപോലെയെന്‍
ഹൃദയേ തെളിയേണമേ സദാ
കൃപയാ നിത്യവുമംബികേ മുദാ
ഉരുകും മനതാരിലെന്നുമേ
വരണേ നീ തുണയേകണേ സദാ
മുരുകാ തവ പാദപങ്കജേ
തരണേ നീ മമജീവനാശ്രയം
പുഴയായിഹ കാണ്മതെന്തെടോ
മിഴിനീരെന്തിനിയും വരുന്നുവോ
അഴലായി വരുന്ന കാര്‍ മുകില്‍
മഴയായ് പെയ്യുകയോ നിരന്തരം
വിരിയും മലരില്‍ തുഷാരമോ
മിഴിനീരോ തെളിയുന്നു കണ്‍കളില്‍
കരയേണ്ടതു ശോഭയല്ലെടോ
ചിരിതൂകുന്നതു തന്നെ നന്നു തേ
മൃദുവായൊരു വാക്കു നല്കുവാന്‍
സദയം നാവിലണഞ്ഞു കാണണേ
പദമായ് വരു നാദമായ് ഭവത്
പദമേകൂ കൃപ കാട്ടുകംബികേ
ചെറുതാമൊരുതണ്ടിലായ് വരും
മുരളീനാദമിതെത്ര സുന്ദരം
വരുമോ മമ ദേഹമാകുമീ
മുരളിക്കുള്ളിലെ നാദമായ് ഹരേ
ചിരിയും ചിരി തൂകിടും മനം
നിറയെ കാണുവതായ സൗഖ്യവും
തിരയുന്നതിനാൽ വരില്ലെടോ
വരുമെന്നാലതു തന്നെ ഭാഗ്യവും
വെറുതേ മനമെന്തിനായെടോ
കരയാനായ് വഴി തേടിടുന്നിതേ
നിറയും മിഴിനീരിനാലെയോ
കുറയുന്നെന്നകതാരിലുള്ള നോവ്
വിറ പൂണ്ടൊരു ചുണ്ടിനാകുമോ
പറയാനായൊരു വാക്കു,മെങ്കിലും
അറിയാമകതാരിനെന്നുമേ
നിറയും കണ്ണുകളോതിടും പൊരുള്‍
വിരിയുന്നൊരു പൂവുമേവമാ
ചിരിതൂകും ചെറു പൈതലും സദാ
പറയാതുരയുന്ന കേള്‍ക്കെടോ
നിറവേകും കൃപ താനിതൊക്കെയും
കരയേണ്ട,തു കൊണ്ടൊരാള്‍ക്കുമേ
വരുകില്ലാ ഗുണമെന്നു ചൊല്കിലും
കരയും മിഴി, നീരിലുണ്മയും
മറയുന്നൂ, നരനെന്തു ചെയ്തിടാന്‍
പഴിയെന്തിനു ചൊല്ലിടേണമീ
പിഴവുണ്ടാവതു നീ പൊറുക്കണം
കഴിവും മമ ജീവിതത്തിലെ
പിഴവും /നിന്നരുളല്ലയോ ശിവേ
കഴിവില്ലയൊരുത്തനെങ്കിലാ
പഴിയും ദേവി നിനക്കു തന്നെയാം
പിഴവൊക്കെയകറ്റി നിന്‍ കൃപ
കഴിവായെന്നകതാരിലെത്തണം
തുഴയറ്റൊരു തോണി പോലവേ-
യുഴലുന്നൂ മമ ജീവനെന്നുമേ
വഴിപോലെയതിന്നു ശങ്കരീ
വഴികാട്ടൂ കര/യേറ്റുകെന്നെ നീ
ശരണാഗതവത്സലേ, ശിവേ
വരണേ നീ ഹൃദി വെട്ടമേകുവാന്‍
വരമായ്/ തവ പാദഭക്തി നീ
തരണേ, ജീവനു മുക്തിമാര്‍ഗ്ഗമായ്
ഗുണം
മാനത്തുള്ളൊരു കാര്‍മുകില്‍ മഴ തരും കാരുണ്യമായ് കണ്ടിടാം
മാനം മൂടിയിരുണ്ടതായ് കരുതിടാം സ്വന്തം രുചിയ്ക്കൊത്ത പോല്‍
പാനം ചെയ്യുക നന്മ തന്നമൃതമെന്നാകില്‍ വരും ചിത്സുഖം
നൂനം മര്‍ത്ത്യമനസ്സിലുള്ള ഗുണമേ കാണുള്ളൂ ലോകത്തിലും
മാനം മൂടിയിരുണ്ടതായ് കരുതിടാം സ്വന്തം രുചിയ്ക്കൊത്ത പോല്‍
പാനം ചെയ്യുക നന്മ തന്നമൃതമെന്നാകില്‍ വരും ചിത്സുഖം
നൂനം മര്‍ത്ത്യമനസ്സിലുള്ള ഗുണമേ കാണുള്ളൂ ലോകത്തിലും
ചിത്താബ്ജം *
ചിത്താബ്ജം വിടരാനൊരുങ്ങി വരുമാനേരത്തുമെന്നുള്ളിലായ്
സത്യത്തിന്നൊളിയായമര്‍ന്നു ഹൃദയേ കാണുന്നതാം ചിന്തയും
മത്തേകുന്നൊരഹന്തയായ് മിഴികളും മൂടുന്നതും കാണ്മു ഞാ-
നോര്‍ത്താലീ പ്രഥമാവലോകനമെനിക്കെന്നും പ്രഭാതോത്സവം
* ഒരു സമസ്യാപൂരണം
സത്യത്തിന്നൊളിയായമര്‍ന്നു ഹൃദയേ കാണുന്നതാം ചിന്തയും
മത്തേകുന്നൊരഹന്തയായ് മിഴികളും മൂടുന്നതും കാണ്മു ഞാ-
നോര്‍ത്താലീ പ്രഥമാവലോകനമെനിക്കെന്നും പ്രഭാതോത്സവം
* ഒരു സമസ്യാപൂരണം
ശാലിനി
വര്‍ണ്ണിച്ചീടാനാവതല്ലെങ്കിലും ഞാ-
നര്‍ണ്ണോജാക്ഷേ! നിന്റെ മാഹാത്മ്യമെന്നും
വര്‍ണ്ണിയ്ക്കാനായ് മോഹമോടോതിടുന്നൂ
പൂര്‍ണ്ണേ! ദേവീ! ശ്ലോകമിമ്മട്ടിലെല്ലാം
----
നര്‍ണ്ണോജാക്ഷേ! നിന്റെ മാഹാത്മ്യമെന്നും
വര്‍ണ്ണിയ്ക്കാനായ് മോഹമോടോതിടുന്നൂ
പൂര്‍ണ്ണേ! ദേവീ! ശ്ലോകമിമ്മട്ടിലെല്ലാം
----
നോവായപ്പര്‍ ക്കേകിയാപാദഭക്തി-
യ്ക്കാവാതില്ലാ വാഴ്വിലൊന്നും നിനച്ചാല്‍
ഏവം പണ്ടാ സുന്ദരന്നായി ദൂതും
പോവുന്നോരാ ശങ്കരന്നെന്‍ പ്രണാമം
തമിഴ് ശൈവഭക്തരായ 63 നായന്മാരില്‍ പ്രമുഖരായ നാല്വരില്‍ രണ്ട് പേരാണ് അപ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിരുനാവുക്കരസും സുന്ദരമൂര്‍ത്തിസ്വാമികളും .... അപ്പര്‍ ജൈനമതം സ്വീകരിച്ചു, പിന്നീട് വല്ലാത്ത വേദന വന്നപ്പോള്‍ തിരിച്ച് ശിവഭക്തിയിലേക്ക് മടങ്ങി എന്ന് ഐതിഹ്യം ....സുന്ദരമൂര്‍ത്തിസ്വാമികളുടെ വിവാഹം ശിവന്‍ തടഞ്ഞു, പിന്നീട് അദ്ദേഹത്തിനു വേണ്ടി ദൂതനായും പോയി എന്ന് മറ്റൊരു ഐതിഹ്യം
ധ്യാനം
നിന്‍ നെഞ്ചില്‍ കാലുവെച്ചാ-
മുനിയൊടു "ചരണം നൊന്തുവോ, വത്സ"യെന്നാ-
യാരായും വിശ്വമൂര്‍ത്തേ!
തവ കൃപ ഭഗവന്‍! ഭൂതലേയാരറിഞ്ഞൂ
ചാഞ്ചല്യം ചിത്തിലുണ്ടായ്
വരുമതുമിളകും കാറ്റിലെ ത്തോണി പോലെ-
ന്നായാലും നിന്‍ കടാക്ഷം
വരണമടിയനും ത്വത് പദം പൂകിടാനായ്
മുനിയൊടു "ചരണം നൊന്തുവോ, വത്സ"യെന്നാ-
യാരായും വിശ്വമൂര്‍ത്തേ!
തവ കൃപ ഭഗവന്‍! ഭൂതലേയാരറിഞ്ഞൂ
ചാഞ്ചല്യം ചിത്തിലുണ്ടായ്
വരുമതുമിളകും കാറ്റിലെ ത്തോണി പോലെ-
ന്നായാലും നിന്‍ കടാക്ഷം
വരണമടിയനും ത്വത് പദം പൂകിടാനായ്
ചിത്പ്രകാശം
അകക്കാമ്പിലെന്നും ജ്വലിയ്ക്കുന്ന ദീപം
തെളിയ്ക്കുന്നതാണത്രെ കാണുന്ന ലോകം
മിഴിയ്ക്കെന്നുമേ കാണ്മതല്ലത്രെ നിത്യം
നിലയ്ക്കാതെ മിന്നുന്നൊരാചിത്പ്രകാശം
തെളിയ്ക്കുന്നതാണത്രെ കാണുന്ന ലോകം
മിഴിയ്ക്കെന്നുമേ കാണ്മതല്ലത്രെ നിത്യം
നിലയ്ക്കാതെ മിന്നുന്നൊരാചിത്പ്രകാശം
വെട്ടം
അരുണകിരണമല്ലാ കാഴ്ചയേകുന്നതന്തി-
ത്തിരികളിലൊളിയായിക്കാണ്മതാം ദീപമല്ലാ
കരുണയൊടകതാരില്‍ ദേവി നിന്‍ മന്ദഹാസം
ചൊരിയുമളവിലെന്നും കാണ്മു ഞാനീപ്രപഞ്ചം
പ്രചോദനം
കിം ജ്യോതിസ്തവഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദർശനവിധൗ കിം ജ്യോതിരാഖ്യാഹി മേ.
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീർധിയോ ദർശനേ
കിം തത്രാഹമതോ ഭവാൻപരമകം ജ്യോതിസ്തദസ്മി പ്രഭോ.

നിരാലംബനാലംബമായ് കാണ്മതാകും
പരേ നിര്‍മ്മലേ നിന്റെ പാദാരവിന്ദം
തിരഞ്ഞീടുമെന്നില്‍ തെളിഞ്ഞീടുകെന്നും
പരം ജ്യോതിയായ് ജ്ഞാനമായ് ബോധമായും
പരേ നിര്‍മ്മലേ നിന്റെ പാദാരവിന്ദം
തിരഞ്ഞീടുമെന്നില്‍ തെളിഞ്ഞീടുകെന്നും
പരം ജ്യോതിയായ് ജ്ഞാനമായ് ബോധമായും
പാഴ് മുളം തണ്ട്
പാടാനറിയാത്ത പാഴ് മുളം തണ്ടിലായ്
പ്രാണപ്രവാഹമണഞ്ഞിടുമ്പോള്‍
പാടുന്നുവെന്നൊക്കെ തോന്നിടാമെങ്കിലും
പാടില്ല, പാടാനറിവുമില്ലാ
പ്രാണപ്രവാഹമണഞ്ഞിടുമ്പോള്‍
പാടുന്നുവെന്നൊക്കെ തോന്നിടാമെങ്കിലും
പാടില്ല, പാടാനറിവുമില്ലാ
ദിനചര്യ
ഉദയഗിരിയിലെന്നും സൂര്യനെത്തുന്നതിന്‍ മു-
ന്നുണരണ,മുടനേ നീ സ്നാനവും ചെയ്തു പോരൂ
ഉടലിനുമതുപോലേ മാനസത്തിന്നുമായി-
ക്കരുതുക കുളിയെന്നും ശുദ്ധമാക്കീടുവാനായ് ?
മനമതിലിനിയല്പം ദേവനാമം ജപിച്ചി-
ട്ടമരുക, പുനരാട്ടേ ബാക്കി കാര്യങ്ങളെല്ലാം
കരുതുക തവ കര്‍മ്മം സേവയായീശ്വരങ്കല്‍
കരുണയൊടവനേകും, നന്മയും ശിഷ്ടകാലം

അവിഘ്നമസ്തു
ദുരിതങ്ങളകറ്റി ഗണേശ! ഭവാന്‍
തരണേ മമ വാഴ്വിനു നല്ല ഗതി
ഗുരുപാദയുഗം തൊഴുമെന്നകമേ
വരു നീ കൃപയോടറിവായൊളിയായ്
കരതാരിലെ വീണയിലെന്നതു പോല്‍
കരുണാബലമേകി തുണച്ചിടണേ
വരവാണി! പദാംബുജമെന്‍ ഹൃദയേ
വരദേ വരണേ നിറവായരുളായ്
മിഴിയേകിടു,കെന്‍ ഹൃദയേ തെളിയും
മിഴിവേകിടുമെന്നൊളി കാണ്മതിനായ്
അഴലേകുമഹന്തയകന്നതുമെന്‍
നിഴലെന്നറിയാന്‍ തുണയേകണമേ
തരണേ മമ വാഴ്വിനു നല്ല ഗതി
ഗുരുപാദയുഗം തൊഴുമെന്നകമേ
വരു നീ കൃപയോടറിവായൊളിയായ്
കരതാരിലെ വീണയിലെന്നതു പോല്‍
കരുണാബലമേകി തുണച്ചിടണേ
വരവാണി! പദാംബുജമെന്‍ ഹൃദയേ
വരദേ വരണേ നിറവായരുളായ്
മിഴിയേകിടു,കെന്‍ ഹൃദയേ തെളിയും
മിഴിവേകിടുമെന്നൊളി കാണ്മതിനായ്
അഴലേകുമഹന്തയകന്നതുമെന്‍
നിഴലെന്നറിയാന്‍ തുണയേകണമേ
മര്‍ക്കടം
ആടും സംസാരവൃക്ഷേ
ചപലതയെഴുമാ മര്‍ക്കടം പോലെ ചിത്തം
പേടിക്കുന്നൂ ചിലപ്പോള്‍
ധരയിതിലനിശം കാഴ്ചകള്‍ കണ്ടു നില്ക്കേ
പാടേ നോവേറ്റിടുമ്പോള്‍
കരയുമതുചിരം തെല്ലു നേരത്തു കഷ്ട-
പ്പാടെല്ലാം മാറിയെന്നാല്‍
ചെറിയൊരുചിരിയായ് പോയതെല്ലാം മറക്കും
ചപലതയെഴുമാ മര്‍ക്കടം പോലെ ചിത്തം
പേടിക്കുന്നൂ ചിലപ്പോള്‍
ധരയിതിലനിശം കാഴ്ചകള്‍ കണ്ടു നില്ക്കേ
പാടേ നോവേറ്റിടുമ്പോള്‍
കരയുമതുചിരം തെല്ലു നേരത്തു കഷ്ട-
പ്പാടെല്ലാം മാറിയെന്നാല്‍
ചെറിയൊരുചിരിയായ് പോയതെല്ലാം മറക്കും
കരുണ
കുമിളയിലുലകെല്ലാം കാണ്മതായ് തോന്നിയാലും
കരുതുക നിമിഷാര്‍ദ്ധം കൊണ്ടു കാണാതെയാകും
കുമിളയുമുലകും നാം കാണുമീക്കണ്ണു പോലും
കരുണ,യിവിടെയില്ലാ വേറെയൊന്നും നിനച്ചാല്‍
കരുതുക നിമിഷാര്‍ദ്ധം കൊണ്ടു കാണാതെയാകും
കുമിളയുമുലകും നാം കാണുമീക്കണ്ണു പോലും
കരുണ,യിവിടെയില്ലാ വേറെയൊന്നും നിനച്ചാല്‍
സദാശിവേ
ചിദഗ്നിഭൂതയായ ദേവി നിന്റെ ദിവ്യദര്‍ശനം
മദാന്ധനാമെനിക്കു കാണ്മതായ് വരില്ലയെങ്കിലും
പദാരവിന്ദമാശ്രയിച്ചിടുന്ന നേരമെങ്കിലും
സദാശിവേ തെളിഞ്ഞു കാണുവാന്‍ കനിഞ്ഞിടേണമേ
മദാന്ധനാമെനിക്കു കാണ്മതായ് വരില്ലയെങ്കിലും
പദാരവിന്ദമാശ്രയിച്ചിടുന്ന നേരമെങ്കിലും
സദാശിവേ തെളിഞ്ഞു കാണുവാന്‍ കനിഞ്ഞിടേണമേ
കൃപ
ഗര്‍വ്വം തിമിരമായ് കണ്ണില്‍
മറ തീര്‍ക്കുന്നുവെങ്കിലും
കാഴ്ചയേകുന്ന കാരുണ്യം
ദേവീ നിന്‍ കൃപ, നിശ്ചയം
മറ തീര്‍ക്കുന്നുവെങ്കിലും
കാഴ്ചയേകുന്ന കാരുണ്യം
ദേവീ നിന്‍ കൃപ, നിശ്ചയം
സാഗരം
ഓരോരോ ചിന്ത ചിത്തേ
വരുമതുതനിയേ പ്പോയിടും നിത്യമായി-
ട്ടാരും കാണില്ലിതൊന്നും
കരുതുക സതതം മാനസം സാഗരം പോല്‍
തീരം തേടീട്ടടുക്കും
തിരകളുമകലും തെല്ലു നേരത്തിലെന്നേ
പാരില്‍ കാണാവതുള്ളൂ
കഥയിതുതുടരും മാറ്റമില്ലാതെയെന്നും
വരുമതുതനിയേ പ്പോയിടും നിത്യമായി-
ട്ടാരും കാണില്ലിതൊന്നും
കരുതുക സതതം മാനസം സാഗരം പോല്‍
തീരം തേടീട്ടടുക്കും
തിരകളുമകലും തെല്ലു നേരത്തിലെന്നേ
പാരില്‍ കാണാവതുള്ളൂ
കഥയിതുതുടരും മാറ്റമില്ലാതെയെന്നും
വസന്തമാലിക
ലക്ഷണം വിഷമേ സസജം ഗഗം സമത്തില്‍
സഭരേഭം യ വസന്തമാലികയ്ക്ക്
സഭരേഭം യ വസന്തമാലികയ്ക്ക്
00-/00-/0-0/--
00-/-00/-0-/0--
00-/-00/-0-/0--
ഒരുകാടിതു ഘോരമാം മൃഗങ്ങള്‍ -
മരുവുന്നൂ, ഭയമേറിടുന്നു ചിത്തേ
വരണേ വഴികാട്ടിയായി നീയെ-
ന്നരികേ കൃഷ്ണ! തുണച്ചിടേണമെന്നും
ഗുരുവായകമാനസത്തിലെന്നും
മരുവീടും പൊരുളല്ലയോ വിഭോ നീ
വിരിയും മലരിന്റെ തേനുമീശന്‍
കരുണാര്‍ദ്രം പകരുന്നതെന്നു കാണ്മൂ
ഗുരുവേ കരുണാബലം തരാനാ-
യരുതേ സംശയമേതുമേ കൃപാലോ
ദുരിതം നിറയുന്നതായവാഴ്വില്‍
ശരണം നിന്‍ പദയുഗ്മമൊന്നു മാത്രം
ഭുവനം വിഷനാഗമായി ചിത്തേ
യിവനേകും പല നോവുമെന്നു വന്നാല്‍
തവ നാമവുമോതി വാഴുമെന്നേ-
യിവിടെന്നും കൃപയോടെ കാത്തിടേണേ
അരുളായകമേ തെളിഞ്ഞിടുന്നാ
പൊരുളായ് ശക്തിയൊടൊത്തു ജീവനായും
മരുവുന്നൊരുസത്യമൊന്നതെന്നാ-
യറിവേകാന്‍ ഗുരുവാക കാശിനാഥാ
മഴവില്ലു വരച്ചതാരുമാട്ടേ
മിഴികള്‍ കാണ്മതു പാഴ് കിനാവുമാട്ടേ
മിഴിനീരൊഴുകുന്ന നോവു വേണ്ടി-
ന്നഴലേകുന്നിവയൊന്നുമിന്നുവേണ്ടാ
ഗിരികന്യയൊടൊപ്പമെന്റെ ചിത്തേ
വരണേ നീ ശിവ! ഭക്തി നല്കു ശംഭോ
തരണേ തവ രൂപമെന്റെയുള്ളില്‍
കരുണാര്‍ദ്രം തെളിയാന്‍ വരം മഹേശാ
പലതായിഹ കാണ്മതൊക്കെയോര്‍ത്താല്‍
പലതല്ലൊന്നി,തുചൊല്ലിടുന്നു വേദം
കലഹം വെറുതേ വരുത്തി വെച്ചൂ
പലരും സത്യമറിഞ്ഞതില്ല കഷ്ടം
പലതല്ലൊന്നി,തുചൊല്ലിടുന്നു വേദം
കലഹം വെറുതേ വരുത്തി വെച്ചൂ
പലരും സത്യമറിഞ്ഞതില്ല കഷ്ടം
മിഴിയെന്തറിവൂ മനസ്സു,മെന്തേ
മിഴിനീരിങ്ങൊഴുകീടുവായ് വരുന്നൂ ?
ഒഴുകും പുഴയെന്തറിഞ്ഞിടുന്നൂ
മഴമേഘം പറയാത്ത നൊമ്പരങ്ങള്‍
ജ്ഞാനം
ഞാനെന്നുള്ളൊരഹന്ത മാറിടുവതായ് കാണില്ലയെന്നാകിലോ
ജ്ഞാനം വ്യര്‍ത്ഥമതത്രയേറെയിരുളെന്നത്രേ നിനച്ചീടണം
താനെന്താണിഹ വാഴ്വതല്പദിനമിക്കാണുന്നതും മാഞ്ഞു പോ-
മാനന്ദം പകരേണമാവതുകണക്കെന്നേ നിനക്കാവു നാം
ജ്ഞാനം വ്യര്‍ത്ഥമതത്രയേറെയിരുളെന്നത്രേ നിനച്ചീടണം
താനെന്താണിഹ വാഴ്വതല്പദിനമിക്കാണുന്നതും മാഞ്ഞു പോ-
മാനന്ദം പകരേണമാവതുകണക്കെന്നേ നിനക്കാവു നാം
സ്വപ്നം *
അര്‍ത്ഥമേകുന്നതാം സൌഖ്യവും തേടിയ-
നര്‍ത്ഥമൊട്ടേറെയുണ്ടായിടാമെങ്കിലും
വ്യര്‍ത്ഥമിമ്മട്ടിലായോടിടും മര്‍ത്ത്യനി-
ന്നര്‍ത്ഥമില്ലാതെഴും സ്വപ്നമാണേറെയും
* ഒരു സമസ്യാപൂരണം
നര്‍ത്ഥമൊട്ടേറെയുണ്ടായിടാമെങ്കിലും
വ്യര്‍ത്ഥമിമ്മട്ടിലായോടിടും മര്‍ത്ത്യനി-
ന്നര്‍ത്ഥമില്ലാതെഴും സ്വപ്നമാണേറെയും
* ഒരു സമസ്യാപൂരണം
മേഷജന്മം
മേ' 'മേ' യെന്നു കരഞ്ഞീടും
മേഷമെന്നുള്ള പോലവേ
'മേ*' 'മേ' യെന്നു കരഞ്ഞെന്നും
മര്‍ത്ത്യനും വാണിടുന്നിഹ
* മേ = എന്റെ, എനിക്ക്; മേഷം = ആട്
മേഷമെന്നുള്ള പോലവേ
'മേ*' 'മേ' യെന്നു കരഞ്ഞെന്നും
മര്‍ത്ത്യനും വാണിടുന്നിഹ
* മേ = എന്റെ, എനിക്ക്; മേഷം = ആട്
ഗജേന്ദ്രമോക്ഷം
കാട്ടില്‍ കൂട്ടരുമൊത്തു വാണരുളുമാക്കാലത്തറിഞ്ഞില്ലഹോ
കൂടുന്നെന്നിലഹന്തയെന്ന വിഷയം സത്യം മറന്നേനഹം
കാലില്‍ വന്നു പിടിച്ചു താഴ്ത്തി പലതാം നോവേകിടും നക്രമായ്
കാലം തന്നെയണഞ്ഞതും കൃപ ഹരേ ഹൃത്പത്മമേകുന്നു ഞാന്‍
കൂടുന്നെന്നിലഹന്തയെന്ന വിഷയം സത്യം മറന്നേനഹം
കാലില്‍ വന്നു പിടിച്ചു താഴ്ത്തി പലതാം നോവേകിടും നക്രമായ്
കാലം തന്നെയണഞ്ഞതും കൃപ ഹരേ ഹൃത്പത്മമേകുന്നു ഞാന്‍
ധ്യാനം
യാതൊന്നില്‍ പല നാളു മുമ്പിലുളവായ്
കാണായതായൊക്കെയും
യാതൊന്നില്‍ മറയുന്നു കാണ്മതഖിലം
കാലം കഴിഞ്ഞീടുകില്‍
യാതൊന്നിന്‍ കൃപയാലെ നിത്യമുലകില്‍
വാഴുന്നു ഞാനീവിധം
യാതൊന്നെന്നിലമര്‍ന്നു കാത്തരുളുമാ
കാരുണ്യമേ കൈ തൊഴാം
കാണായതായൊക്കെയും
യാതൊന്നില്‍ മറയുന്നു കാണ്മതഖിലം
കാലം കഴിഞ്ഞീടുകില്‍
യാതൊന്നിന്‍ കൃപയാലെ നിത്യമുലകില്‍
വാഴുന്നു ഞാനീവിധം
യാതൊന്നെന്നിലമര്‍ന്നു കാത്തരുളുമാ
കാരുണ്യമേ കൈ തൊഴാം
വംശസ്ഥം
ലക്ഷണം: ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
0-0/--0/0-0/-0-
ഗണേശ! കാരുണ്യമൊടെത്തിയെന്നുമേ
തുണയ്ക്കണം ഭക്തിയുമേക മുക്തിയും
ഗുണങ്ങളല്ലാത്മവിശുദ്ധിയേകുവാ-
നണഞ്ഞിടേണേ മനതാരിലീശ്വരാ
ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കു ഞാന്‍
ജപിച്ചതേയില്ലൊരുമാത്രയെങ്കിലും
തുണച്ചിടാനായ് മമ വാഴ്വിലെന്നുമേ
മടിച്ചിടാതെത്തുക ഷണ്മുഖാ ഭവാന്‍
നിനച്ചതെല്ലാം ചില നേരമുണ്മയായ്
നിനക്കു കാണായ് വരു,മാകയാല്‍ സദാ
നിനയ്ക്കണം നല്ലതു മാത്രമെപ്പൊഴും
മനപ്രയാസങ്ങളകന്നിടാന്‍ സഖേ
മനപ്രയാസങ്ങളകന്നുപോകുവാന്‍
കനിഞ്ഞുനീ വന്നിടുകെന്റെ മാനസേ
വിനായകാ നിന്‍ കൃപ ഭക്തിയായ് സദാ
മനസ്സിനേകീടുക ശാന്തിമാര്‍ഗ്ഗവും
തനിച്ചു പോകേണ്ടൊരു യാത്രയീവിധം
നിനയ്ക്കണം ജീവിതമെന്നിരിയ്ക്കിലും
ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കുമേ
കനിഞ്ഞു താങ്ങായവരെന്റെ കൂട്ടുകാര്‍
നിനച്ച പോല്‍ തന്നെ വരുന്നതല്ല, കേള്‍
മനുഷ്യനീ വാഴ്വിലെ യാത്രയെങ്കിലും
തനിച്ചു നിര്‍ത്താതെ തുണയ്ക്കു വന്നിടും
കനിഞ്ഞു താങ്ങായമരും കൃപാബലം
ഭവിപ്പതെല്ലാം കൃപയായി നിത്യവും
ശ്രവിപ്പതോ നിന്നപദാനമായിയും
നിനയ്പതായ് തന്നെ വരാനഹര്‍നിശം
ഭജിപ്പു ഞാന്‍ ശ്രീഹരി! നിന്‍ പദാംബുജം
മനുഷ്യനായ് നല്ലൊരു ജന്മമേകിയി-
ട്ടെനിക്കു താങ്ങായ് പല നാള്‍ കഴിച്ചതും
നിനക്കു ഞാന്‍ നല്കിയ നോവുമൊട്ടുമേ
നിനച്ചിടാതുള്ള കൃപയ്ക്കു കൂപ്പിടാം
* പതിച്ചുവോ സൂര്യനുമാഴിതന്നിലായ് ?
* ഒരു സമസ്യാപൂരണം
കരിഞ്ഞുപോം ദേഹമിതോര്‍ത്തുമത്ഭുതം
ചൊരിഞ്ഞു പോല്‍ ബാണമനംഗനന്നഹോ !
മരിച്ചതില്ലത്രെ, മനസ്സിലുണ്ടവന്‍
മരിയ്ക്കുമോ നന്മയെഴുന്നതേതുമേ ?
എരിഞ്ഞിടാം ദേഹമിതെങ്കിലും സഖേ
കരിഞ്ഞിടാ മാനസവാടി തന്നിലായ്
വിരിഞ്ഞതാം പൂവുകളൊക്കെ നാളെ പൂ-
ശരങ്ങളായ് തന്നെ വരുന്നതല്ലയോ ?
കരിഞ്ഞു പോകട്ടെയിതെന്തിനായ് വൃഥാ
'മരിച്ചിടാം ദേഹ'മിതോര്‍ത്തുമായിടാം
മരിച്ചിടാതെന്നുമിരുന്നിടാന്‍ സ്വയം
കരിഞ്ഞുപോയ് മര്‍ത്ത്യമനസ്സിലായവന്‍
വിരിഞ്ഞതാം പൂവിനകത്തു തേന്‍ കണം
നിറഞ്ഞിടാന്‍ കാരണമെന്തതൊന്നു താന്‍
പിറന്ന നാള്‍ തൊട്ടു കൃപാകടാക്ഷമാ-
യറിഞ്ഞതും ദൈവവുമെന്നു ചൊല്ലിടാം
മറഞ്ഞിടാതെന്റെ മനസ്സിലെപ്പൊഴും
നിറഞ്ഞു കാണുന്നൊളിയായി നിന്‍ കൃപ
വിരിഞ്ഞതാം പൂവിലെ തേന്‍ കണക്കെ ഞാ-
നറിഞ്ഞിടാനായ് വരമേകുകംബികേ
മരിച്ചു പോമെന്നതുമാത്രമല്ലയെ-
ന്നറിഞ്ഞു ഞാന്‍ നോവിലെരിപ്പതെന്നുമേ
കരഞ്ഞു പോകും പല നോവു നീറ്റിലും
മരിക്കുവാനും കഴിയാതെ പോവുകില്‍
0-0/--0/0-0/-0-
ഗണേശ! കാരുണ്യമൊടെത്തിയെന്നുമേ
തുണയ്ക്കണം ഭക്തിയുമേക മുക്തിയും
ഗുണങ്ങളല്ലാത്മവിശുദ്ധിയേകുവാ-
നണഞ്ഞിടേണേ മനതാരിലീശ്വരാ
ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കു ഞാന്‍
ജപിച്ചതേയില്ലൊരുമാത്രയെങ്കിലും
തുണച്ചിടാനായ് മമ വാഴ്വിലെന്നുമേ
മടിച്ചിടാതെത്തുക ഷണ്മുഖാ ഭവാന്‍
നിനച്ചതെല്ലാം ചില നേരമുണ്മയായ്
നിനക്കു കാണായ് വരു,മാകയാല്‍ സദാ
നിനയ്ക്കണം നല്ലതു മാത്രമെപ്പൊഴും
മനപ്രയാസങ്ങളകന്നിടാന്‍ സഖേ
മനപ്രയാസങ്ങളകന്നുപോകുവാന്‍
കനിഞ്ഞുനീ വന്നിടുകെന്റെ മാനസേ
വിനായകാ നിന്‍ കൃപ ഭക്തിയായ് സദാ
മനസ്സിനേകീടുക ശാന്തിമാര്‍ഗ്ഗവും
തനിച്ചു പോകേണ്ടൊരു യാത്രയീവിധം
നിനയ്ക്കണം ജീവിതമെന്നിരിയ്ക്കിലും
ജനിച്ച നാള്‍ തൊട്ടിതുനാള്‍ വരേയ്ക്കുമേ
കനിഞ്ഞു താങ്ങായവരെന്റെ കൂട്ടുകാര്‍
നിനച്ച പോല്‍ തന്നെ വരുന്നതല്ല, കേള്‍
മനുഷ്യനീ വാഴ്വിലെ യാത്രയെങ്കിലും
തനിച്ചു നിര്‍ത്താതെ തുണയ്ക്കു വന്നിടും
കനിഞ്ഞു താങ്ങായമരും കൃപാബലം
കനിഞ്ഞ നിന്‍ സൃഷ്ടിയിലെന്തിനീശ്വരാ
വിനാശവും ചേര്‍ത്തു രചിപ്പതെപ്പൊഴും
നിനക്കിതെല്ലാം ചെറുലീലയായിടാ-
മെനിക്കിതേകുന്നതു കണ്ണുനീരഹോ
വിനാശവും ചേര്‍ത്തു രചിപ്പതെപ്പൊഴും
നിനക്കിതെല്ലാം ചെറുലീലയായിടാ-
മെനിക്കിതേകുന്നതു കണ്ണുനീരഹോ
ഭവിപ്പതെല്ലാം കൃപയായി നിത്യവും
ശ്രവിപ്പതോ നിന്നപദാനമായിയും
നിനയ്പതായ് തന്നെ വരാനഹര്‍നിശം
ഭജിപ്പു ഞാന്‍ ശ്രീഹരി! നിന്‍ പദാംബുജം
മനുഷ്യനായ് നല്ലൊരു ജന്മമേകിയി-
ട്ടെനിക്കു താങ്ങായ് പല നാള്‍ കഴിച്ചതും
നിനക്കു ഞാന്‍ നല്കിയ നോവുമൊട്ടുമേ
നിനച്ചിടാതുള്ള കൃപയ്ക്കു കൂപ്പിടാം
* പതിച്ചുവോ സൂര്യനുമാഴിതന്നിലായ് ?
ചതിച്ചതോ ? ലോകമിരുട്ടിലാണ്ടുവോ ?
കുതിച്ചവന്‍ വാനിലണഞ്ഞിടും ദൃഢം
പ്രതീക്ഷ താനത്രെ മനുഷ്യനാശ്രയം
* ഒരു സമസ്യാപൂരണം
കരിഞ്ഞുപോം ദേഹമിതോര്‍ത്തുമത്ഭുതം
ചൊരിഞ്ഞു പോല്‍ ബാണമനംഗനന്നഹോ !
മരിച്ചതില്ലത്രെ, മനസ്സിലുണ്ടവന്‍
മരിയ്ക്കുമോ നന്മയെഴുന്നതേതുമേ ?
എരിഞ്ഞിടാം ദേഹമിതെങ്കിലും സഖേ
കരിഞ്ഞിടാ മാനസവാടി തന്നിലായ്
വിരിഞ്ഞതാം പൂവുകളൊക്കെ നാളെ പൂ-
ശരങ്ങളായ് തന്നെ വരുന്നതല്ലയോ ?
കരിഞ്ഞു പോകട്ടെയിതെന്തിനായ് വൃഥാ
'മരിച്ചിടാം ദേഹ'മിതോര്‍ത്തുമായിടാം
മരിച്ചിടാതെന്നുമിരുന്നിടാന്‍ സ്വയം
കരിഞ്ഞുപോയ് മര്‍ത്ത്യമനസ്സിലായവന്‍
വിരിഞ്ഞതാം പൂവിനകത്തു തേന്‍ കണം
നിറഞ്ഞിടാന്‍ കാരണമെന്തതൊന്നു താന്‍
പിറന്ന നാള്‍ തൊട്ടു കൃപാകടാക്ഷമാ-
യറിഞ്ഞതും ദൈവവുമെന്നു ചൊല്ലിടാം
മറഞ്ഞിടാതെന്റെ മനസ്സിലെപ്പൊഴും
നിറഞ്ഞു കാണുന്നൊളിയായി നിന്‍ കൃപ
വിരിഞ്ഞതാം പൂവിലെ തേന്‍ കണക്കെ ഞാ-
നറിഞ്ഞിടാനായ് വരമേകുകംബികേ
മരിച്ചു പോമെന്നതുമാത്രമല്ലയെ-
ന്നറിഞ്ഞു ഞാന്‍ നോവിലെരിപ്പതെന്നുമേ
കരഞ്ഞു പോകും പല നോവു നീറ്റിലും
മരിക്കുവാനും കഴിയാതെ പോവുകില്‍
പൊരുള്‍
ഓങ്കാരപ്രതിപാദ്യമായ പൊരുളീ ഞാനെന്നറിഞ്ഞീടുമെ-
ന്നാങ്കാരാദികളായ് തെളിഞ്ഞു പുനരെന്‍ കണ്ണും മറച്ചീടവേ
പങ്കേ താനെ വിരിഞ്ഞിടുന്ന കമലം പോലെന്നിലായ് നില്പതായ്
ശങ്കാതീതമറിഞ്ഞിടേണമിതു താന്‍ ചിത്ജ്യോതിയായ് കാണ്മതും
ന്നാങ്കാരാദികളായ് തെളിഞ്ഞു പുനരെന്‍ കണ്ണും മറച്ചീടവേ
പങ്കേ താനെ വിരിഞ്ഞിടുന്ന കമലം പോലെന്നിലായ് നില്പതായ്
ശങ്കാതീതമറിഞ്ഞിടേണമിതു താന്‍ ചിത്ജ്യോതിയായ് കാണ്മതും
മൂകാംബികേ
പകച്ചു നില്ക്കുന്നതു കാണ്മതില്ലേ ?
മൂകാംബികേ നീ കൃപ കാട്ടിടേണേ
നികത്തണേയെന്‍ കുറവൊക്കെ, നീയാ-
ണേകാശ്രയം മര്‍ത്ത്യനുവാഴ്വിലെന്നും
മൂകാംബികേ നീ കൃപ കാട്ടിടേണേ
നികത്തണേയെന്‍ കുറവൊക്കെ, നീയാ-
ണേകാശ്രയം മര്‍ത്ത്യനുവാഴ്വിലെന്നും
ചെരാത്
മണ്‍ ചെരാതില്‍ നിങ്ങള്‍ കാണുന്ന
വെട്ടമാചെരാതിന്‍ സ്വന്തമായതല്ല
ആരോ നിറച്ചതില്‍ സ്നേഹമാം നെയ്യു
പിന്നാരോ തെളിച്ചതില്‍ നന്മ തന്‍ വെട്ടവും
കാലം കഴിഞ്ഞാലെരിഞ്ഞു തീരാമതു
കാറ്റിലകപ്പെട്ടു കെട്ടു പോകാം
കൂരിരുള്‍ മാറ്റുവാന്‍ തെല്ലിടയാകിലും
കാരണമായാലതത്രെ പുണ്യം
വെട്ടമാചെരാതിന്‍ സ്വന്തമായതല്ല
ആരോ നിറച്ചതില്‍ സ്നേഹമാം നെയ്യു
പിന്നാരോ തെളിച്ചതില്‍ നന്മ തന്‍ വെട്ടവും
കാലം കഴിഞ്ഞാലെരിഞ്ഞു തീരാമതു
കാറ്റിലകപ്പെട്ടു കെട്ടു പോകാം
കൂരിരുള്‍ മാറ്റുവാന്‍ തെല്ലിടയാകിലും
കാരണമായാലതത്രെ പുണ്യം
സമര്‍പ്പണം
ധര്‍മ്മം ഞാനറിയുന്നതില്ല ഭഗവന്നെന്താണധര്‍മ്മം, ഭവാന്‍
കര്‍മ്മം ചെയ്വതിനായ് തെളിച്ച വഴിയേ പോകുന്നിതാവുന്ന പോല്‍
ധര്‍മ്മാധര്‍മ്മമറിഞ്ഞിടാതെയടിയന്‍ ചെയ്യുന്ന കര്‍മ്മങ്ങളും
ധര്‍മ്മത്തിന്‍ പരിരക്ഷണാര്‍ത്ഥമധുനാ നിന്നില്‍ സമര്‍പ്പിച്ചിടാം
കര്‍മ്മം ചെയ്വതിനായ് തെളിച്ച വഴിയേ പോകുന്നിതാവുന്ന പോല്‍
ധര്‍മ്മാധര്‍മ്മമറിഞ്ഞിടാതെയടിയന്‍ ചെയ്യുന്ന കര്‍മ്മങ്ങളും
ധര്‍മ്മത്തിന്‍ പരിരക്ഷണാര്‍ത്ഥമധുനാ നിന്നില്‍ സമര്‍പ്പിച്ചിടാം
ദുര്‍ബലം
എരിച്ചിടാന്‍ വാക്കുകളേറെ വേണ്ടെ,-
ന്തൊരക്ഷരം ? തെല്ലൊരു നോക്കിനാലും
കരിഞ്ഞു പോം മാനസവാടിയാകേ
വിരിഞ്ഞതാം പൂവുകളൊക്കെയോര്‍ത്താല്‍
ന്തൊരക്ഷരം ? തെല്ലൊരു നോക്കിനാലും
കരിഞ്ഞു പോം മാനസവാടിയാകേ
വിരിഞ്ഞതാം പൂവുകളൊക്കെയോര്‍ത്താല്‍
വിദ്യാഭ്യാസം
"വിദ്യാലയേ കേട്ടു പഠിച്ചതായ-
തെല്ലാം മറന്നെന്നു വരുന്നതായാല്‍
മിച്ചം വരുന്നോരറിവാണു ചൊല്ലാം
വിദ്യാ"യിതേവം പറയുന്നതൈന്‍സ്റ്റൈന്‍
""Education is what remains after one has forgotten everything he learned in school"
തെല്ലാം മറന്നെന്നു വരുന്നതായാല്‍
മിച്ചം വരുന്നോരറിവാണു ചൊല്ലാം
വിദ്യാ"യിതേവം പറയുന്നതൈന്‍സ്റ്റൈന്‍
""Education is what remains after one has forgotten everything he learned in school"
അപരവക്ത്രം
പറയുകയരുതേറെയാണു ഞാ-
നറിയുവതാം പല ദോഷമെന്നിലായ്
ചെറിയൊരുതിരിവെച്ചിടാമിതാ
നിറയുകയെന്നകതാരിലംബികേ
ഒരുവരിയെഴുതാന്‍ തുനിഞ്ഞു ഞാ-
നറിവതു പോലെ കുറിക്കിലും വരാ
ഗുരുവരകൃപവാക്കുരൂപമായ്
നിറയുവതിന്‍ ഗുണമെന്നു നിര്‍ണ്ണയം
ഇരവിതിലകമേ തെളിഞ്ഞിടും
ഗുരുകരുണാബലമായ് വരേണമേ
ചരണയുഗമതിങ്കലായ് സദാ
ശരണവുമേകുക വാജിവാഹനാ!
ശിവ ശിവ ഭഗവന്‍ മനസ്സിലായ്
തവ നടനം ദിനവും നടക്കവേ
ഭവഭയമകലാന്‍ കനിഞ്ഞു നീ
ശിവപദമേകിടണേ സദാശിവാ
നറിയുവതാം പല ദോഷമെന്നിലായ്
ചെറിയൊരുതിരിവെച്ചിടാമിതാ
നിറയുകയെന്നകതാരിലംബികേ
ഒരുവരിയെഴുതാന്‍ തുനിഞ്ഞു ഞാ-
നറിവതു പോലെ കുറിക്കിലും വരാ
ഗുരുവരകൃപവാക്കുരൂപമായ്
നിറയുവതിന്‍ ഗുണമെന്നു നിര്‍ണ്ണയം
ഇരവിതിലകമേ തെളിഞ്ഞിടും
ഗുരുകരുണാബലമായ് വരേണമേ
ചരണയുഗമതിങ്കലായ് സദാ
ശരണവുമേകുക വാജിവാഹനാ!
ശിവ ശിവ ഭഗവന്‍ മനസ്സിലായ്
തവ നടനം ദിനവും നടക്കവേ
ഭവഭയമകലാന്‍ കനിഞ്ഞു നീ
ശിവപദമേകിടണേ സദാശിവാ
ഒരു സമസ്യാപൂരണം
ചില്‍ക്കാമ്പില്‍ വാണെഴുന്നാപൊരുളിനുമറിയാതില്ലയൊന്നും നിനച്ചാല്‍
തല്‍ക്കാലം നൊന്തിടുമ്പോള്‍ ഹൃദിയിതുതെളിവായ് കാണ്മതില്ലെന്നെയുള്ളൂ
ഉള്‍ക്കാമ്പില്‍ ജീവനായിട്ടമരുവതുദൃഢം രക്ഷയായ് നിന്നിടുമ്പോള്‍
നാല്‍ക്കാലില്‍ത്തന്നെപൂച്ചക്കൊരുപതനമതെന്നുള്ളതിന്നെത്ര സത്യം
തല്‍ക്കാലം നൊന്തിടുമ്പോള്‍ ഹൃദിയിതുതെളിവായ് കാണ്മതില്ലെന്നെയുള്ളൂ
ഉള്‍ക്കാമ്പില്‍ ജീവനായിട്ടമരുവതുദൃഢം രക്ഷയായ് നിന്നിടുമ്പോള്‍
നാല്‍ക്കാലില്‍ത്തന്നെപൂച്ചക്കൊരുപതനമതെന്നുള്ളതിന്നെത്ര സത്യം
ലോകം
ഉലകിലെയറിവെല്ലാം ഗൂഗിളില്‍ കാണുമെന്നാ-
ലകമെതെളിവതാകും വെട്ടമങ്ങില്ല നൂനം
ഉലകുമകമനസ്സും കാട്ടുമാദീപമായി
ട്ടമരുവതുതെളിക്കും ലോകമാണെന്റെ ലോകം
ലകമെതെളിവതാകും വെട്ടമങ്ങില്ല നൂനം
ഉലകുമകമനസ്സും കാട്ടുമാദീപമായി
ട്ടമരുവതുതെളിക്കും ലോകമാണെന്റെ ലോകം
Friday, 31 October 2014
കേരളം
മലകളുമിടനാടും തീരദേശങ്ങളും ചേര്‍ന്നു-
ലകിലെയഴകെല്ലാമൊത്തതാണീപ്രദേശം
കലഹമരുതു,നമ്മള്‍ മോദമോടൊത്തു വാണാല്‍
സുലഭമിവിടെയെന്നും നല്ലതായുള്ളതെല്ലാം
ലകിലെയഴകെല്ലാമൊത്തതാണീപ്രദേശം
കലഹമരുതു,നമ്മള്‍ മോദമോടൊത്തു വാണാല്‍
സുലഭമിവിടെയെന്നും നല്ലതായുള്ളതെല്ലാം
വസന്തതിലകം
നേരായുമെന്‍ മിഴിയിലിന്നു തെളിഞ്ഞിടുന്നീ
പാരായതും തവകൃപാബലമെന്നുകാണാന്‍
പോരായെനിക്കു കഴിവെന്നു വരുന്നുവെങ്കില്‍
പോരായ്മ തീര്‍ത്തു തരണേ വരവാണി നീയേ
ഞാനെന്നഹന്ത മനസാം യമുനാജലത്തില്‍
കാണുന്നു കാളിയഫണീന്ദ്രസമാനമായി
നീറുന്ന,തിന്റെ വിഷമാകെ നിറഞ്ഞ ഹൃത്തോ
കേഴുന്നു മാധവ! ഭവാനണയാത്തതെന്തേ ?
പാരായതും തവകൃപാബലമെന്നുകാണാന്‍
പോരായെനിക്കു കഴിവെന്നു വരുന്നുവെങ്കില്‍
പോരായ്മ തീര്‍ത്തു തരണേ വരവാണി നീയേ
ഞാനെന്നഹന്ത മനസാം യമുനാജലത്തില്‍
കാണുന്നു കാളിയഫണീന്ദ്രസമാനമായി
നീറുന്ന,തിന്റെ വിഷമാകെ നിറഞ്ഞ ഹൃത്തോ
കേഴുന്നു മാധവ! ഭവാനണയാത്തതെന്തേ ?
Thursday, 30 October 2014
സ്വാഗത
ലക്ഷണം: സ്വാഗതക്ക് രനഭം ഗുരുരണ്ടും
-0-/000/-00/--
ദേവി! നീ കരുണയോടെ മനസ്സില്‍
മേവിടൂ ദുരിതമൊക്കെയകറ്റൂ
പാവമെന്മനമിതൊന്നു തണുക്കാന്‍
നീ വരേണമതിനായി നമിപ്പൂ
പാരിലുണ്ടു സുഖമെന്നു നിനച്ചീ
പോരടിക്കുവതിലെന്തു ഗുണം ചൊല്‍
നേരറിഞ്ഞൊരുവനോ വെറുതേയായ്
നേരമൊട്ടുകളയുന്നതുമല്ലാ
ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുവതാം കൃപയായ് നീ
പാരിലെന്റെ ഗുരുവായ് മിഴിയായി-
ട്ടീശ്വരീ വഴി നടത്തിടുകെന്നേ
പാരിലാരു സുഖമോടെയിരിപ്പൂ
നേരറിഞ്ഞൊരുവനാരിതു ചൊല്ലൂ
പോരയെന്നതകതാരിലുറച്ചോ-
നാരുനോവിലെരിയാതെയിരിപ്പൂ
നേരമില്ലിവിടെയെന്നു പറഞ്ഞാല്‍
പാരിലെന്തുഗുണമെന്നതു ചൊല്ലൂ
നേരമുള്ളതു കണക്കു നടന്നീ
കാര്യമൊക്കെയിനി ചെയ്യുക നല്ലൂ
പോരടിക്കുവതുമെന്തിനു നമ്മള്‍
ചോര ചിന്തുവതിലെന്തു ഗുണം ചൊല്‍
പാരിലന്യനുപകാരമതെന്ന്യേ
കാര്യമെന്തു തവ വീര്യമതിന്നും
വിണ്ണിലുള്ള മുകിലും വരുമത്രേ
മണ്ണിലേക്കു മഴനീരുകളായി
വിണ്ണിലേക്കുയരുമെങ്കിലുമോര്‍ക്കൂ
മണ്ണിലേക്കൊരുദിനം വരണം നാം
വീരനുള്ള ബലവും മനതാരില്‍
നേരതായമരുമാ പൊരുളും നീ
ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുക ദേവി നമിപ്പൂ
-0-/000/-00/--
ദേവി! നീ കരുണയോടെ മനസ്സില്‍
മേവിടൂ ദുരിതമൊക്കെയകറ്റൂ
പാവമെന്മനമിതൊന്നു തണുക്കാന്‍
നീ വരേണമതിനായി നമിപ്പൂ
പാരിലുണ്ടു സുഖമെന്നു നിനച്ചീ
പോരടിക്കുവതിലെന്തു ഗുണം ചൊല്‍
നേരറിഞ്ഞൊരുവനോ വെറുതേയായ്
നേരമൊട്ടുകളയുന്നതുമല്ലാ
ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുവതാം കൃപയായ് നീ
പാരിലെന്റെ ഗുരുവായ് മിഴിയായി-
ട്ടീശ്വരീ വഴി നടത്തിടുകെന്നേ
പാരിലാരു സുഖമോടെയിരിപ്പൂ
നേരറിഞ്ഞൊരുവനാരിതു ചൊല്ലൂ
പോരയെന്നതകതാരിലുറച്ചോ-
നാരുനോവിലെരിയാതെയിരിപ്പൂ
നേരമില്ലിവിടെയെന്നു പറഞ്ഞാല്‍
പാരിലെന്തുഗുണമെന്നതു ചൊല്ലൂ
നേരമുള്ളതു കണക്കു നടന്നീ
കാര്യമൊക്കെയിനി ചെയ്യുക നല്ലൂ
പോരടിക്കുവതുമെന്തിനു നമ്മള്‍
ചോര ചിന്തുവതിലെന്തു ഗുണം ചൊല്‍
പാരിലന്യനുപകാരമതെന്ന്യേ
കാര്യമെന്തു തവ വീര്യമതിന്നും
വിണ്ണിലുള്ള മുകിലും വരുമത്രേ
മണ്ണിലേക്കു മഴനീരുകളായി
വിണ്ണിലേക്കുയരുമെങ്കിലുമോര്‍ക്കൂ
മണ്ണിലേക്കൊരുദിനം വരണം നാം
വീരനുള്ള ബലവും മനതാരില്‍
നേരതായമരുമാ പൊരുളും നീ
ആരുമില്ല തുണയെന്നു വരുമ്പോള്‍
ചാരെയെത്തിടുക ദേവി നമിപ്പൂ
Wednesday, 29 October 2014
അപ്പൂപ്പന്‍ താടി
പാറിപ്പറക്കുന്നുവെന്നു കാണാമതു
കാറ്റിലാടിക്കളിക്കുന്ന കാണാം
മാനത്തിലേയ്ക്കു പറക്കാമതു പിന്നെ
താഴേക്കു വീഴുന്നുവെന്നു കാണാം
നല്ലൊരു നാളെ തന്‍ സ്വപ്നത്തിന്‍ വിത്തുമാ-
യെങ്ങോ ഗമിപ്പതായിട്ടു കാണാം
കാടാട്ടെ മേടാട്ടെ ഗര്‍ത്തമാകട്ടെയ-
തൊന്നുമോര്‍ക്കാതെ പാറുന്ന കാണാം
ലോകമെങ്ങും ചുറ്റും കാറ്റിലവധൂത-
നായലയുന്നൊരു കൌതുകമേ
കാണാപ്പൊരുളിന്റെ കൈകളില്‍ പൂര്‍ണ്ണമായ്
തന്നെ സമര്‍ പ്പിച്ച വിസ്മയമേ
നീയെന്‍ ഗുരുനാഥനല്ലയോ നിന്‍ വെള്ള-
ത്താടിയില്‍ കാണ്മു ഞാനാനൈര്‍മ്മല്യം
സത്യപ്രകാശത്തെയെന്മിഴിക്കാനന്ദ-
മേകുവാന്‍ കാട്ടുമാകാരുണ്യത്തെ
കാറ്റിലാടിക്കളിക്കുന്ന കാണാം
മാനത്തിലേയ്ക്കു പറക്കാമതു പിന്നെ
താഴേക്കു വീഴുന്നുവെന്നു കാണാം
നല്ലൊരു നാളെ തന്‍ സ്വപ്നത്തിന്‍ വിത്തുമാ-
യെങ്ങോ ഗമിപ്പതായിട്ടു കാണാം
കാടാട്ടെ മേടാട്ടെ ഗര്‍ത്തമാകട്ടെയ-
തൊന്നുമോര്‍ക്കാതെ പാറുന്ന കാണാം
ലോകമെങ്ങും ചുറ്റും കാറ്റിലവധൂത-
നായലയുന്നൊരു കൌതുകമേ
കാണാപ്പൊരുളിന്റെ കൈകളില്‍ പൂര്‍ണ്ണമായ്
തന്നെ സമര്‍ പ്പിച്ച വിസ്മയമേ
നീയെന്‍ ഗുരുനാഥനല്ലയോ നിന്‍ വെള്ള-
ത്താടിയില്‍ കാണ്മു ഞാനാനൈര്‍മ്മല്യം
സത്യപ്രകാശത്തെയെന്മിഴിക്കാനന്ദ-
മേകുവാന്‍ കാട്ടുമാകാരുണ്യത്തെ
Tuesday, 28 October 2014
സ്രഗ്ദ്ധര
വിണ്ണിന്‍ നിന്നെത്തിടുന്നാ
മഴ വരുവതിനായ് കാത്തിരിക്കുന്ന നമ്മള്‍
കണ്ണീരില്‍ മുങ്ങിടുന്നൂ
മഴയതുതുടരും നിത്യമെന്നാകി,ലോര്‍ക്കൂ
മണ്ണിന്‍ കാണുന്നതെല്ലാം
ചെറിയൊരളവിലാണെങ്കിലേ നല്ലതാകൂ
തിണ്ണം കൂടുന്നു ദുഃഖം
സുഖമിഹയൊരുവന്നേറെയായ് വന്നുവെന്നാല്‍
ഓരോരോ നാളിലും ഹാ
മമ മിഴിതെളിയിക്കുന്നൊരാദൃശ്യകാവ്യം
ചേരും മട്ടില്‍ നിറഞ്ഞെന്‍
മനസി തെളിവതാം നവ്യമായുള്ളഭാവം
പാര്‍ത്താലോ ഹൃദ്യമേറ്റം
കരുതുകയിതു താന്‍ പുണ്യകാരുണ്യവര്‍ഷം
ചേരും ഞാനന്ത്യകാലേ
ഗുരുപവനപതേ ത്വത്പദാബ്ജത്തിലെങ്കില്‍
ചിത്തേ ഗര്‍വം നിറഞ്ഞി-
ട്ടവനിമുഴുവനും തേടിയെന്നാലുമെന്ത-
ന്നെത്തീലാ നിന്‍ സമക്ഷം,
തവ കൃപ ഭഗവന്‍, വൈകുവാനെന്തു ഹേതു?
സ്തംഭം തട്ടിത്തകര്‍ത്തി-
ട്ടലറിയണയുമീ ദിവ്യരൂപം നിനച്ചോ
സ്തംഭിച്ചീടുന്നു ലോകം
തവ കരുണ വിഭോ ലോകരിങ്ങെന്തറിഞ്ഞൂ ?!
തെറ്റില്ലെന്റുള്ളിലെന്നായ്
പറയുകയരുതെന്നാകിലും കൃഷ്ണ! ചൊല്ലാം
തെറ്റായാച്ചിന്തയെല്ലാ-
മുയരുവതടിയന്നിച്ഛയാല്‍ വന്നതല്ലാ
തെറ്റാതെന്റുള്ളിലെന്നും
തവ കൃപ വഴികാട്ടീടുവാന്‍ വന്നിടായ്കില്‍
തെറ്റീടാമെന്റെ മാര്‍ഗ്ഗം
പുനരതു ഭഗവന്‍ മോശമെന്നോതിടാമോ ?
പ്രചോദനം
ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ
ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ
കേനാപി ദേവേന ഹൃദിസ്ഥിതേന
യഥാ നിയുക്തോസ്മി തഥാ കരോമി
"കാണില്ലാ കൂടെ ഞാനും"
കരുതുകയിതു താന്‍ ചൊല്ലിടുന്നത്രെ ദേഹം
കാണുന്നീകാലമെല്ലാ-
മപരനുസുഖമേകീടുവാന്‍ നന്മ ചെയ്ക
കാണും നീ നിന്റെയുള്ളില്‍
സതതമമരുമാ നന്മയായ് സത്യമെന്നാല്‍
കാണാമീവിശ്വമെങ്ങും
നിറവതുകൃപയായ് തന്നെ സത്യപ്രകാശം
നാവേ നീയെന്തിതേവം മനുജമനസി ഹാ വന്നിടും ചിന്തയെല്ലാ-
മീവണ്ണം ചൊല്ലിടുന്നൂ കരുതുകയിതിനാല്‍ നഷ്ടമായ് നന്മയെല്ലാം
ആവില്ലേ തെല്ലുനേരം വെറുതെയതുമിതും ചൊല്ലിടാതൊന്നിരിക്കാ-
നേവം നിന്മാനസത്തിന്‍ മലിനതനിറയുന്നെന്നു കാണുന്നു ലോകം

സമ്മത
ലക്ഷണം: നരരലം ഗവും സമ്മതാഭിധം
000/-0-/-0-/0-
ദുരിതമൊക്കെയും നീറ്റിടുമ്പൊഴാ-
യൊരുവനുള്ളിലായ് കാണ്മതാമൊളി
ഗുരുകടാക്ഷമായേകിടും വഴി
കരുതിടാമിതേ സത്യമായ് സദാ
വരിക കേശവാ, ശങ്കയെന്തിനായ്
പരിഭവം പറഞ്ഞീടുകില്ല ഞാന്‍
ദുരിതമേറ്റിടുന്നോരുയാത്രയില്‍
ശരണമെപ്പൊഴും നിന്‍ പദാംബുജം
പല മതങ്ങളിച്ചൊല്വതൊക്കെയും
പലതു പോലെയായ് തോന്നുമെങ്കിലും
നല,മിതോര്‍ക്ക നീ,യൊന്നുതന്നെയീ
കലഹമെന്തിനായ് ലോകമാകവേ
ഗുരുകടാക്ഷമായെത്തുകയ്യനേ
കരുണയോടെയെന്‍ ഹൃത്തടത്തിലായ്
തരിക ഭക്തിയും നിന്‍ പദാംബുജേ
ഹരിഹരാത്മജാ മോക്ഷമാര്‍ഗ്ഗമായ്
മലിനമാണു പോല്‍ വാഴ്വിതെങ്കിലും
മലിനമാക്കണോ മാനസം തഥാ ?
മനസി നല്ലതാം ചിന്തയാകിലേ
മനുജനെന്നുമേ ശാന്തി വന്നിടൂ
ഹൃദയപങ്കജം നിന്റെ കോവിലാ-
ണതിലണഞ്ഞിടാന്‍ വൈകിടൊല്ല നീ
സദയമെന്നുമേ നിന്‍ കൃപാബലം
യദുകുലോത്തമാ നല്കിടേണമേ
വരുവതൊക്കെയും നല്ലതായിടാന്‍
വരമെനിക്കു നീ നല്കിടേണമേ
ദുരിതമൊക്കെയും മാറ്റിയെന്നുമേ
കരിമുഖാ ഭവാന്‍ കാത്തിടേണമേ
മലയിലായ് പിറന്നിട്ടുകാടുകള്‍
പലതുതാണ്ടിയും ദാഹനീരുമായ്
അലസമായ് വരുന്നാറിലെന്നുമേ
യലയടിപ്പതും സ്നേഹമൊന്നു താന്‍
പിഴവുവന്നുപോയെങ്കിലും സഖേ
പഴി പറഞ്ഞിടുന്നെന്തിനായി നാം
പിഴവു പറ്റിടാതുള്ളതാരെടോ
കഴിവു പോല്‍ സദാ നന്മ ചെയ്യുക
പഴയ കാര്യവും ചൊല്ലിടുന്നതില്‍
വലിയ നേട്ടമുണ്ടാവതല്ല പോല്‍
പുതിയ കാലമൊത്തിന്നു പോകിലേ
ചെറിയ മാറ്റവും കാണ്മതായിടൂ
ഒരുമയോടു നാമൊത്തു ചേര്‍ന്നുമി-
ന്നൊരു യുഗം കഴിഞ്ഞില്ലയാകയാല്‍
കരുതിടാം നമുക്കിത്രവന്നതും
ചെറിയ കാര്യമേയല്ല നിശ്ചയം
മമ മനസ്സിലെച്ചിന്തഗോക്കളായ്
മുരളിയൂതിയെത്താന്‍ വിളിക്കവേ
മധുരമായതും പാടിയെത്തുവാന്‍
മധുരിപോ ഭവാന്‍ വൈകിടാവതോ
മുരളികേ കഥം ചൊല്ലു മാധവന്‍
കരുണയോടെ തന്‍ ചാരെയെന്നുമേ
മരുവിടാന്‍ വരം തന്നു ധന്യ നീ-
വരമിതാര്‍ക്കവന്‍ നല്കിടുന്നതും
അറികയില്ല മേ സത്യമേതുമേ
ചെറിയ തണ്ടു താനല്ലയോ സഖീ
വരുവതാം കൃപാധാരയെത്തിടാ-
നൊരുതടസ്സമില്ലെന്നതായിടാം
ജനകപുത്രിയോടൊപ്പമായി നീ-
യനുജരായവര്‍ മൂന്നുപേരുമായ്
അനുചരന്‍ തഥാ വായുപുത്രനും
മനസി വന്നിടാനായ് കനിഞ്ഞിടൂ
* കൊടിയ നോവിനാല്‍ നീറിടുന്ന ഹൃ-
ത്തടമതിങ്കലായ് നീയണഞ്ഞിടൂ
പിടയുമെന്‍ മനം കേണിടുന്നു "നീ
പിടി മുറുക്കണേ, താഴെ വീണിടും"
* പിടയുമെന്‍ മനം തേടിടുന്നു പാല്‍
ക്കടലുമാനസം തന്നെയല്ലയോ
ഉടനെ നീ തെളിഞ്ഞെന്‍ കരത്തിലെ
പിടി മുറുക്കണേ, താഴെ വീണിടും
* ഒരു സമസ്യാപൂരണം
* അടിയനായതില്ലാ കുരങ്ങു പോല്‍
പിടി മുറുക്കുവാനെങ്കിലും ഹരേ
ഉടനെ വന്നു മാര്‍ജ്ജാരനെന്നപോല്‍
"പിടി മുറുക്കണേ, താഴെ വീണിടും"
* ഒരു സമസ്യാപൂരണം
കലഹമെന്തിനായ് നന്മയെന്നുമേ
സുലഭമല്ലയോ ഭൂവിലെങ്ങുമേ
ചിലതു ചീത്തയാണെങ്കിലിപ്പൊഴേ
കളയു, നന്മ നീ കാണ്കയെപ്പൊഴും
പുലരി വന്നതും പൂ വിരിഞ്ഞതും
ശലഭമെത്തി പൂന്തേന്‍ നുകര്‍ന്നതും
മലയമാരുതന്‍ വീശിടുന്നതും
നല,മിതൊക്കെയും കാണ്മതില്ലയോ
പുലരി വന്നു പോം രാവണഞ്ഞിടും
പുതുദിനം വരും പിന്നെയും സഖേ
സമയമീവിധം പോകുമെന്നുമേ
മിഴിയതൊന്നു താന്‍ സത്യ,മോര്‍ക്കണം
അലയടിച്ചിടുന്നാഴിയും സദാ
പലതുമോതിടുന്നുണ്ടു കേള്‍ക്ക നീ
പലതുപോലെയായ് കാണ്മതൊക്കെയീ
യലകളെന്ന പോല്‍ നിന്നിലാണെടോ
കഴിവുകെട്ടതായ് കാണ്മതാകിലും
കഴിവെഴുന്നതായ് കാണ്മതും തഥാ
പഴി പറഞ്ഞിടാതോര്‍ക്ക നിത്യവും
തെളിവതുള്ളിലാ,ണുണ്മ നീ സഖേ
കടലു പോലെ നീ മാറിടുന്നതായ്
പുറമെ കാണ്മതായീടിലും മുദാ
അകമെശാന്തനായീട്ടമര്‍ന്നു നീ-
യുലകിനേകണം നന്മയെപ്പൊഴും
ജലമിതാ തരാമശ്രു,വൊപ്പമായ്
മലരിനായ് മനം തന്നെ നല്കിടാം
ഹൃദി നിറഞ്ഞിടും ചിന്ത മന്ത്രമായ്
തിരുനിവേദ്യമീ ഞാന്‍ സ്വയം വിഭോ
000/-0-/-0-/0-
ദുരിതമൊക്കെയും നീറ്റിടുമ്പൊഴാ-
യൊരുവനുള്ളിലായ് കാണ്മതാമൊളി
ഗുരുകടാക്ഷമായേകിടും വഴി
കരുതിടാമിതേ സത്യമായ് സദാ
വരിക കേശവാ, ശങ്കയെന്തിനായ്
പരിഭവം പറഞ്ഞീടുകില്ല ഞാന്‍
ദുരിതമേറ്റിടുന്നോരുയാത്രയില്‍
ശരണമെപ്പൊഴും നിന്‍ പദാംബുജം
പല മതങ്ങളിച്ചൊല്വതൊക്കെയും
പലതു പോലെയായ് തോന്നുമെങ്കിലും
നല,മിതോര്‍ക്ക നീ,യൊന്നുതന്നെയീ
കലഹമെന്തിനായ് ലോകമാകവേ
ഗുരുകടാക്ഷമായെത്തുകയ്യനേ
കരുണയോടെയെന്‍ ഹൃത്തടത്തിലായ്
തരിക ഭക്തിയും നിന്‍ പദാംബുജേ
ഹരിഹരാത്മജാ മോക്ഷമാര്‍ഗ്ഗമായ്
മലിനമാണു പോല്‍ വാഴ്വിതെങ്കിലും
മലിനമാക്കണോ മാനസം തഥാ ?
മനസി നല്ലതാം ചിന്തയാകിലേ
മനുജനെന്നുമേ ശാന്തി വന്നിടൂ
ഹൃദയപങ്കജം നിന്റെ കോവിലാ-
ണതിലണഞ്ഞിടാന്‍ വൈകിടൊല്ല നീ
സദയമെന്നുമേ നിന്‍ കൃപാബലം
യദുകുലോത്തമാ നല്കിടേണമേ
വരുവതൊക്കെയും നല്ലതായിടാന്‍
വരമെനിക്കു നീ നല്കിടേണമേ
ദുരിതമൊക്കെയും മാറ്റിയെന്നുമേ
കരിമുഖാ ഭവാന്‍ കാത്തിടേണമേ
മലയിലായ് പിറന്നിട്ടുകാടുകള്‍
പലതുതാണ്ടിയും ദാഹനീരുമായ്
അലസമായ് വരുന്നാറിലെന്നുമേ
യലയടിപ്പതും സ്നേഹമൊന്നു താന്‍
പിഴവുവന്നുപോയെങ്കിലും സഖേ
പഴി പറഞ്ഞിടുന്നെന്തിനായി നാം
പിഴവു പറ്റിടാതുള്ളതാരെടോ
കഴിവു പോല്‍ സദാ നന്മ ചെയ്യുക
പഴയ കാര്യവും ചൊല്ലിടുന്നതില്‍
വലിയ നേട്ടമുണ്ടാവതല്ല പോല്‍
പുതിയ കാലമൊത്തിന്നു പോകിലേ
ചെറിയ മാറ്റവും കാണ്മതായിടൂ
ഒരുമയോടു നാമൊത്തു ചേര്‍ന്നുമി-
ന്നൊരു യുഗം കഴിഞ്ഞില്ലയാകയാല്‍
കരുതിടാം നമുക്കിത്രവന്നതും
ചെറിയ കാര്യമേയല്ല നിശ്ചയം
മമ മനസ്സിലെച്ചിന്തഗോക്കളായ്
മുരളിയൂതിയെത്താന്‍ വിളിക്കവേ
മധുരമായതും പാടിയെത്തുവാന്‍
മധുരിപോ ഭവാന്‍ വൈകിടാവതോ
മുരളികേ കഥം ചൊല്ലു മാധവന്‍
കരുണയോടെ തന്‍ ചാരെയെന്നുമേ
മരുവിടാന്‍ വരം തന്നു ധന്യ നീ-
വരമിതാര്‍ക്കവന്‍ നല്കിടുന്നതും
അറികയില്ല മേ സത്യമേതുമേ
ചെറിയ തണ്ടു താനല്ലയോ സഖീ
വരുവതാം കൃപാധാരയെത്തിടാ-
നൊരുതടസ്സമില്ലെന്നതായിടാം
ജനകപുത്രിയോടൊപ്പമായി നീ-
യനുജരായവര്‍ മൂന്നുപേരുമായ്
അനുചരന്‍ തഥാ വായുപുത്രനും
മനസി വന്നിടാനായ് കനിഞ്ഞിടൂ
* കൊടിയ നോവിനാല്‍ നീറിടുന്ന ഹൃ-
ത്തടമതിങ്കലായ് നീയണഞ്ഞിടൂ
പിടയുമെന്‍ മനം കേണിടുന്നു "നീ
പിടി മുറുക്കണേ, താഴെ വീണിടും"
* പിടയുമെന്‍ മനം തേടിടുന്നു പാല്‍
ക്കടലുമാനസം തന്നെയല്ലയോ
ഉടനെ നീ തെളിഞ്ഞെന്‍ കരത്തിലെ
പിടി മുറുക്കണേ, താഴെ വീണിടും
* ഒരു സമസ്യാപൂരണം
* അടിയനായതില്ലാ കുരങ്ങു പോല്‍
പിടി മുറുക്കുവാനെങ്കിലും ഹരേ
ഉടനെ വന്നു മാര്‍ജ്ജാരനെന്നപോല്‍
"പിടി മുറുക്കണേ, താഴെ വീണിടും"
* ഒരു സമസ്യാപൂരണം
കലഹമെന്തിനായ് നന്മയെന്നുമേ
സുലഭമല്ലയോ ഭൂവിലെങ്ങുമേ
ചിലതു ചീത്തയാണെങ്കിലിപ്പൊഴേ
കളയു, നന്മ നീ കാണ്കയെപ്പൊഴും
പുലരി വന്നതും പൂ വിരിഞ്ഞതും
ശലഭമെത്തി പൂന്തേന്‍ നുകര്‍ന്നതും
മലയമാരുതന്‍ വീശിടുന്നതും
നല,മിതൊക്കെയും കാണ്മതില്ലയോ
പുലരി വന്നു പോം രാവണഞ്ഞിടും
പുതുദിനം വരും പിന്നെയും സഖേ
സമയമീവിധം പോകുമെന്നുമേ
മിഴിയതൊന്നു താന്‍ സത്യ,മോര്‍ക്കണം
അലയടിച്ചിടുന്നാഴിയും സദാ
പലതുമോതിടുന്നുണ്ടു കേള്‍ക്ക നീ
പലതുപോലെയായ് കാണ്മതൊക്കെയീ
യലകളെന്ന പോല്‍ നിന്നിലാണെടോ
കഴിവുകെട്ടതായ് കാണ്മതാകിലും
കഴിവെഴുന്നതായ് കാണ്മതും തഥാ
പഴി പറഞ്ഞിടാതോര്‍ക്ക നിത്യവും
തെളിവതുള്ളിലാ,ണുണ്മ നീ സഖേ
കടലു പോലെ നീ മാറിടുന്നതായ്
പുറമെ കാണ്മതായീടിലും മുദാ
അകമെശാന്തനായീട്ടമര്‍ന്നു നീ-
യുലകിനേകണം നന്മയെപ്പൊഴും
ജലമിതാ തരാമശ്രു,വൊപ്പമായ്
മലരിനായ് മനം തന്നെ നല്കിടാം
ഹൃദി നിറഞ്ഞിടും ചിന്ത മന്ത്രമായ്
തിരുനിവേദ്യമീ ഞാന്‍ സ്വയം വിഭോ
മല്ലിക
ലക്ഷണം: രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക
- 0 - /0 0 -/ 0 - 0/ 0 - 0/ - 0 0/ - 0 -
ദേവി! നിന്‍ ദയ തന്നെയാണിഹ കാണ്മതാം പൊരുളൊക്കെ"യി-
ന്നീവിധം ഹൃദി തോന്നുവാന്‍ മിഴി തന്നു നീ വഴി കാട്ടണേ
പൂവു നാമജപത്തിനൊത്തു നിവേദ്യവും മമ മാനസ-
പ്പൂവുമേകിടുമെന്നെ നീ കൃപയോടെ കാത്തിടുകംബികേ
ശങ്കരന്നു വരം കൊടുത്തതു സത്യമെന്നുവരുത്തുവാന്‍
ശങ്കരപ്രിയ സമ്മതിച്ചതു പിന്നിലായി നടക്കുവാന്‍
ശങ്കയറ്റു ഗമിക്ക ഞാനുടനെത്തിടാം മലനാട്ടിലാ-
ശങ്കവിട്ടിടുകെന്നുമോതിയകാര്യമോര്‍ത്തു നമിപ്പു ഞാന്‍
പാവമെന്മനതാരിലെന്തിനു തന്നു നീ പല മോഹവും
നോവിലാണതിനന്ത്യമെന്നതുമെന്തിനായി മറച്ചതും
നീ വരുന്നതു കാണുവാന്‍ മിഴിനട്ടു നാളുകളേറെ ഞാന്‍
മേവിടുന്നതറിഞ്ഞുവെങ്കിലുമെന്തിനായൊരു താമസം
മന്ദമാരുതതേരിലാരണയുന്നതീ മദനന്നഹോ
ചന്തമുള്ളൊരു മാരിവില്ലു കുലച്ചു നില്ക്കുവതെന്തിനോ
ഹന്ത! മാമക ചിത്തമെന്തു വിറച്ചിടുന്നകതാരിലാ-
യന്തകാരി വരാത്തതെന്തിഹ ലാസ്യമാടുവതാരെടോ ?
കെട്ടഴിഞ്ഞൊരു കേശമോ, മഴമേഘമോ മിഴി മൂടി യി-
മ്മട്ടിലായി നഭസ്സിലാകവെ മിന്നിടുന്നതുമെന്തഹോ
കെട്ടിലുള്ളൊരു ഹാരമോ മിഴി ചിമ്മിടും ചെറുതാരമോ
വെട്ടമേകിടുമെന്തു ചന്ദ്രികയാകുമോ കൃപ തന്നെയോ ?
രാവണന്നമരുന്നലങ്കയെ തീയിനാലെയെരിച്ചു നീ
പൂവു പോല്‍ പരിശുദ്ധയായൊരു സീതയെ ത്തൊഴുതെന്നതും
ദേവനാകിയ രാമനോടതു ചൊല്ലുവാനണയുന്നതും
പാവനം കഥയോര്‍ത്തു മാരുതി! നിന്നെ ഞാന്‍ പ്രണമിച്ചിതാ
കഷ്ടമാണു മനുഷ്യനായ് ഭുവി വാണിടും സമയത്തു ഞാന്‍
ദുഷ്ടചിന്ത നിറച്ചു വാഴ്വിലമര്‍ന്നിടാന്‍ ഗതിയാവുകില്‍
ശ്രേഷ്ഠമാം തിരുനാമമോതിയതില്ലയെന്നുവരൊല്ല, നീ
സ്പഷ്ടമായ് തെളികെന്റെയുള്ളിലെ ജീവചേതനയായ് സദാ
നശ്വരം ഭുവി വാണിടും നരജീവിതം ചിലനാളിലീ
ദൃശ്യമായതിലൊക്കെ മാറി വരുന്നതാണതുകൊണ്ടു നാം
വിശ്വസിക്കരുതുണ്മയായ് മിഴികാട്ടിടുന്നതിലൊന്നുമേ
ദൃശ്യമല്ലതു കാട്ടിടും പൊരുളൊന്നു താന്‍ നിജമോര്‍ക്കണം
വിശ്വമായി തെളിഞ്ഞു നീ മിഴിയും മറച്ചു മറഞ്ഞുപോയ്
വിശ്വസിച്ചുലകത്തെ,യിന്നതു തെറ്റുകില്‍ കുറവെന്റെയോ?
വശ്യമായൊരുരൂപമായ് വരികെന്റെ മുന്നി,ലതിന്നു ഞാ-
നീശ്വരാ! പുനരെന്തു ചെയ്യണമെന്നു ചൊല്ലുകയില്ലയോ
വശ്യമാമുലകായി നിന്നൊരുമോഹമേറ്റി വലച്ചിടാ-
തീശ്വരാഹൃദി വന്നിടൂ സുഖമേകിടുന്നൊളിയായ് സദാ
വിശ്വമാവതുമാനസത്തിലണഞ്ഞ നിന്‍ കൃപ മാത്രമായ്
ദൃശ്യമാകുവതിന്നു നീ തുണയേകണേ പരമേശ്വരാ
സൃഷ്ടിലാസ്യവുമാടിടുന്നിഹ പിന്നെയൊക്കെയൊടുക്കുവാന്‍
ചുട്ടെരിക്കു,മിതോര്‍ക്കവേ മനമേറെനൊന്തുകരഞ്ഞുപോം
കഷ്ടമെന്മനമെന്തറിഞ്ഞിടു,മെന്റെ കണ്ണിനു കാഴ്ചയില്‍
സ്പഷ്ടമായ് വരുകില്ല പോല്‍ നിജ,മെന്തു ഞാനറിയുന്നഹോ

Monday, 27 October 2014
മൌക്തികമാല
ലക്ഷണം മൌക്തികമാലാ ഭതനഗഗങ്ങള്‍
-00/--0/000/--
ശങ്കരസൂനോ മമ ഹൃദി തിങ്ങും
പങ്കമകറ്റാന്‍ തെളിയുക ചിത്തേ
സങ്കടമെല്ലാമകലുവതിന്നായ്
ശങ്കയിതെന്തിന്നിഹ ഗണനാഥാ
വൈരമകന്നിട്ടൊരുമയൊടെന്നും
പാരിതിലെല്ലാവരുമൊരുപോലേ
സ്വൈരമമര്‍ന്നീടുവതിനു വേഗം
നേര്‍ വഴികാട്ടൂ മമ ഗണനാഥാ
ആരറിയുന്നൂ മനുജമനസ്സിന്‍
നേര,തു ചൊല്ലാനറിയുവതാരോ?
പാരിതു കാണും മിഴികളിലും, കേള്‍
നേരിതു നന്നായ് തെളിവതുമല്ലാ
അപ്പരെ നോവാലരികെ വരുത്തീ-
ട്ടൊപ്പമിരുത്തും ശിവ! ഭഗവാനേ
തുമ്പമകറ്റാന്‍ വരുവതു നീ താ-
നമ്പൊടു കാക്കുന്നൊളിയുമതൊന്നേ
തില്ലയിലെന്മാനസമിതിലും നീ-
യല്ലലലകറ്റാനമരുക നിത്യം
തെല്ലിട പോലും മറയരുതേ നീ
യില്ലൊരുമാര്‍ഗ്ഗം തവ കൃപയെന്ന്യേ
വാനിലുയര്‍ന്നീടുമൊരു വിമാനം
കാറ്റിനു നേരിട്ടിടു,മതു പോലെ
വീശുവതാം കാറ്റിനുമെതിരായി
നീങ്ങുക നാമൊന്നുയരുവതിന്നായ്
കാണുവതെല്ലാമെതിരിതു കണ്ടുള്‍
ഭീതി നിനച്ചീടരുതിഹ മര്‍ത്ത്യാ
വാനിലുയര്‍ന്നീടുവതിനു നല്കും
ശക്തി തനിക്കുള്ളിലെയൊരു യന്ത്രം
പാമരനാമെന്‍ വരികളിലെല്ലാം
സോമരസത്തിന്‍ സുഖമണയാനായ്
മാമകചിത്താംബുജമതിലെന്നും
നീ മരുവീടാന്‍ കനിയുക വാണീ.
-00/--0/000/--
ശങ്കരസൂനോ മമ ഹൃദി തിങ്ങും
പങ്കമകറ്റാന്‍ തെളിയുക ചിത്തേ
സങ്കടമെല്ലാമകലുവതിന്നായ്
ശങ്കയിതെന്തിന്നിഹ ഗണനാഥാ
വൈരമകന്നിട്ടൊരുമയൊടെന്നും
പാരിതിലെല്ലാവരുമൊരുപോലേ
സ്വൈരമമര്‍ന്നീടുവതിനു വേഗം
നേര്‍ വഴികാട്ടൂ മമ ഗണനാഥാ
ആരറിയുന്നൂ മനുജമനസ്സിന്‍
നേര,തു ചൊല്ലാനറിയുവതാരോ?
പാരിതു കാണും മിഴികളിലും, കേള്‍
നേരിതു നന്നായ് തെളിവതുമല്ലാ
അപ്പരെ നോവാലരികെ വരുത്തീ-
ട്ടൊപ്പമിരുത്തും ശിവ! ഭഗവാനേ
തുമ്പമകറ്റാന്‍ വരുവതു നീ താ-
നമ്പൊടു കാക്കുന്നൊളിയുമതൊന്നേ
തില്ലയിലെന്മാനസമിതിലും നീ-
യല്ലലലകറ്റാനമരുക നിത്യം
തെല്ലിട പോലും മറയരുതേ നീ
യില്ലൊരുമാര്‍ഗ്ഗം തവ കൃപയെന്ന്യേ
വാനിലുയര്‍ന്നീടുമൊരു വിമാനം
കാറ്റിനു നേരിട്ടിടു,മതു പോലെ
വീശുവതാം കാറ്റിനുമെതിരായി
നീങ്ങുക നാമൊന്നുയരുവതിന്നായ്
കാണുവതെല്ലാമെതിരിതു കണ്ടുള്‍
ഭീതി നിനച്ചീടരുതിഹ മര്‍ത്ത്യാ
വാനിലുയര്‍ന്നീടുവതിനു നല്കും
ശക്തി തനിക്കുള്ളിലെയൊരു യന്ത്രം
പാമരനാമെന്‍ വരികളിലെല്ലാം
സോമരസത്തിന്‍ സുഖമണയാനായ്
മാമകചിത്താംബുജമതിലെന്നും
നീ മരുവീടാന്‍ കനിയുക വാണീ.
Sunday, 26 October 2014
കാരണം
ആടും മരത്തോട് ചോദിച്ചു ഞാനേവം
'ആടുന്നതെന്തിനായിത്ഥ'മോതൂ
ആടുകയല്ല ഞാനാട്ടുകയാണെന്നെ-
യാട്ടും വിധത്തിലായാടിടുന്നൂ
കാരുണ്യവര്‍ഷമേകാനെത്തിടും മുകില്‍
ദൂരേയ്ക്കു പോയകലുന്ന നേരം
ആരാഞ്ഞു നീയെന്തേ ദൂരേയ്ക്കു പോകുന്നു
കാര്‍മുകിലും ചൊല്ലിയേവമപ്പോള്‍
എങ്ങു നിന്നോ വന്നുവെങ്ങോട്ടോ പോകുന്നു
എന്തിനായെന്നറിയുന്നില്ല ഞാന്‍
കാണാപ്പൊരുളോതിടുന്ന പോല്‍ പോകു-
ന്നാകില്ല മറ്റൊന്നും ചെയ്തിടാനായ്
ആഴിത്തിരയോടു ചോദിച്ചു ഞാനേവം
നീയെന്തിനായിട്ടലറുന്നെടോ
എന്തിനായ് തീരവും തേടിയലയുന്നു
വീണ്ടും മടങ്ങി വരുവാന്‍ മാത്രം
ആഴിത്തിരയേവം ചൊല്ലിയെന്നോടപ്പോള്‍
കാരണം കാണാപ്പൊരുളാണെടോ
കാണുന്നതില്ല നീ കഷ്ടമെന്നേ ചൊല്ലാം
കാണുന്നതില്ലതിന്‍ ശക്തിയും നീ
കണ്ണിനു കാണുവാനാകാത്തതൊന്നുമേ
സത്യമല്ലെന്നു കരുതിടൊല്ലേ
കണ്ണുതൊട്ടുള്ളതാമിന്ദ്രയമേതുമേ
ചൊല്ലുകയില്ലിഹ സത്യമോര്‍ക്കൂ
കണ്ണല്ല കണ്ണിനും കണ്ണായിരിപ്പതാം
സത്യമറിയുവാന്‍ നിന്റെയുള്ളില്‍
നീ തിരഞ്ഞീടുകില്‍ കാണായ് വരും വെട്ടം
കാണുകലോകമാവെട്ടത്തില്‍ നീ
കാണുമന്നേരം നീ കാണുമീ ലോകത്തില്‍
കാണുന്നതിന്നൊക്കെ കാരണമായ്
കേവലമായൊരു സത്യമേയുള്ളതിന്‍
കാരുണ്യമാണിങ്ങു കാണ്മതെല്ലാം
എന്നിലും നിന്നിലുമോരോ പൊരുളിലും
കാണേണ്ടതീയൊരുസത്യം മാത്രം
കാരുണ്യമായെങ്ങും കാണുമിതൊന്നത്രെ
കാരണമായുള്ളതെന്നറിക
'ആടുന്നതെന്തിനായിത്ഥ'മോതൂ
ആടുകയല്ല ഞാനാട്ടുകയാണെന്നെ-
യാട്ടും വിധത്തിലായാടിടുന്നൂ
കാരുണ്യവര്‍ഷമേകാനെത്തിടും മുകില്‍
ദൂരേയ്ക്കു പോയകലുന്ന നേരം
ആരാഞ്ഞു നീയെന്തേ ദൂരേയ്ക്കു പോകുന്നു
കാര്‍മുകിലും ചൊല്ലിയേവമപ്പോള്‍
എങ്ങു നിന്നോ വന്നുവെങ്ങോട്ടോ പോകുന്നു
എന്തിനായെന്നറിയുന്നില്ല ഞാന്‍
കാണാപ്പൊരുളോതിടുന്ന പോല്‍ പോകു-
ന്നാകില്ല മറ്റൊന്നും ചെയ്തിടാനായ്
ആഴിത്തിരയോടു ചോദിച്ചു ഞാനേവം
നീയെന്തിനായിട്ടലറുന്നെടോ
എന്തിനായ് തീരവും തേടിയലയുന്നു
വീണ്ടും മടങ്ങി വരുവാന്‍ മാത്രം
ആഴിത്തിരയേവം ചൊല്ലിയെന്നോടപ്പോള്‍
കാരണം കാണാപ്പൊരുളാണെടോ
കാണുന്നതില്ല നീ കഷ്ടമെന്നേ ചൊല്ലാം
കാണുന്നതില്ലതിന്‍ ശക്തിയും നീ
കണ്ണിനു കാണുവാനാകാത്തതൊന്നുമേ
സത്യമല്ലെന്നു കരുതിടൊല്ലേ
കണ്ണുതൊട്ടുള്ളതാമിന്ദ്രയമേതുമേ
ചൊല്ലുകയില്ലിഹ സത്യമോര്‍ക്കൂ
കണ്ണല്ല കണ്ണിനും കണ്ണായിരിപ്പതാം
സത്യമറിയുവാന്‍ നിന്റെയുള്ളില്‍
നീ തിരഞ്ഞീടുകില്‍ കാണായ് വരും വെട്ടം
കാണുകലോകമാവെട്ടത്തില്‍ നീ
കാണുമന്നേരം നീ കാണുമീ ലോകത്തില്‍
കാണുന്നതിന്നൊക്കെ കാരണമായ്
കേവലമായൊരു സത്യമേയുള്ളതിന്‍
കാരുണ്യമാണിങ്ങു കാണ്മതെല്ലാം
എന്നിലും നിന്നിലുമോരോ പൊരുളിലും
കാണേണ്ടതീയൊരുസത്യം മാത്രം
കാരുണ്യമായെങ്ങും കാണുമിതൊന്നത്രെ
കാരണമായുള്ളതെന്നറിക
വസന്തമാലിക
ഇരവായിരുളെങ്ങുമേ നിറഞ്ഞൂ
കരുണാര്‍ദ്രം വഴികാട്ടിടാന്‍ വരൂ നീ
ഗുരുവായകതാരിലെത്തിടാനാ-
യരുതേ താമസമേതുമെന്റെ കണ്ണാ
കരുണാര്‍ദ്രം വഴികാട്ടിടാന്‍ വരൂ നീ
ഗുരുവായകതാരിലെത്തിടാനാ-
യരുതേ താമസമേതുമെന്റെ കണ്ണാ
Friday, 24 October 2014
മഞ്ജുഭാഷിണി
ലക്ഷണം: സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണി
00-/0-0/00-/0-0/-
മനമാകെ നോവിലെരിയുന്ന നേരമുള്‍-
ക്കനിവായി നീ ഹൃദി വരേണമേ സദാ
വിനയൊക്കെ മാറ്റി സുഖമോടെ വാഴുവാന്‍
കനിയേണമേ ശിവസുതാ ഗണേശ്വരാ
വിരിയുന്ന പൂവിലുണരുന്ന സൌരഭം
കരയുന്ന ചുണ്ടിലണയുന്ന ഭക്ഷണം
എരിയുന്ന തീയിലെരിയാതെയുള്ളതാം
കരുണാകടാക്ഷബലമായറിഞ്ഞിടാം
ഗുരുവായി ജീവനതുപോലെ വായുവു-
മൊരുമിച്ചിടും മനുജദേഹമത്രെ നാം
ഗുരുവായുരെന്നു പറയുന്നതായൊരാ
കരുണാമയന്‍ മരുവുമംബലം ഭുവി
പിഴവൊക്കെ മാറ്റി വഴി കാട്ടി നിത്യവും
മിഴിയായതിന്നു മിഴിവേകിടുന്നതാം
കഴിവായുമെന്നിലമരുന്ന സത്യമാ-
യഴലൊക്കെ മാറ്റി തരു നീ സദാശിവാ
മനമായ താമര വിടര്‍ന്നതില്‍ സ്വയം
കിനിയുന്ന തേന്‍ കണികയായി ഭക്തിയും
തനിയേ നിറഞ്ഞതറിയുന്ന വണ്ടു പോല്‍
കനിവോടണഞ്ഞിടണമേ കൃപാനിധേ
തുഴ പോയ തോണിയലയുന്ന പോലെയീ
യഴലേകുമീയുലകിലോടിടുമ്പൊഴും
വഴികാട്ടിയായി വരുമാ കൃപയ്ക്കു ഞാന്‍
തൊഴുതോട്ടെ നിന്‍ പദയുഗത്തെയംബികേ
കരുണാകടാക്ഷമകതാരിലെപ്പൊഴും
മരുവുന്നതാണിതറിയാതെ വന്നു ഞാന്‍
തിരയുന്നു ലോകമഖിലം സദാശിവാ
തിര നീക്കി നീ പകരു നിന്‍ കൃപാബലം
00-/0-0/00-/0-0/-
മനമാകെ നോവിലെരിയുന്ന നേരമുള്‍-
ക്കനിവായി നീ ഹൃദി വരേണമേ സദാ
വിനയൊക്കെ മാറ്റി സുഖമോടെ വാഴുവാന്‍
കനിയേണമേ ശിവസുതാ ഗണേശ്വരാ
വിരിയുന്ന പൂവിലുണരുന്ന സൌരഭം
കരയുന്ന ചുണ്ടിലണയുന്ന ഭക്ഷണം
എരിയുന്ന തീയിലെരിയാതെയുള്ളതാം
കരുണാകടാക്ഷബലമായറിഞ്ഞിടാം
ഗുരുവായി ജീവനതുപോലെ വായുവു-
മൊരുമിച്ചിടും മനുജദേഹമത്രെ നാം
ഗുരുവായുരെന്നു പറയുന്നതായൊരാ
കരുണാമയന്‍ മരുവുമംബലം ഭുവി
പിഴവൊക്കെ മാറ്റി വഴി കാട്ടി നിത്യവും
മിഴിയായതിന്നു മിഴിവേകിടുന്നതാം
കഴിവായുമെന്നിലമരുന്ന സത്യമാ-
യഴലൊക്കെ മാറ്റി തരു നീ സദാശിവാ
മനമായ താമര വിടര്‍ന്നതില്‍ സ്വയം
കിനിയുന്ന തേന്‍ കണികയായി ഭക്തിയും
തനിയേ നിറഞ്ഞതറിയുന്ന വണ്ടു പോല്‍
കനിവോടണഞ്ഞിടണമേ കൃപാനിധേ
തുഴ പോയ തോണിയലയുന്ന പോലെയീ
യഴലേകുമീയുലകിലോടിടുമ്പൊഴും
വഴികാട്ടിയായി വരുമാ കൃപയ്ക്കു ഞാന്‍
തൊഴുതോട്ടെ നിന്‍ പദയുഗത്തെയംബികേ
കരുണാകടാക്ഷമകതാരിലെപ്പൊഴും
മരുവുന്നതാണിതറിയാതെ വന്നു ഞാന്‍
തിരയുന്നു ലോകമഖിലം സദാശിവാ
തിര നീക്കി നീ പകരു നിന്‍ കൃപാബലം
Thursday, 23 October 2014
ദ്രുതവിളംബിതം
ലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം
000/-00/-00/-0-
ഭവത്
കവിതയാകിലുമല്ലൊരു സീരിയല്‍
ചവറുമാകിലുമെങ്ങുമിതെന്തെടോ
ചെവിയിലേക്കണയുന്നു കരച്ചിലാ-
യിവിടെ യാതൊരു നന്മയുമില്ലയോ ?
കരയുവാന്‍ വെറുതേയൊരു ജന്മമായ്
കരുതണോ നരനായിഹ വന്നതും
കരയുമെങ്കിലതിന്നൊരു സിംപതി
വരുവതാണതു കൊണ്ടു കരഞ്ഞതോ ?
അകമനസ്സു, മനസ്സിനു വെട്ടമേ-
കിടുവതിന്നണയാതെ തെളിഞ്ഞിടും
അകമെയായെരിയുന്നൊരുദീപവും
പകരുമാസുഖമെന്തറിയാതെ പോയ് ?
ഉലകജീവിതമെന്നതു നിത്യവും
പല വിധം ഹൃദി നോവുതരുമ്പൊഴും
പുലരുമീയിരുളൊക്കെയകറ്റുമാ
പുലരിവന്നിടുമെന്നു നിനയ്ക്കണം
മിഴിയുമെന്‍ മിഴി കാട്ടുവതൊക്കെയും
മിഴിവെഴും നിജബോധവുമേവമെന്‍
പിഴവുമാപിഴവൊക്കെയകറ്റുമാ
വഴിയുമീശ്വര! നിന്‍ കൃപയല്ലയോ
ദുരിതമേറി വരുന്നൊരുകാലമായ്
വരുവതാകിലുമീശ! ഭവദ് കൃപാ
ധരയിലേക്കണയുന്നൊരു ഗംഗ പോല്‍
വരണമേ ഹര! മോക്ഷവുമേകണേ
ഇരുളിലെന്മനമാകെ നടുങ്ങുകില്‍
വരിക നീ വഴികാട്ടി കണക്കിനേ
ദുരിതമൊക്കെയകറ്റിടുവാന്‍ ശിവേ
ഗുരുകടാക്ഷബലം തരികെന്നുമേ
പിഴവു കണ്ടു തഴഞ്ഞിടുമെങ്കിലോ
കുഴയുമീ ഭുവനത്തിലെ മാനവര്‍
കഴിവു നിന്‍ കൃപയെന്നതുറച്ചു ഞാന്‍
പിഴവകറ്റുവതിന്നു ഭജിച്ചിടാം
എരിവതായൊരുദേഹവുമീവിധം
കരയുമെന്മനമെന്നതുമല്ല ഞാന്‍
വരുവതാം പല ദുഃഖവുമോര്‍ത്തുമി-
ന്നുരുകിടുന്നൊരുചിന്തയുമല്ല പോല്‍
ഉലകമാകിയശേഷനു മേലെയാ-
യലസമാം ശയനം ഹൃദി കാണുവാന്‍
പലവിധം വരുമെന്നുടെ ചിന്തയാ-
മലയടങ്ങി തെളിഞ്ഞിടണേ ഭവാന്‍
തിരയടിച്ചു വരും കടലെന്ന പോല്‍
തിരുമലയ്ക്കണയും ജനസഞ്ചയം
തിരയുമാപദപങ്കജദര്‍ശനം
തരണമേ മനസാം യമുനാ തടേ
* തിരയടിച്ചുയരും മനതാരിലായ്
ചെറിയൊരാലില തന്നിലമര്‍ന്നിടും
പൊരുളിതോര്‍ത്തു തൊഴുന്നതുമുണ്ടു ഞാന്‍
കരുണയുള്ള മുകുന്ദപദാംബുജം
* ഒരു സമസ്യാപൂരണം
* കുരുകുലം രണഭൂവിലൊടുങ്ങിടാന്‍
പെരിയ യാദവവംശവുമറ്റിടാന്‍
അറിവു, കാരണമേകമതല്ലയോ
കരുണയുള്ള മുകുന്ദപദാംബുജം
* ഒരു സമസ്യാപൂരണം
പഴി പറഞ്ഞു നടക്കുവതെന്‍ സഖേ
കഴിവു താനിതു മട്ടു നിനക്കയോ ?
പിഴവു പറ്റുകയെന്നതു ദോഷമോ ?
വഴി തെളിക്കുകയാണുചിതം സദാ
കഴിവെഴുന്നവനാകിലുമോര്‍ക്കെടോ
പിഴവു പറ്റിടു,മെന്നതു നിര്‍ണ്ണയം
കഴിയുമെങ്കിലവന്നതു മാറ്റുവാന്‍
വഴി പറഞ്ഞു കൊടുക്കുക നീ സഖേ
കഴിവിലുള്ളഭിമാനവുമായി നീ
വഴി പിഴച്ചു നടക്കുവതെന്തിനായ്
മിഴികളില്‍ മിഴിവേകുവതാണു നിന്‍
കഴിവു തന്നതുമോര്‍ക്കുക നിത്യവും
കഴിവു പോലിതുമോര്‍ത്തു വസിച്ചു നിന്‍
വഴിയിലായ് ഗമനം തുടരുമ്പൊഴേ
അഴലകറ്റിടുമാപ്പൊരുളുള്ളിലെ
മിഴികളായണയുന്നതുമോര്‍ക്ക നീ
മുരഹരന്നൊടെ ചേര്‍ന്നു ഹരന്നതില്‍
കരുണയോടുരുവായൊരുരൂപമായ്
കരുതിടും ശബരീശനെനിക്കു സദ്-
ഗുരു, കൃപാബലകേകുക സന്തതം
ചെറിയബാലസമം ഭഗവാന്‍ സ്വയം
വരുവതോ, മമ മുന്നിലിതേവിധം ?
തരുവതെന്തി,വിടെന്റെ സമസ്തവും
തരുകിലും കുറവാവുകയില്ലയോ ?
ചരണമൊന്നിലമര്‍ന്നിഹയെന്റെയായ്
കരുതിയെ,ന്തതുമൊക്കെയിതേവിധം
ചിരമഹം ഭുവി ചെയ്തതുമൊക്കെയാ
ചരണപത്മമതിങ്കലണഞ്ഞഹോ
ശിരസി വെയ്ക്കുക പിന്നെയതേവിധം
ചരണ,മെന്നെയുമാപദപങ്കജേ
ശരണമേകുവതിന്നു തുണയ്ക്കണേ
മുരഹരാ! ഹൃദി വാഴുക നിത്യവും
ചെറിയതാമൊളിയായ് ഹൃദി നിത്യവും
വരുവതാമൊരുമത്സ്യമതിന്നെ നാം
കരുതലോടെ വളര്‍ത്തിടണം സദാ
തരുമതാപ്രളയത്തിലൊരാശ്രയം
വരുവതാം മിഴിനീരുലകൊക്കെയും
നിറയുമെന്നു വരും സമയത്തു നീ
വരിക ദേവ ഭവാനൊരുമത്സ്യമായ്
തരിക മോക്ഷപദം മമ ജീവനും
ദുരിതമെന്നെ വലയ്ക്കരുതേ ഭവത്
സ്മരണ തന്നിടുകെന്നുമെനിക്കു നീ
ചരണപദ്മമതില്‍ ഗണനായകാ
ശരണവും തരു ദുഃഖമകന്നിടാന്‍
000/-00/-00/-0-
ഭവത്
കവിതയാകിലുമല്ലൊരു സീരിയല്‍
ചവറുമാകിലുമെങ്ങുമിതെന്തെടോ
ചെവിയിലേക്കണയുന്നു കരച്ചിലാ-
യിവിടെ യാതൊരു നന്മയുമില്ലയോ ?
കരയുവാന്‍ വെറുതേയൊരു ജന്മമായ്
കരുതണോ നരനായിഹ വന്നതും
കരയുമെങ്കിലതിന്നൊരു സിംപതി
വരുവതാണതു കൊണ്ടു കരഞ്ഞതോ ?
അകമനസ്സു, മനസ്സിനു വെട്ടമേ-
കിടുവതിന്നണയാതെ തെളിഞ്ഞിടും
അകമെയായെരിയുന്നൊരുദീപവും
പകരുമാസുഖമെന്തറിയാതെ പോയ് ?
ഉലകജീവിതമെന്നതു നിത്യവും
പല വിധം ഹൃദി നോവുതരുമ്പൊഴും
പുലരുമീയിരുളൊക്കെയകറ്റുമാ
പുലരിവന്നിടുമെന്നു നിനയ്ക്കണം
മിഴിയുമെന്‍ മിഴി കാട്ടുവതൊക്കെയും
മിഴിവെഴും നിജബോധവുമേവമെന്‍
പിഴവുമാപിഴവൊക്കെയകറ്റുമാ
വഴിയുമീശ്വര! നിന്‍ കൃപയല്ലയോ
ദുരിതമേറി വരുന്നൊരുകാലമായ്
വരുവതാകിലുമീശ! ഭവദ് കൃപാ
ധരയിലേക്കണയുന്നൊരു ഗംഗ പോല്‍
വരണമേ ഹര! മോക്ഷവുമേകണേ
ഇരുളിലെന്മനമാകെ നടുങ്ങുകില്‍
വരിക നീ വഴികാട്ടി കണക്കിനേ
ദുരിതമൊക്കെയകറ്റിടുവാന്‍ ശിവേ
ഗുരുകടാക്ഷബലം തരികെന്നുമേ
പിഴവു കണ്ടു തഴഞ്ഞിടുമെങ്കിലോ
കുഴയുമീ ഭുവനത്തിലെ മാനവര്‍
കഴിവു നിന്‍ കൃപയെന്നതുറച്ചു ഞാന്‍
പിഴവകറ്റുവതിന്നു ഭജിച്ചിടാം
എരിവതായൊരുദേഹവുമീവിധം
കരയുമെന്മനമെന്നതുമല്ല ഞാന്‍
വരുവതാം പല ദുഃഖവുമോര്‍ത്തുമി-
ന്നുരുകിടുന്നൊരുചിന്തയുമല്ല പോല്‍
ഉലകമാകിയശേഷനു മേലെയാ-
യലസമാം ശയനം ഹൃദി കാണുവാന്‍
പലവിധം വരുമെന്നുടെ ചിന്തയാ-
മലയടങ്ങി തെളിഞ്ഞിടണേ ഭവാന്‍
തിരയടിച്ചു വരും കടലെന്ന പോല്‍
തിരുമലയ്ക്കണയും ജനസഞ്ചയം
തിരയുമാപദപങ്കജദര്‍ശനം
തരണമേ മനസാം യമുനാ തടേ
* തിരയടിച്ചുയരും മനതാരിലായ്
ചെറിയൊരാലില തന്നിലമര്‍ന്നിടും
പൊരുളിതോര്‍ത്തു തൊഴുന്നതുമുണ്ടു ഞാന്‍
കരുണയുള്ള മുകുന്ദപദാംബുജം
* ഒരു സമസ്യാപൂരണം
* കുരുകുലം രണഭൂവിലൊടുങ്ങിടാന്‍
പെരിയ യാദവവംശവുമറ്റിടാന്‍
അറിവു, കാരണമേകമതല്ലയോ
കരുണയുള്ള മുകുന്ദപദാംബുജം
* ഒരു സമസ്യാപൂരണം
പഴി പറഞ്ഞു നടക്കുവതെന്‍ സഖേ
കഴിവു താനിതു മട്ടു നിനക്കയോ ?
പിഴവു പറ്റുകയെന്നതു ദോഷമോ ?
വഴി തെളിക്കുകയാണുചിതം സദാ
കഴിവെഴുന്നവനാകിലുമോര്‍ക്കെടോ
പിഴവു പറ്റിടു,മെന്നതു നിര്‍ണ്ണയം
കഴിയുമെങ്കിലവന്നതു മാറ്റുവാന്‍
വഴി പറഞ്ഞു കൊടുക്കുക നീ സഖേ
കഴിവിലുള്ളഭിമാനവുമായി നീ
വഴി പിഴച്ചു നടക്കുവതെന്തിനായ്
മിഴികളില്‍ മിഴിവേകുവതാണു നിന്‍
കഴിവു തന്നതുമോര്‍ക്കുക നിത്യവും
കഴിവു പോലിതുമോര്‍ത്തു വസിച്ചു നിന്‍
വഴിയിലായ് ഗമനം തുടരുമ്പൊഴേ
അഴലകറ്റിടുമാപ്പൊരുളുള്ളിലെ
മിഴികളായണയുന്നതുമോര്‍ക്ക നീ
മുരഹരന്നൊടെ ചേര്‍ന്നു ഹരന്നതില്‍
കരുണയോടുരുവായൊരുരൂപമായ്
കരുതിടും ശബരീശനെനിക്കു സദ്-
ഗുരു, കൃപാബലകേകുക സന്തതം
ചെറിയബാലസമം ഭഗവാന്‍ സ്വയം
വരുവതോ, മമ മുന്നിലിതേവിധം ?
തരുവതെന്തി,വിടെന്റെ സമസ്തവും
തരുകിലും കുറവാവുകയില്ലയോ ?
ചരണമൊന്നിലമര്‍ന്നിഹയെന്റെയായ്
കരുതിയെ,ന്തതുമൊക്കെയിതേവിധം
ചിരമഹം ഭുവി ചെയ്തതുമൊക്കെയാ
ചരണപത്മമതിങ്കലണഞ്ഞഹോ
ശിരസി വെയ്ക്കുക പിന്നെയതേവിധം
ചരണ,മെന്നെയുമാപദപങ്കജേ
ശരണമേകുവതിന്നു തുണയ്ക്കണേ
മുരഹരാ! ഹൃദി വാഴുക നിത്യവും
ചെറിയതാമൊളിയായ് ഹൃദി നിത്യവും
വരുവതാമൊരുമത്സ്യമതിന്നെ നാം
കരുതലോടെ വളര്‍ത്തിടണം സദാ
തരുമതാപ്രളയത്തിലൊരാശ്രയം
വരുവതാം മിഴിനീരുലകൊക്കെയും
നിറയുമെന്നു വരും സമയത്തു നീ
വരിക ദേവ ഭവാനൊരുമത്സ്യമായ്
തരിക മോക്ഷപദം മമ ജീവനും
ദുരിതമെന്നെ വലയ്ക്കരുതേ ഭവത്
സ്മരണ തന്നിടുകെന്നുമെനിക്കു നീ
ചരണപദ്മമതില്‍ ഗണനായകാ
ശരണവും തരു ദുഃഖമകന്നിടാന്‍
കുസുമവിചിത്ര
ലക്ഷണം: നയ നയ വന്നാല്‍ കുസുമവിചിത്ര
000/0--/000/0--
വരു, മമ ചിത്തേ നിറയുവതാകു-
ന്നിരുളുമകറ്റാന്‍ കനിയു ഗണേശാ!
ഗുരുകൃപയായും മമ മിഴിയായും
മരുവുമതൊന്നായ് തെളിയുക നിത്യം
ഗുരുപവനേശാ! മമ മനതാരാ-
മിരുളുനിറഞ്ഞാ ജയിലിനകത്തായ്
കരുണയൊടെത്തൂ, തവ കൃപയാലെന്‍
ദുരിതമകറ്റാന്‍ കനിയുക, കണ്ണാ!
ഉലകിതിലെല്ലാം നിറയുവതുണ്ടാ
കരുണയതൊന്നൊന്നറിവതു നല്ലൂ
സുലഭമിതെ,ന്നും മനുജനു നല്കും
സുഖ,മിതുപക്ഷേ അറിയുവതാരോ ?
പിറവി മുതല്ക്കായൊരുതുണയായി-
ട്ടറിയുവതില്ലാ തവ കൃപയെന്ന്യേ
വെറിയൊടിതെല്ലാം വരുതിയിലാക്കാ-
ചെറിയൊരുപായം കരുണയതൊന്നേ
കരമലരൊന്നില്‍ മുരളിയുമായി-
ദുരിതമകറ്റാന്‍ മധുരയിലെത്തി
കരിവരനൊക്കൊന്നണയുകയായി
മുരരിപു, കംസന്‍ ഭയമൊടറിഞ്ഞൂ
ഗുരുകൃപയായിട്ടൊഴുകിവരുന്നോ-
രരുവി മനസ്സില്‍ ക്കനിവുപകര്‍ന്നാല്‍
നിറയുവതാകുന്നിരുളുമകറ്റും
പൊരുളകതാരില്‍ ത്തെളിവതുകാണാം
ഒരുപൊരുളാണീയുലകിതിലെന്നും
വരുവതുമേവം മറയുവതെല്ലാം
ഗുരുകൃപയാലീവിധമറിയാനായ്
കരുണ ചൊരിഞ്ഞെന്മിഴിതെളിയിക്കൂ
000/0--/000/0--
വരു, മമ ചിത്തേ നിറയുവതാകു-
ന്നിരുളുമകറ്റാന്‍ കനിയു ഗണേശാ!
ഗുരുകൃപയായും മമ മിഴിയായും
മരുവുമതൊന്നായ് തെളിയുക നിത്യം
ഗുരുപവനേശാ! മമ മനതാരാ-
മിരുളുനിറഞ്ഞാ ജയിലിനകത്തായ്
കരുണയൊടെത്തൂ, തവ കൃപയാലെന്‍
ദുരിതമകറ്റാന്‍ കനിയുക, കണ്ണാ!
ഉലകിതിലെല്ലാം നിറയുവതുണ്ടാ
കരുണയതൊന്നൊന്നറിവതു നല്ലൂ
സുലഭമിതെ,ന്നും മനുജനു നല്കും
സുഖ,മിതുപക്ഷേ അറിയുവതാരോ ?
പിറവി മുതല്ക്കായൊരുതുണയായി-
ട്ടറിയുവതില്ലാ തവ കൃപയെന്ന്യേ
വെറിയൊടിതെല്ലാം വരുതിയിലാക്കാ-
ചെറിയൊരുപായം കരുണയതൊന്നേ
കരമലരൊന്നില്‍ മുരളിയുമായി-
ദുരിതമകറ്റാന്‍ മധുരയിലെത്തി
കരിവരനൊക്കൊന്നണയുകയായി
മുരരിപു, കംസന്‍ ഭയമൊടറിഞ്ഞൂ
ഗുരുകൃപയായിട്ടൊഴുകിവരുന്നോ-
രരുവി മനസ്സില്‍ ക്കനിവുപകര്‍ന്നാല്‍
നിറയുവതാകുന്നിരുളുമകറ്റും
പൊരുളകതാരില്‍ ത്തെളിവതുകാണാം
ഒരുപൊരുളാണീയുലകിതിലെന്നും
വരുവതുമേവം മറയുവതെല്ലാം
ഗുരുകൃപയാലീവിധമറിയാനായ്
കരുണ ചൊരിഞ്ഞെന്മിഴിതെളിയിക്കൂ
മത്തേഭം
ലക്ഷണം: മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം
- - 0 /- 00/0 (യതി) - -/ 0 - 0/00 (യതി) -/ - 0 -/ 000/ -
കേളീ നിനക്കുലക,മെന്നാലിതെന്റെ ഹൃദി കാണുന്നതില്ല,യതിനാല്‍
കാളീ! നിറഞ്ഞിരുളു കാണുന്നിതെന്‍ മനസി നോവേറിടുന്നു ദിനവും
നീളേ തെളിഞ്ഞുലകിലായ് കാണ്മതൊക്കെ തവ കാരുണ്യമായറിയുവാ-
നാളായി നിന്നു കൃപയാലെന്റെ വാഴ്വിലൊരു താങ്ങായി നില്ക സതതം
ലോകേശനായവനി,തോര്‍ക്കാതെയന്നുചെറുപാശത്തിനാല്‍ തടയുവാ-
നാകാതെ പോയി വലയുന്നോരുനേരമതികാരുണ്യമോടെയിവനാ-
മാതാവു കെട്ടിയൊരുപാശത്തിലാ,യുലകപാശത്തിലാക്കിയതിനായ്
മാതാവിനോടു കൃപയാല്‍ ചെയ്തതോ, സ്വയമറിഞ്ഞിട്ടൊതുങ്ങിടുവതോ ?
ആടുന്ന മോഹഫണമാട്ടുന്നതാരു, ഹൃദി? ഞാനെന്നഗര്‍വ്വഫണിയോ ?
പാടുന്നതാരു? ഫണമേറുന്നതാരു? കളിയാടുന്നതാരു ? ഹരിയോ ?
തേടുന്നതെന്തു, ഫണി?യാടുന്നപാദമതിനേകുന്നതായസുഖമോ ?
നേടുന്നതല്ല,യിതു നാരായണന്റെ കൃപ, താനേ വരുന്നരുളു താന്‍
ആടുന്നഹന്ത ഫണിയായിന്നു കാണുവതടങ്ങീടുവാന്‍ ഭഗവതീ
തേടുന്നു ഞാന്‍ ശരണമേകുന്ന നിന്റെ പദമെത്തീടുകെന്റെയകമേ
പാടുന്നതൊക്കെയപദാനങ്ങളായ് വരുവതിന്നായി നീ കനിയണേ
കാടാംപുഴാഖ്യപുരി വാഴുന്ന ദേവി തവപാദത്തിലേകുകഭയം
ഏകാന്തയോഗികളുമേവം ഗൃഹസ്ഥനുമൊരേപോല്‍ തിരഞ്ഞിടുവതാ-
മേകാഗ്രമായമനതാരില്‍ തെളിഞ്ഞിടുവതായുള്ളരൂപമധുനാ
മൂകാംബികേയിവനു കാണാന്‍ വരം തരിക ഞാനെന്ന ഭാവമകലാ-
നേകാശ്രയം ധരയിലാപാദമെന്നറിവു കാക്കേണമേ ഭഗവതീ
സ്നേഹം മനസ്സിലറിയാതെത്തിടുന്നസുഖമാണെങ്കിലെന്തിനു വൃഥാ
മോഹം വളര്‍ത്തി പല നോവേകീടുന്നുവതു ബന്ധിപ്പതും പറയു നീ
സ്നേഹിച്ചതൊക്കെ സുഖമേകുന്നതായിടണമെന്നോതിടുന്ന മനുജാ
സ്നേഹത്തെ നീയറിവതില്ലേതുമേ പഴിയതിന്നേകിടേണ്ട വെറുതേ

പാളുന്ന ചിന്തകളുമേറുന്നമോഹവുമതൊത്തേറിടുന്ന കദനം
പേറുന്ന മാനസമിതിന്നോ സുഖം വരുവതെന്നാകിലും ഭഗവതീ
കാണുന്നതായുലകിലെല്ലാമനിക്കുകൃപയായ് കാട്ടി ശാന്തി പകരാന്‍
ഞാനെന്നഭാവവുമകന്നീടുവാനറിവു നീ തന്നു കാത്തരുളണേ
ആടുന്ന മാമരവുമാട്ടുന്ന മട്ടിലുയുമെന്നിങ്ങു കാണുമളവില്‍
പേടിച്ചരണ്ട മനമീവാഴ്വിലുള്ള സുഖമെന്തേയറിഞ്ഞിടുവതായ്
നേടുന്നതൊക്കെ മറയുന്നെന്നു കാണ്കിലറിയാതൊന്നു തേങ്ങിയുടനേ
തേടുന്നു മോക്ഷഗതിയേകുന്നതായ പദമെന്നത്രെ കാണ്മു സതതം
പേടിച്ചരണ്ട മനമീവാഴ്വിലുള്ള സുഖമെന്തേയറിഞ്ഞിടുവതായ്
നേടുന്നതൊക്കെ മറയുന്നെന്നു കാണ്കിലറിയാതൊന്നു തേങ്ങിയുടനേ
തേടുന്നു മോക്ഷഗതിയേകുന്നതായ പദമെന്നത്രെ കാണ്മു സതതം
ഭുജംഗപ്രയാതം
ലക്ഷണം: യകാരങ്ങൾ നാലോ ഭുജംഗപ്രയാതം
0--/0--/0--/0--/
വിദേശത്തു മാന്യന്‍ സ്വദേശത്തു ധന്യന്‍
സദാചാരവൃത്ത്യാ നടക്കും മനുഷ്യന്‍
നിനയ്ക്കില്ല ചിത്തേ ഗുരോഃ പാദമെന്നാല്‍
വൃഥായിപ്പറഞ്ഞുള്ളതാം നന്മയെല്ലാം
പ്രചോദനം :
വിദേശേഷു മാന്യഃ സ്വദേശേഷു ധന്യഃ
സദാചാരവൃത്തേഷു മത്തോ ന ചാന്യഃ
മനശ്ചേന്ന ലഗ്നം ഗുരോരംഘ്രിപദ്മേ
തതഃ കിം തതഃ കിം തതഃ കിം തതഃ കിം
മിടുക്കെന്റെയല്ലാ, ഗുരോ! ത്വത് കടാക്ഷം
പിടയ്ക്കുന്ന നെഞ്ചില്‍ ലഭിച്ചേതൊരാളും
പടച്ചീടുമെന്നേ നിനയ്ക്കേണ്ടതുള്ളൂ
തൊടുത്തോരു ബാണം കണക്കായിതെല്ലാം
ജ്വലിക്കുന്നതായ് കാണ്മു സൂര്യന്‍ നഭസ്സില്‍
നിലയ്ക്കില്ലടുത്തെങ്ങു,മെന്നത്രെ ചൊല്വൂ
നിലയ്ക്കാതെ വെട്ടം, നമുക്കേകുവാനു-
ജ്ജ്വലം കത്തി നീറുന്നു പോല്‍, സൂര്യനുള്ളം
കടല്‍ കാറ്റു വീശും, നമുക്കായി ഭൂവില്‍
മഴക്കാറു വിണ്ണില്‍, വരും വര്‍ഷമേകാന്‍
പതിക്കുന്ന വര്‍ഷം, നദീരൂപമായി-
ട്ടൊഴുക്കുന്നുകാരുണ്യ,മീഭൂവിലെങ്ങും
വിലപ്പെട്ട ജന്മം, ലഭിച്ചിന്നു ഭൂവില്‍
തുലയ്ക്കൊല്ല, മുന്നില്‍ നമുക്കുള്ളതെല്ലാം
ജലം വായുതൊട്ടുള്ളതെല്ലാം നമുക്കും
വിലപ്പെട്ടതല്ലേ, നശിപ്പിച്ചിടൊല്ലേ!
തിളങ്ങുന്നു ഗംഗാജലത്തില്‍ കുളത്തില്‍
ചെളിക്കുണ്ടില്‍ മുറ്റത്തു കാണും കിണറ്റില്‍
തിളക്കത്തിനില്ലോരു ഭേദം നിനച്ചാല്‍
ചെളിക്കുണ്ടിലാറ്റില്‍ സമം തന്നെ രണ്ടും
മനോബുദ്ധ്യഹങ്കാരചിത്തങ്ങളല്ലാ
മിഴിപ്പൂവുമല്ലെന്റെനാവല്ല മൂക്കും
നഭസ്സല്ല, ഭൂ,വായു, തീയൊന്നുമല്ലാ
ചിദാനന്ദമായ് കാണ്മതാകും ശിവം ഞാന്‍
പ്രചോദനം (നിര്‍വാണാഷ്ടകത്തില്‍ നിന്നും ... തര്‍ജ്ജമ എന്ന നിലയ്ക്കല്ല....വെറുതേ ഒരു കൌതുകം മാത്രം)
മനോബുദ്ധ്യഹങ്കാരചിത്താനി നാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ .
ന ച വ്യോമഭൂമിഃ ന തേജോ ന വായുഃ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.
ഉറച്ചില്ലകൂടെന്നറിഞ്ഞോരുനേര-
ത്തുറക്കെക്കരഞ്ഞോരുഭക്തന്നെയും നീ
ഉറപ്പിച്ചു തന്നോടു ചേര്‍ത്തിന്നതെല്ലാം
മറക്കാവതല്ലെന്റെ പൂര്‍ണ്ണത്രയീശാ
നിനക്കിന്നു ഞാനേകിടുന്നൂ ഗണേശാ
മനസ്സെന്ന മോഹം നിറഞ്ഞോരുകേരം
കനിഞ്ഞീടണം വിഘ്നമെല്ലാമകറ്റാന്‍
മനശ്ശാന്തിയായ് തെളിഞ്ഞീടുകെന്നും
തിരുജ്ഞാനസംബന്ധരോ ശൈശവത്തില്‍
കരഞ്ഞത്രെ,യന്നേകി പാലെന്നു കേള്‍പ്പൂ
മരുള്‍നീക്കിയാരേറെ നോവായറിഞ്ഞാ
പ്പൊരുള്‍ നിന്‍ കൃപാവര്‍ഷമല്ലേ മഹേശാ

ഒരാള്‍ ചെയ്ത തെറ്റിന്നു കത്തിച്ചിടാമോ
കുറേയാളു വാഴുന്നതാം രാജ്യമയ്യോ
വരം നല്കുമാകൈയ്യിലെന്തേ ചിലമ്പോ
വിറയ്ക്കും മനസ്സിന്നു നീ ഭക്തിയേകൂ
വരൂ വിദ്യയായ് നീ, കുരുമ്പേ മനസ്സില്‍
തരൂ ഭക്തി നിന്നില്‍, മനശ്ശാന്തിയേകൂ
വരും കാലമെല്ലാം സ്മരിച്ചീടുവാനായ്
വരം നല്കു നീ, ജീവനേകീടു മോക്ഷം
കുസുമമഞ്ജരി
ജീവിതാഖ്യമൊരുകാനനത്തിലൊരുപാടുകാലവുമലഞ്ഞു ഞാന്‍
നോവു തിന്നു പല നാളുമെങ്കിലുമണഞ്ഞതില്ല തവ ചേവടി
പാവമിന്നഥ വരുന്നതുണ്ടു തവ മുദ്ര തന്‍ തലയിലേറ്റിയും
നീ വസിക്കുമൊരുമേടു തേടി ഗുരുരൂപമായ് വഴി നടത്തണേ
പങ്കമുണ്ടകമെയെന്നുചൊല്ലുവതു നല്ലതോ ? ഗുരുകടാക്ഷമി-
ന്നെങ്കലായ് വരണമെന്നതല്ലെ ശരി ? സര്‍വ്വതും മലിനമല്ലയോ ?
ശങ്ക വിട്ടു കൃപ ചിത്തമാം ഗഗനവീഥിയില്‍ തെളിയുമെങ്കിലോ
സങ്കടങ്ങളകലുന്നതായ് വരുമിരുട്ടുഷസ്സിലകലുന്ന പോല്‍
മോഹമെന്റെ ഹൃദി നോവു തന്നിടുമതോര്‍ക്കിലും മനമടങ്ങിടാ-
തേവമെന്നുമകതാരിലേറ്റി പല മോഹമെന്നുകരുതീടുകില്‍
മായകാട്ടുമൊരുജാലമെന്നതിലുതെല്ലുമില്ലയൊരു സംശയം;
മായ കാട്ടുമൊരുമാന്ത്രികന്നുമിതു വെല്ലുവാന്‍ കഴിവു കാണുമോ?
പാരിലൊക്കെ നിറയുന്നതാമിരുളുതിങ്ങിടുന്നു മനതാരിലും
നേരറിഞ്ഞകമനസ്സിലെത്തിടുകദീപമായ്തെളികബോധമായ്
കാര്യകാരണമറിഞ്ഞിടാന്‍ മനമിതോടിടുന്നതു തടഞ്ഞു നീ
നേരു കാട്ടിടുക വാഴ്വിലെന്റെ വഴി കാട്ടിയാക ഭുവനേശ്വരീ
നേരിതാരറിവു ചിന്തകള്‍ നിറയെ കാണ്മതായ മമ മാനസേ
നേരു കാട്ടി മരുവുന്നതായ പൊരുളൊന്നു കാണുവതു തന്നെയാം
ഘോരമായൊരുവനത്തിലൂടെ വഴികാട്ടിയാമിടയനായ് സദാ
നേരറിഞ്ഞു വഴികാട്ടിടുന്നു മമ ചിന്തയാം പശുഗണത്തിനേ
സഞ്ചരിച്ചുലകിലൊക്കെയും ചിലതു കണ്ടു ഞാനിതുമറിഞ്ഞെടോ
അഞ്ചു പേരു മമ കൂടെയുണ്ട,വരെ നമ്പിടാന്‍ ഗുണമെഴാത്തവര്‍
ചഞ്ചലം മനമിതെന്നുമേയിവരു ചൊന്ന പോലിഹ നടക്കായാല്‍
നെഞ്ചിലേറി പലനോവു കഷ്ട,മിതു ദുഷ്ടസംഗഫലമാണു പോല്‍
ഞാനുമീമിഴിയിലിന്നുകാണുമൊരുലോകവും ഹൃദി തെളിഞ്ഞിടും
ജ്ഞാനവും കരുണയായതും മിഴിയുമാമിഴിയ്ക്കുമിഴിവേകിടും
ദീപമായ് മരുവുമെന്തതാണു നിജമെന്ന ബോധമുണരാന്‍ സദാ
ദീപമേറ്റിടുവതുണ്ടു ഞാന്‍ ദിനവുമിങ്ങു നീ വരു മഹേശ്വരാ!
ഞാനലഞ്ഞറിവു തേടി മൂന്നുലകമൊക്കെയെന്തിനതിലൊക്കെയും
നൂനമിന്നറിവുപാഴിലായ് മനസിതോന്നിടില്ല സമയത്തെടോ
ഞാന്‍ പിറന്ന പിഴവോ ജഗത്തിലഥനന്മയെന്നതു നശിച്ചുവോ
ജ്ഞാനമേകിയവനെന്തിനായിവനുശാപമേകിയതുമോതുമോ
മുഞ്ചയെന്നുകരയുന്നതാര,വളുകൊല്ലുവാന്‍ കപടവേഷമായ്
സഞ്ചരിച്ചവിടെവന്നതാമൊരുനിശാചരിയ്ക്കു കൃപയേകയോ ?
നെഞ്ചിനോടവളു ചേര്‍ത്തതോര്‍ത്തു ദയ തോന്നിയോ? മുരരിപോ ഭവാന്‍
നെഞ്ചിലായ് തവ പദം തെളിച്ചടിയനേകണേ പരമമാം പദം
ചന്ദ്രബിംബമകലെത്തെളിഞ്ഞു യമുനാനദിക്കരയിലിന്നിതാ
മന്ദമാരുതനണഞ്ഞിടുന്നു, പുനരോതിടുന്നു തവ നാമവും
എന്തുഭാഗ്യമതു നിന്റെ പ്രാണനിലലിഞ്ഞു ചേര്‍ന്നുവരവായ് ഹരേ
ചന്തമാര്‍ന്ന തവ കൈപിടിച്ചൊളിവിലുമ്മ വെച്ചു പുളകത്തൊടും !

എന്തിനായി ?
നിന്‍ പാദധൂളിയായ് തീരുവാനല്ലായ്കി-
ലെന്നെ വിളിച്ചതിന്നെന്തിനായി ?
നിന്നെയെന്നുള്ളിലായ് കാട്ടുവാനല്ലായ്കില്‍
നീ വേണുവൂതിയതെന്തിനായി?
മാനസമാം വ്രജഭൂമിയിലാകവേ
കൂരിരൂള്‍ മൂടിയ നേരത്തു നീ
കാരുണ്യമായവതാരമെടുത്തതും
ചാരേയണഞ്ഞതുമെന്തിനായി?
ലെന്നെ വിളിച്ചതിന്നെന്തിനായി ?
നിന്നെയെന്നുള്ളിലായ് കാട്ടുവാനല്ലായ്കില്‍
നീ വേണുവൂതിയതെന്തിനായി?
മാനസമാം വ്രജഭൂമിയിലാകവേ
കൂരിരൂള്‍ മൂടിയ നേരത്തു നീ
കാരുണ്യമായവതാരമെടുത്തതും
ചാരേയണഞ്ഞതുമെന്തിനായി?
ശാര്‍ദ്ദൂലവിക്രീഡിതം
ലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
– – –/υ υ –/υ – υ/υ υ –*(യതി)– – υ/– – υ/-
ആടും കാവടിയായി മാമക മനം പേറീട്ടു ഞാന്‍ നിത്യവും
തേടുന്നുണ്ട,തിനായെനിക്കു വഴി നീ കാട്ടിത്തരേണം ഗുഹാ
കാടും മേടുകളൊക്കെയും കയറി ഞാനെത്തുന്ന നേരത്തു നീ
കൂടെക്കാണണ,മുള്ളിലും മമ വിഭോ, കാക്കേണമേ ഷണ്മുഖാ
ഭക്തന്‍ ഞാനെന്നുചൊല്ലാനരുത,തു ഭഗവന്‍ നിന്റെ കാരുണ്യമല്ലേ
ശക്തിയ്ക്കൊത്തെന്നുമേ ഞാന്‍ തവ പദഭജനം ചെയ്കയാണെന്നു ചൊല്ലാം
മുക്തിയ്ക്കായുള്ള മാര്‍ഗ്ഗം തിരയുമടിയനേ കാക്കുവാനായ് ഗണേശാ
ഭക്താഭീഷ്ടം തരും നിന്‍ പദമലരിണയില്‍ ചേര്‍ത്തു നീ കാത്തുകൊള്‍ക
* ആടും പാമ്പു കഴുത്തിലും, കരതലേ ഢക്കാ, തഥാ, തീയുമാ-
യാടും താവക നര്‍ത്തനം ഭുവനമായ് കാണുന്നതാരാകിലും
പാടും നിന്നുടെ കീര്‍ത്തനം, തുടരുമാനൃത്തം, സദാ മാനസം
തേടും കമ്രകലാവിശാരദനലംഭാവം പിണഞ്ഞീടുമോ?
* സമസ്യാപൂരണം
മായാനാടകമാടിടുന്ന ഹരിയും, കാണുന്നതാം ലോകവും
മായം തന്നെ,യിതൊന്നുറച്ചു പറയാം മായാമറയ്ക്കുള്ളിലായ്
മായാതെന്നുമെരിഞ്ഞിടുന്ന പൊരുളായ് ചിജ്ജ്യോതിരൂപത്തിലും
കായം തന്നിലെ ജീവനായ പൊരുളും താനേ നിജം സര്‍വ്വഥാ
തെറ്റാമെന്നുടെ കര്‍മ്മവും, മനമിതില്‍ തോന്നുന്നതാം ചിന്തയും
തെറ്റാം നാവിലണഞ്ഞിടുന്ന പലതാം വാക്കും, പദച്ചേര്‍ച്ചയും
തെറ്റും നല്ലതു തന്നെ, നിന്റെ കൃപയായ് കാണേണ്ടതാ,ണാകയാല്‍
തെറ്റുന്നെന്നതില്‍ ഖേദമില്ല തരിയും, നിന്നില്‍ സമര്‍പ്പിച്ചിടാം
ധര്‍മ്മത്തിന്‍ വഴി യാത്ര ചെയ്തു പലതാമര്‍ത്ഥങ്ങളും നേടിടാന്‍
കര്‍മ്മം ചെയ്തുക നിത്യവും, വിധിവശാല്‍ നേടുന്നതായൊക്കെയും
ധര്‍മ്മം തെല്ലു വെടിഞ്ഞിടാതെ വിനിയോഗിച്ചീടു കാമാര്‍ത്ഥമാ-
യെന്നീവണ്ണമമര്‍ന്നിടില്‍ തരുമവന്‍ കാരുണ്യമായ് മോക്ഷവും
വിണ്ണില്‍ നിന്നു വരുന്നതായ കരുണാവര്‍ഷത്തെയുള്‍കൊള്ളുവാന്‍
മണ്ണിന്നാവതുമില്ലയെന്നുവരുമെന്നാകില്‍ മഹേശാ ഭവാന്‍
തിണ്ണം നിന്‍ ജടയിങ്കലേറ്റിയതിനേ നിന്‍ ഭക്തനായിട്ടു മു-
ക്കണ്ണാ തന്നിടുകെന്നുമേ കരുണയാ ശംഭോ നമിക്കുന്നു ഞാന്‍
ഹൃത്താം പൂവിലെ നന്മയാണതിലെഴും മാധുര്യമേറുന്ന തേന്‍
ചിത്തേ നിത്യമണഞ്ഞ ചിന്തയതിലായ് തിങ്ങും പരാഗങ്ങളും
ചിത്തില്‍ നിന്നുമുണര്‍ന്നു വന്നു പലതാം വാക്കായി നാവില്‍ സദാ
തത്തീടുന്നതുമോതിടാം മണവുമായ് തേന്‍ വണ്ടു നാരായണന്‍
ഞാനെന്നുള്ളൊരഹന്ത നീക്കിയകമേ കാരുണ്യമോടെന്നുമേ
ഞാനായുള്ളിലെ ദീപമായമരുമാസത്യപ്രകാശത്തെ ഞാന്‍
ഞാനായെന്നുമറിഞ്ഞിടാന്‍ കരുണയായ് കാണാന്‍ ജഗത്തൊക്കെയും
സാനന്ദം നടമാടിടുന്നപൊരുളായ് കാണാന്‍ കരുത്തേകണേ
* വിശ്വം കണ്ടു കൊതിച്ചു പിന്നെയതിലായ് നന്നായ് ഭ്രമിച്ചും നര-
ന്നശ്വം പോലെ കുതിച്ചിടുന്നു ചതിയില്‍ പെട്ടൊട്ടുകേഴുന്നഹോ
വിശ്വാസം വെടിയുന്നു ദൈവഹിതമോ മായാബലത്താലെയോ
പ്രശ്നങ്ങള്‍ക്കു വിരാമമേകിടുകയോ, സൃഷ്ടിക്കയോ പുത്തനായ്.
* ഒരു സമസ്യാപൂരണം
"കാണുന്നെന്തി,തുകാണ്മതായി വരുവാനെന്താണെടോ കാരണം ?"
കാണുന്നുണ്ടിതു തേടിയെങ്ങുമലയുന്നെന്മാനസം നിത്യവും
കാണും കാഴ്ചകളല്ല,യെന്നുമവയെ ക്കാട്ടുന്നതാം കണ്ണുമാ
കണ്ണില്‍ കാഴ്ചകളേകിടുന്നപൊരുളൊന്നല്ലേ തിരഞ്ഞീടണം
സ്വന്തം കാര്യമതൊന്നിനായ് മനുജനിന്നഞ്ചായ ഭൂതങ്ങളും
സന്തോഷം തരുമാറു മാറ്റി പലതും കാട്ടുന്നുവെന്നാകിലും
സന്താപത്തിലലഞ്ഞിടുന്നു സുഖമുണ്ടാവാനഹോ കഷ്ടമി-
ന്നെന്തും ചെയ്യുകയെന്നതായി നില,യിപ്പോക്കെങ്ങു, നാശത്തിനോ
* വിണ്ണില്‍ത്തിങ്ങിനിറഞ്ഞിടുന്നമുകിലാ വെട്ടം മറച്ചീടിലും
കണ്ണീര്‍ത്തുള്ളി കണക്കെ വീണു തകരും വീണ്ടും വെളിച്ചം വരും
കണ്ണാ നിന്‍ കൃപയേവമുള്ളൊരൊളിയായ് കാണാന്‍ മിഴിക്കുള്ളിലെ-
ക്കണ്ണായ് നീ വരമേകുവാൻ കനിയണേ കൈകൂപ്പി നിൽക്കുന്നിതാ
* ഒരു സമസ്യാപൂരണം
* താലോലിക്കുവതായ കാറ്റുമൊരുനാളാപൂവിറുക്കാന്‍ വരാം
കാലം മാറുവതൊത്തുമാറുമിവിടെക്കാണുന്നതായൊക്കെയും
ചേലാര്‍ന്നാമഴവില്ലുപോലെ മറയുന്നെല്ലാമിതോര്‍ത്തോതിടാം
കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം
* ഒരു സമസ്യാപൂരണം
ഇന്നീമാത്രയുമിക്ഷണം മറയു,മിക്കാലം തിരിച്ചെത്തിടി-
ല്ലെന്നാലും മനതാരിനുള്ളിലനിശം മായാതെ കാണായ് വരും
എന്നിമ്മട്ടിലറിഞ്ഞിടുന്ന ഭുവനത്തിന്നൊക്കെയാധാരമാ-
യെന്നും കാണുവതായിടുന്ന പൊരുളേ വന്ദിച്ചിടുന്നേനഹം
ഇന്നല്ലെന്നുമിതേ വിധത്തിലടിയന്‍ കാണുന്നതാം ലോകമാ-
യെന്നും മുന്നിലണഞ്ഞിടുന്ന പൊരുളേ നീ സ്നേഹവാത്സല്യ/മായ്
നിന്നീടേണമഹര്‍നിശം ധരയിതില്‍ വാഴുന്നവര്‍ക്കൊക്കെയും
തന്നീടേണമനുഗ്രഹം ചൊരിയണം സൌഭാഗ്യമാരോഗ്യവും
സത്യം ഭീതിദമായിടാം പലതരം നോവേകിടാമെങ്കിലും
ചിത്തം തേടുവതുണ്മതാന്‍, മമ സഖേ, മാറില്ലിതെന്നാളുമേ
വിത്തം സ്ഥാന,മതേകണക്കിലറിവും, നല്കീടുകില്ലാ സുഖം
നിത്യം തന്നിലമര്‍ന്നതായറിയുമാക്കാലം വരേയ്ക്കാര്‍ക്കുമേ
* ചെയ്യും ജോലികളെന്തുമാട്ടെ,യതു താന്‍ ദൈവേച്ഛയെന്നോര്‍ത്തു നീ
ചെയ്തീടേണ,മതത്രെ പൂജ,യതിനാല്‍ നന്നേ ഭവിക്കൂ സഖേ
അയ്യേ! സത്യമറിഞ്ഞിടാതെ വെറുതേ നേരം കളഞ്ഞെന്തിനായ്
"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"
" വയ്യെന്നോതുവതെന്തിനായി വെറുതേ,യാവുന്ന പോല്‍ നീ സദാ
ചെയ്യൂ കര്‍മ്മ,മതെന്നിയേ ഗതി വരാനില്ലത്രെ മാര്‍ഗ്ഗം, സഖേ
പൊയ്യാണൊക്കെ,യുമെന്നു ചൊല്ലി ഭജനം ചെയ്യുന്നതും മൌഢ്യ,മീ
"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"
* ഒരു സമസ്യാപൂരണം
ചെയ്യും കര്‍മ്മമതൊന്നു തന്നെ, ഭഗവന്‍! നിന്‍ സേവയെന്നോര്‍ത്തു ഞാന്‍
ചെയ്വൂ, ശ്വാസമെനിക്കു നിന്റെ ഭജനം, ഹൃത്പത്മമാണര്‍ഘ്യവും
നെയ്യാകുന്നതു ഭക്തി തന്നെ, സതതം ചിന്തിപ്പതായൊക്കെയി-
ന്നയ്യാ! മന്ത്രവു,മെന്നു വന്നിടുവതിന്നേകേണമേ നീ കൃപാ
കണ്ണില്‍ക്കാണ്മതുമാത്രമാണുനിജ,മല്ലാതുള്ളതോ പൊയ്യുമെ-
ന്നെണ്ണീടുന്നവരെന്തറിഞ്ഞു, മിഴികള്‍ക്കാമോ നിജം കാണുവാന്‍
കണ്ണില്‍ ക്കാണ്മതു സത്യമെന്നു കരുതീടേണ്ടെന്നു ശാസ്ത്രജ്ഞരും
നണ്ണീടുന്നി,തുമോര്‍ത്തു നീ തിരയണം സത്യം തെളിഞ്ഞീടുവാന്‍
ആരാണാശ്രയ,മെന്‍ സഖേ! പറയു നീ,യാരേകിടുന്നൂ സുഖം
പാരില്‍ നോവിലെരിഞ്ഞിടാതെയമരുന്നാരേ മരിക്കാത്തതും
നേരാണുണ്മയിതോര്‍ക്കിലോ പതറുമാചിത്തത്തിനാരേകിടും
നാരം, ദുഃഖമകറ്റിടാനണയുവോനാരാണവന്‍ ദേശികന്‍
കയ്യൂക്കല്ല, പടുത്വമല്ല, സദയം ഹൃത്താം ചെരാതില്‍ സദാ
നെയ്യാം സ്നേഹമൊഴിച്ചു ദീപമതിലായ് കത്തിച്ചതും പിന്നെയീ
പൊയ്യാം മോഹതമസ്സിലുള്ളമുരുകാതാരെന്നെ കാത്തെന്നുമേ
പെയ്യുന്നൂ കൃപ, വാഴ്വിലെന്നുമവനാണേകാശ്രയം നിര്‍ണ്ണയം
ചുറ്റുന്നൂ ധര,നിത്യവും മനുജനും ചുറ്റുന്നതിന്നൊ,ത്തതില്‍
തെറ്റില്ലാ, തല ചുറ്റുകില്ല,യതുകൊണ്ടാര്‍ക്കെന്തു ദോഷം വരാന്‍
ചുറ്റീടുന്നുലകം തനിക്കു വലമാ,യെന്നോര്‍ക്കുമെന്നാകിലേ
തെറ്റുള്ളൂ, നരനെത്രെയോ ചെറിയവന്‍ സത്യം നിരൂപിക്കുകില്‍
പണ്ടെന്നോ പശിയാലെ ദേഹമതിനായ് വന്നോരു പൈതങ്ങളോ-
ടോതീ പോല്‍ തല മൂത്തജംബുകനിതെന്നത്രേ ധരിക്കുന്നു ഞാന്‍
ദാനം ചെയ്യതുമില്ലയാകര,മഹോ കാതാലെ കേട്ടില്ല പോല്‍
നന്നായുള്ളവയൊന്നുമേ, മിഴികളോ നല്ലോരെ കണ്ടില്ലെടോ
പാദം പോയതുമില്ല പുണ്യമെഴുമാതീര്‍ത്ഥങ്ങളായൊന്നിലും
കാണാമാവയറാകെയുണ്ടുകളവായാര്‍ജ്ജിച്ചതാം വിത്തവും
കഷ്ടം തന്നെയുയര്‍ന്നതായതലയില്‍ ക്കാണുന്നതോ ഗര്‍വ്വമാ-
ണയ്യോ ജംബുക വിട്ടു പോരുക ഭവാനീനിന്ദ്യമാം മര്‍ത്ത്യനെ
പ്രചോദനം (തര്‍ജ്ജമയായിട്ടല്ല)
ഹസ്തൌ ദാനവിവര്‍ജിതൌ ശ്രുതിപുടൌ സാരസ്വതദ്രോഹിണൌ
നേത്രൌ സജ്ജനലോകനേനരഹിതൌ പാദൌ ന തീര്‍ത്ഥം ഗതൌ
അന്യായാര്‍ജിതവിത്തപൂര്‍ണ്ണമുദരം ഗര്‍വേണ തുംഗം ശിരഃ
രേ രേ ജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപുഃ
സത്യാന്വേഷണമായി ജീവിതമറിഞ്ഞിട്ടത്രെ പണ്ടുള്ളവര്‍
സത്യം തന്നെ ജയിപ്പതായി വരുമെന്നോതീ,യതിന്നൊക്കെയും
മൊത്തം വിട്ടു കളഞ്ഞു വിറ്റു മുതലാക്കീടാനൊരുങ്ങുന്നവര്‍
കത്തും നോവിലെരിഞ്ഞടങ്ങുമൊരുനാളെ,ന്നത്രെ തോന്നുന്നു മേ
സത്യം ദൂരെയൊളിച്ചതല്ല,യകമേ മിന്നുന്നതാം സ്നേഹമാ-
യെത്തുന്നാകൃപയൊന്നു തന്നെ,യതുതാന്‍ ലോകത്തിനാധാരവും
വിത്തം വേണ,മതെങ്കിലും മനുജനായേകില്ല സൌഖ്യം, സദാ
ചിത്തേ സ്നേഹമതൊന്നിനാലെ വരു,മെന്നത്രെ ധരിക്കേണ്ടു നാം
എത്താമന്യഗ്രഹങ്ങളോള,മതിലും കാണില്ല മോദം നരന്‍
സത്തായുള്ളതറിഞ്ഞിടാതെ മരുവും കാല,ത്തിതോര്‍ക്കാതെയോ
രക്തം ചിന്തിടുവാന്‍ തുടിപ്പതുലകം? സ്നേഹാമൃതം നല്കുവാ-
നെത്തൂ ഗംഗ കണക്കെ നീ സതതമെന്‍ നാടേ, ജയിക്കട്ടെ നീ
കല്ലല്ലീശ്വരനെ,ങ്ങുമേ നിറയുമാകാരുണ്യമാണു,ള്ളിലാ-
യെല്ലാമെന്നുമറിഞ്ഞിടുന്നപൊരുളാ,ണെന്‍ ജീവനാണുണ്മയും
വല്ലാതുള്ളമെരിഞ്ഞിടുന്ന സമയത്തെത്തുന്നതാരാണവര്‍
ചൊല്ലാ,മീശ്വരരെന്നു തന്നെ, മിഴികള്‍ കാട്ടുന്നൊരീ ലോകവും
ഉള്ളാലേവമറിഞ്ഞു, കാണ്മതഖിലം കാരുണ്യമായ് കാണ്കികിലോ
കല്ലില്‍ പ്പോലുമറിഞ്ഞിടാ,മിവിടെയായില്ലൊന്നുമേ വേറെയായ്
എല്ലാമൊന്നിലുണര്‍ന്നു വീണ്ടുമതിലായ് ചേരുന്നതല്ലാതെയി-
ങ്ങില്ലാ മറ്റൊരു സത്യവും പറയുവാന്‍ വന്ദിച്ചിടുന്നേനഹം
തേനാം ഭക്തി നുകര്‍ന്നിടാം ധരയിതില്‍ സന്തോഷമായ് വാണിടാം
* സന്തോഷം തിരയുന്നു മര്‍ത്ത്യഹൃദയം ലോകത്തിലെന്നാകിലും
സന്താപം നിറയുന്നതായി വരുമെന്നാണിങ്ങു കാണുന്നതും
ചിന്തിച്ചീടുവതെന്തിനായി വെറുതേ മറ്റെന്തുമെന്നും മനം
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം
* ഒരു സമസ്യാപൂരണം
* മന്ദസ്മേരവുമെന്നുമാചൊടിയിലായോടക്കുഴല്‍ ചേര്‍ത്തു, ഗോ-
വൃന്ദത്തോടുകളിക്കുമാകരുണയും ചിത്തേ തെളിഞ്ഞീടണം
നന്ദന്‍ തന്നുടെ പുത്രനായി മധുരാരാജ്യത്തിലെത്തുന്നൊരാ
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം
* ഒരു സമസ്യാപൂരണം
* ഹൂ ഹൂവെന്നൊരു നക്രമായി വിധിയെന്‍ കാലില്‍ ക്കടിച്ചീടവേ
ദേഹം പാടെ തളര്‍ന്നു മറ്റു ബലവും പാഴെന്നറിഞ്ഞീടവേ
മോഹത്തിന്‍ മറ മാറിയുണ്മ തെളിവായ് കാണുന്നു ലോകത്രയം
ഹാഹാ! നിന്‍ നിഴലാട്ടമോ ? പറയുകെന്‍ കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!“

ധര്‍മ്മം ചൊല്ലുവതായ നല്ല വഴിയേ പോകുന്നുവെന്നാകിലും
നല്ലോണം ബലമുണ്ടു കായമിതിനായെന്നൊക്കെയാണെങ്കിലും
വീര്യം ശൌര്യവുമൊത്തു ചേര്‍ന്നു നരനെന്നായ് കണ്ടുവെന്നാകിലും
കഷ്ടം! ദുഃഖമകന്ന വാഴ്വൊരുവനും കാണില്ലയെന്നോ ഹരേ ?
കാണാനുണ്ടഴകശ്വിനിക്കുസമമായെന്നൊക്കെയാണെങ്കിലും
കാണുന്നുണ്ടകലാതെ കൂടെയനിശം കാരുണ്യമെന്നാകിലും
സത്യം തന്നെയണഞ്ഞു ജീവിതമിതില്‍ തേരാളിയായെങ്കിലും
വാഴ്വില്‍ ദുഃഖമണഞ്ഞിടാതൊരുവനും വാഴില്ലയെന്നോ ഹരേ ?
സ്വന്തം കാര്യമതൊന്നിനായ് മനുജനിന്നഞ്ചായ ഭൂതങ്ങളും
സന്തോഷം തരുമാറു മാറ്റി പലതും കാട്ടുന്നുവെന്നാകിലും
സന്താപത്തിലലഞ്ഞിടുന്നു സുഖമുണ്ടാവാനഹോ കഷ്ടമി-
ന്നെന്തും ചെയ്യുകയെന്നതായി നില,യിപ്പോക്കെങ്ങു, നാശത്തിനോ
* വിണ്ണില്‍ത്തിങ്ങിനിറഞ്ഞിടുന്നമുകിലാ വെട്ടം മറച്ചീടിലും
കണ്ണീര്‍ത്തുള്ളി കണക്കെ വീണു തകരും വീണ്ടും വെളിച്ചം വരും
കണ്ണാ നിന്‍ കൃപയേവമുള്ളൊരൊളിയായ് കാണാന്‍ മിഴിക്കുള്ളിലെ-
ക്കണ്ണായ് നീ വരമേകുവാൻ കനിയണേ കൈകൂപ്പി നിൽക്കുന്നിതാ
* ഒരു സമസ്യാപൂരണം
* താലോലിക്കുവതായ കാറ്റുമൊരുനാളാപൂവിറുക്കാന്‍ വരാം
കാലം മാറുവതൊത്തുമാറുമിവിടെക്കാണുന്നതായൊക്കെയും
ചേലാര്‍ന്നാമഴവില്ലുപോലെ മറയുന്നെല്ലാമിതോര്‍ത്തോതിടാം
കാലം തീര്‍ത്ത കളിക്കളത്തില്‍ ഭഗവാന്‍ വയ്ക്കുന്ന ചൂതാണു നാം
* ഒരു സമസ്യാപൂരണം
ഇന്നീമാത്രയുമിക്ഷണം മറയു,മിക്കാലം തിരിച്ചെത്തിടി-
ല്ലെന്നാലും മനതാരിനുള്ളിലനിശം മായാതെ കാണായ് വരും
എന്നിമ്മട്ടിലറിഞ്ഞിടുന്ന ഭുവനത്തിന്നൊക്കെയാധാരമാ-
യെന്നും കാണുവതായിടുന്ന പൊരുളേ വന്ദിച്ചിടുന്നേനഹം
ഇന്നല്ലെന്നുമിതേ വിധത്തിലടിയന്‍ കാണുന്നതാം ലോകമാ-
യെന്നും മുന്നിലണഞ്ഞിടുന്ന പൊരുളേ നീ സ്നേഹവാത്സല്യ/മായ്
നിന്നീടേണമഹര്‍നിശം ധരയിതില്‍ വാഴുന്നവര്‍ക്കൊക്കെയും
തന്നീടേണമനുഗ്രഹം ചൊരിയണം സൌഭാഗ്യമാരോഗ്യവും
സത്യം ഭീതിദമായിടാം പലതരം നോവേകിടാമെങ്കിലും
ചിത്തം തേടുവതുണ്മതാന്‍, മമ സഖേ, മാറില്ലിതെന്നാളുമേ
വിത്തം സ്ഥാന,മതേകണക്കിലറിവും, നല്കീടുകില്ലാ സുഖം
നിത്യം തന്നിലമര്‍ന്നതായറിയുമാക്കാലം വരേയ്ക്കാര്‍ക്കുമേ
* ചെയ്യും ജോലികളെന്തുമാട്ടെ,യതു താന്‍ ദൈവേച്ഛയെന്നോര്‍ത്തു നീ
ചെയ്തീടേണ,മതത്രെ പൂജ,യതിനാല്‍ നന്നേ ഭവിക്കൂ സഖേ
അയ്യേ! സത്യമറിഞ്ഞിടാതെ വെറുതേ നേരം കളഞ്ഞെന്തിനായ്
"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"
" വയ്യെന്നോതുവതെന്തിനായി വെറുതേ,യാവുന്ന പോല്‍ നീ സദാ
ചെയ്യൂ കര്‍മ്മ,മതെന്നിയേ ഗതി വരാനില്ലത്രെ മാര്‍ഗ്ഗം, സഖേ
പൊയ്യാണൊക്കെ,യുമെന്നു ചൊല്ലി ഭജനം ചെയ്യുന്നതും മൌഢ്യ,മീ
"വയ്യാവേലി വലിച്ചു വച്ചു വിധിയെപ്പാഴില്‍ പ്പഴിപ്പൂ ജനം"
* ഒരു സമസ്യാപൂരണം
ചെയ്യും കര്‍മ്മമതൊന്നു തന്നെ, ഭഗവന്‍! നിന്‍ സേവയെന്നോര്‍ത്തു ഞാന്‍
ചെയ്വൂ, ശ്വാസമെനിക്കു നിന്റെ ഭജനം, ഹൃത്പത്മമാണര്‍ഘ്യവും
നെയ്യാകുന്നതു ഭക്തി തന്നെ, സതതം ചിന്തിപ്പതായൊക്കെയി-
ന്നയ്യാ! മന്ത്രവു,മെന്നു വന്നിടുവതിന്നേകേണമേ നീ കൃപാ
കണ്ണില്‍ക്കാണ്മതുമാത്രമാണുനിജ,മല്ലാതുള്ളതോ പൊയ്യുമെ-
ന്നെണ്ണീടുന്നവരെന്തറിഞ്ഞു, മിഴികള്‍ക്കാമോ നിജം കാണുവാന്‍
കണ്ണില്‍ ക്കാണ്മതു സത്യമെന്നു കരുതീടേണ്ടെന്നു ശാസ്ത്രജ്ഞരും
നണ്ണീടുന്നി,തുമോര്‍ത്തു നീ തിരയണം സത്യം തെളിഞ്ഞീടുവാന്‍
ആരാണാശ്രയ,മെന്‍ സഖേ! പറയു നീ,യാരേകിടുന്നൂ സുഖം
പാരില്‍ നോവിലെരിഞ്ഞിടാതെയമരുന്നാരേ മരിക്കാത്തതും
നേരാണുണ്മയിതോര്‍ക്കിലോ പതറുമാചിത്തത്തിനാരേകിടും
നാരം, ദുഃഖമകറ്റിടാനണയുവോനാരാണവന്‍ ദേശികന്‍
* കയ്യൂക്കുണ്ടു പഠിത്തവും പദവിയും നല്ലോണമുണ്ടെന്നു ക-
ണ്ടയ്യോ കഷ്ടമിതെന്തിനായി മനമേ ഗര്‍വ്വം നടിക്കുന്നു നീ
പൊയ്യാണീവകയൊക്കെയും മറയുമെന്നോര്‍ക്കാതെ താനെന്നുമേ
വയ്യാവേലി വലിച്ചുവെച്ചു വിധിയെപ്പാഴിൽപ്പഴിപ്പൂ ജനം
* ഒരു സമസ്യാപൂരണം
കയ്യൂക്കല്ല, പടുത്വമല്ല, സദയം ഹൃത്താം ചെരാതില്‍ സദാ
നെയ്യാം സ്നേഹമൊഴിച്ചു ദീപമതിലായ് കത്തിച്ചതും പിന്നെയീ
പൊയ്യാം മോഹതമസ്സിലുള്ളമുരുകാതാരെന്നെ കാത്തെന്നുമേ
പെയ്യുന്നൂ കൃപ, വാഴ്വിലെന്നുമവനാണേകാശ്രയം നിര്‍ണ്ണയം
ചുറ്റുന്നൂ ധര,നിത്യവും മനുജനും ചുറ്റുന്നതിന്നൊ,ത്തതില്‍
തെറ്റില്ലാ, തല ചുറ്റുകില്ല,യതുകൊണ്ടാര്‍ക്കെന്തു ദോഷം വരാന്‍
ചുറ്റീടുന്നുലകം തനിക്കു വലമാ,യെന്നോര്‍ക്കുമെന്നാകിലേ
തെറ്റുള്ളൂ, നരനെത്രെയോ ചെറിയവന്‍ സത്യം നിരൂപിക്കുകില്‍
പണ്ടെന്നോ പശിയാലെ ദേഹമതിനായ് വന്നോരു പൈതങ്ങളോ-
ടോതീ പോല്‍ തല മൂത്തജംബുകനിതെന്നത്രേ ധരിക്കുന്നു ഞാന്‍
ദാനം ചെയ്യതുമില്ലയാകര,മഹോ കാതാലെ കേട്ടില്ല പോല്‍
നന്നായുള്ളവയൊന്നുമേ, മിഴികളോ നല്ലോരെ കണ്ടില്ലെടോ
പാദം പോയതുമില്ല പുണ്യമെഴുമാതീര്‍ത്ഥങ്ങളായൊന്നിലും
കാണാമാവയറാകെയുണ്ടുകളവായാര്‍ജ്ജിച്ചതാം വിത്തവും
കഷ്ടം തന്നെയുയര്‍ന്നതായതലയില്‍ ക്കാണുന്നതോ ഗര്‍വ്വമാ-
ണയ്യോ ജംബുക വിട്ടു പോരുക ഭവാനീനിന്ദ്യമാം മര്‍ത്ത്യനെ
പ്രചോദനം (തര്‍ജ്ജമയായിട്ടല്ല)
ഹസ്തൌ ദാനവിവര്‍ജിതൌ ശ്രുതിപുടൌ സാരസ്വതദ്രോഹിണൌ
നേത്രൌ സജ്ജനലോകനേനരഹിതൌ പാദൌ ന തീര്‍ത്ഥം ഗതൌ
അന്യായാര്‍ജിതവിത്തപൂര്‍ണ്ണമുദരം ഗര്‍വേണ തുംഗം ശിരഃ
രേ രേ ജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപുഃ
സത്യാന്വേഷണമായി ജീവിതമറിഞ്ഞിട്ടത്രെ പണ്ടുള്ളവര്‍
സത്യം തന്നെ ജയിപ്പതായി വരുമെന്നോതീ,യതിന്നൊക്കെയും
മൊത്തം വിട്ടു കളഞ്ഞു വിറ്റു മുതലാക്കീടാനൊരുങ്ങുന്നവര്‍
കത്തും നോവിലെരിഞ്ഞടങ്ങുമൊരുനാളെ,ന്നത്രെ തോന്നുന്നു മേ
സത്യം ദൂരെയൊളിച്ചതല്ല,യകമേ മിന്നുന്നതാം സ്നേഹമാ-
യെത്തുന്നാകൃപയൊന്നു തന്നെ,യതുതാന്‍ ലോകത്തിനാധാരവും
വിത്തം വേണ,മതെങ്കിലും മനുജനായേകില്ല സൌഖ്യം, സദാ
ചിത്തേ സ്നേഹമതൊന്നിനാലെ വരു,മെന്നത്രെ ധരിക്കേണ്ടു നാം
എത്താമന്യഗ്രഹങ്ങളോള,മതിലും കാണില്ല മോദം നരന്‍
സത്തായുള്ളതറിഞ്ഞിടാതെ മരുവും കാല,ത്തിതോര്‍ക്കാതെയോ
രക്തം ചിന്തിടുവാന്‍ തുടിപ്പതുലകം? സ്നേഹാമൃതം നല്കുവാ-
നെത്തൂ ഗംഗ കണക്കെ നീ സതതമെന്‍ നാടേ, ജയിക്കട്ടെ നീ
കല്ലല്ലീശ്വരനെ,ങ്ങുമേ നിറയുമാകാരുണ്യമാണു,ള്ളിലാ-
യെല്ലാമെന്നുമറിഞ്ഞിടുന്നപൊരുളാ,ണെന്‍ ജീവനാണുണ്മയും
വല്ലാതുള്ളമെരിഞ്ഞിടുന്ന സമയത്തെത്തുന്നതാരാണവര്‍
ചൊല്ലാ,മീശ്വരരെന്നു തന്നെ, മിഴികള്‍ കാട്ടുന്നൊരീ ലോകവും
ഉള്ളാലേവമറിഞ്ഞു, കാണ്മതഖിലം കാരുണ്യമായ് കാണ്കികിലോ
കല്ലില്‍ പ്പോലുമറിഞ്ഞിടാ,മിവിടെയായില്ലൊന്നുമേ വേറെയായ്
എല്ലാമൊന്നിലുണര്‍ന്നു വീണ്ടുമതിലായ് ചേരുന്നതല്ലാതെയി-
ങ്ങില്ലാ മറ്റൊരു സത്യവും പറയുവാന്‍ വന്ദിച്ചിടുന്നേനഹം
തൃപ്പൂണിത്തുറയെന്ന നാട്ടിലനിശം വാഴുന്ന കാരുണ്യമേ
തൃപ്പാദത്തിലമര്‍ന്നിടാനടിയനിന്നേകീടണേ ഭക്തി നീ
മുപ്പാരും പല നോവു നല്കുമതു താന്‍ കാണുന്നു സര്‍വ്വത്ര ഞാ-
നെപ്പോഴും തുണയേകിടാനണയണേ സന്താനഗോപാലനായ്
നങ്ങേമ്മയ്ക്കറിവായ നിന്റെ കൃപ താന്‍ മൂശാരിയെ കാത്തതും
തേങ്ങും മാനസമെന്നുമേ തിരയുമാപാദം സ്മരിക്കുന്നു ഞാന്‍
എങ്ങും കാണുവതായതൊക്കെ ഭഗവന്‍ നീ തന്നെയെന്നോര്‍ക്കവേ
തിങ്ങുന്നെന്തിതു കണ്ണുനീരു മിഴിയില്‍ പൂര്‍ണ്ണത്രയീശാ വിഭോ
തേങ്ങും മാനസമെന്നുമേ തിരയുമാപാദം സ്മരിക്കുന്നു ഞാന്‍
എങ്ങും കാണുവതായതൊക്കെ ഭഗവന്‍ നീ തന്നെയെന്നോര്‍ക്കവേ
തിങ്ങുന്നെന്തിതു കണ്ണുനീരു മിഴിയില്‍ പൂര്‍ണ്ണത്രയീശാ വിഭോ
മാനം മൂടിയിരുണ്ടതിന്നു മനമേ പേടിച്ചിടുന്നെന്തിനായ്
താനേ വന്നിടുകില്ലെടോ കരുണയായ് വന്നെത്തിടും വര്‍ഷവും
താനേ വന്നിടുകില്ലെടോ കരുണയായ് വന്നെത്തിടും വര്‍ഷവും
നൂനം നാമിഹ കാണ്മതൊക്കെ കൃപയായ് കാണുന്നുവെന്നാകിലോ
തേനാം ഭക്തി നുകര്‍ന്നിടാം ധരയിതില്‍ സന്തോഷമായ് വാണിടാം
* സന്തോഷം തിരയുന്നു മര്‍ത്ത്യഹൃദയം ലോകത്തിലെന്നാകിലും
സന്താപം നിറയുന്നതായി വരുമെന്നാണിങ്ങു കാണുന്നതും
ചിന്തിച്ചീടുവതെന്തിനായി വെറുതേ മറ്റെന്തുമെന്നും മനം
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം
* ഒരു സമസ്യാപൂരണം
* മന്ദസ്മേരവുമെന്നുമാചൊടിയിലായോടക്കുഴല്‍ ചേര്‍ത്തു, ഗോ-
വൃന്ദത്തോടുകളിക്കുമാകരുണയും ചിത്തേ തെളിഞ്ഞീടണം
നന്ദന്‍ തന്നുടെ പുത്രനായി മധുരാരാജ്യത്തിലെത്തുന്നൊരാ
വൃന്ദാരണ്യവിഹാരി തന്‍ പദയുഗം ധ്യാനിക്കുമാറാകണം
* ഒരു സമസ്യാപൂരണം
* ഹൂ ഹൂവെന്നൊരു നക്രമായി വിധിയെന്‍ കാലില്‍ ക്കടിച്ചീടവേ
ദേഹം പാടെ തളര്‍ന്നു മറ്റു ബലവും പാഴെന്നറിഞ്ഞീടവേ
മോഹത്തിന്‍ മറ മാറിയുണ്മ തെളിവായ് കാണുന്നു ലോകത്രയം
ഹാഹാ! നിന്‍ നിഴലാട്ടമോ ? പറയുകെന്‍ കൃഷ്ണാ, ഭ്രമിപ്പിക്കൊലാ!“
* ഒരു സമസ്യാപൂരണം
Subscribe to:
Comments (Atom)