ഒരു കുടം ജലം
അതിലൊരുമുഖം
നിര്‍മ്മലം ശാന്തം
ഒരു ചെറുചലനം
അതുസുഖമായ്
പുനരതുനോവായ്
എവിടെന്‍ മുഖം
ചലനത്തില്‍ അലകളായ്
മുറിഞ്ഞുപോയ്
ഇവിടെ ഞാനെന്‍
മുഖം തിരയുന്നു
ഞാനെന്നെ തിരയുന്നു
ചലനത്തില്‍ സമയം
പിറക്കുന്നു
സമയത്തില്‍ ചലനം
അറിയുന്നു
ചലനമായ് സമയ-
മറിയുന്നു
ചലനം നിലക്കും
സമയം തിരയുന്നു
ഇവിടെ ഞാനെന്‍
മുഖം തിരയുന്നു
നിര്‍മ്മലം ശാന്തം
Thursday, 22 December 2011
Wednesday, 21 December 2011
ഒരു പുഴയൊഴുകുന്നൂ
പുഴയൊഴുകുന്നൂ ഒരു
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ
ശൈലത്തിലുരുവായ്, നീരുറവയായൊരു
പുഴയൊഴുകുന്നൂ
കാടിന്റെ കുളിരായ്, കനവിന്‍ നിറമാര്‍ന്നൊരു
പുഴയൊഴുകുന്നൂ
നാടിന്നമ്രിതമായ്, കനിവിന്‍ നനവാര്‍ന്നൊരു
പുഴയൊഴുകുന്നൂ
നഗരത്തിന്‍ തീരാദാഹത്തില്‍, വരളുമൊരു
പുഴയൊഴുകുന്നൂ
കാലത്തിന്‍ നിയതി കണക്കൊരു
പുഴയൊഴുകുന്നൂ
മൂകമായ് ശാന്തിനേര്‍ന്നൊരു
പുഴയൊഴുകുന്നൂ
കടലല തഴുകുമൊരുസാന്ത്വനം തേടി
പുഴയൊഴുകുന്നൂ
കടലിന്‍ കയത്തില്‍, മറയുവാനൊരു
പുഴയൊഴുകുന്നൂ
പുഴയൊഴുകുന്നൂ ഒരു
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ
ശൈലത്തിലുരുവായ്, നീരുറവയായൊരു
പുഴയൊഴുകുന്നൂ
കാടിന്റെ കുളിരായ്, കനവിന്‍ നിറമാര്‍ന്നൊരു
പുഴയൊഴുകുന്നൂ
നാടിന്നമ്രിതമായ്, കനിവിന്‍ നനവാര്‍ന്നൊരു
പുഴയൊഴുകുന്നൂ
നഗരത്തിന്‍ തീരാദാഹത്തില്‍, വരളുമൊരു
പുഴയൊഴുകുന്നൂ
കാലത്തിന്‍ നിയതി കണക്കൊരു
പുഴയൊഴുകുന്നൂ
മൂകമായ് ശാന്തിനേര്‍ന്നൊരു
പുഴയൊഴുകുന്നൂ
കടലല തഴുകുമൊരുസാന്ത്വനം തേടി
പുഴയൊഴുകുന്നൂ
കടലിന്‍ കയത്തില്‍, മറയുവാനൊരു
പുഴയൊഴുകുന്നൂ
പുഴയൊഴുകുന്നൂ ഒരു
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ
Tuesday, 20 December 2011
പിന്‍വിളി
മമ മിഴികളെന്തേ കരയുന്നുവോ
വേദനിക്കാന്‍ മനസ്സുമടിക്കുന്നുവോ
വേദനയല്ലിനമ്രിതമത്രെ, എനിക്കീ
പിന്‍വിളി , ജീവാമ്രിതമത്രെ
കാലക്ഷതങ്ങളില്‍ തളരാതെ
ധര്‍മ്മപഥത്തില്‍ പതറാതെ
നടന്നകന്ന പിത്രുക്കള്‍ക്കെ
ന്‍ മിഴിനീരു വേദനയാമോ
അതിനാലെന്‍ മിഴിനീരിന്ന
ണയിവിടെ ചോരാതിരിക്കട്ടെ
ഞാനെന്‍ മനസ്സിനാല്‍ ആ
പാദങ്ങളില്‍ നമസ്കരിക്കട്ടെ
വേദനിക്കാന്‍ മനസ്സുമടിക്കുന്നുവോ
വേദനയല്ലിനമ്രിതമത്രെ, എനിക്കീ
പിന്‍വിളി , ജീവാമ്രിതമത്രെ
കാലക്ഷതങ്ങളില്‍ തളരാതെ
ധര്‍മ്മപഥത്തില്‍ പതറാതെ
നടന്നകന്ന പിത്രുക്കള്‍ക്കെ
ന്‍ മിഴിനീരു വേദനയാമോ
അതിനാലെന്‍ മിഴിനീരിന്ന
ണയിവിടെ ചോരാതിരിക്കട്ടെ
ഞാനെന്‍ മനസ്സിനാല്‍ ആ
പാദങ്ങളില്‍ നമസ്കരിക്കട്ടെ
Monday, 19 December 2011
പ്രജ്ഞാനം ബ്രഹ്മഃ
വിജ്ഞാനഭാരത്തിലെന്‍ ശിരസ്സുയരുന്നു
പ്രജ്ഞാനഭാവത്താല്‍ ശിരസ്സാനമിക്കുന്നു
വിജ്ഞാനഭാരത്തിലഹങ്കാരമുണരുന്നു
പ്രജ്ഞാനഭാവമെന്നെ'ഞാനാ'യറിയുന്നു
പ്രജ്ഞാനഭാവത്താല്‍ ശിരസ്സാനമിക്കുന്നു
വിജ്ഞാനഭാരത്തിലഹങ്കാരമുണരുന്നു
പ്രജ്ഞാനഭാവമെന്നെ'ഞാനാ'യറിയുന്നു
സത്യം
മനസ്സുപറവതും സത്യമല്ല, പഴം
മനസ്സുപറഞ്ഞതും സത്യമല്ല
മിഴിനീരരുവിയും സത്യമല്ല, മിഴി
നീരായൊഴുകും നോവുസത്യം
കണ്ണാലെ കണ്ടതു സത്യമല്ല, വിശ്വം
കണ്ണാലെ കാണുന്ന കണ്ണു സത്യം
കാതാലെ കേട്ടതു സത്യമല്ല, ആദി
നാദത്തിന്‍ സ്പന്ദനമത്രെ സത്യം
വിജ്ഞാനധാര്‍ഷ്ട്യവും സത്യമല്ല (ശാസ്ത്ര)
ജ്ഞാനമുരപ്പതും സത്യമല്ല
ജ്ഞാനവിജ്ഞാനദ്വന്ദ്വത്തിനപ്പുറം
പ്രജ്ഞാനമൊന്നുമാത്രം സത്യം
മനസ്സുപറഞ്ഞതും സത്യമല്ല
മിഴിനീരരുവിയും സത്യമല്ല, മിഴി
നീരായൊഴുകും നോവുസത്യം
കണ്ണാലെ കണ്ടതു സത്യമല്ല, വിശ്വം
കണ്ണാലെ കാണുന്ന കണ്ണു സത്യം
കാതാലെ കേട്ടതു സത്യമല്ല, ആദി
നാദത്തിന്‍ സ്പന്ദനമത്രെ സത്യം
വിജ്ഞാനധാര്‍ഷ്ട്യവും സത്യമല്ല (ശാസ്ത്ര)
ജ്ഞാനമുരപ്പതും സത്യമല്ല
ജ്ഞാനവിജ്ഞാനദ്വന്ദ്വത്തിനപ്പുറം
പ്രജ്ഞാനമൊന്നുമാത്രം സത്യം
സത്യമെവിടെ
സത്യമെവിടെ നിത്യസത്യമെവിടെ
എങ്ങും നിറയുമാസത്യമെവിടെ
ആഴിപരപ്പിന്നാഴത്തില്‍ തേടി, ഞാനാ
കാശശൂന്യതക്കുമക്കരെ പോയി
അണുവിന്നകത്തില്ല, ദേവകണത്തിലും
പുസ്തകകെട്ടിലും പഴമൊഴിപാട്ടിലും
കാട്ടിലും വാല്‍മീകപുറ്റിലും കണ്ടില്ല
നാട്ടിലും കോമരം തുള്ളുന്നകാവിലും
സുവര്‍ണ്ണപാത്രത്തില്‍ മൂടിവെച്ചോ കാലം
വേദമന്ത്രങ്ങളിലൊളിച്ചുവെച്ചോ
തേവരബിംബത്തില്‍ ചെന്നൊളിച്ചോ സ്വയം
ശ്രീകോവിലും വിട്ടകന്നു പോയോ
എങ്ങും നിറയുമാസത്യമെവിടെ
ആഴിപരപ്പിന്നാഴത്തില്‍ തേടി, ഞാനാ
കാശശൂന്യതക്കുമക്കരെ പോയി
അണുവിന്നകത്തില്ല, ദേവകണത്തിലും
പുസ്തകകെട്ടിലും പഴമൊഴിപാട്ടിലും
കാട്ടിലും വാല്‍മീകപുറ്റിലും കണ്ടില്ല
നാട്ടിലും കോമരം തുള്ളുന്നകാവിലും
സുവര്‍ണ്ണപാത്രത്തില്‍ മൂടിവെച്ചോ കാലം
വേദമന്ത്രങ്ങളിലൊളിച്ചുവെച്ചോ
തേവരബിംബത്തില്‍ ചെന്നൊളിച്ചോ സ്വയം
ശ്രീകോവിലും വിട്ടകന്നു പോയോ
കാളിയമര്‍ദനം
കണ്ണിന്റെ കണ്ണാമെന്‍ കണ്ണനെവിടെ
അകകണ്ണില്‍ തെളിയും കണ്ണനെവിടെ
കാതിന്നമ്രിതമാം മുരളീരവം മൂളും
പുണ്യവ്രിന്ദാവനപുളിനമെവിടെ
കാളിയന്‍ ദര്‍പ്പവിഷം ചൊരിഞ്ഞാടുന്നു, കാളിന്ദി
ദുഃഖത്തിന്‍ മിഴിനീരായൊഴുകുന്നു
കാലമായില്ലയോ നര്‍ത്തനമാടുവാന്‍, കാളിയ
ദര്‍പ്പശമനനര്‍ത്തനമാടുവാന്‍
അകകണ്ണില്‍ തെളിയും കണ്ണനെവിടെ
കാതിന്നമ്രിതമാം മുരളീരവം മൂളും
പുണ്യവ്രിന്ദാവനപുളിനമെവിടെ
കാളിയന്‍ ദര്‍പ്പവിഷം ചൊരിഞ്ഞാടുന്നു, കാളിന്ദി
ദുഃഖത്തിന്‍ മിഴിനീരായൊഴുകുന്നു
കാലമായില്ലയോ നര്‍ത്തനമാടുവാന്‍, കാളിയ
ദര്‍പ്പശമനനര്‍ത്തനമാടുവാന്‍
ഞാനെന്നചോദ്യം
ആരുഞാനെന്നചോദ്യം
ആദ്യമെന്നിലുണര്‍ന്നചോദ്യം
ആരുമില്ലാതിരിക്കിലിന്നു
മാകെയെന്നിലുയരും ചോദ്യം
ആദ്യമെന്നിലുണര്‍ന്നചോദ്യം
ആരുമില്ലാതിരിക്കിലിന്നു
മാകെയെന്നിലുയരും ചോദ്യം
Monday, 12 December 2011
മുഖപുസ്തകം
മുഖപുസ്തകമിതു തുറന്നു,
ഞാനിരിക്കുന്നു
തിരഞ്ഞു പ്രിയമോലും താളുകള്‍
ഞാനീപുസ്തകത്തില്‍
കണ്ടതില്ലൊരുതാളുമെന്നാല്‍കണ്ടു
ഞാനനവധി 'വാളു'കളിതിന്നുള്ളില്‍
സ്നേഹിതര്‍ക്കായിടെ ചുമരുകളുയരുന്നു
സ്നേഹിതര്‍ ക്കിടക്കല്ല,
സന്ദേശം നിറയുന്നു ചിത്രങ്ങളായിതില്‍,
സ്പന്ദിക്കുമോര്‍മ്മകളായ്
നല്ലതീചുമരുകള്‍,
സ്നേഹമണിതിന്‍ധര്‍മ്മം
പഴയസൌഹ്രുദവും ഗതകാലമധുരവും
നുകരുവാനവസരം പകരുമീ മായജാലം
ഞാനിരിക്കുന്നു
തിരഞ്ഞു പ്രിയമോലും താളുകള്‍
ഞാനീപുസ്തകത്തില്‍
കണ്ടതില്ലൊരുതാളുമെന്നാല്‍കണ്ടു
ഞാനനവധി 'വാളു'കളിതിന്നുള്ളില്‍
സ്നേഹിതര്‍ക്കായിടെ ചുമരുകളുയരുന്നു
സ്നേഹിതര്‍ ക്കിടക്കല്ല,
സന്ദേശം നിറയുന്നു ചിത്രങ്ങളായിതില്‍,
സ്പന്ദിക്കുമോര്‍മ്മകളായ്
നല്ലതീചുമരുകള്‍,
സ്നേഹമണിതിന്‍ധര്‍മ്മം
പഴയസൌഹ്രുദവും ഗതകാലമധുരവും
നുകരുവാനവസരം പകരുമീ മായജാലം
Friday, 9 December 2011
ശുന്യചിന്ത
ശൂന്യമാമെന്‍മനമിന്നെന്തേ
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമെങ്ങിനെ പൂജ്യമായി
പൂജ്യമെങ്ങിനെ 'പൂജ്യ'മായി
മാറ്റുവാനിനിയൊന്നുമില്ലെന്നറി
യുമെന്നതിനാലോ, അതല്ലേതും
മാറ്റുകില്ലെന്നതിനാലോ താനൊ
രിക്കലും മാറുകില്ലെന്നതിനാലോ
കോടിസംഖ്യകള്‍ക്കിടയിലാകിലു
മതോടൊട്ടുകില്ലെന്നതിനാലോ
കോടിസംഖയകള്‍ക്കുമപ്പുറമൊ
രാദിസത്യമാകുവതിനാലോ
പൂര്‍ണമാമൊരുവൃത്തരൂപമിതി
നാകുവതിനാലോ, സ്വയമേവ
പൂര്‍ണ്ണമാകുവതിനാലൊരു
പൂര്‍ണ്ണവൃത്തരൂപമെടുത്തോ
കാലചക്രഭ്രമണമിതില്‍ നാം
എന്നും കാണുവതിനാലൊ
കാലക്രമതാളമിതില്‍ നിത്യ
മുയിര്‍ കൊള്ളുവതിനാലോ
ആദിമദ്ധ്യാന്തകാലമിതില്‍
തന്നെ നിറയുവതിനാലോ,
തനിയാവര്‍ത്തനരസസുഖ
മിതിലുറയുവതിനാലോ
ശുന്യമല്ലാതൊന്നുമില്ലിങ്ങെ
ന്നറിയുന്നതിനാലോ, ഹന്തഃ
ശൂന്യത്തിലാണൊരുനാളെല്ലാം
വീണൊടുങ്ങുകെന്നതിനാലോ
ശൂന്യമാമെന്‍മനമിന്നെന്തേ
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമാമിരിളിനപ്പുറമൊരു
ജ്യോതികാട്ടുവതിനാണോ..
എന്റെ ഒരു പ്രിയവിഷയമായ കണക്കിനെയും മറ്റൊരു ഇഷ്ടവിഷയമായ അദ്വൈതത്തെയും വിവരസാങ്കേതികവിദ്യയുടെ മായാപ്രപഞ്ചത്തെയും സമന്വയിപ്പിക്കാനൊരു വിഫലശ്രമം ആണിത്. ഒരു കടലിനണകെട്ടുന്നതേ ദുഷ്കരം. അപ്പോള്‍ മൂന്നു കടലുകളായാലോ? അതിലൊന്നു മഹാസമുദ്രം തന്നെയും!
ചോദ്യം ഇതാണ്: സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ... സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ഒന്നും ഇല്ല എന്നുള്ള അവസ്ഥ എന്തുകൊണ്ട് പൂജ്യം ആകുന്നു?
ഇതിലെ പൂജ്യം കൊണ്ട് ഞാനുദ്ദേശിച്ചത് നിര്‍ഗുണശിവതത്വവും അളവറ്റ സംഖ്യ ശക്തിയും എന്നാണ്. അതായത് നാമറിയുന്ന ലോകം ശിവശക്തിസമന്വയമാണ് എന്ന്. (നാമറിയുന്ന ഏതു സംഖ്യയും പല ഒന്നുകളുടെ സമന്വയം മാത്രമല്ലേ.... എന്തിനേറേ., വിര്‍ച്യുവല്‍ ലോകത്തില്‍ എല്ലാ സംഖ്യകളും അക്ഷരങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും എല്ലാം തന്നെ പൂജ്യത്തിന്റെയും ഒന്നിന്റെയും രൂപാന്തരങ്ങള്‍ തന്നെയല്ലേ?)
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമെങ്ങിനെ പൂജ്യമായി
പൂജ്യമെങ്ങിനെ 'പൂജ്യ'മായി
മാറ്റുവാനിനിയൊന്നുമില്ലെന്നറി
യുമെന്നതിനാലോ, അതല്ലേതും
മാറ്റുകില്ലെന്നതിനാലോ താനൊ
രിക്കലും മാറുകില്ലെന്നതിനാലോ
കോടിസംഖ്യകള്‍ക്കിടയിലാകിലു
മതോടൊട്ടുകില്ലെന്നതിനാലോ
കോടിസംഖയകള്‍ക്കുമപ്പുറമൊ
രാദിസത്യമാകുവതിനാലോ
പൂര്‍ണമാമൊരുവൃത്തരൂപമിതി
നാകുവതിനാലോ, സ്വയമേവ
പൂര്‍ണ്ണമാകുവതിനാലൊരു
പൂര്‍ണ്ണവൃത്തരൂപമെടുത്തോ
കാലചക്രഭ്രമണമിതില്‍ നാം
എന്നും കാണുവതിനാലൊ
കാലക്രമതാളമിതില്‍ നിത്യ
മുയിര്‍ കൊള്ളുവതിനാലോ
ആദിമദ്ധ്യാന്തകാലമിതില്‍
തന്നെ നിറയുവതിനാലോ,
തനിയാവര്‍ത്തനരസസുഖ
മിതിലുറയുവതിനാലോ
ശുന്യമല്ലാതൊന്നുമില്ലിങ്ങെ
ന്നറിയുന്നതിനാലോ, ഹന്തഃ
ശൂന്യത്തിലാണൊരുനാളെല്ലാം
വീണൊടുങ്ങുകെന്നതിനാലോ
ശൂന്യമാമെന്‍മനമിന്നെന്തേ
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമാമിരിളിനപ്പുറമൊരു
ജ്യോതികാട്ടുവതിനാണോ..
എന്റെ ഒരു പ്രിയവിഷയമായ കണക്കിനെയും മറ്റൊരു ഇഷ്ടവിഷയമായ അദ്വൈതത്തെയും വിവരസാങ്കേതികവിദ്യയുടെ മായാപ്രപഞ്ചത്തെയും സമന്വയിപ്പിക്കാനൊരു വിഫലശ്രമം ആണിത്. ഒരു കടലിനണകെട്ടുന്നതേ ദുഷ്കരം. അപ്പോള്‍ മൂന്നു കടലുകളായാലോ? അതിലൊന്നു മഹാസമുദ്രം തന്നെയും!
ചോദ്യം ഇതാണ്: സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ... സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ഒന്നും ഇല്ല എന്നുള്ള അവസ്ഥ എന്തുകൊണ്ട് പൂജ്യം ആകുന്നു?
ഇതിലെ പൂജ്യം കൊണ്ട് ഞാനുദ്ദേശിച്ചത് നിര്‍ഗുണശിവതത്വവും അളവറ്റ സംഖ്യ ശക്തിയും എന്നാണ്. അതായത് നാമറിയുന്ന ലോകം ശിവശക്തിസമന്വയമാണ് എന്ന്. (നാമറിയുന്ന ഏതു സംഖ്യയും പല ഒന്നുകളുടെ സമന്വയം മാത്രമല്ലേ.... എന്തിനേറേ., വിര്‍ച്യുവല്‍ ലോകത്തില്‍ എല്ലാ സംഖ്യകളും അക്ഷരങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും എല്ലാം തന്നെ പൂജ്യത്തിന്റെയും ഒന്നിന്റെയും രൂപാന്തരങ്ങള്‍ തന്നെയല്ലേ?)
അറിയുന്നു
അറിയാതൊഴുകുന്നകാലത്തിലെന്‍
വഴിത്താരയും മാഞ്ഞുവോ
വിതും ബും മിഴിനീര്‍ കണികയിലെന്റെ
സ്വപ്നമെല്ലാം മറഞ്ഞുവോ
വിറക്കുമെന്‍ ഹ്രുദയ നൊം ബരമൊരു
മൂകഗാനമായ് നീ കേട്ടുവോ
വിഷാദതീരങ്ങളില്‍ തട്ടിയുടയുമെന്‍ മൌനം
വേദനയായ് നീയറിഞ്ഞുവോ
അരികിലുണ്ടെന്നറിയുന്നു നിന്‍ സ്നേഹം
അരികില്ലെങ്കിലുമെന്‍ കൂടെയിന്നുനീ
അറിയുമെന്നറിയുന്നകലെയന്നാകിലും
കൊടിയദുഃഖത്തിലെന്നാകിലുമെന്നെനീ
വഴിത്താരയും മാഞ്ഞുവോ
വിതും ബും മിഴിനീര്‍ കണികയിലെന്റെ
സ്വപ്നമെല്ലാം മറഞ്ഞുവോ
വിറക്കുമെന്‍ ഹ്രുദയ നൊം ബരമൊരു
മൂകഗാനമായ് നീ കേട്ടുവോ
വിഷാദതീരങ്ങളില്‍ തട്ടിയുടയുമെന്‍ മൌനം
വേദനയായ് നീയറിഞ്ഞുവോ
അരികിലുണ്ടെന്നറിയുന്നു നിന്‍ സ്നേഹം
അരികില്ലെങ്കിലുമെന്‍ കൂടെയിന്നുനീ
അറിയുമെന്നറിയുന്നകലെയന്നാകിലും
കൊടിയദുഃഖത്തിലെന്നാകിലുമെന്നെനീ
Saturday, 3 December 2011
ഒരു ജലബിന്ദു
ഓര്‍ക്കുന്നു ഞാന്‍
ഒരു ഹിമബിന്ദുവായ്
ഹിമവല്‍ മടിത്തട്ടില്‍
പിറന്നുവീണതും
ഓര്‍ക്കുന്നു ഞാന്‍
മായപൊന്‍മാനായ്
മോഹമെന്നില്‍ വളര്‍ന്നതും
ശോകമേറെപകര്‍ന്നതും
ഓര്‍ക്കുന്നു ഞാന്‍
ഹിമവത് സന്നിധിവിട്ട,
കന്നതും, പലദൂരം കടന്നതും
കാലം കഴിച്ചതും
അറിയുന്നു ഞാന്‍
പോയനാളിനിയോര്‍ മ്മയായ്
ഇനിയില്ലെനിക്കൊരുനാളുമൊരു
തിരിച്ചുപോക്കും
അറിയുന്നു ഞാന്‍
ഒരു ചെറുജലകണികയല്ലോ
കാലപ്രവാഹത്തിലൊഴുകു
മൊരുകണികയല്ലോ
നിറയുന്നു ലോകം
പ്രതിബിംബമായെന്നില്‍
തെളിയുന്നു സ്നേഹം
വര്‍ണ്ണമഴവില്ലായെന്നില്‍
ഒഴുകുന്നു ഞാന്‍
സാഗരസംഗമം തേടി
നിന്നപാരതീരങ്ങളില്‍
സ്വര്‍ഗസുഖത്തിനായ്
ഒരു ഹിമബിന്ദുവായ്
ഹിമവല്‍ മടിത്തട്ടില്‍
പിറന്നുവീണതും
ഓര്‍ക്കുന്നു ഞാന്‍
മായപൊന്‍മാനായ്
മോഹമെന്നില്‍ വളര്‍ന്നതും
ശോകമേറെപകര്‍ന്നതും
ഓര്‍ക്കുന്നു ഞാന്‍
ഹിമവത് സന്നിധിവിട്ട,
കന്നതും, പലദൂരം കടന്നതും
കാലം കഴിച്ചതും
അറിയുന്നു ഞാന്‍
പോയനാളിനിയോര്‍ മ്മയായ്
ഇനിയില്ലെനിക്കൊരുനാളുമൊരു
തിരിച്ചുപോക്കും
അറിയുന്നു ഞാന്‍
ഒരു ചെറുജലകണികയല്ലോ
കാലപ്രവാഹത്തിലൊഴുകു
മൊരുകണികയല്ലോ
നിറയുന്നു ലോകം
പ്രതിബിംബമായെന്നില്‍
തെളിയുന്നു സ്നേഹം
വര്‍ണ്ണമഴവില്ലായെന്നില്‍
ഒഴുകുന്നു ഞാന്‍
സാഗരസംഗമം തേടി
നിന്നപാരതീരങ്ങളില്‍
സ്വര്‍ഗസുഖത്തിനായ്
ഇതു കവിതയല്ല
കവിതയല്ലിതു സഖേ
ഞാനൊരുകവിയുമല്ല
ഇതിവൃത്തമില്ലിതില്‍
വൃത്തമില്ല, പടുതയില്ല
താളക്രമത്തിലൊതുങ്ങാത്ത താളം
ചിട്ടസ്വരത്തിന്നിണങ്ങാത്തരാഗം
പാഴ്മുളം തണ്ടിന്‍ മുറിവിലൂടൊ
ഴുകുന്നനിര്‍മ്മലനിശ്വാസവേഗം
എന്‍മോഹമുണ്ടിതില്‍
ചില മോഹഭംഗമുണ്ട്
വ്യഥയുണ്ട്, ശോകമുണ്ടെ
ന്‍ ഹ്രിത് സ്പന്ദമുണ്ട്
താളമിടഞ്ഞുവോ, ഗാനത്തിന്‍
ഈണം പിഴച്ചുവോ,
തനിയാവര്‍ത്തനവിരസമായ്
തീര്ന്നുവോ ചൊല്‍ക നീ സഖേ
ഞാനൊരുകവിയുമല്ല
ഇതിവൃത്തമില്ലിതില്‍
വൃത്തമില്ല, പടുതയില്ല
താളക്രമത്തിലൊതുങ്ങാത്ത താളം
ചിട്ടസ്വരത്തിന്നിണങ്ങാത്തരാഗം
പാഴ്മുളം തണ്ടിന്‍ മുറിവിലൂടൊ
ഴുകുന്നനിര്‍മ്മലനിശ്വാസവേഗം
എന്‍മോഹമുണ്ടിതില്‍
ചില മോഹഭംഗമുണ്ട്
വ്യഥയുണ്ട്, ശോകമുണ്ടെ
ന്‍ ഹ്രിത് സ്പന്ദമുണ്ട്
താളമിടഞ്ഞുവോ, ഗാനത്തിന്‍
ഈണം പിഴച്ചുവോ,
തനിയാവര്‍ത്തനവിരസമായ്
തീര്ന്നുവോ ചൊല്‍ക നീ സഖേ
Thursday, 1 December 2011
Life
Life is not a deal you win or loose
Neither goal, nor a test to fail or pass
Not a struggle, nor pain of endurance
Fun of moments , delight of experience
Life is love, a pure and gentle awareness
Joy of compassion, a passionate existence
Neither goal, nor a test to fail or pass
Not a struggle, nor pain of endurance
Fun of moments , delight of experience
Life is love, a pure and gentle awareness
Joy of compassion, a passionate existence
Subscribe to:
Comments (Atom)