Thursday, 22 December 2011

ചലനം

ഒരു കുടം ജലം
അതിലൊരുമുഖം
നിര്‍മ്മലം ശാന്തം

ഒരു ചെറുചലനം
അതുസുഖമായ്
പുനരതുനോവായ്

എവിടെന്‍ മുഖം
ചലനത്തില്‍ അലകളായ്
മുറിഞ്ഞുപോയ്

ഇവിടെ ഞാനെന്‍
മുഖം തിരയുന്നു
ഞാനെന്നെ തിരയുന്നു

ചലനത്തില്‍ സമയം
പിറക്കുന്നു
സമയത്തില്‍ ചലനം
അറിയുന്നു

ചലനമായ് സമയ-
മറിയുന്നു
ചലനം നിലക്കും
സമയം തിരയുന്നു

ഇവിടെ ഞാനെന്‍
മുഖം തിരയുന്നു
നിര്‍മ്മലം ശാന്തം

Wednesday, 21 December 2011

ഒരു പുഴയൊഴുകുന്നൂ

പുഴയൊഴുകുന്നൂ ഒരു
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ

ശൈലത്തിലുരുവായ്, നീരുറവയായൊരു
പുഴയൊഴുകുന്നൂ
കാടിന്റെ കുളിരായ്, കനവിന്‍ നിറമാര്‍ന്നൊരു
പുഴയൊഴുകുന്നൂ

നാടിന്നമ്രിതമായ്, കനിവിന്‍ നനവാര്‍ന്നൊരു
പുഴയൊഴുകുന്നൂ
നഗരത്തിന്‍ തീരാദാഹത്തില്‍, വരളുമൊരു
പുഴയൊഴുകുന്നൂ


കാലത്തിന്‍ നിയതി കണക്കൊരു
പുഴയൊഴുകുന്നൂ
മൂകമായ് ശാന്തിനേര്‍ന്നൊരു
പുഴയൊഴുകുന്നൂ

കടലല തഴുകുമൊരുസാന്ത്വനം തേടി
പുഴയൊഴുകുന്നൂ
കടലിന്‍ കയത്തില്‍, മറയുവാനൊരു
പുഴയൊഴുകുന്നൂ

പുഴയൊഴുകുന്നൂ ഒരു
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ

Tuesday, 20 December 2011

പിന്‍വിളി

മമ മിഴികളെന്തേ കരയുന്നുവോ
വേദനിക്കാന്‍ മനസ്സുമടിക്കുന്നുവോ
വേദനയല്ലിനമ്രിതമത്രെ, എനിക്കീ
പിന്‍വിളി , ജീവാമ്രിതമത്രെ

കാലക്ഷതങ്ങളില്‍ തളരാതെ
ധര്‍മ്മപഥത്തില്‍ പതറാതെ
നടന്നകന്ന പിത്രുക്കള്‍ക്കെ
ന്‍ മിഴിനീരു വേദനയാമോ

അതിനാലെന്‍ മിഴിനീരിന്ന
ണയിവിടെ ചോരാതിരിക്കട്ടെ
ഞാനെന്‍ മനസ്സിനാല്‍ ആ
പാദങ്ങളില്‍ നമസ്കരിക്കട്ടെ

Monday, 19 December 2011

പ്രജ്ഞാനം ബ്രഹ്മഃ

വിജ്ഞാനഭാരത്തിലെന്‍ ശിരസ്സുയരുന്നു
പ്രജ്ഞാനഭാവത്താല്‍ ശിരസ്സാനമിക്കുന്നു

വിജ്ഞാനഭാരത്തിലഹങ്കാരമുണരുന്നു
പ്രജ്ഞാനഭാവമെന്നെ'ഞാനാ'യറിയുന്നു

സത്യം

മനസ്സുപറവതും സത്യമല്ല, പഴം
മനസ്സുപറഞ്ഞതും സത്യമല്ല

മിഴിനീരരുവിയും സത്യമല്ല, മിഴി
നീരായൊഴുകും നോവുസത്യം

കണ്ണാലെ കണ്ടതു സത്യമല്ല, വിശ്വം
കണ്ണാലെ കാണുന്ന കണ്ണു സത്യം

കാതാലെ കേട്ടതു സത്യമല്ല, ആദി
നാദത്തിന്‍ സ്പന്ദനമത്രെ സത്യം

വിജ്ഞാനധാര്‍ഷ്ട്യവും സത്യമല്ല (ശാസ്ത്ര)
ജ്ഞാനമുരപ്പതും സത്യമല്ല

ജ്ഞാനവിജ്ഞാനദ്വന്ദ്വത്തിനപ്പുറം
പ്രജ്ഞാനമൊന്നുമാത്രം സത്യം

സത്യമെവിടെ

സത്യമെവിടെ നിത്യസത്യമെവിടെ
എങ്ങും നിറയുമാസത്യമെവിടെ

ആഴിപരപ്പിന്നാഴത്തില്‍ തേടി, ഞാനാ
കാശശൂന്യതക്കുമക്കരെ പോയി

അണുവിന്നകത്തില്ല, ദേവകണത്തിലും
പുസ്തകകെട്ടിലും പഴമൊഴിപാട്ടിലും

കാട്ടിലും വാല്‍മീകപുറ്റിലും കണ്ടില്ല
നാട്ടിലും കോമരം തുള്ളുന്നകാവിലും

സുവര്‍ണ്ണപാത്രത്തില്‍ മൂടിവെച്ചോ കാലം
വേദമന്ത്രങ്ങളിലൊളിച്ചുവെച്ചോ

തേവരബിംബത്തില്‍ ചെന്നൊളിച്ചോ സ്വയം
ശ്രീകോവിലും വിട്ടകന്നു പോയോ

കാളിയമര്‍ദനം

കണ്ണിന്റെ കണ്ണാമെന്‍ കണ്ണനെവിടെ
അകകണ്ണില്‍ തെളിയും കണ്ണനെവിടെ

കാതിന്നമ്രിതമാം മുരളീരവം മൂളും
പുണ്യവ്രിന്ദാവനപുളിനമെവിടെ

കാളിയന്‍ ദര്‍പ്പവിഷം ചൊരിഞ്ഞാടുന്നു, കാളിന്ദി
ദുഃഖത്തിന്‍ മിഴിനീരായൊഴുകുന്നു

കാലമായില്ലയോ നര്‍ത്തനമാടുവാന്‍, കാളിയ
ദര്‍പ്പശമനനര്‍ത്തനമാടുവാന്‍

ഞാനെന്നചോദ്യം

ആരുഞാനെന്നചോദ്യം
ആദ്യമെന്നിലുണര്‍ന്നചോദ്യം
ആരുമില്ലാതിരിക്കിലിന്നു
മാകെയെന്നിലുയരും ചോദ്യം

Monday, 12 December 2011

മുഖപുസ്തകം

മുഖപുസ്തകമിതു തുറന്നു,
ഞാനിരിക്കുന്നു

തിരഞ്ഞു പ്രിയമോലും താളുകള്‍
ഞാനീപുസ്തകത്തില്‍

കണ്ടതില്ലൊരുതാളുമെന്നാല്‍കണ്ടു
ഞാനനവധി 'വാളു'കളിതിന്നുള്ളില്‍

സ്നേഹിതര്‍ക്കായിടെ ചുമരുകളുയരുന്നു
സ്നേഹിതര്‍ ക്കിടക്കല്ല,

സന്ദേശം നിറയുന്നു ചിത്രങ്ങളായിതില്‍,
സ്പന്ദിക്കുമോര്‍മ്മകളായ്

നല്ലതീചുമരുകള്‍,
സ്നേഹമണിതിന്‍ധര്‍മ്മം

പഴയസൌഹ്രുദവും ഗതകാലമധുരവും
നുകരുവാനവസരം പകരുമീ മായജാലം

Friday, 9 December 2011

ശുന്യചിന്ത

ശൂന്യമാമെന്‍മനമിന്നെന്തേ
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമെങ്ങിനെ പൂജ്യമായി
പൂജ്യമെങ്ങിനെ 'പൂജ്യ'മായി

മാറ്റുവാനിനിയൊന്നുമില്ലെന്നറി
യുമെന്നതിനാലോ, അതല്ലേതും
മാറ്റുകില്ലെന്നതിനാലോ താനൊ
രിക്കലും മാറുകില്ലെന്നതിനാലോ

കോടിസംഖ്യകള്‍ക്കിടയിലാകിലു
മതോടൊട്ടുകില്ലെന്നതിനാലോ
കോടിസംഖയകള്‍ക്കുമപ്പുറമൊ
രാദിസത്യമാകുവതിനാലോ

പൂര്‍ണമാമൊരുവൃത്തരൂപമിതി
നാകുവതിനാലോ, സ്വയമേവ
പൂര്‍ണ്ണമാകുവതിനാലൊരു
പൂര്‍ണ്ണവൃത്തരൂപമെടുത്തോ

കാലചക്രഭ്രമണമിതില്‍ നാം
എന്നും കാണുവതിനാലൊ
കാലക്രമതാളമിതില്‍ നിത്യ
മുയിര്‍ കൊള്ളുവതിനാലോ

ആദിമദ്ധ്യാന്തകാലമിതില്‍
തന്നെ നിറയുവതിനാലോ,
തനിയാവര്‍ത്തനരസസുഖ
മിതിലുറയുവതിനാലോ

ശുന്യമല്ലാതൊന്നുമില്ലിങ്ങെ
ന്നറിയുന്നതിനാലോ, ഹന്തഃ
ശൂന്യത്തിലാണൊരുനാളെല്ലാം
വീണൊടുങ്ങുകെന്നതിനാലോ

ശൂന്യമാമെന്‍മനമിന്നെന്തേ
പൂജ്യചോദ്യമായ് വന്നെത്തി
ശൂന്യമാമിരിളിനപ്പുറമൊരു
ജ്യോതികാട്ടുവതിനാണോ..

എന്റെ ഒരു പ്രിയവിഷയമായ കണക്കിനെയും മറ്റൊരു ഇഷ്ടവിഷയമായ അദ്വൈതത്തെയും വിവരസാങ്കേതികവിദ്യയുടെ മായാപ്രപഞ്ചത്തെയും സമന്വയിപ്പിക്കാനൊരു വിഫലശ്രമം ആണിത്. ഒരു കടലിനണകെട്ടുന്നതേ ദുഷ്കരം. അപ്പോള്‍ മൂന്നു കടലുകളായാലോ? അതിലൊന്നു മഹാസമുദ്രം തന്നെയും!

ചോദ്യം ഇതാണ്: സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ... സ്വതവേ നമ്മള്‍ താരതമ്യപഠനത്തില്‍ കൂടുതലുള്ളത് വലുതും അല്ലാത്തത് ചെറുതും ആയി കാണുന്നു. പക്ഷെ ഇവിടെ ഒന്നും ഇല്ല എന്ന് സൂചിപ്പിക്കുന്ന അവസ്ഥയ്ക്ക് പൂജ്യം എന്ന് പറയുന്നു. പൂജ്യം എന്നാല്‍ പൂജിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥമല്ലേ? ഒന്നും ഇല്ല എന്നുള്ള അവസ്ഥ എന്തുകൊണ്ട് പൂജ്യം ആകുന്നു?

ഇതിലെ പൂജ്യം കൊണ്ട് ഞാനുദ്ദേശിച്ചത് നിര്‍ഗുണശിവതത്വവും അളവറ്റ സംഖ്യ ശക്തിയും എന്നാണ്. അതായത് നാമറിയുന്ന ലോകം ശിവശക്തിസമന്വയമാണ് എന്ന്. (നാമറിയുന്ന ഏതു സംഖ്യയും പല ഒന്നുകളുടെ സമന്വയം മാത്രമല്ലേ.... എന്തിനേറേ., വിര്‍ച്യുവല്‍ ലോകത്തില്‍ എല്ലാ സംഖ്യകളും അക്ഷരങ്ങളും ചിത്രങ്ങളും ചലച്ചിത്രങ്ങളും എല്ലാം തന്നെ പൂജ്യത്തിന്റെയും ഒന്നിന്റെയും രൂപാന്തരങ്ങള്‍ തന്നെയല്ലേ?)

അറിയുന്നു

അറിയാതൊഴുകുന്നകാലത്തിലെന്‍
വഴിത്താരയും മാഞ്ഞുവോ
വിതും ബും മിഴിനീര്‍ കണികയിലെന്റെ
സ്വപ്നമെല്ലാം മറഞ്ഞുവോ

വിറക്കുമെന്‍ ഹ്രുദയ നൊം ബരമൊരു
മൂകഗാനമായ് നീ കേട്ടുവോ
വിഷാദതീരങ്ങളില്‍ തട്ടിയുടയുമെന്‍ മൌനം
വേദനയായ് നീയറിഞ്ഞുവോ

അരികിലുണ്ടെന്നറിയുന്നു നിന്‍ സ്നേഹം
അരികില്ലെങ്കിലുമെന്‍ കൂടെയിന്നുനീ
അറിയുമെന്നറിയുന്നകലെയന്നാകിലും
കൊടിയദുഃഖത്തിലെന്നാകിലുമെന്നെനീ

Saturday, 3 December 2011

ഒരു ജലബിന്ദു

ഓര്‍ക്കുന്നു ഞാന്‍
ഒരു ഹിമബിന്ദുവായ്
ഹിമവല്‍ മടിത്തട്ടില്‍
പിറന്നുവീണതും

ഓര്‍ക്കുന്നു ഞാന്‍
മായപൊന്‍മാനായ്
മോഹമെന്നില്‍ വളര്‍ന്നതും
ശോകമേറെപകര്‍ന്നതും

ഓര്‍ക്കുന്നു ഞാന്‍
ഹിമവത് സന്നിധിവിട്ട,
കന്നതും, പലദൂരം കടന്നതും
കാലം കഴിച്ചതും

അറിയുന്നു ഞാന്‍
പോയനാളിനിയോര്‍ മ്മയായ്
ഇനിയില്ലെനിക്കൊരുനാളുമൊരു
തിരിച്ചുപോക്കും

അറിയുന്നു ഞാന്‍
ഒരു ചെറുജലകണികയല്ലോ
കാലപ്രവാഹത്തിലൊഴുകു
മൊരുകണികയല്ലോ

നിറയുന്നു ലോകം
പ്രതിബിംബമായെന്നില്‍
തെളിയുന്നു സ്നേഹം
വര്‍ണ്ണമഴവില്ലായെന്നില്‍

ഒഴുകുന്നു ഞാന്‍
സാഗരസംഗമം തേടി
നിന്നപാരതീരങ്ങളില്‍
സ്വര്‍ഗസുഖത്തിനായ്

ഇതു കവിതയല്ല

കവിതയല്ലിതു സഖേ
ഞാനൊരുകവിയുമല്ല
ഇതിവൃത്തമില്ലിതില്‍
വൃത്തമില്ല, പടുതയില്ല

താളക്രമത്തിലൊതുങ്ങാത്ത താളം ​
ചിട്ടസ്വരത്തിന്നിണങ്ങാത്തരാഗം
പാഴ്മുളം തണ്ടിന്‍ മുറിവിലൂടൊ
ഴുകുന്നനിര്‍മ്മലനിശ്വാസവേഗം

എന്‍മോഹമുണ്ടിതില്‍
ചില മോഹഭംഗമുണ്ട്
വ്യഥയുണ്ട്, ശോകമുണ്ടെ
ന്‍ ഹ്രിത് സ്പന്ദമുണ്ട്

താളമിടഞ്ഞുവോ, ഗാനത്തിന്‍
ഈണം പിഴച്ചുവോ,
തനിയാവര്‍ത്തനവിരസമായ്
തീര്ന്നുവോ ചൊല്‍ക നീ സഖേ

Thursday, 1 December 2011

Life

Life is not a deal you win or loose
Neither goal, nor a test to fail or pass

Not a struggle, nor pain of endurance
Fun of moments , delight of experience

Life is love, a pure and gentle awareness
Joy of compassion, a passionate existence

Sunday, 13 November 2011

Love

Love is not lust boundless, nor hard life endured listless
Not wild urge to snatch and possess, nor a sigh of distress

Love is not plucking a rose to decorate and donate.
Not taking life, but breath of heart whereof life emanate

Love is pure joy, of seeing joy on face of your love
Joy of watching it bloom, dance and swing in a breeze

Love is a smile, silent and eloquent, sweet and simple
Sublime ecstasy in delicate kiss of life, soft and fiercely gentle

Friday, 30 September 2011

ഒരു കാത്തിരിപ്പ്

ഇരുള്‍മൂടി വാനം,
വിതുംബി കാര്‍മേഘം,
ചിതറും മിഴിനീരിലൊളി
മിന്നലാലായ് നീ തെളിഞ്ഞു

ശിലയായുറഞ്ഞബിംബങ്ങളില്‍
നിന്നെ ഞാനേറെ തിരഞ്ഞു
കാട്ടിലൊരു വാത്മീകപുറ്റിന്‍
മൌനമായ് കാത്തിരുന്നു

ദേവാലയത്തിന്‍, വനാന്തരത്തില്‍
വിശുദ്ധ ആള്‍ത്താരയില്‍,
നിന്നെ ഞാനേറെ തിരഞ്ഞു, നിന്‍
കരിനീലവിഗ്രഹം മെന്തേ മറഞ്ഞു

ചെറുചരടില്‍ ബന്ധിച്ചുവോ മാനവ
തന്ത്രമൊരുശിലയില്‍ മറച്ചോ
ഹിരണ്‍മയപാത്രപ്രഭക്കുള്ളിലൊ
രുനഷ്ടസ്വപ്നമായ് നീ അകന്നോ

Monday, 29 August 2011

ജീവജ്യോതി



ഒരു ജ്യോതി
വിശുദ്ധമൊരു ജ്യോതി
ഒരു മോഹമായുണരുന്ന ജ്യോതി
ഒരു കൈക്കുടുന്നയിലൊതുങ്ങുന്ന ജ്യോതി

ഒരു ജീവന്റെ മിഴിയായ്, തെളിവായ്, അമരുന്ന ജ്യോതി
കാലത്തിന്‍ കുത്തൊഴുക്കില്‍ ആടിയുലയുന്ന ജ്യോതി

അനന്തത തന്‍, അഗാധഗര്‍ത്തങ്ങളില്‍ മറയുന്ന ജ്യോതി
ഗഗനസീമയില്‍ വെണ്‍പ്രകാശമായ് വിടരുന്ന ജ്യോതി

മന്ദാനിലസ്പര്‍ശത്തില്‍ സ്നേഹമായലിയുന്ന ജ്യോതി
ഇരവില്‍, കുളിര്‍ നിലാവായ് തഴുകിയുറക്കുന്ന ജ്യോതി

മനനഭകാര്‍മുകില്‍പാളിയിലെങ്ങോ ഒളിയുന്ന ജ്യോതി
പാളികള്‍ക്കിടയീലുടെക്കിടെ സാകൂതം തെളിയുന്ന ജ്യോതി

മിഴിനീരിന്‍ കണികയിലെന്നും മഴവില്ലുതിര്‍ക്കുന്ന ജ്യോതി
പൈതലിന്‍ ചിരിക്കുമാറ്റൊലിയായെന്നിലുയരുന്ന ജ്യോതി

കനവിന്‍ മറവില്‍, പാലാഴിയില്‍, ശാന്തിയായ്, നിറയുന്ന ജ്യോതി
എന്നിലെ ഞാനാ, യെന്നറിവായെന്നുള്ളില്‍ തിളങ്ങുന്ന ജ്യോതി

എന്നിലെനിക്കായെന്നും വിശ്വദര്‍പണദ്രിശ്യമൊരുക്കുന്ന ജ്യോതി
ഒടുവിലൊരുനിദ്രയിലെല്ലാമെന്നിലെരിച്ചൊളിക്കുന്ന ജ്യോതി

Wednesday, 13 July 2011

പ്രതീക്ഷ

ദിവ്യതാരമേ നിന്‍ സ്നേഹരശ്മികള്‍
ശാന്തമാം ധരയെ പുണര്ന്നകാലം
പിറന്നു മന്നിലൊരുജീവന്റെ സ്പന്ദം
വളര്ന്നുപോല്‍ , ഒരുസ്നിഗ്ദ്ധസ്വപ്നമായ്

ഉയര്‍ന്നു വിണ്ണിലേക്ക്യാപ്തമോദാല്‍
വിടര്‍ന്നു മന്ദസ്മിതം തൂകിസൂനവും
തഴുകും മന്ദാനിലസ്പര്‍ശനത്തിന്‍
സുഖരതിയില്‍ തളര്‍ന്നു മയക്കമായി

മറന്നു സര്‍വവും, കടന്നു പോയ് കാലം
മറഞ്ഞുപോയ് താരം, ദിനാന്ത്യമായിതാ
നിറഞ്ഞുപാരൊക്കെ കരാളമാമിരുള്‍
വിതുംബി ശോകം തുഷാരബിന്ദുവായ്

മറഞ്ഞുപോകിലും ഗഗനസീമയില്‍
മറന്നിടാമോ മമ മനനഭസ്സിനെ
ഉദിക്കു വന്നെന്‍ ഉദയാദ്രിയില്‍, മമ
വിഹായസിന്‍ നവപ്രഭാതമായിനി

Friday, 8 July 2011

Love is myself

You told, love hurts
Hurt it might
I still love 'coz
I love love

You told, life betrays
Betray it might
Yet I care not 'coz
I am myself

Love is no trade
Don't trade in love
Don't ever love
To get joy back

Love is no commodity
Don't buy and sell
Don't ever love
To get love back

What is love, then,
Love is my being
Love is myself
Love is my life

Tuesday, 8 March 2011

Me and my shadow!

Day was young!
As I walked, my shadow walked along
Flat, cool, and dark, much larger than myself

I was proud!
As I moved, my shadow mimicked my actions
I loved my shadow, I was my shadow

Time moved on!
As I burned, in scorching heat of my destiny,
My shadow grew smaller and smaller

I lost my shadow!
I lost my shadow into myself, in my solitude
I realized that I am all alone

From within myself,
I saw my shadow grow again slowly
Growing slowly, much larger than myself

Monday, 21 February 2011

ഒരു കാലത്തിന്റെ സ്വപനങ്ങള്‍

നട്ടുനനച്ചു വളറ്ത്തിയ സ്വപ്നങള് ഭൌമാ-
സുരര്‍ വന്നെടുത്ത കാലം

നെഞ്ചുക്കീറി കരഞ്ഞാദ്യമായ് ഞാനന്ന്
ചക്രവാളങ്ങള്‍ ചുവന്ന് നീറി

'മാറ്റുവിന്‍ ചട്ടങ്ങളേ' പാടി ഞാനതുകേട്ടു
കായല്‍ തിരകളുമേറ്റു പാടി
ദിനരാത്രങ്ങലേറെ കടന്നു പ്പൊയീ, മണ്ണില്‍
മാറ്റങ്ങളെത്രയൊ വന്നുപൊയീ


നെറ്റും മൊബില്‍ ഫോണുമെത്തിയിട്ടുമ്, എന്തെന്
പട്ടിണിയിന്നും മാറിയില്ലാ
ഭരണത്തിന്‍ ചെങ്കോലു കിട്ടിയിട്ടും എന്തേ എന്‍
കുബിളിലിന്നും കഞ്ഞിയില്ലാ


പുത്തന്‍പ്രതീക്ഷതന്‍ പൂവിരിച്ചെത്രയൊ
പൊന്നോണനാള്‍ കളും വന്നു പോയീ
പൊന്‍കനവായ് വന്നകതിരവനും ആഴക്കടലി-
ന്നിരുളില്‍ മറഞുപോയി


വന്നതില്ലെങ്ങുമീനളിതുവരെ, മാറിയി-
ല്ല്ലൊരുസ്വര്ഗമായെന്റെ നാടും
കണ്ടതില്ലെങ്ങുമാ വാഗ്ദത്തഭൂമിയും
ചൊല്ലിപഠിപിച്ചസ്വര്‍ ലോക ശുദ്ധിയും

അന്നുനാം കണ്ടസ്വപ്നങ്ങലൊക്കയും
എന്നിലെ ഭ്രാന്തമാം മോഹങ്ങളോ
കേട്ടുപഠിച്ചപാഠങ്ങളത്രയും മിഥ്യയോ
കാലത്തിന്‍ പാഴ്മൊഴിയോ

സമതതന്‍ സുന്ദരസ്വപ്നങളൊക്കയും
മാവേലിനാടും മറന്നു പൊയോ
വാഗ്ദത്തഭൂമിക്ക്യായ് പ്പോരിടും മുന്നെ നാം
നിശതന്നിരുളിലുറക്കമായോ

പുതിയൊരു മാറ്റത്തില്‍ ശമ്ഖൊലിക്കായ്
കാതോ ര്ത്തിരിക്കയാണിന്നുമെന്നും

സ്വപ്നം പുലരുന്ന നാളിനായിപ്പൊഴും കാത്തി-
രിക്കുന്നൊരു മായാത്തമോഹമായ്

Sunday, 20 February 2011

എന്റെ ജീവിതയാത്ര

പാപപുണ്യങ്ങള്‍ തന്‍ കഥകളോതിയ ബാല്യമെന്നേ കഴിഞ്ഞു പോയി

നന്മയും തിന്മയും രൂപമെടുത്തൊരു പൊരിന്‍ കഥകള്‍ ഞാന്‍ മറന്ന്പോയി

കാലങ്ങളേറെ കടന്നുപോയ് സത്യത്തിന്‍ പുണ്യപീഠം തേടി ഞാനലഞ്ഞു

പുണ്യത്തില്‍ പാപവും പാപത്തില്‍ പുണ്യം കണ്ടു ഞാനാകെ വലഞ്ഞു

ലോകമാം മിഥ്യക്ക്യ്മപ്പുറം സത്യം തിരയും ഞാനൊരു കടം കഥയായി

എഴാം കടലിന്‍ അപ്പുറം വാഴും ദേവന്‍ കനവിന്‍ മരീചികയായി

കര്മ്മഭൂമിയില്‍ യുദ്ധകാഹളം കേള്കവെ ഗാണ്ടീവം കൈവിട്ടു പോകയാണോ

കര്മൊപദേശത്തിന്‍ ശമ്ഖൊലിക്കായി വീണ്ടും ഞാന്‍ കാതോര്ക്കയണോ

Thursday, 27 January 2011

A shooting star!

I sat alone
Lost in the crowd
Gazing up lazily
Into darkness around

Lo, up above
My dream twinkling
Quiet and gentle
All smiles, and shining

Quirk of time
Or plain hard luck
Brilliance crashed
Into tears countless

Stretched my hands
For divine bliss
Tears filled my hands
Dark and red

Blood surged up
Painting sky red
Death of a dream or
A new dawn of life?