Saturday, 28 February 2015

കാരുണ്യം

തൊട്ടു തലോടുന്ന കാറ്റു ചില നേരം




തട്ടിക്കൊഴിക്കുന്നു കഷ്ടമാപൂവിനെ!

പെറ്റു വളര്‍ത്തുമീഭൂമിയൊരുനാളില്‍
ചുട്ടെരിച്ചീടും ചിതയൊരുക്കീടുന്നു!


വിശ്വസിച്ചീടുവാനില്ലയിങ്ങൊന്നുമേ

യാശ്വാസമേകുന്നസ്നേഹമതെന്നിയേ

ദൃശ്യമാമീലോകം കാട്ടിത്തരുന്നതാം

ദൃക്കാകും കാരുണ്യമെന്നതൊന്നെന്നിയേ



Friday, 27 February 2015

താണ്ഡവം

മോഹങ്ങളെല്ലാമെരിഞ്ഞടങ്ങുന്നൊരീ
മാനസമാകും ശ്മശാനഭൂവില്‍
താണ്ഡവമാടുക സാട്ടഹാസം കാളീ
കണ്ടിരിക്കുന്നോരു ഭ്രാന്തനീ ഞാന്‍

കത്തിയമരുന്ന മോഹത്തിന്‍ ചാമ്പലില്‍
നര്‍ത്തനമാടുക കാളികേ നീ
സത്യപ്രകാശത്തിന്‍ തീജ്വാലയായ് ചിത്തിന്‍
സത്തായിട്ടെങ്ങും നിറഞ്ഞു നില്ക്ക

തീഗോളം

മണ്ണിന്റെ നോവുകണ്ടുള്ളം തകര്‍ന്നോരാ
വിണ്ണിന്റെ കണ്ണീര്‍ കണികയാണോ
കണ്ണില്‍ തെളിഞ്ഞിരുള്‍ മൂടുന്ന മാനത്തു
ദെണ്ണമാതീഗോളമായതാണോ

Thursday, 26 February 2015

പത്ഥ്യാ

ലക്ഷണം: യതിയഞ്ചിലായ് സജസയങ്ങള്‍ പത്ഥ്യാ ലഗം

00-/0-(യതി)0/00-/0--/0-

* കുളിരേകിടു ന്നനില,നൊപ്പമായെത്തിടു-
ന്നളിപാടിടും മധുരഗാനവും കേട്ടു ഞാന്‍
കളവേണുവും ചൊടിയിലായണിഞ്ഞിട്ടു നീ
തെളിയുന്നതിന്നിനിയുമെന്തു ചെയ്യേണ്ടു ഞാന്‍

* സമസ്യാപൂരണം

അശ്വഗതി

ലക്ഷണം അഞ്ചുഭകാരമിഹാശ്വഗതിക്കൊടുവില് ഗുരുവും

– υ υ/– υ υ/– υ υ/– υ υ/– υ υ/-

* സുന്ദരമായൊരുലോകവുമേവമൊരുക്കിയ നീ
സന്തത,മെന്നുടെ മാനസരൂപമെടുത്തതിലായ്
ചിന്തകളായതിനുള്ളിലമര്‍ന്നതറിഞ്ഞിടവേ
വന്ദനമോടു ശിരസ്സു കുനിച്ചു നമിപ്പിതു ഞാ൯

* സമസ്യാപൂരണം

പാരിതിലുണ്മതിരഞ്ഞു വലഞ്ഞു മടുത്തകമേ
കൂരിരുളുള്ളതകറ്റിടുവാന്‍ വഴി തേടുകയാം
കാരണകാര്യവിവേചനമൊക്കെയകറ്റി ശിവേ
നേര്‍ വഴി കാട്ടുക, മാമകഹൃത്തിലണഞ്ഞിടു നീ

ശാശ്വതമായ സുഖം ഭുവി മര്‍ത്ത്യനണഞ്ഞിടുവാന്‍
നശ്വരമാമുലകത്തിലനശ്വരനായിടുവാന്‍
ഈശ്വരചിന്തമനസ്സിലുണര്‍ന്നിടുവാനിഹ ഞാ-
നീശ! തൊഴാം തവ പാദയുഗം കനിയൂ സദയം

Tuesday, 24 February 2015

സാക്ഷി

സാക്ഷി ഞാന്‍ ബോധമാണത്രേ

യാത്മാ ജ്ജോതിസ്വരൂപമാം

നിര്‍മ്മലാനന്ദമാം സത്യം

ഞാനെന്നോതുന്നു ശാസ്ത്രവും

 

ഉദിക്കും സൂര്യനാഴിക്കുള്‍

പോകുന്നില്ലയതേവിധം

ജനിച്ചേയില്ല നാമാരും

മരിക്കുന്നതുമില്ല പോല്‍

Monday, 23 February 2015

അഷ്ടാവക്രഗീത (2 - ശിഷ്യന്റെ സ്വാനുഭവം]

ജനകഃ ഉവാച

അഹോ നിരഞ്ജനഃ ശാന്തോ
ബോധോഹം പ്രകൃതേഃ പരഃ
ഏതാവന്തമഹം കാലം
മോഹേനൈവ വിഡംബിതഃ (1)

ജനകന്‍ പറഞ്ഞു

നിര്‍മ്മലബോധമഹോ ഞാന്‍
ശാന്തന്‍ പ്രകൃതിയ്ക്കതീതന്‍
ഇത്രകാലവും മോഹത്താല്‍
വഞ്ചിക്കപ്പെട്ടതാണു പോല്‍ (1)

യഥാ പ്രകാശയാമ്യേകോ
ദേഹമേനം തഥാ ജഗത്
അതോ മമ ജഗത്സര്‍ വ്വ-
മഥവാ ന ച കിംചന (2)

എപ്രകാരം പ്രകാശിപ്പൂ
ദേഹം ലോകമതേവിധം
അതിനാല്‍ ലോകമെന്റേതാ-
ണല്ലായ്കിലില്ലയൊന്നുമേ (2)

സശരീരമഹോ വിശ്വം
പരിത്യജ്യ മയാധുനാ
കുതശ്ചിത് കൌശലാദേവ
പരമാത്മാ വിലോക്യതേ (3)

ശരീരമതു പോല്‍ വിശ്വം
ത്യജിച്ചിട്ടിന്നു ഞാനഹോ
ഏതോ കൌശലത്താലിന്നു
പരമാത്മാവിനെ കാണ്മൂ (3)

യഥാ ന തോയതോ ഭിന്നാ-
സ്തരംഗാ ഫേനബുദ്ബുദാഃ
ആത്മനോ ന തഥാ ദിന്നം
വിശ്വമാത്മവിനിര്‍ഗ്ഗതം  (4)

പതയും തിരയും വെള്ളം
ബുദ്ബുദം വേറെയായിടാ
ആത്മാവില്‍ നിന്നു വന്നോരീ
വിശ്വവും വേറെയല്ല പോല്‍  (4)

തന്തുമാത്രോ ഭവേദേവ
പടോ യദ്വത് വിചാരിതഃ
ആത്മതന്മാത്രമേവേദം
തദ്വത് വിശ്വം വിചാരിതം (5)

വസ്ത്രമായ് കാണ്മതോര്‍ ത്താലോ
നൂലുതാനെന്നപോലവേ
വിശ്വമായ് കാണ്മതെല്ലാമേ
ആത്മാവുതന്നെയാണു പോല്‍ (5)

യഥൈവേക്ഷുരസേ കൃപ്താ
തേന വ്യാപ്തൈവ ശര്‍ ക്കരാ
തഥാ വിശ്വം മയി കൃപ്തം
മയാ വ്യാപ്തം നിരന്തരം (6)

ശര്‍ ക്കരയ്ക്കുള്ളില്‍ വ്യാപിച്ചു-
ണ്ടിക്ഷുവിന്‍ രസമെന്നപോല്‍
എന്നില്‍ കാണുന്നതാം ലോകേ
നിറഞ്ഞീടുന്നു ഞാന്‍ സദാ (6)

അത്മാƒജ്ഞാനാജ്ജഗദ് ഭാതി
ആത്മജ്ഞാനാന്ന ഭാസതേ
രജ്ജ്വജ്ഞാനാദഹിര്‍ ഭാതി
തജ്ജ്ഞാനാത് ഭാസതേ ന ഹി (7)

ആത്മജ്ഞാനം വിനാ കാണ്മൂ
ലോകമല്ലായ്കിലില്ല പോല്‍

പാശം കാണും വരേ കാണൂ

പാമ്പറിഞ്ഞാലതില്ല പോല്‍  (7)

പ്രകാശം മേ നിജം രൂപം
നാതിരിക്തോƒസ്മ്യഹം തതഃ
യദാ പ്രകാശതേ വിശ്വം
തദാഹം ഭാസ ഏവ ഹി (8)

പ്രകാശം താന്‍ നിജം രൂപം
മറ്റേതും തന്നെയല്ല ഞാന്‍
ലോകം കാണുപ്പെടും പോല്‍ താന്‍
ഞാനും കാണായ് വരുന്നതും (8)

അഹോ വികല്പിതം വിശ്വ-
മജ്ഞാനാന്മയി ഭാസതേ
രൂപ്യം ശുക്തൌ ഫണീ രജ്ജൌ
വാരീ സൂര്യകരേ യഥാ (9)

അഹോ കല്പന താന്‍ വിശ്വം
അജ്ഞാനത്താലെ കാണ്മു ഞാന്‍
ചിപ്പിയില്‍ വെള്ളിയും പാശേ
പാമ്പും കാണായ് വരുന്നപോല്‍ (9) <<<

മത്തോ വിനിര്‍ ഗതം വിശ്വം
മയ്യേവ ലയമേഷ്യതി
മൃദി കും ഭോ ജലേ വീചീഃ
കനകേ കടകം യഥാ (10) <<<

അലയാഴിയ്ക്കകം പാത്രം
മണ്ണില്‍ സ്വര്‍ ണ്ണത്തിലോ വള
ചേരുമെന്നില്‍ പിറന്നോരീ
വിശ്വമെന്നിലുമവ്വിധം  (10) <<<

വള പൊന്നില്‍ കുടം മണ്ണില്‍
ലയിക്കുന്നലയാഴിയില്‍
ചേരുമെന്നില്‍ പിറന്നോരീ
വിശ്വമെന്നിലുമവ്വിധം  (10) <<<

അഹോ അഹം നമോ മഹ്യം
വിനാശോ യസ്യ നാസ്തി മേ
ബ്രഹ്മാദിസ്തം ബപര്യന്തം
ജഗന്നാശോƒപി തിഷ്ഠതഃ (11)

ബ്രഹ്മാദിതൃണപര്യന്തം
നശിച്ചീടുന്നനേരവും
നാശമില്ലാതെ കാണുന്നോ-
രെനിയ്ക്കായെന്റെ വന്ദനം (11)

അഹോ അഹം നമോ മഹ്യം
ഏകോഹം ദേഹവാനപി
ക്വചിന്ന ഗന്താ നാഗന്താ
വ്യാപ്യ വിശ്വമവസ്ഥിതഃ (12)

അനേകദേഹമായേകന്‍
പോകുന്നില്ലയൊരേടവും
വിശ്വേ വ്യാപിച്ചു കാണുന്നോ-
രെനിയ്ക്കായെന്റെ വന്ദനം (12)

അഹോ അഹം നമോ മഹ്യം
ദക്ഷോ നാസ്തീഹ മത്സമഃ
അസംസ്പൃശ്യ ശരീരേണ
യേന വിശ്വം ചിരം ധൃതം (13)

സ്പര്‍ ശിച്ചിടാതെ ലോകത്തെ
ധരിച്ചീടുന്നെനിക്കഹോ
തുല്യനായില്ല ദക്ഷന്‍ ഞാ-
നെനിയ്ക്കായെന്റെ വന്ദനം (13)

അഹോ അഹം നമോ മഹ്യം
യസ്യ മേ നാസ്തി കിംചന
അഥവാ യസ്യ മേ സര്‍ വ്വം
യദ് വാങ്മനസഗോചരം (14)

വാക്കാലെ മനസ്സാലെ ഞാ-
നറിഞ്ഞീടുവതെന്റെ താന്‍
അല്ലയെന്നാകിലില്ലൊന്നു-
മെനിയ്ക്കായെന്റെ വന്ദനം (14)

ജ്ഞാനം ജ്ഞേയം തഥാ ജ്ഞാതാ
ത്രിതയം നാസ്തി വാസ്തവം
അജ്ഞാനാദ് ഭാതി യത്രേദം
സോƒഹമസ്മി നിരഞ്ജനഃ (15)

അറിയേണ്ടതറിഞ്ഞോനു-
മറിവും വേറെയല്ലപോല്‍
അജ്ഞാനത്താലെ തോന്നുന്നു
ഞാനോ മാലിന്യമറ്റവന്‍ (15)

ദ്വൈതമൂലമഹോ ദുഃഖം
നാന്യത്തസ്യാƒസ്തി ഭേഷജം
ദൃശ്യമേതത്മൃഷാ സര്‍ വ്വം
ഏകോƒഹം ചിദ്രസോമലഃ (16))

ദുഃഖത്തില്‍ കാരണം ദ്വൈതം
മിഥ്യയിക്കാണ്മതൊക്കെയും
ആനന്ദരൂപമാം ബോധ-
മല്ലാതില്ലത്രെയൌഷധം   (16)

ബോധമാത്രോƒഹമജ്ഞാനാദ്
ഉപാധിഃ കല്പിതോ മയാ
ഏവം വിമൃശതോ നിത്യം
നിര്‍വികല്പേ സ്ഥിതിര്‍ മമ (17)

ബന്ധനം ഭ്രമ,മജ്ഞാനം
മൂലം ഞാന്‍ ബോധമൊന്നു താന്‍
ഏവമെന്നുമുറച്ചോരു
നിര്‍വികല്പത്തിലാണു ഞാന്‍ (17)

ന മേ ബന്ധോƒസ്തി മോക്ഷോ വാ
ഭ്രാന്തിഃ ശാന്തോ നിരാശ്രയാ
അഹോ മയി സ്ഥിതം വിശ്വം
വസ്തുതോ ന മയി സ്ഥിതം (18)

എന്നിലാണത്രെയീലോക-
മെന്നാലെന്നിലുമല്ല ഞാന്‍
ഭ്രമമില്ലാത്തവന്‍ ശാന്തന്‍
ബന്ധമോക്ഷാദിയില്ല മേ (18)

സശരീരമിദം വിശ്വം
ന കിം ചിദിതി നിശ്ചിതം
ശുദ്ധചിന്മാത്ര ആത്മാ ച
തത്‌കസ്മിന്‍ കല്പനാധുനാ (19)

വിശ്വമീദേഹമെന്നെല്ലാ-
മൊന്നു താനെന്നു നിര്‍ണ്ണയം
ശുദ്ധചിത്താകുമാത്മാവി-
ലെങ്ങിതെല്ലാം നിനയ്ക്കണം  (19)

ശരീരം സ്വര്‍ഗ്ഗനരകൌ
ബന്ധമോക്ഷൌ ഭയം തഥാ
കല്പനാമാത്രമേവൈതത്
കിം മേ കാര്യം ചിദാത്മനഃ (20)

ശരീരം സ്വര്‍ ഗ്ഗനരകം
ബന്ധമോക്ഷാദികള്‍ ഭയം
ചിത്തായീടുമെനിക്കില്ലാ
ഭ്രമം മാത്രമിതൊക്കെയും (20)

അഹോ ജനസമൂഹേƒപി
ന ദ്വൈതം പശ്യതോ മമ
അരണ്യമിഹ സംവൃത്തം
ക്വ രതിം കരവാണ്യഹം (21)

ജനക്കൂട്ടത്തിലായാലും
ദ്വൈതം കാണുന്നതില്ല ഞാന്‍
കാടു പോല്‍  കാണ്മു ഞാനെല്ലാം
എന്തിനോടു രമിക്കണം (21)

നാഹം ദേഹോ ന മേ ദേഹോ
ജീവോ നാഹമഹം ഹി ചിത്
അയമേവ ഹി മേ ബന്ധ
ആസീദ്യാ ജീവിതേ സ്പൃഹാ (22)

ദേഹമില്ലതെനിക്കില്ല
ജീവനല്ലിതു ബോധമാം
ജീവിച്ചീടണമെന്നുള്ള
മോഹമാം ബന്ധകാരണം (22)

അഹോ ഭുവനകല്ലോലൈര്‍
വിചിത്രൈര്‍ ദ്രാക് സമുത്ഥിതം
മയ്യനന്തമഹാംഭോധൌ
ചിത്തവാതേ സമുദ്യതേ (23)

മഹാസാഗരമാമെന്നില്‍
ചിത്തം കാറ്റായി വീശവേ
തിരയായ് വന്നിടുന്നുണ്ടീ
ലോകമെന്നുള്ളതത്ഭുതം (23)

മയ്യനന്തമഹാം ഭോധൌ
ചിത്തവാതേ പ്രശാമ്യതി
അഭാഗ്യാജ്ജീവവണിജോ
ജഗത്‌പോതോ വിനശ്വരഃ (24)

മഹാസാഗരമാമെന്നില്‍
ചിത്താം കാറ്റു ശമിക്കവേ
ജീവനാകും വണിക്കിന്റെ
വിശ്വനൌക നശിച്ചു പോം (24)

മയ്യനന്തമഹാം ഭോധാ
വാശ്ചര്യം ജീവവീചയഃ
ഉദ്യന്തി ഘ്നന്തി ഖേലന്തി
പ്രവിശന്തി സ്വഭാവതഃ (25)

മഹാസാഗരമാമെന്നില്‍
ജീവനാം തിരമാലകള്‍
പൊങ്ങിപ്പോരാടിവീഴുന്നു
തന്‍ സ്വഭാവം കണക്കിനേ (25)

Saturday, 21 February 2015

സത്യദര്‍ശനം

അഹംബോധം മറച്ചീടു-

ന്നജ്ഞാനം ദര്‍പ്പരൂപമായ്

അഹങ്കാരം മറഞ്ഞാലോ

സത്യം കാണാവതായ് വരും

നാളികേരത്തിന്‍ തോടിന്നും

കാഠിന്യം കാണുമെങ്കിലും

മാധുര്യമേറിടുന്നെന്നായ്

കാണുന്നുള്‍ക്കാമ്പിനെപ്പൊഴും

Saturday, 14 February 2015

ഇഷ്ടം

കാന്തനോടുള്ളതാമിഷ്ടം

കാന്തനായല്ല നിര്‍ണ്ണയം

പ്രിയം നല്കിടുവാനത്രെ

കാന്തനോടിഷ്ടമാവതും

കാന്തയോടുള്ളതാമിഷ്ടം

കാന്തയ്ക്കായിട്ടുമല്ലെടോ

തന്‍ സുഖം തേടിയാണത്രെ

കാന്തയോടിഷ്ടമാവതും

എന്തിനോടാകിലും കാണാ-

മിഷ്ടം വസ്തുവിലല്ലെടോ

തനിക്കിഷ്ടം തരുന്നെന്നായ്

കാണ്മതിന്നാലെ നിശ്ചയം

പ്രചോദനം

"ന വാ അരേ പത്യുഃ കാമായ പതിഃ പ്രിയോ ഭവതി,

ആത്മനസ്തുകാമായ പതിഃ പ്രിയോ ഭവതി

ന വാ അരേ ജായയൈ കാമയ ജയാ പ്രിയാ ഭവതി,

ആത്മനസ്തു കാമായ ജായാ പ്രിയോ ഭവതി

ന വാ അരേ സര്‍വ്വസ്യ കാമായ സര്‍വ്വം പ്രിയം ഭവതി

ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി

ബന്ധനം

ഖണ്ഡമല്ലാതുള്ള സ്നേഹത്തിനെയൊരു
നാളിലൊതുക്കുവാന്‍  വെമ്പുന്നതെന്തിനോ?
അന്തമില്ലാതുള്ള കാലത്തിനേ നരന്‍
ബന്ധിച്ചുവോ ഘടികാരത്തിനുള്ളിലായ് ?

സത്യപ്രകാശത്തെ കെട്ടുന്നുരലിലോ ?
കൂരിരുള്‍ മൂടൂന്ന കോവിലിന്നുള്ളിലോ ?
സ്തംഭം പൊളിച്ചു വന്നെത്തുന്ന രൂപത്തി-
ന്നെന്തെടോ ബന്ധനം വാത്സല്യമെന്നിയേ ?

Friday, 13 February 2015

ഒന്ന്

വേറെയായ് കാണുന്ന വസ്തുക്കളൊക്കെയും
വേറെയല്ലാ, പലതായ് കാണുമെവെങ്കിലും
വേറിട്ടു കാണുന്നതൊന്നു താനെന്നുള്ളില്‍
മാറാത്ത സത്യമായ് കാണ്മയല്ലേ വേണ്ടൂ

വേറെയല്ല വസ്തു തന്നിലായുള്ളതാം
പ്രാഥമികകണമെന്നുധരിച്ചിടാം
വേറെയായ് കാണുന്നുവൂര്‍ജ്ജമെന്നാകിലും
വസ്തുവുമൂര്‍ജ്ജവുമൊന്നെന്നറിയണം

വേറെയായ് കാണുന്ന ഊര്‍ജ്ജങ്ങളൊക്കെയും
വേറെയല്ലൊന്നു താനെന്നുമറിയണം
വേറിട്ടിതൊക്കെയും കാണുന്നതു മനം
കാട്ടുന്നമായതാനെന്നും ധരിക്കണം

വേറെയായ് കാണുന്ന വസ്തുക്കളൊക്കെയു-
മേറെ നാള്‍ കാണില്ലയെന്നും ധരിക്കണം
ആകാശദൂരത്തെ താരകളാകിലും
താനെയൊടുങ്ങിടുമെന്നുമറിയണം

അന്ത്യമടുക്കുന്ന കാലത്തതില്‍ ചില-
രുള്‍ വലിഞ്ഞിട്ടൊരുഗര്‍ ത്തമായ് മാറിടും
വസ്തുവുമൂര്‍ ജ്ജവുമെന്തിന്നൊളി പോലും
തന്നിലടക്കി മറയുന്നുള്ളതറിയണം

വീണ്ടുമതുമഹാസ്പോടനത്തോടിങ്ങു
കാണായ് വരുമെന്നുള്ളകാര്യവുമോര്‍ക്കണം
കാണുമിക്കാഴ്ചകളൊക്കെയുമാഴിയില്‍
കാണുന്നതാം തിരതാനെന്നുറയ്ക്കണം

സത്യമിക്കാണുന്നതാം തിരയല്ലതി
ന്നാധാരമായുള്ളൊരാഴിയെന്നോര്‍ക്കണം
ആഴിക്കുമാധാരമായിങ്ങു കാണുന്ന
കാരുണ്യമാം ധരയാണെന്നുമോര്‍ക്കണം

കാണില്ലയേറെ നാളെങ്കിലുമീലോകം
കാണുന്നതാം മര്‍ ത്ത്യമാനസവുമതിന്‍
ആധാരമായേറ്റം ശാന്തം വിളങ്ങുന്ന
ജീവനെയും സത്യമായിട്ടറിയണം

അന്തമില്ലാതുള്ളദൂരത്തു വിണ്ണിലും
കണ്ണില്‍ തെളിയാത്തണുവിലുമെന്നുമേ
നെഞ്ചില്‍ മിടിക്കുന്ന ഹൃത്തിലും കാണുന്ന
സത്യമെന്നും വേറെയല്ലെന്നറിയണം

Tuesday, 10 February 2015

കൃപ

തിരുജ്ഞാനസംബന്ധരോ ശൈശവത്തില്‍
കരഞ്ഞത്രെ,യന്നേകി പാലെന്നു കേള്‍പ്പൂ
മരുള്‍നീക്കിയാരേറെ നോവായറിഞ്ഞാ
പ്പൊരുള്‍ നിന്‍ കൃപാവര്‍ഷമല്ലേ മഹേശാ


ശീര്‍കാഴിയില്‍ ശിവക്ഷേത്രത്തില്‍ തിരുജ്ഞാനസംബന്ധര്‍ കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ കൊണ്ടു പോയി. ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ കുട്ടിയെ കുളക്കടവില്‍ നിര്‍ ത്തി. കുട്ടി വിശന്ന് 'അമ്മേ അപ്പാ' എന്ന് കരഞ്ഞപ്പോള്‍ ഭഗവാന്‍ ശക്തീസമേതനായി വന്ന് പാല്‍ കൊടുത്തു എന്ന് പറയപ്പെടുന്നു

മരുള്‍നീക്കിയാര്‍ എന്നത് അപ്പര്‍ സ്വാമികളുടെ ശരിയായ പേര്. അദ്ദേഹം ശിവഭക്തിയില്‍ നിന്നും വിട്ട് നിന്നുവത്രെ കുറെ നാള്‍ ...ഒരിക്കല്‍ സഹിക്കവയ്യാത്ത വയറുവേദന വന്ന് അത് മാറ്റാന്‍ ശിവനെ പ്രാര്‍ത്ഥിച്ചു; അങ്ങിനെയാണത്രെ ശിവഭക്തിയിലേക്ക് തിരിച്ച് വന്നത്

അഷ്ടപുഷ്പങ്ങള്‍

അഹിംസ,യതിനോടൊപ്പം
വേണമിന്ദ്രിയനിഗ്രഹം
സര്‍വ്വഭൂതദയാപുഷ്പം
ക്ഷമയും വേണമൊപ്പമായ്

ജ്ഞാനവും തപവും പിന്നെ
ശാന്തിയും സത്യവും തഥാ
എട്ടുപൂവത്രെ വേണം, കേള്‍
വിഷ്ണു സംതൃപ്തനാകുവാന്‍

പ്രചോദനം (തര്‍ജ്ജമയല്ല)

അഹിംസാ പ്രഥമം പുഷ്പം
പുഷ്പം ഇന്ദ്രിയനിഗ്രഹ:
സര്‍വഭൂതദയാപുഷ്പം
ക്ഷമാപുഷ്പം വിശേഷതഃ

ജ്ഞാനപുഷ്പം തപോപുഷ്പം
ശാന്തിപുഷ്പം തഥൈവ ച
സത്യം അഷ്ടവിധം പുഷ്പോഃ
വിഷ്ണോഃ പ്രീതികരം ഭവേത്

അഷ്ടാവക്രഗീത (1 - ആത്മോപദേശം)

ജനക ഉവാച

കഥം ജ്ഞാനമവാപ്നോതി
കഥം മുക്തിര്‍ ഭവിഷ്യതി
വൈരാഗ്യം ച കഥം പ്രാപ്തം
ഏതദ് ബ്രൂഹി മമ പ്രഭോ (1)

ജനകന്‍ പറഞ്ഞു

ജ്ഞാനമെങ്ങിനെ കിട്ടീടും
മുക്തിയെങ്ങിനെ വന്നിടും
വൈരാഗ്യപ്രാപ്തിയും ചൊല്ലൂ
നേടുമെങ്ങിനെയെന്‍ പ്രഭോ (1)

അഷ്ടാവക്ര ഉവാച

മുക്തിമിച്ഛസി ചേത്തത
വിഷയാന്‍ വിഷവത്ത്യജ
ക്ഷമയാര്‍ജ്ജദയാതോഷ-
സത്യം പീയൂഷവത് ഭജ (2)

അഷ്ടാവക്രന്‍ പറഞ്ഞു

മുക്തിമിച്ഛസി ചേത്തത
വിഷയാന്‍ വിഷവത്ത്യജ
ക്ഷമാര്‍ജ്ജവദയാതോഷ-
സത്യം പീയൂഷവത് ഭജ (2)

അഷ്ടാവക്രന്‍ പറഞ്ഞു

മുക്തിയാശിക്കില്‍ വിട്ടീടു
വിഷയം വിഷമെന്നപോല്‍
ക്ഷമാര്‍ജ്ജവദയാതോഷ-
സത്യം ഭജിക്കമൃതുപോല്‍  (2)

മുക്തിയാശിക്കില്‍ വിട്ടീടു
വിഷയം വിഷമെന്നപോല്‍
അമൃതായ് സ്വീകരിച്ചീടൂ
ക്ഷമയാര്‍ജ്ജവമെന്നിഹ (2)

ദയ വേണമതൊപ്പം നീ
യാനന്ദത്തോടിരിക്കണം
സത്യവും സ്വീകരിക്കേണം
പുത്രാ മുക്തിക്കറിഞ്ഞിടൂ (2)

ന പൃഥ്വീ ന ജലം നാഗ്നിര്‍
ന വായുര്‍ ദ്യൌ ന വാ ഭവാന്‍
ഏഷാം സാക്ഷിണമാത്മാനം
ചിദ്രൂപം വിദ്ധി മുക്തയേ (3)

ഭൂവല്ലാ, വെള്ളമല്ലാ നീ
തീയല്ലാ വായുവല്ലെടോ
ആകാശമല്ലിതിന്‍ സാക്ഷി-
യാത്മാ, ചിദ്രൂപമോര്‍ക്കെടോ (3)

നീ പഞ്ചഭൂതങ്ങളല്ലാ; മുക്തിനേടുവാനായി നീ അവയ്ക്കെല്ലാം സാക്ഷിയായി നില്ക്കുന്ന ആത്മാവിനെ അറിയൂ

യദി ദേഹം പൃഥക് കൃത്യ
ചിതി വിശ്രാമ്യ തിഷ്ഠസി
അധുനൈവ സുഖീ ശന്തോ
ബന്ധമുക്തോ ഭവിഷ്യസി (4)

ദേഹമല്ലത്രെ താനെന്ന
ബോധത്തില്‍ നില്ക്കുമെങ്കിലോ
ഉടനേ വന്നിടും സൌഖ്യം
ശാന്തിയും മുക്തനായിടും (4)

ന ത്വം വിപ്രാദികോ വര്‍ണ്ണോ
നാശ്രമീ നാƒക്ഷഗോചരഃ
അസംഗോസി നിരാകാരോ
വിശ്വസാക്ഷി സുഖീ ഭവ (5)


വിപ്രാദിയല്ലാശ്രമത്തില്‍

നാലുമല്ലയദൃശ്യനാം

രൂപമറ്റോനസംഗന്‍ താന്‍

സാക്ഷി നീ വാഴ്ക സൌഖമായ് (5)


വിപ്രാദി ജാതിയല്ലാ നീ
ബ്രഹ്മചാര്യാദിയല്ലെടോ
രൂപമില്ല നിനക്കേതും
കണ്ണാല്‍ കാണുന്നതല്ലാ നീ (5)

സംഗമില്ല നിനക്കെന്നും
ലോകത്തിന്‍ സാക്ഷിയാണു നീ
സത്യമേവമറിഞ്ഞീടു
സുഖമായ് വാഴ്ക നിത്യവും (5)

ധര്‍മ്മാധര്‍മ്മൌ സുഖം ദുഃഖം

മനസാനി ന തേ വിഭോ
ന കര്‍ ത്താസി ന ഭോക്താസി
മുക്ത ഏവാസി സര്‍വ്വദാ (6)



ധര്‍മ്മാധര്‍മ്മം സുഖം ദുഃഖം
നിനക്കില്ല, മനസ്സിനാം
കര്‍ത്താവല്ല നീ ഭോക്താവും
മുക്തന്‍ നീയെപ്പൊഴും വിഭോ (6)

എകോ ദ്രഷ്ടാസി സര്‍വ്വസ്യ
മുക്തപ്രായോƒസി സര്‍വ്വദാ
അയമേവ ഹി തേ ബന്ധോ
ദ്രഷ്ടാരം പശ്യതീതരം (7)



എല്ലാം കാണുന്നവന്നേകന്‍
മുക്തനാണവനെപ്പൊഴും
വേറെയാണവനെന്നായി
കാണ്മതാം  ബന്ധകാരണം (7)

അഹം കര്‍ത്തേത്ത്യഹംമാന-
മഹാകൃഷ്ണാഹിദംശിതഃ
നാഹം കര്‍ത്തേതി വിശ്വാസാ-
മൃതം പീത്വാ സുഖീ ഭവ (8)

താന്‍ കര്‍ത്താവെന്നഹങ്കാര
കൃഷ്ണസര്‍പ്പം കടിച്ച നീ
ചെയ് വോനല്ലെന്നവിശ്വസാ-
മൃതത്താല്‍ സുഖമാവുക (8)

ഏകോവിശുദ്ധബോധോƒഹം
ഇതി നിശ്ചയവഹ്നിനാ
പ്രജ്വാല്യാജ്ഞാനഗഹനം
വീതശോകഃ സുഖീ ഭവ (9)



വിശുദ്ധബോധമാമേകന്‍
താനെന്നുറച്ച തീയിനാല്‍
എരിക്ക തിങ്ങുമജ്ഞാനം
ദുഃഖം വിട്ടു സുഖം വരാന്‍ (9)


യത്ര ഭാതി വിശ്വമിദം

കല്പിതം രജ്ജുസര്‍പ്പവത്

ആനന്ദപരമാനന്ദഃ

സ ബോധസ്ത്വം സുഖം ചര (10)




എന്തില്‍ കാണാവതീവിശ്വം

രജ്ജുസര്‍പ്പം കണക്കതേ

ആനന്ദപരമാനന്ദ

ബോധം  നീ വാഴ്ക സൌഖ്യമായ് (10)



മുക്താഭിമാനീ മുക്തോ ഹി


ബദ്ധോ ബദ്ധാഭിമാന്യപി

കിം വദന്തീഹ സത്യേയം

യാ മതിഃ സാ ഗതിര്‍ ഭവേത് (11)




മുക്തനായ് കാണ്കിലോ മുക്തന്‍

ബദ്ധനെന്നാകില്‍ ബദ്ധനും

ചിന്തിച്ചിടുന്ന പോലാകു-

ന്നെന്നോതുന്നതു സത്യമാം (11)




ആത്മാ സാക്ഷീ വിഭുഃ പൂര്‍ ണ്ണ

ഏകോ മുക്തശ്ചിദക്രിയഃ

അസംഗോ നിസ്പൃഹഃ ശാന്തോ

ഭ്രമാത് സംസാരവാനിവ (12)


പൂര്‍ണ്ണനേകന്‍ ജഗത്‌വ്യാപീ
സാക്ഷിയാത്മാവു, മുക്തനും
അസം ഗന്‍ നിസ്പൃഹന്‍ ശാന്തന്‍
സംസാരിയെന്നതോ ഭ്രമം (12)




കൂടസ്ഥം ബോധമദ്വൈതം

ആത്മാനം പരിഭാവയ

ആഭാസോƒഹം ഭ്രമം മുക്ത്വാ

ഭാവം ബാഹ്യമഥാന്തരം (13)


പുറത്തുള്ളിലുമെന്നെല്ലാം

കാണും ചിന്ത വെടിഞ്ഞു താന്‍

ഏകമാം  ബോധമാണാത്മാ-

വെന്നു ഭാവിച്ചിരിക്ക നീ  (13)




ദേഹാഭിമാനപാശേന

ചിരം ബദ്ധോƒസി പുത്രക

ബോധോƒഹം ജ്ഞാനഖഡ്ഗേന

തന്നികൃത്യ സുഖീ ഭവ (14)


ദേഹാഭിമാനപാശത്താല്‍

ബദ്ധനായ് വാണു നീ ചിരം

ബോധം താനെന്ന വാളിന്നാ-



ലറുത്തു സുഖമാവുക (14)

നിസ്സംഗോ നിഷ്ക്രിയോƒസിത്വം
സ്വപ്രകാശോ നിരഞ്ജനഃ
അയമേവ ഹി തേ ബന്ധഃ
സമാധിമനുതിഷ്ഠതി (15)

നിസ്സംഗന്‍ നിഷ്ക്രിയന്‍ താനേ
പ്രകാശിപ്പോന്‍ നിരഞ്ജനന്‍
സമാധി തിരയുന്നെന്നാ-
യുള്ളതേ ബന്ധകാരണം (15)

ത്വയാ വ്യാപ്തമിദം വിശ്വം
ത്വയി പ്രോതം യഥാര്‍ഥത
ശുദ്ധബുദ്ധസ്വരൂപസ്ത്വം
മാ ഗമഃ ക്ഷുദ്രചിത്തതാം (16)

നിന്നാല്‍ വ്യാപിച്ചതീവിശ്വം
നിന്നില്‍ കോര്‍ ത്തിതു, സത്യമാം
ശുദ്ധബോധസ്വരൂപന്‍ നീ
ക്ഷുദ്രനെന്നു നിനക്കൊലാ (16)



നിരപേക്ഷോ നിര്‍വ്വികാരോ
നിര്‍ഭരഃ ശീതളാശയഃ
അഗാധബുദ്ധിരക്ഷുബ്ധോ
ഭവ ചിന്മാത്രവാസനഃ (17)


നിരപേക്ഷന്‍ മാറ്റമറ്റോന്‍
തികഞ്ഞോന്‍ ശാന്തനായവന്‍
അഗാധബോധമായ് ചിത്താ-
യക്ഷുബ്ധന്‍ നീ വസിക്കെടോ (17)


സാകാരമനൃതം വിദ്ധി
നിരാകാരം തു നിശ്ചലം
ഏതത് തത്ത്വോപദേശേന
ന പുനര്‍ഭവസംഭവഃ (18)


ആകാരമുള്ളതോ മായ,
യല്ലാതുള്ളതു നിത്യവും
ഏവം തത്വമറിഞ്ഞെന്നാല്‍
പുനര്‍ജന്മം ഭവിച്ചിടാ (18)


ആകാരമുള്ളതോ മായ,
യല്ലാതുള്ളതു നിശ്ചലം
ഈ തത്വമുപദേശിച്ചാല്‍
പുനര്‍ജന്മം ഭവിച്ചിടാ (18)


യഥൈവാദര്‍ശമധ്യസ്ഥേ
രൂപേƒന്തഃ പരിതസ്തു സഃ
തഥൈവാƒസ്മിന്‍ ശരീരേƒന്തഃ
പരിതഃ പരമേശ്വരഃ (19)


കണ്ണാടി തന്നിലായ് കാണും
രൂപത്തില്‍ ചുറ്റുമെങ്ങിനെ
കണ്ണാടി കാണുമേവം താന്‍
ശരീരേ പരമേശ്വരന്‍ (19)


ഏകം സര്‍വ്വഗതം വ്യോമ
ബഹിരന്തര്യഥാ ഘടേ
നിത്യം നിരന്തരം ബ്രഹ്മ
സര്‍വ്വഭൂതഗണേ തഥാ (20)


കുടത്തിനുള്ളിലും ചുറ്റും
കാണാമാകാശമെന്നപോല്‍
സര്‍വ്വവസ്തുവിലും ബ്രഹ്മം
മാറ്റമറ്റുണ്ടു നിത്യവും (20)






Thursday, 5 February 2015

വഴി

പുഴതാണ്ടിടുവാന്‍ ഗുഹനെന്തിനു പ-

ണ്ടവതാരമിയന്നരഘൂത്തമനു

അഴലിന്‍ പുഴ താണ്ടിടുവാന്‍ സദയം
വഴി കാട്ടുവതാം പൊരുളേ പറയൂ

പുഴയായതുമാപുഴ താണ്ടിടുവാന്‍
തുഴയുന്നതുമോടവുമൊക്കെ ഭവാന്‍
കുഴയുന്നിതറിഞ്ഞിടുവാനിവിടെ-
ന്മിഴിയെന്നതറിഞ്ഞിതു കാട്ടിയതോ ?

പുഴപോലുലകം, മനുജന്നനിശം
തുഴയേണമതൊന്നു കടന്നിടുവാന്‍
അഴലൊക്കെയകറ്റിടുവാനിതു താന്‍
വഴിയെന്നു ഭവാനിഹ ചൊല്ലുകയോ

വഴിയില്ലിവിടാര്‍ക്കുമിതെന്നിയെ, നാം
കഴിയും വിധമായിതുചെയ്തിടണം
വഴികാട്ടിടുമാപൊരുളാകിലുമീ
വഴിവിട്ടിടുവാന്‍ കഴിയില്ലിവിടെ