മനസ്സേ അടങ്ങുക
തെരുവുനായായെന്തിനാലയുന്നു?
വരുമോരോ ചിന്തയാം
പഥികനു പിന്നിലുമെന്തിനലയുന്നു?
കനിവാം കാണക്കനിക്കോ,
സകരുണമെറിയും
ആരോ ചവച്ചിട്ടൊരു
മോഹമാം എലുമ്പിന്‍ തുണ്ടിനോ
സ്വദംശനത്താല്‍ ജീവനാം ജിഹ്വ
പിടയുന്നതറിയുന്നില്ലയോ
മൂകമാം ജിഹ്വയിലുതിരും
രുധിരത്തിന്‍ മധുരമറിയുന്നില്ലയോ
മനസ്സേ മടങ്ങുക,
ദിനകരനുണരുമുദയമായ്
കുരച്ചും കുതിച്ചുമലയും
ഇരവിന്നറുതിയായ്
Friday, 30 March 2012
Monday, 19 March 2012
ഉള്ളതു ചൊല്ലാം
ഉള്ളതു ചൊല്ലാമെന്നുള്ളമുരപ്പതും
ഉള്ളതായെങ്ങുമുള്ളാലെയറിവതും
ഉള്ളതിന്‍ പൊരുളുമതിന്‍ നിറവുമാ
യെന്നുള്ളത്തിലെന്നെന്നും തെളിവതും
ഉള്ളതായുലകിലുള്ളതാം പൊരുളെല്ലാം
ഉള്ളാലെയറിയുമെന്നിലൊരുപൊരുള്‍
ഇല്ലയെന്നാകിലുലകിലെനിക്കിനിയുള്ള
തായൊന്നുമില്ല, ഉലകമേയില്ലെന്നാകാം ?
ഉള്ളാലെയറിയാത്തപൊരുളുണ്ടെന്നാകി
ലുലകിലതുമെനിക്കില്ലാത്തപോലെയല്ലേ?
ഉള്ളതെന്നൊടുചൊല്ലുമെന്നുള്ളവുമുലക
വുമൊന്നുതാന്‍ രണ്ടല്ലെന്നുള്ളമറിയുന്നു
ഉള്ളതായെങ്ങുമുള്ളാലെയറിവതും
ഉള്ളതിന്‍ പൊരുളുമതിന്‍ നിറവുമാ
യെന്നുള്ളത്തിലെന്നെന്നും തെളിവതും
ഉള്ളതായുലകിലുള്ളതാം പൊരുളെല്ലാം
ഉള്ളാലെയറിയുമെന്നിലൊരുപൊരുള്‍
ഇല്ലയെന്നാകിലുലകിലെനിക്കിനിയുള്ള
തായൊന്നുമില്ല, ഉലകമേയില്ലെന്നാകാം ?
ഉള്ളാലെയറിയാത്തപൊരുളുണ്ടെന്നാകി
ലുലകിലതുമെനിക്കില്ലാത്തപോലെയല്ലേ?
ഉള്ളതെന്നൊടുചൊല്ലുമെന്നുള്ളവുമുലക
വുമൊന്നുതാന്‍ രണ്ടല്ലെന്നുള്ളമറിയുന്നു
Saturday, 17 March 2012
വിദ്യാര്‍ത്ഥിയെവിടെ?
'വിദ്യ അര്‍ഥിക്കുന്നവനാ'ണു വിദ്യാര്‍ഥിയാവതെന്നാകില്‍
വിദ്യ അര്‍ഥിക്കുമാ വിദ്യാര്‍ഥിയെവിടെ?
സ്ഥാനാര്‍ത്തിയാലെ വിദ്യതേടുന്നവന്‍ , സ്ഥാനാര്‍ഥിയാണെന്നാകാം,
വിദ്യാര്‍ഥിയെന്നായിക്കൂടാ
ധനാര്‍ത്തിയാലെ വിദ്യതേടുന്നവനോ, ധനാര്‍ഥിയാണെന്നാകാം
വിദ്യാര്‍ഥിയെന്നായിക്കൂടാ
"കാകദ്രുഷ്ടിര്‍ ബകധ്യാനം ശ്വാനനിദ്രാ തഥൈവ ച
അല്‍പാഹാരം ജീര്‍ണവസ്ത്രം ഏതദ് വിദ്യാര്‍ത്ഥിലക്ഷണം"

പാലാഴിമഥനം
നന്മയുടെ തിന്മയുടെ തീരങ്ങള്‍ക്കിടയിലെന്‍
ജീവിതസാഗരത്തിരതല്ലിയാര്‍ക്കുന്നു
പുണ്യപാപങ്ങളൊരു കര്‍മ്മപാശത്തിനാല്‍
മമമാനസശൈലത്തില്‍ കെട്ടിവരിയുന്നു
കദനം നിറയുന്നു, ജീവനിരുളില്‍ വലയുന്നു
അനവരതമിതില്‍ മഥനം തുടരുന്നു….
സംസാരദുഃഖമാം ആഴിതന്നാഴത്തിലേക്കെന്‍
മാനസമെന്തിതാ താഴുന്നു മറയുന്നു
പന്‍ചേന്ത്രിയങ്ങളുള്‍ വള്‍വലിച്ചാദികൂര്‍മ്മ
മായിങ്ങെന്നിലാവിര്‍ഭവിക്കുക
താഴുമെന്‍മാനസപര്‍വതമിനിയും, ആഴിയില്‍
താഴാതെ താങ്ങായി നില്‍ക്കുക
ഉയരും വിഷാഗ്നിയില്‍ വലയുമെന്നിലൊരു
നീലകണ്ടകവചമായെന്നും നിറയുക
നിത്യസുഖത്തിന്നമ്രിതപാത്രവുമായൊരാ
നന്ദസത്യമായെന്നുള്ളില്‍ തെളിയുക
ജീവിതസാഗരത്തിരതല്ലിയാര്‍ക്കുന്നു
പുണ്യപാപങ്ങളൊരു കര്‍മ്മപാശത്തിനാല്‍
മമമാനസശൈലത്തില്‍ കെട്ടിവരിയുന്നു
കദനം നിറയുന്നു, ജീവനിരുളില്‍ വലയുന്നു
അനവരതമിതില്‍ മഥനം തുടരുന്നു….
സംസാരദുഃഖമാം ആഴിതന്നാഴത്തിലേക്കെന്‍
മാനസമെന്തിതാ താഴുന്നു മറയുന്നു
പന്‍ചേന്ത്രിയങ്ങളുള്‍ വള്‍വലിച്ചാദികൂര്‍മ്മ
മായിങ്ങെന്നിലാവിര്‍ഭവിക്കുക
താഴുമെന്‍മാനസപര്‍വതമിനിയും, ആഴിയില്‍
താഴാതെ താങ്ങായി നില്‍ക്കുക
ഉയരും വിഷാഗ്നിയില്‍ വലയുമെന്നിലൊരു
നീലകണ്ടകവചമായെന്നും നിറയുക
നിത്യസുഖത്തിന്നമ്രിതപാത്രവുമായൊരാ
നന്ദസത്യമായെന്നുള്ളില്‍ തെളിയുക
Sunday, 11 March 2012
'Education' നിന്നും 'വിദ്യാഭ്യാസ'ത്തിലേക്ക്
വിദ്യാഭ്യാസരംഗത്തില്‍ ഇന്നു കാണുന്ന മൂല്യച്യുതിയുടെ വേദനയില്‍ നിന്നും തിരിഞ്ഞുനോക്കുമ്പോള്‍, ഇതെല്ലാം എന്തിനുവേണ്ടിയെന്നു മറന്നതായ് തോന്നുന്നു
നമുക്കിനിയെങ്കിലും ഒരു യഥാര്‍ഥമായൊരു വിദ്യാഭ്യാസം തുടങ്ങിക്കൂടെ.... അതിലേക്കായൊരു തിരിഞ്ഞുനോട്ടം ....
വ്യവസായവല്‍ക്കരണത്തിന്റെ യന്ത്രവല്‍ക്കരണത്തിന്റെ 'പുരോഗതി'യെന്ന മായാപ്രപന്ചത്തിന്റെ കളിപ്പാവകളായ് മനുഷ്യന്‍ മാറുമ്പോള്‍ പ്രാഥമികമാനുഷികമൂല്യങ്ങള്‍ എവിടെയോ ചോര്‍ന്നു പോയോ എന്നു സംശയം ബാക്കി നില്‍ക്കുന്നു.
മനുഷ്യന്‍ യന്ത്രങ്ങള്‍ക്കുവേണ്ടിയല്ല, മനുഷ്യന്‍ വ്യവസായത്തിനുള്ള ഉപകരണമല്ല, മനുഷ്യന്‍ ഒരു വ്യാപാരവസ്തുവല്ല.... ഇവയെല്ലാം മനുഷനുവേണ്ടിയാണ്, മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചക്കായിട്ടാണ്, ലോകനന്മക്കായിട്ടാണ്
സാങ്കേതികവിദ്യയിന്ന് മനുഷ്യനെ കൂട്ടിയിണക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യനില്‍ നിന്നുമകന്നുവോ?
സൌരയൂഥങ്ങളില്‍ കണ്ണുനട്ടിരിക്കെ, വേദനിക്കുന്ന നിന്നയല്‍ക്കാരനെ മറന്നുവോ?
അണുവിന്നകത്തെ പരമാണുതിരയവെ, അവനവനില്‍ നിന്നുമകന്നുവോ?
ഒരു നിമിഷം ചിന്തിക്കുക: എവിടെക്കാണീ ഓട്ടം? എന്തിനുവേണ്ടിയാണീ നെട്ടോട്ടം? എന്താണീ പുരോഗതി? എന്തിനാണ്?
ഒരു നേരത്തെ ഭക്ഷണത്തിനോ? ഒരു ക്ഷണനേരത്തെ സുഖത്തിനോ? വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ സുരക്ഷക്കോ? കേവല മനഃ സമാധാനത്തിനോ?
അതെന്തു തന്നെ ആയാലും: അതു കിട്ടിയോ? അതു കിട്ടുമോ? ..... ഈ ഓട്ടത്തിനിടയിലെവിടെയോ കാലിടറിവീഴും മുമ്പെങ്കിലും ?
ഉത്തരം 'കിട്ടും' എന്നാണെങ്കില്‍, സഖേ, ഗമിച്ചുകൊള്‍ക, തവപന്‍ഥാവിലതിശീഘ്രം.
ഉത്തരം 'ഇല്ലെ'ന്നാകില്‍, സംശയം ഉണ്ടെന്നാകില്‍ ഒരു നിമിഷം നില്‍ക്കുക, സ്വദര്‍പ്പണത്തിനു മുന്പില്‍. അവിടെ ആ മിഴികളില്‍, അകകണ്ണില്‍ സത്യം തിരയുക
വിദ്യയത്രെ സര്‍വധനത്തിലും പ്രഥമവും
വിദ്യയെന്നാല്‍ പരമമാമറിവെന്നറിയുക
അറിവകമേ സ്വയം പ്രകാശമായമരുന്നു
അറിവെന്നാല്‍ സത്യപ്രകാശമായറിയുക
അറിവുതേടുവതു സ്വധര്‍മ്മമെന്നറിയുക
അറിവിന്നറിവുതാനഴലിലും തുണക്കുന്നു
അറിവുനേടുവാന്‍ സ്വപ്രയത്നമുണ്ടാവണം
ഗുരുകരുണയാലറിവിന്‍ മിഴിതെളിയുന്നു
വിദ്യയര്‍ത്ഥിപ്പവനൊരു യോഗിയെന്നറിയുക
വിദ്യയഭ്യസിക്കുവതൊരുയത്നമെന്നറിയുക
വിദ്യനല്‍കുവതീശ്വരസേവതാനെന്നുമറിയുക
വിദ്യനല്‍കുവനറിവിനുള്‍പൊരുളുമറിയണം
Thursday, 8 March 2012
മാമലയിലെ ജ്യോതി
അകലെ തെളിയുന്ന ജ്യോതിയെന്‍
അകമെ തെളിയുന്ന ജ്യോതി
മാമലമുകളില്‍ തെളിയുന്ന ജ്യോതി, കാണ്‍ മാന്‍
മാമകചിത്തം കൊതിക്കുന്ന ജ്യോതി
ഇരുളില്‍ തെളിയുന്ന ജ്യോതി, മനസിന്‍
ഇരുളുമകറ്റുന്ന ജ്യോതി
നിത്യസത്യമായമരുന്ന ജ്യോതി 'തത്വമസി'
തത്വമരുളുന്ന ജ്യോതി
Saturday, 3 March 2012
നരസിഹാവതാരം
മാടിവിളിക്കുമാഴിത്തിരകളിലാ
ദിത്യബിംബം മറഞ്ഞുപോയിപൊ
ന്നിന്‍ തിളക്കത്തിലിപ്പാരിലാകെ
ഉന്മാദനര്‍ത്തനവേളയായി
അജ്ഞാനമാം തമസ്സെങ്ങും നിറഞ്ഞു
പോല്‍, എന്നിലഹങ്കാരമെന്നപോലെ
ഈരേഴുലോകത്തില്‍ ചെന്നു നോക്കീ
സത്യമെങ്ങോ പോയ് മറഞ്ഞിരുന്നു
സ്വര്‍ണ്ണത്തിന്‍മെത്തയിലിരുന്നു മദോന്മത്തം
ഞാന്‍ സത്യഭല്‍സനം ചെയ്തീടുമ്പോള്‍
സ്തൂപഗര്‍ഭത്തില്‍ പിറക്ക നീയെന്നിലെ
ദര്‍പ്പതമസ്സിന്‍ നെഞ്ചം പിളര്‍ക്കുക

Friday, 2 March 2012
ശബ്ദജാലം മഹാരണ്യം...
ഹിന്ദുത്വത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള് കേള്‍ക്കുമ്പോള്‍ പലപ്പോളും ഓര്‍മ്മവരുന്നതു ശംകരാചാര്യരുടെ വാക്കുകള്‍ "ശബ്ദജാലം മഹാരണ്യം ...." തന്നെയാണ്.
കാലത്തിന്റെ മൂശയില്‍ മാറ്റുരച്ചും, കാലപാശത്തെ അതിജീവിച്ചും വളര്‍ന്നുവന്ന ഒരു സംസ്കാരത്തിനെ കേവലം അഭിപ്രായം എന്നര്‍ത്ഥത്തിലൊതുങ്ങുന്ന 'മതം ' എന്ന പദത്തിലൊതുക്കുവാനാകുമോ?
അഥവാ പ്രയോഗസാധുത്വത്തിന്റെ പിന്‍ബലത്തോടെ മാനവരാശിയെ ഒരു പ്രസ്ഥാനത്തില്‍ കെട്ടിവരിയാന്‍ മുതിരുന്ന ധാര്‍ഷ്ട്യമായതിനെ കാണുവാനാകുമോ? ആ ധാര്‍ഷ്ട്യത്തിനു 'മത'മെന്നതിനേക്കാല്‍ 'മദ'മെന്ന പ്രയോഗമാകും യോജിക്കുക എന്നു തോന്നുന്നു
ലോകമംഗളവും 'പ്രായോഗിക' ജീവിതരീതിയും ആത്മാന്വേഷണത്തിലൂടെ സമന്വയിപ്പിച്ച ഒരു പൈത്റുകം ... കൈയൂക്കിന്റെ ബലത്തില്‍ തന്റേതല്ലാത്തതെല്ലാം തട്ടിയുടക്കുന്ന പരദേശ പ്രാക്റുത 'സംസ്ക്റുതി'യുടെ സുനാമിയില്‍ തകര്‍ന്നില്ല.
നൂറ്റാണ്ടുകള്‍ താണ്ടി അത് വളര്‍ന്നു, ഭൂഖണ്ടങ്ങള്‍ കടന്നു ഇന്നും വളരുന്നു. സാങ്കേതിക വിദ്യയുടെ മായാപ്രപന്ചത്തിലും ആ ജ്യോതി അനവരതം തെളിയുന്നു.
വിലപേശി മാത്റുത്വം പോലും വില്‍പ്പനചരക്കാക്കുന്ന പുത്തന്‍ ഉപഭോഗ 'സംസ്കാര'കൊടുംകാറ്റിലും ഇതു തകരുകില്ല.
കാഷായവേഷം ധരിച്ചവതരിച്ചു സത്യത്തെ അപഹരിച്ചാല്‍ പോലും, അശോകവാടിയില്‍ സത്യം ഒരു പോറലുമേല്‍ക്കാതെ ധര്‍ മ്മവിജയകാരണമായിരുന്നു കൊള്ളും. അഭിനവ പൌണ്ട്രക വാസുദേവന്മാര്‍ സ്വയമേവ കാലപുരുഷന്റെ സുദര്‍ശനചക്രത്തിനു മുന്പില്‍ അടിയറവു പറയുകയും ചെയ്യും
അഥവാ തകരുമെങ്കിലതിനേ സനാതനമെന്നു പറയുക വയ്യ (ജാതസ്യ ഹി ധ്രുവോ മ്റുത്യു ധ്രുവം ജന്മ മ്റുതസ്യ ച)
ആദിശബ്ദത്തിന്റെ ഉത്ഭവം തേടി താമരനൂലിലൂടെ പാലാഴിമദ്ധേ ശയിക്കുന്ന ആദിസത്യം തിരയുന്ന അഹംബോധത്തിനെ അറിയാതെ സത്യം ഹിരണ്‍ മയപാത്രമയത്തിലൊളിപ്പിച്ച മായാപ്രപന്ചത്തിന്‍ മൂകമാം തൂണിന്‍ തന്മാത്രകള്‍ക്കുള്ളില്‍ നിന്നും സംഹാരമൂര്‍ത്തിയെ ഉണര്‍ത്താന്‍ വെമ്പുന്ന ആസുരീകസംസ്കാരത്തെ കുറിച്ചെന്തുപറയാന്‍ ? ... ധര്‍മ്മസം സ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ എന്നല്ലാതെ?

ആശംസ
ലളിതമായൊഴുകുമീവരികളിലറിയുന്നു, തവ
അകതാരിലുണരും കവനകലാകതിരൊളിയും
ഗതകാലകവികുലപതികള്‍ ചൊരിയുന്ന കനിവും
വിടരാന്‍ കൊതിക്കുമൊരുമലരിന്‍ നറുമണവും
നിധിപോല്‍ നിനച്ചിതു കാത്തു രക്ഷിക്കയെന്നും
വിധിപോലെയെന്നെന്നും പരിപാലിച്ചു കൊള്‍ക
അനസ്യൂതമിനിയൊഴുകട്ടെ തവ സര്‍ഗ്ഗഗംഗാ
വിരിയട്ടെ പുതു കനിവിന്‍ പനിനീര്‍ മലരെങ്ങും

Subscribe to:
Comments (Atom)