സത്യം തേടീട്ടലഞ്ഞൂ
ഭുവനമഖിലവും നഷ്ടമായിത്ര കാലം
നിത്യം നിന്നെ സ്തുതിക്കാ-
തിവിടെയമരുവാന്‍ കഷ്ടമെന്തേ വിധിച്ചൂ
സത്യത്തിന്‍ രൂപമായി-
ട്ടമരുവതുലകില്‍ നിന്‍ കൃപാവര്‍ഷമൊന്നീ
സത്യം കാണാതിരിക്കാന്‍
മമ മിഴി ഭഗവന്നെന്തിനായ് നീ മറച്ചൂ
മുന്നില്‍ ക്കാണുന്നതാമീ-
യുലകമതിലെഴും ജീവജാലങ്ങളായി-
ട്ടെന്നും ഞാന്‍ കാണ്മതെല്ലാ-
മടിയനുഭഗവാനെന്നു കാണായ് വരേണേ
എന്നും മേ മാനസത്തില്‍
തെളിയുവതഖിലം കൃഷ്ണ! നീ മാത്രമാട്ടേ
യെന്നല്ലാതെന്തുഭാഗ്യം
വരണമവനിയില്‍ മോദമോടേ വസിക്കാന്‍
പ്രചോദനം ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ, Facebook)
A collection of my poetic musings!
Monday, 1 June 2015
ഭ്രാന്തന്‍
എന്നും ഭ്രാന്തന്‍ കല്ലുമാ, യെത്ര കഷ്ടം
കുന്നിന്മേലേയ്ക്കേറിടു, ന്നെന്തിനാവോ?
പിന്നെക്കൈയ്യും വിട്ടിടും കല്ലുവീഴു-
ന്നെന്നേ കാണാം ഭ്രാന്ത! നിന്‍ കേളികൊള്ളാം
എന്നേവം ഞാന്‍ ചൊല്ലിയപ്പോളവന്നും
മന്ദസ്മേരത്തോടെയോതീ, ഭവാനും
ചെയ്യുന്നേവം തന്നെയല്ലേ, സുഹൃത്തേ
ചിന്തിയ്ക്കൂ നീ, കല്ലിതെന്‍ കര്‍മ്മമത്രേ
എന്നുമ്മേലെക്കേറ്റുമിക്കല്ലുതാഴേ
ത്തന്നേ വീഴുന്നെന്നറിഞ്ഞിട്ടുമീഞാന്‍
വന്നീടുന്നീകല്ലുമേലേക്കുകേറ്റാന്‍
പിന്നെത്താഴേക്കിട്ടിടാനായ് ചിരിക്കാന്‍
എന്നാലും നിന്‍ കണ്ണിലായ് തെല്ലു കണ്ണീര്‍
വന്നീടുന്നുണ്ടെന്തിനായ്, ചൊല്ലിടാമോ ?
എന്തേ മാറ്റാനാകുമോ കര്‍മ്മബന്ധം
എന്തിന്നായി ത്തേങ്ങിടുന്നൂ മനസ്സും ?
ഒന്നോര്‍ത്താലേ ഭേദമുള്ളൂ, സുഹൃത്തേ
യെന്നും കര്‍മ്മം ചെയ്തിടും നമ്മള്‍ തമ്മില്‍
എന്നും കണ്ണീര്‍ തൂകി നില്ക്കുന്നു നിങ്ങള്‍
മന്ദസ്മേരത്തോടെയേ ചെയ്വു ഞാനും
ഭ്രാന്താര്‍ക്കാണീപുഞ്ചിരിക്കുന്നെനിക്കോ
ഭ്രാന്തന്‍ നീയെന്നോതിന്നോര്‍ക്കു താനോ ?
മന്ദസ്മേരം ഭ്രാന്തു താനെങ്കിലോതാം
ഭ്രാന്തേ നന്നിമ്മട്ടു ഞാന്‍ വാണുകൊള്ളാം
കുന്നിന്മേലേയ്ക്കേറിടു, ന്നെന്തിനാവോ?
പിന്നെക്കൈയ്യും വിട്ടിടും കല്ലുവീഴു-
ന്നെന്നേ കാണാം ഭ്രാന്ത! നിന്‍ കേളികൊള്ളാം
എന്നേവം ഞാന്‍ ചൊല്ലിയപ്പോളവന്നും
മന്ദസ്മേരത്തോടെയോതീ, ഭവാനും
ചെയ്യുന്നേവം തന്നെയല്ലേ, സുഹൃത്തേ
ചിന്തിയ്ക്കൂ നീ, കല്ലിതെന്‍ കര്‍മ്മമത്രേ
എന്നുമ്മേലെക്കേറ്റുമിക്കല്ലുതാഴേ
ത്തന്നേ വീഴുന്നെന്നറിഞ്ഞിട്ടുമീഞാന്‍
വന്നീടുന്നീകല്ലുമേലേക്കുകേറ്റാന്‍
പിന്നെത്താഴേക്കിട്ടിടാനായ് ചിരിക്കാന്‍
എന്നാലും നിന്‍ കണ്ണിലായ് തെല്ലു കണ്ണീര്‍
വന്നീടുന്നുണ്ടെന്തിനായ്, ചൊല്ലിടാമോ ?
എന്തേ മാറ്റാനാകുമോ കര്‍മ്മബന്ധം
എന്തിന്നായി ത്തേങ്ങിടുന്നൂ മനസ്സും ?
ഒന്നോര്‍ത്താലേ ഭേദമുള്ളൂ, സുഹൃത്തേ
യെന്നും കര്‍മ്മം ചെയ്തിടും നമ്മള്‍ തമ്മില്‍
എന്നും കണ്ണീര്‍ തൂകി നില്ക്കുന്നു നിങ്ങള്‍
മന്ദസ്മേരത്തോടെയേ ചെയ്വു ഞാനും
ഭ്രാന്താര്‍ക്കാണീപുഞ്ചിരിക്കുന്നെനിക്കോ
ഭ്രാന്തന്‍ നീയെന്നോതിന്നോര്‍ക്കു താനോ ?
മന്ദസ്മേരം ഭ്രാന്തു താനെങ്കിലോതാം
ഭ്രാന്തേ നന്നിമ്മട്ടു ഞാന്‍ വാണുകൊള്ളാം
ധ്യാനം
വിറച്ചു പോകും മനതാരു വിഘ്നം
നിറച്ചു കാണൂം സമയം ഗണേശാ
അറിഞ്ഞു നീ വന്നു തുണച്ചിടേണം
മറഞ്ഞു നിന്നീടരുതെന്റെയുള്ളില്‍
നിറച്ചു കാണൂം സമയം ഗണേശാ
അറിഞ്ഞു നീ വന്നു തുണച്ചിടേണം
മറഞ്ഞു നിന്നീടരുതെന്റെയുള്ളില്‍
ധ്യാനം
തെറ്റാകാം മോഹമെന്നില്‍
വരുവതു ഭഗവന്നെന്തു ചെയ്യേണ്ടു ഞാനെന്‍ -
തെറ്റെല്ലാം മാറ്റിടാനായ്
തവ കൃപയൊഴികില്ലെങ്ങുമേയാശ്രയം മേ
തെറ്റായിക്കണ്ടിടാതാ-
കുറവുകളഖിലം തീര്‍ത്തു തന്നീടുവാനായ്
മാറ്റം കൂടാതെയെന്നും
തെളിയണമകമേപ്പൂവിലെത്തേന്‍ കണക്കേ
തെറ്റുന്നെന്‍ പാദമെന്നാ-
ലരികിലണയണേ കൃഷ്ണ! നീ വൈകിടാതെന്‍
ചുറ്റും താങ്ങായി നിന്നി-
ട്ടുടലിനുയിരിനും നിന്‍ കൃപാവര്‍ഷമേകൂ
ഏറ്റം കാരുണ്യമോട-
ന്നുലകിലമരുമാദൈത്യയാം പൂതനയ്ക്കും
കുറ്റം തീര്‍ത്തേകിമോക്ഷം
തവ കൃപയിവനും നല്കിടാവുന്നതല്ലേ
തെല്ലായാലും കൃപാലോ
തവ കരുണയിവന്നുണ്ടതിന്നാലെയല്ലേ
യെല്ലാനാളും ശ്രവിക്കാന്‍
കഥകളുരുവിടാന്‍ വന്നതാചാര്യനേവം
ചൊല്ലീടാനാവുകില്ലാ
മമ ഹൃദി നിറയും മോദമെന്തെന്നു കണ്ണീ-
രല്ലാതിന്നെന്തു നല്കാന്‍
കരുതുകയിതു ഞാന്‍ ചെയ്തിടും പൂജയായ് നീ
വരുവതു ഭഗവന്നെന്തു ചെയ്യേണ്ടു ഞാനെന്‍ -
തെറ്റെല്ലാം മാറ്റിടാനായ്
തവ കൃപയൊഴികില്ലെങ്ങുമേയാശ്രയം മേ
തെറ്റായിക്കണ്ടിടാതാ-
കുറവുകളഖിലം തീര്‍ത്തു തന്നീടുവാനായ്
മാറ്റം കൂടാതെയെന്നും
തെളിയണമകമേപ്പൂവിലെത്തേന്‍ കണക്കേ
തെറ്റുന്നെന്‍ പാദമെന്നാ-
ലരികിലണയണേ കൃഷ്ണ! നീ വൈകിടാതെന്‍
ചുറ്റും താങ്ങായി നിന്നി-
ട്ടുടലിനുയിരിനും നിന്‍ കൃപാവര്‍ഷമേകൂ
ഏറ്റം കാരുണ്യമോട-
ന്നുലകിലമരുമാദൈത്യയാം പൂതനയ്ക്കും
കുറ്റം തീര്‍ത്തേകിമോക്ഷം
തവ കൃപയിവനും നല്കിടാവുന്നതല്ലേ
തെല്ലായാലും കൃപാലോ
തവ കരുണയിവന്നുണ്ടതിന്നാലെയല്ലേ
യെല്ലാനാളും ശ്രവിക്കാന്‍
കഥകളുരുവിടാന്‍ വന്നതാചാര്യനേവം
ചൊല്ലീടാനാവുകില്ലാ
മമ ഹൃദി നിറയും മോദമെന്തെന്നു കണ്ണീ-
രല്ലാതിന്നെന്തു നല്കാന്‍
കരുതുകയിതു ഞാന്‍ ചെയ്തിടും പൂജയായ് നീ
പ്രചോദനം ശ്രീമദ് ഭാഗവത സംഗ്രഹം (ഉണ്ണികൃഷണൻ വാരിയർ in facebook)
Sunday, 31 May 2015
പറയൂ മനസ്സേ
കണ്ണില്‍ പിറന്ന മിഴിനീരതു വിട്ടു പോകു-
ന്നെന്തേ നിനക്കഴലുവയ്യിനിയെന്നുവെന്നോ ?
കണ്ണും വെടിഞ്ഞകലുമാമിഴിനീരിനാമോ
ദെണ്ണത്തെയൊട്ടറിയുവാന്‍ പറയൂ മനസ്സേ
ന്നെന്തേ നിനക്കഴലുവയ്യിനിയെന്നുവെന്നോ ?
കണ്ണും വെടിഞ്ഞകലുമാമിഴിനീരിനാമോ
ദെണ്ണത്തെയൊട്ടറിയുവാന്‍ പറയൂ മനസ്സേ
കലഹകാരണം
കൈവിട്ടതോ മന, മതിന്‍ പഴി, പാവ, മെന്നും
വീഴുന്നതാം കടുകിനെന്നതു നല്ലതാണോ ? *
ആവും വിധം കലഹമൊന്നൊഴിവാക്കു നീയി-
ന്നേവം പഴിച്ചിടരുതാരെയുമെന്നതോര്‍ക്കു
* കടുകു തൂവിയാല്‍ കലഹം ഉണ്ടാകും എന്നൊരു വിശ്വാസം
വീഴുന്നതാം കടുകിനെന്നതു നല്ലതാണോ ? *
ആവും വിധം കലഹമൊന്നൊഴിവാക്കു നീയി-
ന്നേവം പഴിച്ചിടരുതാരെയുമെന്നതോര്‍ക്കു
* കടുകു തൂവിയാല്‍ കലഹം ഉണ്ടാകും എന്നൊരു വിശ്വാസം
Saturday, 30 May 2015
സത്യം *
ഒന്നായിട്ടുള്ള സത്യം
പിരിയുകയുമതൊന്നായിടാനായടുക്കു-
ന്നെന്നെല്ലാം കാണ്മു നിത്യം
കരുതുകിലിതു നിന്‍ ലീലയല്ലേ മഹേശാ
എന്നാലാവുന്നതല്ലാ
നിജമറിവതിനായ് കണ്ണു മൂടുന്നു കണ്ണീ-
രെന്നല്ലാതെന്തു ചൊല്ലാന്‍
തുടരുക നടനം ശങ്കരാ കൈതൊഴുന്നേന്‍
പിരിയുകയുമതൊന്നായിടാനായടുക്കു-
ന്നെന്നെല്ലാം കാണ്മു നിത്യം
കരുതുകിലിതു നിന്‍ ലീലയല്ലേ മഹേശാ
എന്നാലാവുന്നതല്ലാ
നിജമറിവതിനായ് കണ്ണു മൂടുന്നു കണ്ണീ-
രെന്നല്ലാതെന്തു ചൊല്ലാന്‍
തുടരുക നടനം ശങ്കരാ കൈതൊഴുന്നേന്‍
==============================
എന്തേ ഞാന്‍ ചൊല്ലിടേണ്ടൂ
തവമനമുരിയാടുന്നതിമ്മട്ടുകാണ്‌കേ
യന്തം വിട്ടിന്നിരിക്കും
മമ ഹൃദി നിറയുന്നുണ്ടു മോദം വിശിഷ്യാ
ചിന്തിച്ചാലൊന്നുതാനീ
യുലകവുമതിലായുള്ളതാം ജ്ഞാനമെല്ലാ-
മെന്തിന്നായിട്ടു നമ്മള്‍
കരുതണമിതിനേ സ്വന്തമായ് വേറെയെന്നും
ഒന്നാണീസത്യമെന്നാല്‍
മനമിതുപലതായ് കാണ്മതാണെങ്കിലും നാ-
മൊന്നൊന്നായിട്ടിതെല്ലാ-
മറിയണമിതിനാധാരവും തേടിടേണം
എന്നാലക്കണ്ടതിന്നും(+)
തിരയണമുലകില്‍ തന്നിലും ഭേദമെന്ന്യേ-
യെന്നാലോ കാണ്മതാകു-
ന്നറിവുമറിയണം സത്യമല്ലെന്നു തന്നെ
തന്നാലാകുന്ന മട്ടില്‍
തിരയുകിലൊരുനാള്‍ ദൃശ്യമാകും മനസ്സും
ചെന്നീടാതുള്ളിടത്താ-
യറിവതറിയുവാന്‍ ബുദ്ധിയാലാകയില്ലാ
അന്നേവം കണ്ടതെല്ലാം
പല കുറി തിരയുന്നോര്‍ക്കു കിട്ടീടുവാനായ്
തന്നിട്ടെങ്ങോ മറഞ്ഞാ
കനിവിനുപറയാമിന്നിതാ വന്ദനം ഞാന്‍
ഒന്നായീടുന്ന സത്യം
ഹൃദി തെളിയുകിലോ ചെയ്തിടാനൊന്നുമില്ലാ-
യെന്നല്ലാ ചെയ്വതെല്ലാ-
മപരനുസുഖമേകീടുവാനാകുമെന്നും
എന്നും കാട്ടില്‍ കഴിഞ്ഞാ-
പരമസുഖദമാം സത്യവും കണ്ടിരിക്കാന്‍
ചെന്നീടുന്നോര്‍ക്കതാവാ-
മരചനതുവിധം വാഴുവാനാവുകില്ലാ
എന്നോര്‍ത്തിട്ടായിടാമാ
ഗുരുവരനൊരുനാള്‍ ഭേദമേവം വിധിച്ചൂ
വെന്നല്ലാതെന്തു ചൊല്ലാ-
മടിയനുമെളുതോ ലോകസത്യം ഗ്രഹിക്കാന്‍
ചെന്നെത്തും വെള്ളമെല്ലാം
ജലധിയിലതു ഹാ വിണ്ണിലേക്കെത്തിയാലേ
വന്നെത്തൂ വര്‍ഷമായും
കഥയിതു തുടരും ലോകമുള്ളത്ര കാലം
* എന്റെ അഭിവന്ദ്യനായ ഒരു സുഹൃത്ത് ഗ്രീക്ക്-ഭാരതീയ ചിന്തകളെ സമന്വയിപ്പിച്ച് എഴുതി അയച്ചു തന്നെ ശ്ലോകങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ വന്നത്
+നേതി = ഇത് അല്ല (സത്യം എന്ന് പ്രത്യക്ഷത്തില്‍ തോന്നതെല്ലാം അല്ല എന്ന് നിഷേധിച്ച് എല്ലാ മറയും മാറ്റുന്നത്)
Subscribe to:
Comments (Atom)