കവിയാരിവിടെ, കവിതയേതിഹ
കവിതയായുണരും കവിത്വമേത്
കവിയില്ലിവിടെ, കവിതയുമില്ല
കവിമനസ്സിന്‍ മധുരമധുമാത്രം
Wednesday, 22 August 2012
Tuesday, 21 August 2012
കെടാവിളക്ക്
വിശ്വാസം
നിത്യസത്യത്തെ
ഒരു വിഗ്രഹത്തില്‍
ബന്ധിച്ചു
സ്വര്‍ണ്ണമയ
ശ്രീകോവിലിന്നകമേ
ഇരുളിന്നേകാന്തതയില്‍
അടച്ചു
എന്നിട്ടും
സത്യമിവിടെ
കെടാവിളക്കിന്‍ ദീപനാളമായ്
എരിഞ്ഞുകൊണ്ടേ ഇരിക്കുന്നു
എന്നെന്നും എങ്ങെങ്ങും
നിറകനിവിന്‍ പ്രകാശം
ചൊരിഞ്ഞുകൊണ്ടേ ഇരിക്കുന്നു
നിത്യസത്യത്തെ
ഒരു വിഗ്രഹത്തില്‍
ബന്ധിച്ചു
സ്വര്‍ണ്ണമയ
ശ്രീകോവിലിന്നകമേ
ഇരുളിന്നേകാന്തതയില്‍
അടച്ചു
എന്നിട്ടും
സത്യമിവിടെ
കെടാവിളക്കിന്‍ ദീപനാളമായ്
എരിഞ്ഞുകൊണ്ടേ ഇരിക്കുന്നു
എന്നെന്നും എങ്ങെങ്ങും
നിറകനിവിന്‍ പ്രകാശം
ചൊരിഞ്ഞുകൊണ്ടേ ഇരിക്കുന്നു
Sunday, 19 August 2012
Wednesday, 15 August 2012
വന്ദനം
സ്വര്‍ണ്ണമയാകിലും ലങ്ക
രുചിക്കുന്നില്ല ലക്ഷ്മണാ
ജനനിയും ജന്മഭൂവും
സ്വര്‍ഗ്ഗത്തിലും മഹത്തരം
പ്രചോദനം
"അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ"
രുചിക്കുന്നില്ല ലക്ഷ്മണാ
ജനനിയും ജന്മഭൂവും
സ്വര്‍ഗ്ഗത്തിലും മഹത്തരം
പ്രചോദനം
"അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ"
Subscribe to:
Comments (Atom)