ദേഹമെന്നോര്‍ക്കില്‍ ദാസനാം
ജീവനെന്നാകില്‍ നിന്നംശമാം
ആത്മാവെങ്കില്‍ നീ തന്നെയാം
എന്നതെനിക്കു നിശ്ചയം
പ്രചോദനം
ദേഹബുദ്ധ്യാ തു ദാസോഹം
ജീവബുദ്ധ്യാ ത്വദംശകഃ
ആത്മബുദ്ധ്യാ തമേവാഹം
ഇതി മേ നിശ്ചിതാ മതി
Sunday, 28 October 2012
Thursday, 25 October 2012
ദീപാവലി
അന്തര്‍ദീപപ്രഭയിലിരുന്നു ഞാനിഹ
ബഹിര്‍ദീപം തെളിച്ചീടവേ
ചുറ്റും തെളിഞ്ഞുകാണ്മതായ് വരുമഹോ
ലോകത്തില്‍ ദീപാവലി
ബഹിര്‍ദീപം തെളിച്ചീടവേ
ചുറ്റും തെളിഞ്ഞുകാണ്മതായ് വരുമഹോ
ലോകത്തില്‍ ദീപാവലി
Wednesday, 17 October 2012
കാശീപഞ്ചകം
ആചാര്യസ്വാമികളുടെ കാശീ പഞ്ചകത്തിന് വിവര്‍ ത്തനം ചമയ്ക്കാനൊരൊ വിഫലശ്രമം
മനമടങ്ങവേ പരമശാന്ത്യാം
ആ തീര്‍ത്ഥമത്രേ മണികര്‍ണ്ണികയും
ജ്ഞാനപ്രവാഹം വിമലമാംഗംഗാ
ആ കാശി ഞാനാം നിജബോധരൂപം
ആരുടെ കല്‍പനയീ ഇന്ദ്രജാലം
ചരാചരം കാണും മനോവിലാസം
സംസത്ചിദ്സുഖിയാം പരമാത്മരൂപം
ആ കാശി ഞാനാം നിജബോധരൂപം
കാശിയിലേ കാശി കാണ്മൂ
കാശിയെല്ലാം പ്രകാശിപ്പൂ
കാശിയതെന്നാരറിവൂ
കാശി കാണുവതവനാം
മൂലം
മനോനിവൃത്തി പരമോപശാന്തി
സാ തീര്‍ത്ഥവര്യാ മണികര്‍ണ്ണികാ ച
ജ്ഞാനപ്രവാഹാ വിമലമാദി ഗംഗാ
സാ കാശികാഹം നിജബോധരൂപഃ
യസ്യാമിദം കല്‍ പിതമിന്ദ്രജാലം
ചരാചരം ഭാതി മനോവിലാസം
സത്ചിദ്സുഖൈകാ പരമാത്മരൂപാ
സാ കാശികാഹം നിജബോധരൂപഃ
കാശ്യാം ഹി കാശ്യതേ കാശീ
കാശീ സര്‍വ്വപ്രകാശികാസാ
സാ കാശീ വിദിതാ യേന
തേന ദൃഷ്ടാഹി കാശികാ
മനമടങ്ങവേ പരമശാന്ത്യാം
ആ തീര്‍ത്ഥമത്രേ മണികര്‍ണ്ണികയും
ജ്ഞാനപ്രവാഹം വിമലമാംഗംഗാ
ആ കാശി ഞാനാം നിജബോധരൂപം
ആരുടെ കല്‍പനയീ ഇന്ദ്രജാലം
ചരാചരം കാണും മനോവിലാസം
സംസത്ചിദ്സുഖിയാം പരമാത്മരൂപം
ആ കാശി ഞാനാം നിജബോധരൂപം
കാശിയിലേ കാശി കാണ്മൂ
കാശിയെല്ലാം പ്രകാശിപ്പൂ
കാശിയതെന്നാരറിവൂ
കാശി കാണുവതവനാം
മൂലം
മനോനിവൃത്തി പരമോപശാന്തി
സാ തീര്‍ത്ഥവര്യാ മണികര്‍ണ്ണികാ ച
ജ്ഞാനപ്രവാഹാ വിമലമാദി ഗംഗാ
സാ കാശികാഹം നിജബോധരൂപഃ
യസ്യാമിദം കല്‍ പിതമിന്ദ്രജാലം
ചരാചരം ഭാതി മനോവിലാസം
സത്ചിദ്സുഖൈകാ പരമാത്മരൂപാ
സാ കാശികാഹം നിജബോധരൂപഃ
കാശ്യാം ഹി കാശ്യതേ കാശീ
കാശീ സര്‍വ്വപ്രകാശികാസാ
സാ കാശീ വിദിതാ യേന
തേന ദൃഷ്ടാഹി കാശികാ
ഏകശ്ലോകി
എന്റെ അഹങ്കാരം എന്ന് പറയണോ, തോന്നിവാസം എന്ന് പറയണോ വിവരക്കേടെന്ന് പറയണോ, കുട്ടിക്കളി എന്ന് പറയണോ... അറിയില്ല, എങ്കിലും ഒരു കടുത്തസാഹസം .... അതായത് ശങ്കരാചാര്യര്‍ വേദാന്തരഹസ്യം മുഴുവനും കാച്ചികുറുക്കി ഗുരുശിഷ്യസംവാദമായി അവതരിപ്പിച്ച ഏകശ്ലോകിയ്ക്കൊരു പരിഭാഷ 'ചമയ്ക്കുന്നു'... തെറ്റുകള്‍ ധാരാളം ഉണ്ടാകാം, ഉദ്ദേശശുദ്ധി മാത്രമേ ബലമായൂള്ളൂ .....'പിഴയാകിലും ...' എന്ന സങ്കല്പത്തില്‍ ഗുരുപാദങ്ങളില്‍ തന്നെ അര്‍പ്പിക്കുന്നു
മൂലം:
കിം ജ്യോതിസ്തവ, ഭാനുമാനഹനി മേ, രാത്രൌ പ്രദീപാദികം സ്യാദേവം, രവിദീപദര്‍ശനവിധൌ കിം ജ്യോതിരാഖ്യാഹി മേചക്ഷുഃ, തസ്യ നിമീലനാദിസമയേ കിം, ധീഃ, ധീയോ ദര്‍ശനേകിം, തത്രാഹമതഃ, ഭവാന്‍ പരമകം ജ്യോതിഃ, തദസ്മി പ്രഭോ
പരിഭാഷ:
ജ്യോതിയെന്തത്, രവിപ്രകാശമത്രേ, രാത്രിയിലോ, വിളക്കും
സൂര്യദീപങ്ങളെ കാണ്മതോ ചൊല്‍ക, അതെന്‍ മിഴികളത്രേ
കണ്‍ തുറക്കും മുന്നെ, എന്‍ ബുദ്ധിയാ, മെന്നാല്‍ ബുദ്ധിയറിവതോ
ഞാന്‍ തന്നെ, യതുനീയാം പരമമാം ജ്യോതി, യത് ഞാനാം പ്രഭോ
മൂലം:
കിം ജ്യോതിസ്തവ, ഭാനുമാനഹനി മേ, രാത്രൌ പ്രദീപാദികം സ്യാദേവം, രവിദീപദര്‍ശനവിധൌ കിം ജ്യോതിരാഖ്യാഹി മേചക്ഷുഃ, തസ്യ നിമീലനാദിസമയേ കിം, ധീഃ, ധീയോ ദര്‍ശനേകിം, തത്രാഹമതഃ, ഭവാന്‍ പരമകം ജ്യോതിഃ, തദസ്മി പ്രഭോ
പരിഭാഷ:
ജ്യോതിയെന്തത്, രവിപ്രകാശമത്രേ, രാത്രിയിലോ, വിളക്കും
സൂര്യദീപങ്ങളെ കാണ്മതോ ചൊല്‍ക, അതെന്‍ മിഴികളത്രേ
കണ്‍ തുറക്കും മുന്നെ, എന്‍ ബുദ്ധിയാ, മെന്നാല്‍ ബുദ്ധിയറിവതോ
ഞാന്‍ തന്നെ, യതുനീയാം പരമമാം ജ്യോതി, യത് ഞാനാം പ്രഭോ
Tuesday, 16 October 2012
'അന്ധവിശ്വാസം '
വിശ്വാസമന്ധവിശ്വാസ
മെന്നുനാം ചൊല്വതൊക്കയും
ഒന്നുപാര്‍ക്കിലോ ചൊല്ലാം
'രണ്ടും വിശ്വാസമല്ലയോ'
സത്യം സ്വയം പ്രകാശമാ
മെന്നും ജീവന്നനുഭവം
വിശ്വാസം മാറിവന്നീടും
സത്യമോ നിത്യമായ് വരും
വിശ്വാസമെന്നുമേ വ്യക്തി
തന്നിലധിഷ്ഠിതമെന്നാല്‍
സത്യമോ എന്നുമേ കാണാം
ജീവാനുഭവവേദ്യമായ്
മെന്നുനാം ചൊല്വതൊക്കയും
ഒന്നുപാര്‍ക്കിലോ ചൊല്ലാം
'രണ്ടും വിശ്വാസമല്ലയോ'
സത്യം സ്വയം പ്രകാശമാ
മെന്നും ജീവന്നനുഭവം
വിശ്വാസം മാറിവന്നീടും
സത്യമോ നിത്യമായ് വരും
വിശ്വാസമെന്നുമേ വ്യക്തി
തന്നിലധിഷ്ഠിതമെന്നാല്‍
സത്യമോ എന്നുമേ കാണാം
ജീവാനുഭവവേദ്യമായ്
വേഷങ്ങള്‍
ആടുന്നേനേറെനാളായ് പച്ചകത്ത്യാദി വേഷമായി
കാലം കത്തിച്ചുവെച്ചാകളിവിളക്കിന്‍ മുന്നിലായി
ആടാമാവും വിധേനയിനിയുമാട്ടവിളക്കിന്നുമുന്നില്‍
ആടാനായ് ത്വത്കരുണയിഹപദമായ് ചൊരിയുമെങ്കില്‍
ആടുമെന്നാട്ടമെല്ലാം തവപദസേവയായ് തീര്‍ന്നിടേണം
എന്നിലാടുമഹന്തയെന്നും പരിചൊടൊഴിഞ്ഞിടേണം
ആടാനായി തെളിച്ചാകളിവിളക്കണയ്വതിന്‍ മുന്നേ തന്നെ
കാണേണം അന്തരംഗേ കനിവൊടകവിളക്കിന്‍ ദീപമായി
കാലം കത്തിച്ചുവെച്ചാകളിവിളക്കിന്‍ മുന്നിലായി
ആടാമാവും വിധേനയിനിയുമാട്ടവിളക്കിന്നുമുന്നില്‍
ആടാനായ് ത്വത്കരുണയിഹപദമായ് ചൊരിയുമെങ്കില്‍
ആടുമെന്നാട്ടമെല്ലാം തവപദസേവയായ് തീര്‍ന്നിടേണം
എന്നിലാടുമഹന്തയെന്നും പരിചൊടൊഴിഞ്ഞിടേണം
ആടാനായി തെളിച്ചാകളിവിളക്കണയ്വതിന്‍ മുന്നേ തന്നെ
കാണേണം അന്തരംഗേ കനിവൊടകവിളക്കിന്‍ ദീപമായി
Saturday, 6 October 2012
കാളിയന്‍
കാണുന്നു കാളിയനഹന്തയായെന്‍
കാണാത്തകത്തളങ്ങിലൊരുമിന്നലായി
നീറുന്ന മാനസയമുനാതടത്തില്‍
കനിവായ് കാരുണ്യമായ് നീയണഞ്ഞിടാവൂ
പാറുന്നു ദര്‍പ്പവിഷാസ്ഗ്നിചുറ്റും
ആടുന്നു കാളിയനെന്‍ മാനസത്തില്‍
കേഴുന്നു യമുനാപുളിനങ്ങളിപ്പോള്‍
തേടുന്നു തവാഗമനമതൊന്നുമാത്രം
കാണാത്തകത്തളങ്ങിലൊരുമിന്നലായി
നീറുന്ന മാനസയമുനാതടത്തില്‍
കനിവായ് കാരുണ്യമായ് നീയണഞ്ഞിടാവൂ
പാറുന്നു ദര്‍പ്പവിഷാസ്ഗ്നിചുറ്റും
ആടുന്നു കാളിയനെന്‍ മാനസത്തില്‍
കേഴുന്നു യമുനാപുളിനങ്ങളിപ്പോള്‍
തേടുന്നു തവാഗമനമതൊന്നുമാത്രം
Monday, 1 October 2012
മായാപ്രഭാവം
കാര്യം കാരണമെന്നുരണ്ടായി
കാണുന്നലോകം പകുത്തെടുക്കും
കാണാത്തമായയിനാലെ കഷ്ടം
കാണായതെല്ലാം വലയുന്നഹോ
കാര്യകാരണമുക്തനാമക
കാമ്പിലെദേവനരുളവേണം
കാര്യമായ് സത്യമായ് കാരണമായ്
കാരുണ്യമായ് നീ തെളിഞ്ഞിടേണം
കാണുന്നലോകം പകുത്തെടുക്കും
കാണാത്തമായയിനാലെ കഷ്ടം
കാണായതെല്ലാം വലയുന്നഹോ
കാര്യകാരണമുക്തനാമക
കാമ്പിലെദേവനരുളവേണം
കാര്യമായ് സത്യമായ് കാരണമായ്
കാരുണ്യമായ് നീ തെളിഞ്ഞിടേണം
ആത്മഗതം
ഖം വായുരഗ്നിരാപാദിയാര്‍ന്നോരിദം
രൂപപ്രാഭാവാല്‍ സ്വരൂപം വെടിഞ്ഞും
അഹങ്കാരദംശവിഷാഗ്നിയിലെരിഞ്ഞും
മത്ജന്മമിത്ഥം പഴുതാക്കിടൊല്ലിതൊട്ടും
രൂപപ്രാഭാവാല്‍ സ്വരൂപം വെടിഞ്ഞും
അഹങ്കാരദംശവിഷാഗ്നിയിലെരിഞ്ഞും
മത്ജന്മമിത്ഥം പഴുതാക്കിടൊല്ലിതൊട്ടും
Subscribe to:
Comments (Atom)