ഇരുള്‍മൂടി വാനം,
വിതുംബി കാര്‍മേഘം,
ചിതറും മിഴിനീരിലൊളി
മിന്നലാലായ് നീ തെളിഞ്ഞു
ശിലയായുറഞ്ഞബിംബങ്ങളില്‍
നിന്നെ ഞാനേറെ തിരഞ്ഞു
കാട്ടിലൊരു വാത്മീകപുറ്റിന്‍
മൌനമായ് കാത്തിരുന്നു
ദേവാലയത്തിന്‍, വനാന്തരത്തില്‍
വിശുദ്ധ ആള്‍ത്താരയില്‍,
നിന്നെ ഞാനേറെ തിരഞ്ഞു, നിന്‍
കരിനീലവിഗ്രഹം മെന്തേ മറഞ്ഞു
ചെറുചരടില്‍ ബന്ധിച്ചുവോ മാനവ
തന്ത്രമൊരുശിലയില്‍ മറച്ചോ
ഹിരണ്‍മയപാത്രപ്രഭക്കുള്ളിലൊ
രുനഷ്ടസ്വപ്നമായ് നീ അകന്നോ
No comments:
Post a Comment