Wednesday, 21 December 2011

ഒരു പുഴയൊഴുകുന്നൂ

പുഴയൊഴുകുന്നൂ ഒരു
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ

ശൈലത്തിലുരുവായ്, നീരുറവയായൊരു
പുഴയൊഴുകുന്നൂ
കാടിന്റെ കുളിരായ്, കനവിന്‍ നിറമാര്‍ന്നൊരു
പുഴയൊഴുകുന്നൂ

നാടിന്നമ്രിതമായ്, കനിവിന്‍ നനവാര്‍ന്നൊരു
പുഴയൊഴുകുന്നൂ
നഗരത്തിന്‍ തീരാദാഹത്തില്‍, വരളുമൊരു
പുഴയൊഴുകുന്നൂ


കാലത്തിന്‍ നിയതി കണക്കൊരു
പുഴയൊഴുകുന്നൂ
മൂകമായ് ശാന്തിനേര്‍ന്നൊരു
പുഴയൊഴുകുന്നൂ

കടലല തഴുകുമൊരുസാന്ത്വനം തേടി
പുഴയൊഴുകുന്നൂ
കടലിന്‍ കയത്തില്‍, മറയുവാനൊരു
പുഴയൊഴുകുന്നൂ

പുഴയൊഴുകുന്നൂ ഒരു
പുഴയൊഴുകുന്നൂ
സ്വയമറിയതൊരുചെറു
പുഴയൊഴുകുന്നൂ

No comments:

Post a Comment