Thursday, 22 December 2011

ചലനം

ഒരു കുടം ജലം
അതിലൊരുമുഖം
നിര്‍മ്മലം ശാന്തം

ഒരു ചെറുചലനം
അതുസുഖമായ്
പുനരതുനോവായ്

എവിടെന്‍ മുഖം
ചലനത്തില്‍ അലകളായ്
മുറിഞ്ഞുപോയ്

ഇവിടെ ഞാനെന്‍
മുഖം തിരയുന്നു
ഞാനെന്നെ തിരയുന്നു

ചലനത്തില്‍ സമയം
പിറക്കുന്നു
സമയത്തില്‍ ചലനം
അറിയുന്നു

ചലനമായ് സമയ-
മറിയുന്നു
ചലനം നിലക്കും
സമയം തിരയുന്നു

ഇവിടെ ഞാനെന്‍
മുഖം തിരയുന്നു
നിര്‍മ്മലം ശാന്തം

No comments:

Post a Comment