Sunday, 11 January 2015

വേണു

സംസാരക്കാനനത്തില്‍ ചെറിയൊരു നിമിഷം മാത്രമായ് വാഴുമീ ഞാന്‍
സംസാരിക്കുന്നതും നിന്‍ കരുണയൊഴുകിയെത്തുന്നതിന്നാലെ മാത്രം
നിസ്സാരം മത്പ്രയത്നം, തവ കൃപ വരണം പ്രാണനാ,യല്ലയെന്നാല്‍
ശ്വാസം കിട്ടാതെ കഷ്ടം പിടയു,മിതുദൃഢം, നീ കനിഞ്ഞീടുകെന്നില്‍



പാടുന്നീപ്പാട്ടു,മോര്‍ത്താല്‍  തവ മഹിമയെഴും കേളി,യല്ല്ലാതെയൊന്നും
തേടുന്നില്ലെന്മനസ്സും, തെളിയുക ഹൃദയേ പൂര്‍ണ്ണവേദസ്വരൂപാ
പാടാനാകുന്നതല്ലാ, വെറുമൊരുകുഴലാകുന്നൊരീ വേണു ഭക്ത്യാ
പാടീടും പാട്ടു നീയെന്നുടലിലൊഴുകിയെത്തുന്നതിന്നാലെയല്ലേ

1 comment:

  1. കൃഷ്ണമുരളീഗീതം

    ഡി. കെ. എം. കർത്താ  (published in samakAlika san*geetam, KOzhikkOd)

    അർജുനശിബിരത്തിൻ പിന്നിലെക്കുന്നിന്നോര---
    ത്തുജ്ജ്വല നീലമണി പോലൊരു തേജ:പുഞ്ജം
    വേണുവൂതുന്നൂ;  ചുറ്റും ഭീകര മഹാരാത്രി!

    ദൂരെയാണടർക്കള; മെങ്കിലും ശാന്തരസ---
    സൌരഭം പരത്തുന്ന പാവന വാഗീശ്വരീ--
    രാഗവും ചോരച്ചൂരും പാറുന്നതൊരേ  കാറ്റിൽ!

    ഐന്ദ്രി  സംശയഗ്രസ്തൻ;  ചെവിയിൽ ശങ്ഖദ്ധ്വാനം
    ആനകളുടെ ചിന്നംവിളിയോടൊപ്പം കേട്ടു
    കാതുകൾ തഴന്പിച്ചോൻ ചോദിപ്പൂ നിശബ്ദമായ് :--

    "മതിർക്കും വംശീരാഗസ്പന്ദനം പോരിൻ തീരാ---
    പ്പകലിൽ മുറിവേറ്റ പലരിൽ ചിലർ പൊട്ടി--
    ക്കരയും പശ്ചാത്തലദു:ഖത്തിലിഴുകുമോ ?

    യുദ്ധത്തിലിണങ്ങുമോ  സംഗീതം? രൌദ്രത്തിന്റെ 
    ക്രുദ്ധമാം അലർച്ചയിൽ,  പാണ്ഡവവീരത്തിന്റെ 
    ശക്തമാമുദ്വേഗത്തിൽ, പ്രസക്തി രാഗത്തിന്നോ ?

    വ്യാമിശ്രവാക്യങ്ങളാൽ ഒരിയ് ക്കൽ തന്നെത്തെല്ലു
    വ്യാകുലപ്പെടുത്തിയോൻ കൃഷ്ണനീ പ്രഹേളികാ--
    വാത്യയിലാമൂലാഗ്രം കുലുക്കുന്നുവോ വീണ്ടും ?"

    മെല്ലെയാ മരച്ചോട്ടിലണയും വിജയന്റെ---
    യുള്ളിലെസ്സന്ദേഹങ്ങളൂഹിച്ച ഹരി നാദ--
    വന്ദനം നിറുത്തുന്നൂ:  വർണ്ണവാങ്മയജന്മം :---

    "കാറ്റിന്റെ അടിയേറ്റു കുലുങ്ങീടുന്പോൾ, പാർത്ഥ !
    മാമരം വേരൊക്കെയും ദൂരേയ് ക്കു പരത്തിയും
    ആഴങ്ങളിലേയ് ക്കൂന്നിയുറച്ചും  കിളരുന്നൂ !

    വാക്കില്ല, സന്ദേശമി, ല്ലാർഷമാം ഉപദേശം 
    തീരെയില്ലോടത്തണ്ടിൻ പൊള്ളയി; ലെന്നാകിലും 
    ശാന്തിതേടുമെൻ നെഞ്ചിൻ മിടിപ്പുണ്ടതിന്നുള്ളിൽ.

    ധർമ്മരുഷ്ടതയിലെ  രൌദ്രവും മരണങ്ങൾ
    കണ്ടുകണ്ടുറവിട്ട കണ്ണീരും വീരത്തിന്റെ 
    സ്പന്ദവും എൻവാദ്യത്തിൽ സൂക്ഷ്മമായലിയുന്നൂ.

    യോധനദുശ്ശാസനം കേൾക്കുമോ വംശീയമീ 
    ശാന്തിപ്രാർത്ഥന ? പുണ്ണ്യരാഗമാം വാഗീശ്വരി
    ദൌഷ്ട്യധാർഷ്ട്യങ്ങൾ തൻ മലയെത്തുരക്കുമോ ?

    അറിവീലെന്നാലും ഒന്നറിവേൻ:--ഹൃദയത്തിൽ
    സ്ഥിരമായ് പ്പിശാചിലും ഈശ്വരനിരിയ് ക്കവേ,
    പൂജ ഞാൻ വംശം വഴി നാൾതോറുമർപ്പിയ് ക്കേണം !

    ഞാനുമാണല്ലോ ശ്രോതാ; വീ രാഗസുവൈഖരി 
    കാതിലുൾക്കൊള്ളുന്നേരം  അശിവം ക്ഷയിക്കുന്നൂ;
    പാവനം മൌനം നെഞ്ചിൽ തേനറ നിറയ് ക്കുന്നൂ.

    നീയുമാണല്ലോ ശ്രോതാ;  വീ വേണുനിനാദം നീ
    കേൾക്കുകിലവധാനപൂർവകം,  നിന്നിൽത്തിങ്ങും 
    വേപഥു വീര്യസ്രോതസ്സായേക്കാം പുലരുന്പോൾ!

    പടയിൽ പൊരുതുന്നൊരാനയും കുതിരയും 
    പറകൾ ചുമക്കുന്ന കാളയും ക്ഷണനേരം 
    നിറയെക്കുടിച്ചേക്കാം നിദ്രയിലൽപ്പം സാന്ത്വം !

    നമുക്കും ലോകത്തിന്നും വേണ്ടി ഞാനൂതീടുന്നേൻ
    മൃദുലം വംശം; ജിഷ്ണോ! നാളെയെൻ ശങ്ഖധ്വാനം 
    പിളർത്തുമധർമ്മത്തെ, നിന്റെയസ്ത്രത്തിൻ മുന്പേ ! "

    ReplyDelete