Sunday, 18 January 2015

പ്രണാമം

തണ്ടില്ലാത്തണ്ടിനെന്നും, പരമകൃപയതില്‍ പ്രാണനായെത്തിടുമ്പോള്‍
തണ്ടില്‍ താനേ പിറക്കുന്നൊലി ഹൃദി സുഖമേകുന്നതായ് കാണ്മതില്ലേ
മിണ്ടാനാവാത്ത തണ്ടില്‍ തനിയെ വരുമൊരാപാട്ടു തണ്ടിന്റെയല്ലാ,
ചുണ്ടാലാതണ്ടിനേകും സുകൃതമൊരുവ,നാഗായകന്നെന്‍ പ്രണാമം

No comments:

Post a Comment