Tuesday, 6 January 2015

ധ്യാനം

ശാന്തി മന്ത്രം ജപിച്ചാലും

ശാന്തമാകില്ല മാനസം

അന്തകാരിയൊടൊപ്പം നീ-

യന്തികേ വന്നിടും വരെ

പങ്കമുണ്ടാം സരസ്സാകില്‍

ശങ്കയുണ്ടാം മനസ്സിനും

നിന്‍ കഴല്‍ കൂപ്പുമെന്നെ നീ

ശങ്കരാ കാക്കണേ സദാ

No comments:

Post a Comment