Monday, 5 January 2015

പ്രണാമം

ഘോരാന്ധകാരമകതാരിലണഞ്ഞു, മെല്ലെ

പ്പാരാകെമൂടുമിരുളായി വലച്ചിടുമ്പോള്‍

കാരുണ്യമോടെ വഴികാട്ടുവതിന്നണഞ്ഞോ-

നാരാകിലെന്തു ഗുരു തന്നെയെനിക്കു നിത്യം


ആദിത്യദേവ,നതുപോലിരവായിടുമ്പോ-

ളാരെന്മിഴിക്കു തെളിവേകിടുവാന്‍ വരുന്നൂ

താരാഗണത്തിനു നിലാമഴയേകിടുന്നാ

കാരുണ്യമാകുമുഡുരാജനുമെന്‍ പ്രണാമം

ആരീചെരാതു തെളിയിച്ചതുനുള്ളിലല്പം

കാരുണ്യമോടെയെരിയാന്‍ തിരി നീട്ടി വെച്ചൂ

നേരായ സ്നേഹവുമൊഴിച്ചതു കെട്ടു പോകാ

താരൊക്കെ കാത്തു, ഗുരുവാണവരെന്‍ പ്രണാമം

No comments:

Post a Comment