ദിവ്യതാരമേ നിന്‍ സ്നേഹരശ്മികള്‍
ശാന്തമാം ധരയെ പുണര്ന്നകാലം
പിറന്നു മന്നിലൊരുജീവന്റെ സ്പന്ദം
വളര്ന്നുപോല്‍ , ഒരുസ്നിഗ്ദ്ധസ്വപ്നമായ്
ഉയര്‍ന്നു വിണ്ണിലേക്ക്യാപ്തമോദാല്‍
വിടര്‍ന്നു മന്ദസ്മിതം തൂകിസൂനവും
തഴുകും മന്ദാനിലസ്പര്‍ശനത്തിന്‍
സുഖരതിയില്‍ തളര്‍ന്നു മയക്കമായി
മറന്നു സര്‍വവും, കടന്നു പോയ് കാലം
മറഞ്ഞുപോയ് താരം, ദിനാന്ത്യമായിതാ
നിറഞ്ഞുപാരൊക്കെ കരാളമാമിരുള്‍
വിതുംബി ശോകം തുഷാരബിന്ദുവായ്
മറഞ്ഞുപോകിലും ഗഗനസീമയില്‍
മറന്നിടാമോ മമ മനനഭസ്സിനെ
ഉദിക്കു വന്നെന്‍ ഉദയാദ്രിയില്‍, മമ
വിഹായസിന്‍ നവപ്രഭാതമായിനി
No comments:
Post a Comment