വീണ്ടുമൊരു പ്രഭാതമായ്, ഞാനുണര്‍ന്നു
ഞാനെന്‍ യാത്ര തുടരുന്നു
എന്‍ മുന്നിലൊരുചെറുനിഴല്‍ തെളിഞ്ഞു
അതെന്‍നിഴലായ് ഞാനറിയുന്നു
കത്തും വെയിലെന്‍ ദേഹമെരിയുന്നു
ചിത്തം തളരുന്നു, പാദം വിറക്കുന്നു
തണലിന്‍ സുഖം തേടി ഞാനെന്‍ നിഴല്‍ തിരയുന്നു
നിഴലുലുമെന്നെവിട്ടകന്നതായ് ഞാനറിയുന്നു
തളരുമെന്‍ മിഴികളില്‍ ശോകം നിറയുന്നു
ചിതറും മിഴിനീരില്‍ മഴവില്ലുതെളിയുന്നു
മഴവില്ലിന്‍ ശോഭയിലൊരു സത്യം തെളിയുന്നു
നിറപകിട്ടിന്‍ നിറമാമതിന്‍ സത്യം ഞാനറിയുന്നു
നിഴല്‍ വീണ്ടും തെളിയുന്നു, നിഴലകന്നതല്ല,
ഞാനായ് എന്നിലലിഞ്ഞതായ് ഞാനറിയുന്നു
തളരുമേതോ പഥികനു തണലായെന്‍ നിഴല്‍ വളരുന്നു
നിശയിലിരുട്ടിലൊളിക്കുവാനെന്‍ നിഴല്‍ വളരുന്നു
No comments:
Post a Comment