അഹങ്കാരമദിരകുടിച്ചതിചപലമായ്
അലയുന്നു, പാവമെന്‍മാനസമര്‍ക്കടം
അതിഘോരസംസാരവനത്തിലലക്ഷ്യം
അലയുന്നു, മധുരരസത്തിന്‍ കനി തേടി
അളവറ്റ കര്‍മ്മമാമരങ്ങളോരോന്നായ്
അതിവേഗമേറിയതിന്‍ കനിനുകര്‍ന്നും
അതുരുചിക്കാതെയുടനാമരചില്ലവിട്ടും
അലയുന്നു കാണാകനിതന്‍ സുഖം തേടി
അരികിലണയുക ഭിക്ഷുവാം ഭവാന്‍ , തവ
അധീനത്തിലാക്കുക ദ്രിഢഭക്തിപാശത്താല്‍
അതിദാരുണമേതോദുഷ്ടമ്രിഗങ്ങള്‍ക്കിരയാ
വതിന്‍ മുന്നേ കനിയുക തന്നോടു ചേര്‍ക്കുക
പ്രചോദനം:
(ശങ്കരാചാര്യവിരചിതമായ ശിവാനന്ദലഹരിയില്‍ നിന്നും)
സദാ മോഹാടവ്യാം ചരതി യുവതിനാം കുചഗിരൌ
നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ
കപാലിന്‍ ഭിക്ഷോ മേ ഹ്രിദയകപിമത്യന്തചപലം
ദ്രുഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ
No comments:
Post a Comment