A collection of my poetic musings!
Thursday, 13 September 2012
സന്ധ്യാദീപം
അകമേയെരിയുന്നജ്യോതിയില്‍ നിന്നൊ
രുജ്യോതിമുന്നില്‍ കൊളുത്തിവെച്ചു
അതിന്‍ മുന്നിലിരുന്നേവം തിരഞ്ഞിടുന്നു
അതിന്‍ പൊരുളകമേ തെളിവതിനായ്
തെളിയുന്നു ലോകമിരുള്‍ മാറിയെന്നാ
ലകം പൊരുളേതുമേ തെളിവതില്ല
അകം പൊരുളുള്ളില്‍ തെളിവതിനായ്
ഗുരുവരുളെന്നില്‍ തെളിഞ്ഞിടേണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment