എന്റെ അഹങ്കാരം എന്ന് പറയണോ, തോന്നിവാസം എന്ന് പറയണോ വിവരക്കേടെന്ന് പറയണോ, കുട്ടിക്കളി എന്ന് പറയണോ... അറിയില്ല, എങ്കിലും ഒരു കടുത്തസാഹസം .... അതായത് ശങ്കരാചാര്യര്‍ വേദാന്തരഹസ്യം മുഴുവനും കാച്ചികുറുക്കി ഗുരുശിഷ്യസംവാദമായി അവതരിപ്പിച്ച ഏകശ്ലോകിയ്ക്കൊരു പരിഭാഷ 'ചമയ്ക്കുന്നു'... തെറ്റുകള്‍ ധാരാളം ഉണ്ടാകാം, ഉദ്ദേശശുദ്ധി മാത്രമേ ബലമായൂള്ളൂ .....'പിഴയാകിലും ...' എന്ന സങ്കല്പത്തില്‍ ഗുരുപാദങ്ങളില്‍ തന്നെ അര്‍പ്പിക്കുന്നു
മൂലം:
കിം ജ്യോതിസ്തവ, ഭാനുമാനഹനി മേ, രാത്രൌ പ്രദീപാദികം സ്യാദേവം, രവിദീപദര്‍ശനവിധൌ കിം ജ്യോതിരാഖ്യാഹി മേചക്ഷുഃ, തസ്യ നിമീലനാദിസമയേ കിം, ധീഃ, ധീയോ ദര്‍ശനേകിം, തത്രാഹമതഃ, ഭവാന്‍ പരമകം ജ്യോതിഃ, തദസ്മി പ്രഭോ
പരിഭാഷ:
ജ്യോതിയെന്തത്, രവിപ്രകാശമത്രേ, രാത്രിയിലോ, വിളക്കും
സൂര്യദീപങ്ങളെ കാണ്മതോ ചൊല്‍ക, അതെന്‍ മിഴികളത്രേ
കണ്‍ തുറക്കും മുന്നെ, എന്‍ ബുദ്ധിയാ, മെന്നാല്‍ ബുദ്ധിയറിവതോ
ഞാന്‍ തന്നെ, യതുനീയാം പരമമാം ജ്യോതി, യത് ഞാനാം പ്രഭോ
No comments:
Post a Comment