ആടുന്നേനേറെനാളായ് പച്ചകത്ത്യാദി വേഷമായി
കാലം കത്തിച്ചുവെച്ചാകളിവിളക്കിന്‍ മുന്നിലായി
ആടാമാവും വിധേനയിനിയുമാട്ടവിളക്കിന്നുമുന്നില്‍
ആടാനായ് ത്വത്കരുണയിഹപദമായ് ചൊരിയുമെങ്കില്‍
ആടുമെന്നാട്ടമെല്ലാം തവപദസേവയായ് തീര്‍ന്നിടേണം
എന്നിലാടുമഹന്തയെന്നും പരിചൊടൊഴിഞ്ഞിടേണം
ആടാനായി തെളിച്ചാകളിവിളക്കണയ്വതിന്‍ മുന്നേ തന്നെ
കാണേണം അന്തരംഗേ കനിവൊടകവിളക്കിന്‍ ദീപമായി
No comments:
Post a Comment