ഒരു ആത്മഗതം ... ഒരു തിരിച്ചറിവ്... സമര്‍പ്പണം
മഹാബലിയെന്നഭിമാനമോടാ
മായാബലത്തില്‍ ഭ്രമിച്ചു പാരം
മഹാബലിയായീരേഴുലോകനാഥനെ
ന്നോര്‍ത്തു ഞാന്‍ വാണ കാലം
ഏറ്റം കുറിയ രൂപവുമായന്നു നീ
ഒരു ചെറു പൈതലായ് വന്ന നേരം
തെല്ലുമറിഞ്ഞില്ല എന്നിലേറ്റം നിന്ദ്യ-
മന്നഭിമാനം വളര്‍ന്നുവന്ന കാര്യം
ഈരണ്ടു കാല്‍ വയ്ച്ചു കൊണ്ടു നീ
യീരേഴുലോകമന്നളന്നെടുക്കേ
ഈറനാമെന്‍ മിഴിക്കോണറിഞ്ഞൂ
നീന്നീരേഴുലോകം നിറഞ്ഞ രൂപം
ഒക്കെ ത്വദര്‍പ്പണം ചെയ്തു ഞാനും
നിന്‍പാദത്തിലെന്‍ മിഴിനീരൊഴുക്കി
കേവലകാരുണ്യമായി നിന്‍ സ്വരൂപം
അകകാമ്പിലന്നാദ്യമായ് കണ്ടു ഞാനും
ബലിയര്‍പ്പിക്കാനിനിയെന്നെ മാത്രം
ബലമാവതുനിന്നരുളതൊന്നുമാത്രം
ബലമായെന്നുമരികിലിരിപ്പാനെന്നി
ലന്‍പാര്‍ന്നൊരു വരം നീ തന്നിടാവൂ
No comments:
Post a Comment