ഉയരുമെന്നഹങ്കാര
മാമലയൊരുമത്തായി
തുടരുമഹോമഥന
മെന്മാനസപാലാഴിയില്‍
അന്തമില്ലാതുള്ളഹന്ത
തന്‍ വന്മല താഴുന്നുവോ
ഹന്ത! ആഴക്കയങ്ങളില്‍
ചെന്നതുമറയുന്നുവോ
ചീറ്റുന്നു ചിതറുന്നുഹാ
മോഹപാശാമാം വാസുകി
അമൃതല്ല വരുവതു
കൊടും കാളകൂടം വിഷം
ബഹിര്‍ഗമിച്ചീടിലതു
ലോകനാശത്തിനായിടാം
തന്നിലടക്കുമെന്നാലോ
ആത്മനാശവുമായ് വരാം
കണ്ഠത്തിലതടക്കുക
സര്‍വ്വനാശം തടുക്കുക
കണ്ഠം നീലയാര്‍ ന്നുണര്‍ ന്നെ
ന്നിലമ്രിതം പകരുക
No comments:
Post a Comment