കടലിന്‍ തീരത്തു പൈതല്‍ പോലവേ
ഇരുന്നു ഞാനേറും കൌതുകമോടെയും
കടലു നോക്കിയിരുന്നു പോയ ഞാന്‍
കാലം കടന്നു പോയതറിഞ്ഞതുമില്ല
ഉയര്‍ന്നിടുന്നതാം തിരകളോരോന്നും
എന്നരികിലേക്കണയ്വതോര്‍ത്തിട്ടും
ഉയര്‍ന്നുപൊങ്ങുമാതിരകള്‍ വന്നുടന്‍
കരയില്‍ വീണുടയുന്നതോര്‍ത്തിട്ടും
കടലിലേയ്ക്ക് മടങ്ങി പിന്നെയും പുതു
തിരകളായി വരുമെന്നോര്‍ത്തിട്ടും
ഇരുന്നുപോയാക്കടലിന്‍ തീരത്തു
കാലം കടന്നു പോയതറിഞ്ഞതുമില്ല
കടലുമെന്റെ മനസ്സുപോലെയാ
യിടവിടാതലയടിക്കുമെങ്കിലോ
കടലുകാണുവാനുള്ള കുതൂഹലം
വരികളാലൊട്ടും പറവതുമല്ല
No comments:
Post a Comment