വിഡ്ഢിപ്പെട്ടി തുറന്നു വിഡ്ഢി
പെട്ടിതന്‍ മുന്നിലിരുന്നു വിഡ്ഢി
വിഡ്ഢിത്തത്തില്‍ തീരേ ധാരാ
കണ്ടുരസിച്ചുചിരിച്ചൂ വിഡ്ഢി
കുട്ടികള്‍ വളരാന്‍ കോംപ്ലാന്‍ വേണം
ബുദ്ധീണ്ടാവാന്‍ ഗുളിക കഴിയ്ക്കൂ
വിശ്വാസത്തിനു കല്യാണെങ്കില്‍
സ്നേഹണ്ടെങ്കില്‍ ആലൂക്കാസും
നിറപറയുണ്ടേന്‍ നിറവയറുണ്ണാം
ഈസ്റ്റേണുണ്ടേല്‍ കൂട്ടാനായി
പല്ലില്‍ ക്കേറും കീടാണുക്കടെ
ശല്യം തീര്‍ക്കാന്‍ കോള്‍ഗേറ്റോര്‍ക്ക
ബൂസ്റ്റുകഴിച്ചാല്‍ സചിന്നാകാം
ഇന്‍ഡിയന്‍ ടിമില്‍ കേറിക്കൂടാം
പുത്രന്‍ വന്നതിലെത്തും വരെയിനി
പത്രാസില്‍ തന്നവിടെ ക്കൂടാം
തടിയെ ചൊല്ലി പൈസ പിടുങ്ങാന്‍
ലവണം ചേര്‍ന്നാതൈലം തന്നെ
ഫ്രാഞ്ചോയിലിന്നെവിടെ പോയി
പതിവായ് നാമിതില്‍ കണ്ടപരസ്യം
മലയാളം ചൊല്ലാനാറിവില്ലാത്ത
മലയാളിത്തമൊരുക്കും മങ്കകള്‍
ഭാരതവര്‍ഷ പേരും പെരുമയും
കോമഡിയാക്കും കോമാളികളും
കാവിയില്‍ മുങ്ങിയ ഭോഗികളും
പൈസയിരക്കും ഭക്തിയും സുലഭം
ദൈവത്തിന്‍ തിരുനാമത്തില്‍ ജന
ധ്വംസനമരുളും കാപാലികരും
കണ്ണീര്‍ വിറ്റും കാശുണ്ടാക്കാന്‍
പല സീരിയലെന്നും പ്രൈം ടൈമില്‍
സന്ദേശത്തിന് തെണ്ടിനടക്കും
സ്റ്റാര്‍സിങ്ങേര്‍സിന്‍ കോപ്രായം
ആര്‍ത്തുചിരിച്ചു രസിച്ചൂ വിഡ്ഢി
വിഡ്ഢിപെട്ടിതന്‍ മുന്നിലെ വിഡ്ഢി
വിഡ്ഢികള്‍ കാട്ടും വിഡ്ഢിത്തങ്ങ
ളിതോര്‍ത്തുചിരിച്ചു രസിച്ചു വിഡ്ഢി
No comments:
Post a Comment