ഒഴുകുന്നു തോണി
അലയുന്നു തോണി
പതറുന്ന കാല്‍വെയ്ക്കി
ലുലയുന്നു തോണി
കാറ്റിന്‍ കരംപിടി
ച്ചൊഴുകുന്നു തോണി
കാറ്റടിയ്ക്കുമ്പോള്‍
വിറയ്ക്കുന്നു തോണി
അലകളില്‍ തുള്ളി
ക്കളിയ്ക്കുന്നു തോണി
അലകളില്‍ പെട്ടഹോ
തളരുന്നു തോണി
മഴനീരില്‍ മെല്ലെ
പിടയ്ക്കുന്നു തോണി
മിഴിനിരുപോലൊട്ടു
വിതുമ്പുന്നു തോണി
അകലങ്ങളില്‍
കാണാത്തകലങ്ങളില്‍
ആനന്ദമെന്നെന്നും
തിരയുന്നു തോണി
ആരുമേ കാണാത്തൊ
രാനന്ദലോകത്തിന്‍
തീരങ്ങളും തേടി
അലയുന്നു തോണി
ആഴിമടിത്തട്ടില്‍
ആഴക്കയങ്ങളില്‍
ആനന്ദവും തേടി
അലയുന്നു തോണി
No comments:
Post a Comment