വിജനമാമൊരു തീരത്തില്‍
ഏകാന്തമൌനത്തിന്‍ ക്കരയില്‍
സത്യദര്‍ശനം കാത്തിരിക്കുന്നു
അകലെ മിഴി നട്ടു ഞാനിരിക്കുന്നു
അകലെ ചക്രവാളസീമയില്‍
സത്യപ്രകാശമുദിക്കും
പൊന്‍ പുലരിക്കായ്
മിഴിനട്ടു ഞാന്‍ ഇരിക്കുന്നു
ആഴി തന്‍ സാന്ത്വനസ്പര്‍ ശമായ്
തഴുകാനടുക്കും തിരകളോതുന്നു
എന്‍ മനവുമാഴിയുമൊന്നത്രെ
വെറുമൊരു ചലനമായ്
അലയായ് പിറക്കുമെന്‍ ചിന്തകള്‍
മോഹത്തിരകളായലറിയടുക്കുന്നു
ശിലകളില്‍ തട്ടിയുടയുന്നു
തമ്മില്‍ തലതല്ലി കരയുന്നു
ഒടുവിലാഴിയിലേക്കു മടങ്ങുന്നു
എണ്ണിയാല്‍ തീരാത്ത
ഒരുനാളുമടങ്ങാത്ത
സാഗര തിരകളില്‍
സത്യം തിരയൊല്ല
തിരയല്ല സത്യം
ആഴിയത്രെ സത്യം
ആഴിതിരയിളക്കും
വായുവത്രെ സത്യം
ആഴിയും വായുവും
അറിയുമെന്‍
മിഴിയത്രെ സത്യം
മിഴിതന്‍ മിഴിയത്രെ സത്യം
No comments:
Post a Comment