സാധുസുഹൃത്തിന്റെചുറ്റുപാടും
ദാരിദ്ര്യം കോമരം തുള്ളുമ്പോഴും
കണ്ണുനീരിന്‍ നനവേതും തന്നെ
കണ്ണനാകണ്‍കളില്‍ കണ്ടതില്ല
കണ്ണൊന്നുചുറ്റുമോടിയ്ക്കുകിലോ
കാണുന്നുലോകമേ ദുഃഖശപ്തം
ഏറുന്നലോഭമോഹങ്ങളൊത്താ-
ണേറുന്നുദുഃഖമെന്നാരറിഞ്ഞു?
തന്മുന്നില്‍ കാണുന്ന സാധുവിപ്രന്‍
തന്നെ നിനച്ചെത്രനാള്‍ കഴിച്ചു
താനെന്തുകഷ്ടം മറന്നതോര്‍ത്തോ
ശൌരിമിഴികളില്‍ നീരണഞ്ഞു?
Thursday, 13 June 2013
Wednesday, 12 June 2013
വിദ്വാന്‍
വിദ്വാനേ അറിയുന്നുള്ളൂ
വിദ്വാന്‍ ചെയ്യും പരിശ്രമം
വന്ധ്യകളറിയുന്നില്ലാ
തീവ്രം പ്രസവവേദന
പ്രചോദനം :
വിദ്വാനേവ വിജാനാതി
വിദ്വത്ജനപരിശ്രമം
ന ഹി വന്ധ്യാ വിജാനാതി
ഗുര്‍വ്വീം പ്രസവവേദനാം
വിദ്വാന്‍ ചെയ്യും പരിശ്രമം
വന്ധ്യകളറിയുന്നില്ലാ
തീവ്രം പ്രസവവേദന
പ്രചോദനം :
വിദ്വാനേവ വിജാനാതി
വിദ്വത്ജനപരിശ്രമം
ന ഹി വന്ധ്യാ വിജാനാതി
ഗുര്‍വ്വീം പ്രസവവേദനാം
ഭ്രമണം
വട്ടം ചുറ്റുന്നലോകത്തില്‍
വട്ടം ചുറ്റുന്ന ജീവനായ്
വട്ടം ചുറ്റിത്തിരിഞ്ഞെത്ര
നട്ടം ചുറ്റുന്നു ഞാനഹോ
വട്ടം ചുറ്റുന്ന ജീവനായ്
വട്ടം ചുറ്റിത്തിരിഞ്ഞെത്ര
നട്ടം ചുറ്റുന്നു ഞാനഹോ
ആദ്യന്തസത്യം
കാണാം താനായുമകമലരിലുണരും ജീവകാരുണ്യമായും,
കാണാനായിതിരഞ്ഞീടി, ലവനിയിലടരാടും ചൈതന്യമായും
പാരം നോവേറ്റുനീറീടിലുമടിപതറാത്താത്മവിശ്വാസമായും
കാണാനാവില്ലെയെന്നോതിടുമഖിലാധീശനാമാദ്യന്തസത്യം
കാണാനായിതിരഞ്ഞീടി, ലവനിയിലടരാടും ചൈതന്യമായും
പാരം നോവേറ്റുനീറീടിലുമടിപതറാത്താത്മവിശ്വാസമായും
കാണാനാവില്ലെയെന്നോതിടുമഖിലാധീശനാമാദ്യന്തസത്യം
Tuesday, 11 June 2013
താനാര്?
താനാരിതെന്നോരുചോദ്യവുമായ് പണ്ടു
താമരനൂലിലൂടെത്തിരഞ്ഞുപോല്‍
താമരകണ്ണന്റെ നാഭിപത്മത്തിലെ
താനേപിറന്നൊരാതാരകബ്രഹ്മവും
താനാരിതെന്നോരുചോദ്യവുമായിന്നും
താനാരിതെന്നതും തെല്ലറിയാതെയും
തേടിയലഞ്ഞിങ്ങുപാരം വലയുന്നു
താനെന്നഹന്തതന്‍ മായയില്‍ വീണവന്‍
തന്നെയറിയുവാന്‍ താനെങ്കിലും വേണം
താനെങ്കിലും തന്നെ താനേയറിയണം
താനെന്നുതന്നിലെ താനെയറിയുമ്പോള്‍
തന്നിലെതാനായിട്ടെന്നെയറിഞ്ഞിടും
താമരനൂലിലൂടെത്തിരഞ്ഞുപോല്‍
താമരകണ്ണന്റെ നാഭിപത്മത്തിലെ
താനേപിറന്നൊരാതാരകബ്രഹ്മവും
താനാരിതെന്നോരുചോദ്യവുമായിന്നും
താനാരിതെന്നതും തെല്ലറിയാതെയും
തേടിയലഞ്ഞിങ്ങുപാരം വലയുന്നു
താനെന്നഹന്തതന്‍ മായയില്‍ വീണവന്‍
തന്നെയറിയുവാന്‍ താനെങ്കിലും വേണം
താനെങ്കിലും തന്നെ താനേയറിയണം
താനെന്നുതന്നിലെ താനെയറിയുമ്പോള്‍
തന്നിലെതാനായിട്ടെന്നെയറിഞ്ഞിടും
അറിവ്
അറിവറിയുമെന്നോതിടുന്നോനൊരുവന്‍
അറിവവനോടര്‍ത്ഥിച്ചിടുന്നോനൊരപരന്‍
അറിയുന്നതില്ലിരുവരുമെന്നതറികെടോ
അവനവനിലമരുന്നോരറിവിന്‍ പ്രകാശവും
അറിവവനോടര്‍ത്ഥിച്ചിടുന്നോനൊരപരന്‍
അറിയുന്നതില്ലിരുവരുമെന്നതറികെടോ
അവനവനിലമരുന്നോരറിവിന്‍ പ്രകാശവും
Monday, 10 June 2013
ജീവിതം
ജീവിതരണഭൂവില്‍ ജീവിച്ചുജയിക്കുക
ജീവനിലടങ്ങുന്നോരാനന്ദം നുകരുക
ജീവിതമഖിലര്‍ക്കുമാനന്ദം പകരുവാനാ-
ജീവനാന്തമിങ്ങുജീവിതം നയിക്കുക
ജീവനിലടങ്ങുന്നോരാനന്ദം നുകരുക
ജീവിതമഖിലര്‍ക്കുമാനന്ദം പകരുവാനാ-
ജീവനാന്തമിങ്ങുജീവിതം നയിക്കുക
Subscribe to:
Posts (Atom)