സാധുസുഹൃത്തിന്റെചുറ്റുപാടും
ദാരിദ്ര്യം കോമരം തുള്ളുമ്പോഴും
കണ്ണുനീരിന്‍ നനവേതും തന്നെ
കണ്ണനാകണ്‍കളില്‍ കണ്ടതില്ല
കണ്ണൊന്നുചുറ്റുമോടിയ്ക്കുകിലോ
കാണുന്നുലോകമേ ദുഃഖശപ്തം
ഏറുന്നലോഭമോഹങ്ങളൊത്താ-
ണേറുന്നുദുഃഖമെന്നാരറിഞ്ഞു?
തന്മുന്നില്‍ കാണുന്ന സാധുവിപ്രന്‍
തന്നെ നിനച്ചെത്രനാള്‍ കഴിച്ചു
താനെന്തുകഷ്ടം മറന്നതോര്‍ത്തോ
ശൌരിമിഴികളില്‍ നീരണഞ്ഞു?
No comments:
Post a Comment