ഏകാന്തമെന്‍ മാനസയമുനാതടത്തില്‍
എകാകിയായ് ഞാനലഞ്ഞീടുമ്പോള്
എങ്ങുനിന്നോ വന്നവേണുഗാനത്തില്
എല്ലാം മറന്നു ഞാന്‍ നിന്നുപോയി
എങ്ങുനിന്നെത്തിയീ ഗാനമെന്നോര്ത്തു
ഞാനെല്ലായിടത്തും തിരഞ്ഞുവെന്നാല്‍
കണ്ടതില്ലെങ്ങുമെന്നുള്ളമൊന്നു കാണാ
നെന്നും കൊതിക്കുമാഗായകനെ
എങ്കിലോ കണ്ടു, പാഴ് മുളം തണ്ടൊന്നിത്ര,
മധുരഗാനമുതിര്ന്നതീ തണ്ടില്‍ നിന്നോ
ഉള്ളിലൊന്നുമേയില്ലാത്ത ത്തണ്ടില്‍ നിന്നിത്ര
മേല്‍ മാസ്മരഗാനമുതിര്ന്നതെന്തേ
എന്നുള്ളില്‍ നിന്നാരോ അതിന്നുത്തരമോതി
അതിന്നുള്ളിലില്ലൊന്നുമഹങ്കാരലേശമില്ല
സച്ചിദാനന്ദസ്വരൂപമായൊഴുകുന്ന പ്രാണനാ
മാമുളംതണ്ടിലെപാട്ടിന്റെ സത്യമത്രേ
Nice....
ReplyDelete