Thursday, 30 April 2015

കൊള്ളിമീന്‍

കൊള്ളിമീനായങ്ങു മാനത്തു കണ്ടതോ-
രുള്ളുപിടഞ്ഞു പൊലിയുന്ന താരമോ ?
പൊള്ളുന്നുവോ നിന്റെയുള്‍ത്തടം നോവിനാ-
ലുള്ളതു ചൊല്ലു നീ, മാഞ്ഞു പോയീടൊല്ല

വിണ്ണിലിരുള്‍ മൂടിക്കാണുന്ന നേരത്തു
ദെണ്ണം മറച്ചു നീ വെട്ടം പകര്‍ന്നതും
മണ്ണിലെന്നും തേങ്ങും മര്‍ത്ത്യമിഴിയിലെ
കണ്ണീരു തെല്ലൊന്നു മാറ്റീടുവാനാണോ?

No comments:

Post a Comment