Saturday, 4 April 2015

വിരലുകളോട്

കൈവിരലഞ്ചുമേയഞ്ചുപോല്‍ കാണുന്നുവ-

തെന്തൊരനീതിയെന്നോതി വിരലുകള്‍ !

പുഞ്ചിരി തൂകിയന്നാളു പറഞ്ഞു പോല്‍, ജീവ-

"നതില്‍ ഖേദം വേണ്ട നിങ്ങള്‍ക്കേതും"

"അഞ്ചുപോലെന്നതു ദോഷമല്ലാ, നിങ്ങള്‍

നന്മ ചെയ്തീടുവാന്‍ യോജിക്കുമെന്നാകില്‍

തമ്മില്‍ കലഹിച്ചിടാതെയെന്നും തന്നെ

കര്‍മ്മത്തില്‍ വ്യാപൃതരാകുമെന്നാവുകില്‍"

No comments:

Post a Comment