Friday, 3 April 2015

ആ ഗ്രഹം

ഊറുന്ന കണ്ണുനീര്‍ തുള്ളികള്‍ മൂടുന്നു
നീറും മനസ്സിന്റെ കണ്ണുകളെ
മാറേണ്ടതു ഗ്രഹമല്ലെന്‍ സഖേയെന്നു-
മേറുന്നൊരാഗ്രഹമൊന്നു തന്നെ

മാറും ശനിവ്യാഴമെന്നുവേണ്ടാ, മാന-
ത്തുള്ളഗ്രഹങ്ങളും താരകളും
മാറ്റം വരില്ലത്രെ നോവതിന്നാലെയും
മാറില്ല മോഹങ്ങളെന്നുവന്നാല്‍

No comments:

Post a Comment