എന്നുള്ളിലെന്നുമുണരും പല ചിന്തയെല്ലാം
നന്നായ് കുറുക്കി പല വാക്കിലുമായൊരുക്കി
തോന്നും പ്രകാരമെഴുതുന്നുവിതെന്നുമെന്നാല്‍ -
ചൊല്ലാവതോ, കവിതയെന്നൊരു പേരിതിന്നായ് ?
വാക്കിന്‍ പടുത്വമെഴുമെത്ര മഹാരഥന്മാര്‍
മേളിച്ചിരുന്നൊരുസദസ്സിതുമെന്നുമോര്‍ത്താല്‍
കുട്ടിക്കളിക്കു പലതും പറയാമതെന്നാല്‍
നന്നെന്നു ചൊല്ലുകയെളുപ്പവുമായ് വരില്ലാ
നാവില്‍ കളങ്കമണയാതെവരുന്ന വാക്കും
ചേരും പ്രകാരമെഴുതാന്‍ കഴിവേകിടാനായ്
നിത്യം ഗുരുസ്മരണയായ് ചിലതോതുമെന്നേ
ചൊല്ലാവതുള്ളു ഗുരുവര്യനിതെന്‍ നിവേദ്യം
No comments:
Post a Comment