A collection of my poetic musings!
Tuesday, 13 May 2014
ഭക്തി
കണ്ണാ നിന്‍ ഭക്തിയോളം ധരയിലിതെളുതായില്ല മറ്റൊന്നുമെന്നാ-
ലിന്നോളം വന്നതില്ലാ മമമനമലരില്‍ തെല്ലുമെന്നായതെന്തേ ?
മുന്നില്‍ കാണായതെല്ലാം പലകുറിദുരിതം തന്നുവെന്നാലുമെന്തേ
വീണ്ടും മോഹിച്ചിടുന്നൂ ? മനമിതുചപലം തന്നെയെന്നത്രെ ചൊല്ലാം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment