നമ്മളെ നാമാക്കി നന്നായ് വളര്‍ത്തിയ
നല്ലമനസ്സിനെ ഓര്‍മ്മവേണം
നോവിലും സാന്ത്വനസ്പര്‍ശമായ് നിന്നതാം
നല്ലമനസ്സിനെ ഓര്‍മ്മവേണം
ദോഷങ്ങള്‍ തീര്‍ക്കുവായ് ശിക്ഷയായ് വന്നതാം
നല്ലമനസ്സിനെ ഓര്‍മ്മ വേണം
കണ്ണീര്‍ മറച്ചിട്ട് പുഞ്ചിരിതൂകിയ
നല്ലമനസ്സിനെ ഓര്‍മ്മ വേണം
നല്ലത് കാണുവാന്‍ നല്ലത് ചൊല്ലുവാന്‍
നല്ലമനസ്സുമുണ്ടായ് വരണം
നല്ലത് കേള്‍ ക്കുവാന്‍ നല്ലത് വന്നിടാന്‍
നല്ലഗുരുത്വമുണ്ടായ് വരണം
No comments:
Post a Comment