കാണും പൊരുളുകളേതും മരണം തീണ്ടാതില്ലാ
കാണാമവനിയിലെന്നും മരണമതേകം സത്യം
കാണാമെന്നാലിവിടെ വിസ്മയമിതെന്നേ ചൊല്ലാം
കാണില്ലൊരുവനുമതിനെ തെല്ലുനിനപ്പത് പോലും
അവനവനവനിയില്‍ നിന്നും മറയുമതുമറിയുന്നില്ലാ
അവനിയിലമരുവതത്രേ അവനുടെയറിവില്‍ കാണൂ
അപരനിലിതറിയുന്നോനവരുടെവിധിയെന്നോതും
അവനതുവരുമെന്നാരും അണുവിടയോര്‍പ്പതുമില്ലാ
No comments:
Post a Comment