നല്ലത് കേള്‍ക്കുക നല്ലത് കാണുക
നല്ലത് ചെയ്യാനിടവരിക
നല്ലത് ഓര്‍ക്കുക നല്ലത് ചൊല്ലുക
നല്ലമനസ്സുമുണ്ടായ് വരിക
നല്ലതാമിഭൂവില്‍ നല്ലൊരുമര്‍ത്ത്യനായ്
തെല്ലിടയാകിലും വാഴുവാനായ്
നല്ലഗുരുത്വമുണ്ടാവണം സല്‍കര്‍മ്മം
നല്ലപോല്‍ ചെയ്ത് വസിച്ചീടണം
നല്ലൊരീഭൂവിതില്‍ നല്ലൊരുജീവിതം
നല്‍കിയോനെയിടയ്ക്കോര്‍ത്തീടണം
നല്ലതുണ്ടായ് വരുമെന്നുമോര്‍ത്തീടുകില്‍
നല്ലഗുരുപാദയുഗ്മങ്ങളും
No comments:
Post a Comment