ലക്ഷണം: ആഖ്യാനകിയ്ക്കൊറ്റയിലിന്ദ്രവജ്ര;യിരട്ടയില്‍ പിന്നെയുപേന്ദ്രവജ്ര
--0/--0/0-0/--
0-0/--0/0-0/--
നാരീജനത്തിന്‍ മുഖമേവമെന്നും
മുരാരി തന്‍ പാദവുമാണുപോലും
പാരില്‍ വസിച്ചീടുവതായ കാലം
നരന്നു മോദം പകരുന്ന മാര്‍ഗ്ഗം
നാരായണാ! നിന്‍ പദസേവയൊന്നാല്‍
വരും സുഖം നിത്യമനന്ത,മെന്നാല്‍
നാരീമുഖം, വാനിലെ മാരിവില്‍ പോല്‍,
തരും സുഖം തെല്ലിടമാത്രമത്രേ
നേരെന്നുമേ നിന്‍ കൃപയൊന്നുമാത്രം
നിരന്തരം കാണുമതീജഗത്തില്‍
പാരില്‍ സുഖം തന്നിടുമാപദത്തെ
വരിച്ചിടാം ജീവിതലക്ഷ്യമായി
പ്രചോദനം:
നാരായണന്‍ തന്റെ പദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചുവേണം ദിവസം കഴിപ്പാന്‍
No comments:
Post a Comment