പാടട്ടെ പാണ,നാസത്യമതു കേട്ടു
വാളെടുക്കുന്നതിന്നെന്തിനാവോ ?
വെട്ടമണച്ചിട്ടൊളിയ്ക്കുന്നതെന്തിനു
സത്യത്തെയെന്തേ ഭയപ്പെടുന്നൂ
മാലിന്യം മാറ്റാതെ മോടി പിടിപ്പിച്ചാല്‍
മാലിന്യമുക്തമായീടുമെന്നോ?
കണ്ണു തുറക്കുക മുന്നിലെ മാലിന്യം
കണ്ണാലെ കണ്ടൊന്നറിഞ്ഞു കൊള്‍ക
കണ്ണീരു കണ്ണില്‍ നിറയുന്നുവെന്നാലും
കണ്ണടയ്ക്കാതിതു കണ്ടു നില്ക്കൂ
കണ്ണിനിതിഷ്ടമായ് തോന്നുന്നതില്ലെങ്കില്‍
കണ്ണടയ്ക്കൊല്ലിതു, ശുദ്ധമാക്കൂ
No comments:
Post a Comment