Wednesday, 16 January 2013

കുഞ്ഞോടം

കാലത്തിന്നൊഴുക്കിലതാ
താനേയൊഴുകുന്നൊരോടം
കാറ്റിന്‍ ഗതിക്കൊത്തെന്നെന്നും
പാറി കളിക്കുന്നൊരോടം

കാറ്റിന്‍ കരങ്ങളാല്‍ തട്ടി
താളം പിടിക്കുന്നൊരോടം
താളം പിഴച്ചുവെന്നാലോ
താനേ വിതുമ്പൊന്നൊരോടം

ഓടി കളിപ്പതായ് കാണാം
തനിയേ നില്പതായ് വരാം
നീരില്‍ കുതിര്‍ന്നുമഥവാ
താനേ തകര്‍ന്നെന്നും വരാം

കാലാതീതനായുള്ളോരാ
കാണാപുരുഷന്‍ തന്നുടെ
കാരുണ്യമതൊന്നെന്നിയേ
കാണില്ലാലംബമൊന്നുമേ

No comments:

Post a Comment