Friday, 18 January 2013

അല്‍പം

മിഴികള്‍ കാണ്മതൊരല്‍പം
കാതാല്‍ കേള്‍പ്പതുമല്‍പം
കാണാകുന്നലോകമിതില്‍
ഞാനറിവതുമൊല്‍പം

ലോകസുഖവുമൊരല്‍പം
ജീവിതകാലമൊരല്‍പം
ജീവിതമൊരുമധുരാ
നുഭവമാകുവതൊരല്‍പം

അറിയേണ്ടതുമൊരല്‍പം
അറിവിന്‍ പൊരുളുമൊരല്‍പം
അറിവാനായ് ചെയ്യേണ്ടതു
മറിക വെറുമൊരല്‍പം

No comments:

Post a Comment