Monday, 28 January 2013

എന്തിന്

എന്തിനാണീ മുഖം മൂടി?
എന്നെ ഞാനറിയാതിരിക്കാന്‍
എനിയ്ക്കെന്നെ ഭയമാണത്രേ.
എന്നില്‍ നിന്നും എന്നെ അകറ്റി നിറുത്തി
എന്നില്‍ നിന്നും എന്നെ രക്ഷിക്കുവാനത്രേ

എന്തിനാണീ കറുത്ത കണ്ണട?
സത്യത്തിന്റെ പ്രകാശം
മിഴികളില്‍ ഇരുള്‍ നിറയ്ക്കുമ്പോള്‍
ആ പ്രകാശത്തില്‍ നിന്നും രക്ഷിക്കാനത്രെ
ഇരുളിന്റെ സുഖം പകരുന്ന
ഈ കറുത്ത കണ്ണട

എന്തിനാണീ ചങ്ങല?
അഴുകുമെന്‍ ദേഹത്തില്‍
അഴകു ചേര്‍ക്കുവാനത്രേ
ഈ സ്വര്‍ണ്ണ ചങ്ങല
എന്റെ കഴുത്തില്‍ കെട്ടിതന്നത്

എന്നിട്ടും എന്തേ
സ്വര്‍ണ്ണപാത്രത്തില്‍ മൂടി ഒളിപ്പിച്ച
പാവമേതോ സത്യം പോലെ
എന്റെ ഹ്രിദയം പിടയ്ക്കുന്നു
എന്തിനു നിറുത്താതെ പിടയ്ക്കുന്നു?

No comments:

Post a Comment