Wednesday, 30 January 2013

വ്യഥ

മാനസസരസ്സില്‍ തീരത്തുനിന്നിട്ടും
കൈലാസനാഥനെ കാണ്മതില്ല
മോഹമാം കാറ്റിലലയടിച്ചുയരുന്ന
തിരതള്ളിയാര്‍പ്പതിനാലെയാമോ

സ്നേഹത്തിന്‍ പാലാഴിതീരത്തുവന്നിട്ടും
വൈകുണ്ഠനാഥനെ കാണ്മതില്ല
ഗൂഢമാം മായ മനോബുദ്ധിയിലാസുര
ഭാവമഹന്തയായ് തീര്‍ക്കയാലോ

No comments:

Post a Comment