Monday, 28 January 2013

തെറ്റ്

സ്നേഹമാതൊന്നേ സാരമീയൂഴിയി
ലെന്നമ്മ ചൊന്നതിലാണോ തെറ്റ

ചൊല്ലി പഠിപ്പിച്ചതാണോ തെറ്റ്
ചൊല്ലി പഠിച്ചതിലാണോ തെറ്റ്

മിഴിയറിയാതതില്‍ നീരുനിറഞ്ഞപ്പോ-
ളൊന്നു വിതുമ്പിയതിലാണോ തെറ്റ്

നെഞ്ചിലെ നൊമ്പരമോര്‍ക്കാതെന്‍ ചുണ്ടുകള്‍
പുഞ്ചിരിച്ചെന്നതിലാണോ തെറ്റ്

എന്‍ കണ്ണുകള്‍ ചൊല്വതുമാത്രമേ സത്യം
എന്നു നിനച്ചതിലാകാം തെറ്റ്

സത്യമെന്‍ കൈയ്യിലെ പുസ്തകതാളി-
ലെന്നു നിനിച്ചതിലാകാം തെറ്റ്

സ്നേഹമെന്നോതിയാപൂവിറുത്തുമ്മറം
മോടിചേര്‍ത്തെന്നതിലാകാം തെറ്റ്

തോക്കുമായ് രക്ഷതന്‍ മന്ത്രവുമായ് ലോകം
കൈയ്യടക്കുന്നതിലാകാം തെറ്റ്

ചൊല്ലി പഠിപ്പിച്ചതിലല്ല തെറ്റ്
ചൊല്ലി പഠിച്ചതിലല്ലോ തെറ്റ്

No comments:

Post a Comment