Thursday, 11 December 2014

വസന്തതിലകം

പാലാഴിയോ മനമിതും, തിരയെന്റെ ചിത്തേ
താനേയണഞ്ഞു മറയും പല ചിന്ത തന്നേ
ആ ചിന്തയൊക്കെയകലുന്നൊരു നേരമുള്ളില്‍
കാണുന്നതായ പൊരുളത്രെയനന്തശായീ

പാരാകെയും നിറയുമാപൊരുളെന്റെയുള്ളില്‍
നേരായ മാര്‍ഗ്ഗമരുളുന്നരുളായി നിത്യം
നാരായണാ! മരുവിടുന്നതറിഞ്ഞിടാതെ
നേരം കളഞ്ഞമരുവാനിടയാക്കിടൊല്ലേ

No comments:

Post a Comment