Tuesday, 2 December 2014

വന്ദനം

യാതൊന്നിന്‍ കൃപയാലാണോ
ശൈലം താണ്ടുന്നു പംഗുവും
യാതൊന്നില്‍ ദയയാലാണോ
മൂകന്‍ വാചാലനാവതും
യാതൊന്നെന്നിലിരുന്നെന്നെ
നേര്‍വഴിക്കു നയിപ്പതും
നന്മയായ് കാണുമാസത്യ-
ത്തിന്നായിന്നെന്റെ വന്ദനം

പ്രചോദനം

മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യത് കൃപാ തമഹം വന്ദേ
പരമാനന്ദമാധവം

No comments:

Post a Comment