Tuesday, 2 December 2014

സ്വാമി ശരണം

മാനവമാനസപൂങ്കാവനത്തിലായ്
സ്നേഹപമ്പാനദീതീരത്തു വാഴുന്ന
കാരണരൂപനാം കാരുണ്യമായെന്നും
കാണുന്ന സത്യമേ നിത്യമെന്‍ വന്ദനം

വിഘ്നേശ,നീശ്വരീ,ശ്രീരാമ,മാരുതീ
പാദങ്ങളില്‍ തൊട്ടു വന്ദിച്ചു പിന്നെയാ
നീലിമലയുമപ്പാച്ചിമേടും കട-
ന്നെത്തിയാസാദ്ധ്വി തന്‍ പീഠവും താണ്ടി ഞാന്‍
എന്റെ പ്രാരബ്ധമാം കര്‍മ്മശരങ്ങളു
മാശരം കുത്തിയിലായ് സമര്‍പ്പിച്ചിതാ
നിന്‍ സന്നിധിയ്ക്കണഞ്ഞീടുന്നു നിന്‍ കൃപാ
വെട്ടമുള്ളില്‍ തെളിച്ചീടുകെന്നയ്യനേ

No comments:

Post a Comment